പ്രവാചകന്റെ ഹജ്ജിനെക്കുറിച്ച് ഏറ്റവും പ്രബലമായ റിപ്പോര്‍ട്ട് പ്രമുഖ സ്വഹാബിയായ ജാബിര്‍ ഇബ്‌നു അബ് ദില്ലയില്‍നിന്നുള്ളതാണ്. അദ്ദേഹം പറയുന്നു: ‘ നബി(സ) ഒമ്പത് വര്‍ഷം ഹജ്ജ് ചെയ്യാതെ ജീവിച്ചു. പിന്നീട് പത്താമത്തെ വര്‍ഷത്തില്‍ നബി(സ) ഹജ്ജ്‌ചെയ്യാന്‍...
തീര്‍ഥാടനം, ലക്ഷ്യം നിര്‍ണയിച്ചുള്ള യാത്ര എന്നിങ്ങനെയാണ് ഹജ്ജ് എന്ന പദത്തിന്റെ ഭാഷാര്‍ഥം. ഇസ് ലാമില്‍ ഹിജ്‌റ വര്‍ഷത്തിലെ ദുല്‍ഹിജ്ജഃ മാസത്തിലെ ആദ്യ പകുതിയില്‍ മക്കയില്‍ നിര്‍ദിഷ്ട കര്‍മങ്ങള്‍ ചെയ്യുന്നതിനുവേണ്ടി നടത്തപ്പെടുന്ന തീര്‍ഥാടനമാണ് ...
എല്ലാറ്റിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവം (അല്ലാഹു) ഏകനാണ്. അവന്റെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായാണ് സര്‍വ ചരാചരങ്ങളും ഉണ്ടാവുന്നതും പ്രവര്‍ത്തിക്കുന്നതും പരിവര്‍ത്തിക്കുന്നതുമെല്ലാം. അവന്റെ അസംഖ്യം സൃഷ്ടികളിലൊന്നാണ് മനുഷ്യന്‍. മനുഷ്യന്...
ഹജറുല്‍ അസ്‌വദിന്റെയും കഅ്ബയുടെ വാതിലിന്റെയും ഇടയിലുള്ള സ്ഥലത്തിന്നാണ് മുല്‍തസം എന്നു വിളിക്കുന്നത്. പിടിക്കുന്ന സ്ഥലം എന്നാണതിന്നര്‍ഥം. അവക്കിടയില്‍ നിന്നുകൊണ്ടുള്ള പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കും. സംസം വെള്ളം കുടിച്ച ശേഷം മുല്‍തസമില്‍...
ലോക നേതാവും അന്ത്യപ്രവാചകനുമായ മുഹമ്മദ് നബി(സ) യുടെ പരിശുദ്ധ പള്ളിയും ഖബ്‌റിടവും സ്ഥിതിചെയ്യുന്ന പുണ്യസ്ഥലം, ഇസ്‌ലാമികരാഷ്ട്രത്തിന്റെ ആദ്യ തലസ്ഥാനം, നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായ മഹാപട്ടണം എന്നീ നിലകളില്‍ മദീന സുപ്രസിദ്ധമാണ്. ലക്ഷക്കണക്കില്‍...
മദീനാ സന്ദര്‍ശനം ഹജ്ജിന്റെയും ഉംറയുടെയും ഭാഗമല്ലെങ്കിലും ഹാജിമാര്‍ ഹജ്ജുയാത്രയില്‍ അതുകൂടി ഉള്‍പ്പെടുത്തുന്നു.മദീനയിലെ നബി (സ) യുടെ പള്ളി സന്ദര്‍ശിക്കുന്നതിന് പ്രത്യേക പുണ്യമുണ്ട്. പുണ്യം ഉദ്ദേശിച്ചു കൊണ്ട് യാത്ര ചെയ്യാന്‍ നബി (സ) അനുവദിച്ച മൂന്ന്...
