Home / Tag Archives: vivaham

Tag Archives: vivaham

മിശ്രവിവാഹവും ഇസ് ലാമും

ചോദ്യം: ”ഇസ്‌ലാം മിശ്രവിവാഹത്തെ അനുകൂലിക്കുന്നില്ല. ഇത് തികഞ്ഞ സങ്കുചിതത്വവും അസഹിഷ്ണുതയുമല്ലേ ? ഉത്തരം:  സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. അത് രൂപപ്പെടുന്നത് വിവാഹത്തിലൂടെയാണ്. കുടുംബത്തിന്റെ ഭദ്രതയ്ക്ക് ദാമ്പത്യപ്പൊരുത്തം അനിവാര്യമത്രെ. അതുണ്ടാവണമെങ്കില്‍ ദമ്പതികളെ കൂട്ടിയിണക്കുന്ന കണ്ണി സ്‌നേഹവും കാരുണ്യവുമായിരിക്കണം. ഖുര്‍ആന്‍ ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നു: ”അവന്‍ നിങ്ങള്‍ക്കു നിങ്ങളില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും – അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ക്ക് ശാന്തി ലഭിക്കാനായി- നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. നിശ്ചയം,ചിന്തിക്കുന്ന …

Read More »

ശാരീരിക താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാത്ത വിവാഹം

ചോദ്യം: ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നുവര്‍ഷമായി. ഇന്നേവരെ ഞങ്ങള്‍തമ്മില്‍ ബന്ധപ്പെട്ടിട്ടില്ല. ആദ്യമൊക്കെ ഞാന്‍ വിചാരിച്ചു; സമയമാകാത്തതുകൊണ്ടായിരിക്കും ക്രമേണ എല്ലാം ശരിയാകും എന്ന്. അദ്ദേഹം താല്‍പര്യമൊന്നും കാണിക്കാതെയായപ്പോള്‍ ഞാന്‍ മുന്‍കയ്യെടുത്ത് ബാഹ്യലീലകള്‍ക്ക് ശ്രമിച്ചു. പക്ഷേ, അപ്പോഴൊക്കെ അദ്ദേഹം തീരെ താല്‍പര്യം കാണിക്കാതെ എന്നെ തള്ളിമാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ വികാരം ഇളക്കിവിടാന്‍ ഞാന്‍ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം എന്നെ അകറ്റിനിര്‍ത്തി. ഇതെന്നെ നിരാശയാക്കി. എനിക്കും വികാരങ്ങളുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഞാന്‍ സ്വയംഭോഗം ചെയ്ത് ആശ്വാസം കണ്ടെത്തി. അദ്ദേഹത്തിന് …

Read More »

മുഹര്‍റം മാസത്തിലെ വിവാഹം

മുഹര്‍റം മാസത്തില്‍ വിവാഹം കഴിക്കുന്നത് അശുഭകരമോ നിഷിദ്ധമോ ആണെന്ന് ചിലര്‍ വിശ്വസിക്കുന്നു. ഇതിന് വല്ല അടിസ്ഥാനവുമുണ്ടോ ? മുഹര്‍റം മാസത്തില്‍ വിവാഹം അശുഭകരമാണെന്നതിന് ഒരടിസ്ഥാനവും ഇസ് ലാമിലില്ല. അല്ലാഹു ആദരിച്ച നാലു മാസങ്ങളില്‍ ഒന്നാണ് മുഹര്‍റം എന്നതു മാത്രമാണ് ഇസ് ലാമില്‍ അതിനുള്ള പ്രത്യേകത. യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളിലൊന്ന്. ഇതര മാസങ്ങളെ അപേക്ഷിച്ച് അതില്‍ കുറ്റകൃത്യങ്ങളും വിദ്വേഷവും ശത്രുതയും കൂടുതല്‍ ഗുരുതരമായി ഗണിക്കപ്പെടുന്നു. തിരുദൂതര്‍ ബഹുമാന പൂര്‍വം അതിനെ ‘അല്ലാഹുവിന്റെ …

