Home / Tag Archives: swargam

Tag Archives: swargam

സ്വര്‍ഗജീവിതം മടുക്കില്ലേ?

ചോദ്യം: “അങ്ങനെയാണെങ്കില്‍ അല്‍പകാലം കഴിയുമ്പോള്‍ സ്വര്‍ഗജീവിതത്തോടും മടുപ്പനുഭവപ്പെടുമല്ലോ?” ഇപ്പോഴുള്ള മാനസികാവസ്ഥയുടെയും വികാരവിചാരങ്ങളുടെയും അടിസ്ഥാനത്തിലാണ്, അല്‍പകാലം സ്വര്‍ഗീയ സുഖജീവിതം നയിക്കുമ്പോള്‍ മടുപ്പു തോന്നുമെന്ന് പറയുന്നത്. ഭൂമിയില്‍ നമുക്ക് സന്തോഷവും സന്താപവും സ്നേഹവും വെറുപ്പും പ്രത്യാശയും നിരാശയും അസൂയയും പകയും കാരുണ്യവും ക്രൂരതയും അതുപോലുള്ള വിവിധ വികാരങ്ങളും അനുഭവപ്പെടാറുണ്ട്. എന്നാല്‍ സ്വര്‍ഗത്തിലെ മാനസികാവസ്ഥ ഒരിക്കലും ഇതുപോലെയാകില്ല. അവിടെ വെറുപ്പോ വിദ്വേഷമോ അസൂയയോ നിരാശയോ മറ്റു വികല വികാരങ്ങളോ ഒരിക്കലും ഉണ്ടാവുകയില്ല. ഇക്കാര്യം ഖുര്‍ആനും പ്രവാചക വചനങ്ങളും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. മനംമടുപ്പ് ഉള്‍പ്പെടെ എന്തെങ്കിലും അഹിതകരമായ …

Read More »

നല്ല കര്‍മം ചെയ്യുന്നവരെല്ലാം സ്വര്‍ഗാവകാശികളാവേണ്ടതല്ലേ ?

ചോദ്യം: ഒരാള്‍ ദൈവത്തിലും മരണാനന്തര ജീവിതത്തിലുമൊന്നും വിശ്വസിക്കുന്നില്ല. അതേസമയം മദ്യപിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്നില്ല. ആരെയും ദ്രോഹിക്കുന്നില്ല. എല്ലാവര്‍ക്കും സാധ്യമാവുന്നത്ര ഉപക

Read More »

ഭൂമിയിലെ വൈകല്യം സ്വര്‍ഗത്തിലുമുണ്ടാകുമോ ?

ചോദ്യം: “ഭൂമിയിലെ അതേ അവസ്ഥയിലായിരിക്കുമോ മനുഷ്യരെല്ലാം പരലോകത്തും? വികലാംഗരും വിരൂപരുമെല്ലാം ആ വിധം തന്നെയാകുമോ? ” ഭൌതിക പ്രപഞ്ചത്തിലെ പദാര്‍ഥനിഷ്ഠമായ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനാവശ്യമായ പഞ്ചേന്ദ്രിയങ്ങളും ബൌദ്ധിക നിലവാരവുമാണ് നമുക്ക് നല്‍കപ്പെട്ടിരിക്കുന്നത്. അതുപയോഗിച്ച് തീര്‍ത്തും വ്യത്യസ്തമായ പരലോകത്തെ അവസ്ഥ മനസ്സിലാക്കുക സാധ്യമല്ല. അതുകൊണ്ടുതന്നെ ദിവ്യബോധനങ്ങളിലൂടെ ലഭ്യമായ അറിവുമാത്രമേ ഇക്കാര്യത്തില്‍ അവലംബനീയമായുള്ളൂ. പരലോക ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളൊക്കെയും അതില്‍ വിശദീകരിക്കപ്പെട്ടിട്ടില്ല. സ്വര്‍ഗം സുഖസൌകര്യങ്ങളുടെ പാരമ്യതയും നരകം കൊടിയ ശിക്ഷയുടെ സങ്കേതവുമായിരിക്കുമെന്ന ധാരണ വളര്‍ത്താനാവശ്യമായ സൂചനകളും വിവരണങ്ങളുമാണ് വിശുദ്ധ ഖുര്‍ആനിലും പ്രവാചകവചനങ്ങളിലുമുള്ളത്. ഒരു കണ്ണും കാണാത്തതും ഒരു കാതും …

Read More »

ഹൂറികള്‍; സ്വര്‍ഗീയാനുഗ്രഹങ്ങള്‍ പുരുഷന്‍മാര്‍ക്കു മാത്രമോ ?

