Dua's

ത്വവാഫ്

ത്വവാഫ് ആരംഭിക്കുമ്പോള്‍ ഹജറുല്‍ അസ് വദിന് നേരെ തിരിഞ്ഞു നിന്ന് ഇപ്രകാരം പ്രാര്‍ത്ഥിക്കുക.
‘ ബിസ്മില്ലാഹ്, വല്ലാഹു അക്ബര്‍, അല്ലാഹുമ്മ ഈമാനന്‍ ബിക്ക വ തസ്ദീക്കന്‍ ബി കിത്താബിക്ക വ വഫാഅ ബി അഹ്ദിക്ക വ ഇത്തിബാഅന്‍ ലി സുന്നത്തി നബിയ്യിക്ക മുഹമ്മദിന്‍ സ്വല്ലല്ലാഹു അലൈഹി വ സല്ലം.’ (അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ തുടങ്ങുന്നു. അല്ലാഹു ഏറ്റവും മഹാനാകുന്നു. അല്ലാഹുവേ, നിന്നില്‍ വിശ്വസിച്ചുകൊണ്ടും നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ടും നിന്നോട് ചെയ്ത വാഗ്ദാനം പാലിച്ചുകൊണ്ടും നിന്റെ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ചര്യ പിന്തുടര്‍ന്ന് കൊണ്ടും ഞാന്‍ ആരംഭിക്കുന്നു.)
ത്വവാഫിന്റെ വേളയില്‍ നിശ്ചിത പ്രാര്‍ത്ഥനകളില്ല. ഹൃദ്യമായി തോന്നുന്ന പ്രാര്‍ത്ഥനകളെല്ലാം ആകാം. ഖുര്‍ആന്‍ പാരായണം ചെയ്യാവുന്നതുമാണ്. എന്നാല്‍ റുക്‌നുല്‍ യമാനിയുടെ അടുത്തു വരുമ്പോള്‍
‘ റബ്ബനാ ആത്തിനാ ഫിദ്ദുന്‌യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വഖിനാ അദാബന്നാര്‍’. (ഞങ്ങളുടെ നാഥാ നീ ഞങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും ന• പ്രധാനം ചെയ്യുകയും നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ.) എന്ന് നബി (സ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.Share