Read More »

വിവാഹാലോചന നിരസിച്ചതില്‍ മനോവിഷമം

ചോ: ഞാന്‍ 26 വയസ്സുള്ള യുവാവാണ്. ഇപ്പോള്‍ ഒരു വിഷമവൃത്തത്തിലാണ് ഞാനുള്ളത്. ഒരു തെറ്റുചെയ്യുകയും അല്ലാഹുവിനെ വെറുപ്പിക്കുകയും ചെയ്ത പ്രയാസമാണ് എന്റെ മനസ്സിനെ അലട്ടുന്നത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഒരു നല്ല കുടുംബത്തില്‍പെട്ട സുന്ദരിയും മതഭക്തയുമായ പെണ്‍കുട്ടിയുടെ വിവാഹാലോചന എന്റെ മുമ്പാകെ വന്നു. ആ കുട്ടിക്ക് എന്നെ ഇഷ്ടമായിരുന്നുവത്രേ. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം  ആ കുട്ടിയില്‍  പ്രത്യേകതാല്‍പര്യമൊന്നും തോന്നിയിരുന്നില്ല. ദാമ്പത്യം ചില്ലറക്കളിയല്ലാത്തതുകൊണ്ട് താല്‍പര്യമില്ലാത്തതില്‍ ഇടപെടേണ്ടെന്നുകരുതി  തല്‍ക്കാലം ആലോചന നിരസിച്ചു.  ഏതാണ്ട് മൂന്നുമാസം …

Read More »

വിവാഹമുറപ്പിച്ചതിന് ശേഷം പ്രതിശ്രുത വധൂവരന്‍മാരുടെ കിന്നാരം പറച്ചില്‍ ?

ചോദ്യം: ഞങ്ങളുടെ നാട്ടില്‍ മുസ്‌ലിംകുടുംബങ്ങള്‍ അവരുടെ  മക്കള്‍ക്ക് വിവാഹാലോചന നടത്തുമ്പോള്‍  വാക്കുറപ്പിച്ച്  ഒന്നോ രണ്ടോ വര്‍ഷത്തിനുശേഷം നികാഹ് നടത്താമെന്ന് തീരുമാനിക്കാറുണ്ട്. എന്നാല്‍ ഇക്കാലയളവില്‍ ചെറുക്കനും പ്രതിശ്രുതവധുവും കിന്നരിക്കുകയും ചുറ്റിയടിച്ചുനടക്കുകയും ചെയ്യുന്നു. ഈ രീതി ഇസ്‌ലാമില്‍ അനുവദനീയമാണോ? —————- ഉത്തരം:   ആണിന്റെയും പെണ്ണിന്റെയും   വീട്ടുകാര്‍ വിവാഹത്തിന് യോജിപ്പിലെത്തുകയും  നികാഹ് പിന്നീട് നടത്താന്‍ തീരുമാനിക്കുകയും  ചെയ്തു. ഇതാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ ഇതിനെ വിവാഹനിശ്ചയം എന്നാണ് പറയുക. വരുംദിനങ്ങളിലെ ഒരു തിയതി …

Read More »

സുന്നീ ആദര്‍ശക്കാര്‍ക്ക് ശീഇകളെ വിവാഹംകഴിക്കാമോ?