മഖാമു ഇബ്‌റാഹീം എന്ന അറബി ശബ്ദത്തിന്റെ ഭാഷാര്‍ത്ഥം ഇബ്‌റാഹീം നബി (അ) നിന്ന സ്ഥലം എന്നാണ്. മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ മുറ്റത്ത്, കഅ്ബയുടെ കവാടത്തിന്റെ മുമ്പിലായി, കിഴക്കു വശത്ത്, കഅ്ബയുടെ ചുമരില്‍ നിന്നും 20 മുഴം അകലെയായിട്ടാണ് അതിന്റെ സ്ഥാനം...
ജനങ്ങള്‍ക്ക് സമൂഹപ്രാര്‍ത്ഥനക്കായി നിര്‍മിതമായ പ്രഥമ ദേവാലയം -വിശുദ്ധ കഅ്ബയെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതങ്ങനെയാണ് (സൂറ. ആലുഇംറാന്‍: 96). ഇബ്‌റാഹീം നബി(അ)യും പുത്രന്‍ ഇസ്്മാഈലു(അ)മാണ് പ്രസ്തുത ഭവനം നിര്‍മിച്ചതെന്നും (സൂറത്തുല്‍ ബഖറ: 127)...
കഅ്ബയെ അണിയിക്കുന്ന കിസ്‌വയുടെ നിറം പലപ്പോഴും പലതായിരുന്നു. വെള്ളവസ്ത്രം പുതപ്പിക്കാനംഭിച്ചത് ഖലീഫ മഅ്മൂന്‍ ആണ്. മഹ്്മൂദ് ഗസ്്‌നവിയുടെ കിസ്‌വ മഞ്ഞയായിരുന്നു. ഫാത്വിമികള്‍ വെളുത്ത കിസ്‌വയാണ് ഉപയോഗിച്ചിരുന്നത്. ഖലീഫ നാസിറുല്‍ അബ്ബാസി (ഹി.575-622) ഇത്...
വിശുദ്ധ ഭൂമികളില്‍ ഒന്നാം സ്ഥാനമേതിന് ? ഉത്തരം മക്ക. അന്ത്യപ്രവാചകന് ദിവ്യവെളിപാടുകള്‍ അവതരിച്ച ഭൂപ്രദേശം. ഏകദൈവത്തെ ആരാധിക്കാനായി പ്രവാചകനായ ഇബ്‌റാഹീം പണിതുയര്‍ത്തിയ ആദ്യത്തെ മന്ദിരം ഇവിടെ സ്ഥിതി ചെയ്യുന്നു. വിശ്വാസികള്‍ പ്രാര്‍ത്ഥിക്കാനായി...
ഖുറൈശികള്‍ വല്ല ആവശ്യങ്ങള്‍ക്കും വേണ്ടി ഒരുമിച്ചുകൂടുമ്പോള്‍ അബ്ദുദ്ദാര്‍ കുടുംബത്തിലെ ആമിര്‍ബിന്‍ ഹാഷിം അവര്‍ക്ക് കഅ്ബ തുറന്നുകൊടുത്തിരുന്നു. അദ്ദേഹമായിരുന്നു അന്ന് കഅ്ബയുടെ താക്കോല്‍ സൂക്ഷിച്ചിരുന്നത്. അബ്ദുദ്ദാറിന്റെ കുടുംബത്തിലായിരുന്നു അത്...
ലോക മുസ്‌ലിംകളുടെ പുണ്യ ഗേഹങ്ങളിലൊന്നാണ് മക്കയിലെ വിശുദ്ധ കഅ്ബാലയം. അഞ്ചുനേരങ്ങളിലും കഅ്ബയിലേക്ക് തിരിഞ്ഞാണ് മുസ്‌ലിംകള്‍ നമസ്‌കരിക്കുന്നത്. മക്കയുടെ ഹൃദയമായി കഅ്ബ വിശേഷിപ്പിക്കപ്പെടുന്നു. ചതുരാകൃതിയുള്ള ഒരു കെട്ടിടമാണത്. ദൈവത്തിന്റെ...