ശിക്ഷാവിധികള്‍

ദിയ അഥവാ പ്രായശ്ചിത്തത്തുക

പ്രായശ്ചിത്തം, പിഴ, ചോരപ്പണം എന്നീ ആശയങ്ങളാണ് ദിയ എന്ന നിയമപദാവലി(അറബി) ദ്യോതിപ്പിക്കുന്നത്. വധിക്കപ്പെട്ടവന്റെ അവകാശികള്‍ക്ക് കൊന്ന ആള്‍ നല്‍കേണ്ട നഷ്ടപരിഹാരമാണത്. ‘………വധിക്കപ്പെട്ടവന്റെ അവകാശികള്‍ക്ക് അവര്‍ വിട്ടുകൊടുത്തില്ലെങ്കില്‍- നഷ്ടപരിഹാരം നല്‍കുക'(അന്നിസാഅ് 92) എന്ന് ഖുര്‍ആനില്‍ പ്രതിപാദിക്കുന്നുണ്ട്.

100 ഒട്ടകം , 200 പശു, 2000 ആട്, 800 ദീനാര്‍, 8000 ദിര്‍ഹം എന്നിവയിലേതെങ്കിലുമൊരിനമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. തുകയായി നല്‍കുമ്പോഴത് മേല്‍പറഞ്ഞ ഇനങ്ങളില്‍ ഏതെങ്കിലുമൊന്നിന്റെ നിലവാരത്തിനനുസരിച്ച് നിജപ്പെടുത്താം. കാലികളായിരിക്കണം മാനദണ്ഡമെന്ന് ചില പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായമുണ്ട്. കൊല്ലപ്പെട്ട മുസ്‌ലിം ഇസ്‌ലാമികരാഷ്ട്രത്തിലെ പൗരനാണെങ്കില്‍ ഒരടിമയെ മോചിപ്പിക്കുകയും നഷ്ടപരിഹാരം നല്‍കുകയും വേണം. ആ മുസ്‌ലിം ശത്രുരാഷ്ട്രത്തിലെ പ്രജയാണെങ്കില്‍ അടിമയെ മോചിപ്പിച്ചാല്‍ മാത്രം മതി. ഉടമ്പടിയില്‍ വര്‍ത്തിക്കുന്ന അനിസ്ലാമിക രാഷ്ട്രത്തിലെ പൗരനാണെങ്കില്‍ അടിമയെ മോചിപ്പിക്കലും പ്രായശ്ചിത്തവും നിര്‍ബന്ധമാണ്. അടിമയെ ലഭിക്കാത്ത പക്ഷം തുടര്‍ച്ചയായി രണ്ടുമാസം വ്രതമനുഷ്ഠിക്കുകയും നഷ്ടപരിഹാരം നല്‍കുകയും വേണം.

About the author

padasalaadmin

Add Comment

Click here to post a comment

Topics