ചോ: ഞാന്‍ ഖുര്‍ആനും സുന്നത്തും പിന്തുടരുന്ന മുസ്‌ലിംയുവതിയാണ്. കുറച്ചുമാസങ്ങള്‍ക്കുമുമ്പ് ജഅ്ഫരി വിഭാഗത്തില്‍പെട്ട ശീഇ യുവാവിനെ പരിചയപ്പെടാനിടയായി. അദ്ദേഹത്തെ വിവാഹം കഴിക്കണമെന്നുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടോ? ——————- ഉത്തരം:  ജഅ്ഫരി മദ്ഹബില്‍പെട്ട യുവാവിനെ അനുയോജ്യനെന്നുറപ്പുണ്ടെങ്കില്‍ വിവാഹംകഴിക്കുന്നതില്‍ ശരീഅത്തിന്റെ ദൃഷ്ടിയില്‍ വിലക്കില്ല. എന്നിരുന്നാലും ദാമ്പത്യം എന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പങ്കാളിത്ത ജീവിതമായതിനാല്‍ സുന്നീ -ശീഈ വിശ്വാസാചാരരീതികളിലുള്ള വൈവിധ്യം  എത്രമാത്രം ദാമ്പത്യത്തെ ബാധിക്കുമെന്ന ധാരണ തീര്‍ച്ചയായും ഉണ്ടാകേണ്ടതുണ്ട്.  അതെല്ലാം പിന്നീട് ശരിയാകും എന്ന് ഒഴുക്കന്‍മട്ടില്‍ പറഞ്ഞുതള്ളാനാകില്ല. അതിനാല്‍ …

Read More »

പെണ്ണിന് ചെക്കനെ നേരിട്ട് വിവാഹ അന്വേഷണം നടത്താമോ ?

ചോ:ഒരു മുസ്‌ലിംസ്ത്രീക്ക് പുരുഷന്റെ അടുക്കല്‍ വിവാഹാലോചനയുമായി ചെല്ലാമോ ? ———— ഉത്തരം: ഒരു സ്ത്രീ തനിക്ക് അനുയോജ്യനെന്ന് കണ്ട പുരുഷനോട് വിവാഹാലോചനയുമായി സംസാരിക്കുന്നതില്‍ തെറ്റില്ല. ചരിത്രത്തില്‍ വിശ്വാസികളുടെ മാതാവായ ഖദീജ(റ) മുഹമ്മദ് നബിയുടെ അടുക്കല്‍ വിവാഹാഭ്യര്‍ഥനയുമായി ആളെ അയച്ചത് നമുക്കറിയാമല്ലോ. ഇസ്‌ലാമികശരീഅത് ദീനിനിഷ്ഠയുള്ള യുവാവിനോട് വിവാഹാലോചനയുമായി സ്ത്രീ ചെല്ലുന്നത് വിലക്കിയിട്ടില്ല. പക്ഷേ, പുരുഷനെ ശരിയായി മനസ്സിലാക്കാതെ ബാഹ്യപ്രകടനങ്ങള്‍കണ്ട്  ദൈവഭക്തനെന്ന് വിലയിരുത്തി അബദ്ധത്തില്‍ ചെന്നു ചാടാന്‍ ഇസ്‌ലാം അവസരംസൃഷ്ടിക്കുന്നില്ല. സ്ത്രീയെ സംബന്ധിച്ചിടത്തോളം …

Read More »

നികാഹ് നടന്നു, വിവാഹമോചനവും : ഇദ്ദയുണ്ടോ?

ചോ: ഒരു പെണ്‍കുട്ടി നികാഹിനുശേഷം  വലീമയൊരുക്കുംമുമ്പുതന്നെ വിവാഹമോചനംതേടി. അവള്‍ ഇദ്ദയാചരിക്കണമോ? ————————- ഉത്തരം: നികാഹിനുശേഷം ദമ്പതികള്‍ ശാരീരികബന്ധം നടത്തിയിട്ടുണ്ടെങ്കില്‍  വിവാഹമോചനംചെയ്താല്‍ ഇദ്ദയാചരിക്കണം. മൂന്നുആര്‍ത്തവ കാലയളവാണ് അതിന്റെ സമയം. അതേസമയം അവര്‍കിടപ്പറ പങ്കിട്ടിട്ടില്ലെങ്കില്‍ (ബാഹ്യലീലകള്‍ മാത്രമേ ഉണ്ടായുള്ളൂ) ഇദ്ദയാചരിക്കേണ്ടതില്ല. ഇനി വധു ഗര്‍ഭിണിയായിരിക്കെ, നവവരന്‍ മരണപ്പെട്ടാല്‍ അവള്‍ പ്രസവിക്കുന്ന കാലം വരെയാണ് ഇദ്ദയാചരിക്കേണ്ടത്. അതേസമയം, ഭര്‍ത്താവ് മരണപ്പെട്ടു പക്ഷേ അവള്‍ ഗര്‍ഭിണിയുമല്ല. എങ്കില്‍ നാലുമാസവും പത്തുദിവസവുമാണ് ഇദ്ദയുടെ കാലാവധി. * ഇസ്‌ലാമിക് …

Read More »

നബി (സ) ‘ബാലിക’യെ വിവാഹം ചെയ്തതെന്തിന് ?

ചോ: എന്റെ അറിവില്‍  നബി വിവാഹംചെയ്യുമ്പോള്‍ അബൂബക്ര്‍ (റ) ന്റെ മകള്‍ ആഇശയ്ക്ക് 9 വയസ്സായിരുന്നു. അവരുടെ വയസ്സിനെ സംബന്ധിച്ച് തര്‍ക്കമുണ്ടെന്നറിയാം. എന്നാലും നമുക്ക് 9 വയസ്സെന്ന് അതിനെ കരുതാം. ഇന്നത്തെ സാമൂഹികകാഴ്ചപ്പാടില്‍  നിന്നുനോക്കിയാല്‍ മുഹമ്മദ് നബി(സ)യെ  ബാലികാപീഡകന്‍, പീഡോഫൈല്‍ എന്നൊക്കെ അപഹസിക്കാന്‍  എതിരാളികള്‍ക്കൊരു വടിയാകുമായിരുന്നു അത്. ഒരു പക്ഷേ നബിയുടെ കാലഘട്ടത്തില്‍ അത് പ്രശ്‌നമല്ലായിരുന്നിരിക്കാം. എന്നാലും  നബി തിരുമേനി (സ) അത്ര ചെറുപ്രായത്തിലുള്ള ആഇശയെ എന്തിനാണ് വിവാഹംകഴിച്ചത്? ആ …

Read More »

ഭര്‍ത്താവിനെ രണ്ടാംവിവാഹത്തിന് പ്രേരിപ്പിക്കുന്നത് പ്രതിഫലാര്‍ഹമോ ?

ചോ:  ഇസ്‌ലാമികചിട്ടവട്ടങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന ദമ്പതികളില്‍ തന്റെ ഭര്‍ത്താവിനെ വിധവയെയോ നവമുസ്‌ലിമിനെയോ രണ്ടാമത് വിവാഹം ചെയ്യാനായി പ്രേരിപ്പിക്കുന്നതും അതിലൂടെ അവളെ സന്താനങ്ങളുള്ള കുടുംബജീവിതംലഭിച്ച് സന്തോഷവതിയാക്കുന്നതും  ഭാര്യയെ സംബന്ധിച്ചിടത്തോളം പ്രത്യേകം പ്രതിഫലാര്‍ഹമായ സത്കര്‍മമാണോ ? ഭര്‍ത്താവ് ഇന്നേവരെ രണ്ടാംഭാര്യയെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. എന്താണഭിപ്രായം? ——————————————— ഉത്തരം:  താങ്കളുടെ ചോദ്യം രസകരമായിരിക്കുന്നു. അതോടൊപ്പം താങ്കളുടെ നവമുസ്‌ലിംവനിതകളോടുള്ള താല്‍പര്യം പ്രശംസനീയമാണ്. നവമുസ്‌ലിംപെണ്‍കുട്ടികള്‍ക്ക് അവരുടെ  അവസ്ഥ ദുരിതപൂര്‍ണമാകാതെ അല്ലാഹു സന്തോഷംനിറഞ്ഞതാക്കുകതന്നെ ചെയ്യും. ഭര്‍ത്താവിന് രണ്ടാംഭാര്യയെ നിര്‍ദ്ദേശിക്കുന്ന വിഷയം താങ്കളുടെ …

Read More »