ചോ: ഇത് എന്റെ കൂട്ടുകാരന്റെ സംശയമാണ്. ഇസ്‌ലാം കള്ളമാണെന്ന് അവന്‍ വിചാരിക്കുന്നു. ഖുര്‍ആന്‍ അല്ലാഹു ഇറക്കിയതാണെന്ന് അവനെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചെങ്കിലും  അവന്‍ പറയുന്നത് ഇതാണ്: ‘ഖുര്‍ആന്‍ പറയുന്നതനുസരിച്ച് ഇസ്‌ലാം പുരുഷന്‍മാരുടെ മതമാണ്. കാരണം, ഖുര്‍ആന്‍ സ്വര്‍ഗസുന്ദരികളായ ഹൂറികളെ വാഗ്ദാനംചെയ്ത് ആണുങ്ങളെ പ്രലോഭിപ്പിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ആണ്‍കുട്ടികളെ പ്രതിഫലമായി നല്‍കുമെന്ന് പറയുന്നില്ല.  അതിനാല്‍ ലൈംഗികതയെ പുരുഷന്‍മാരെ ആകര്‍ഷിക്കാനുള്ള ഉപകരണമായി ഖുര്‍ആന്‍ ഉപയോഗപ്പെടുത്തുന്നു.’ ഈ വിഷയത്തില്‍ കൂട്ടുകാരന്റെ വാദം തെറ്റാണെന്ന് എങ്ങനെയാണ് …

Read More »

സ്വര്‍ഗത്തിലും സ്ത്രീവിവേചനമോ?

“പരലോകത്ത് പുരുഷന്മാര്‍ക്ക് സ്വര്‍ഗകന്യകകളെ ഇണകളായി ലഭിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ഇത്തരം ഇണകളെ കിട്ടുമെന്ന് എവിടെയും കാണുന്നില്ല. സ്വര്‍ഗത്തിലും സ്ത്രീവിവേചനമോ?” ദൈവിക നിയമമനുസരിച്ച് ഭൂമിയില്‍ ജീവിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇടമാണ് സ്വര്‍ഗം. ഇക്കാര്യത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ ഒരു വിവേചനവും ഇസ്ലാമിലില്ല. ഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ നന്മകല്‍പിക്കുന്നു. തിന്മവിരോധിക്കുന്നു. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. ദൈവത്തെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുകതന്നെ ചെയ്യും. അല്ലാഹു സകലര്‍ക്കും അജയ്യനും യുക്തിജ്ഞനുമത്രെ. വിശ്വാസികളായ …

Read More »

മദീനയില്‍ മറവു ചെയ്താല്‍ സ്വര്‍ഗപ്രവേശനം എളുപ്പമാകുമോ ?

ചോദ്യം: മദീനയില്‍ മരണപ്പെടണമെന്നും ജന്നതുല്‍ ബഖീഇല്‍ മറമാറപ്പെടണമെന്നും ആഗ്രഹിച്ച് ഒരാള്‍  മദീനയിലേക്ക് പുറപ്പെടുന്നത് അനുവദനീയമാണോ? മദീനയില്‍ മരണപ്പെടുന്നവര്‍ സ്വര്‍ഗ പ്രവേശനത്തിന് അര്‍ഹരാകുമെന്ന് പറയുന്നത് എത്രമാത്രം ശരിയാണ് ? ജന്നതുല്‍ ബഖീഇല്‍ മറമാടപ്പെടുക പ്രത്യേകം ആളുകളെയാണോ? അതല്ല, മരണപ്പെടുന്ന എല്ലാവരും അവിടെ മറമാടപ്പെടുമോ? ഏതു കാലമാകട്ടെ, ഏതു പ്രദേശമാകട്ടെ, എവിടെ മറവുചെയ്യപ്പെട്ടാലും അല്ലാഹുവിലേക്ക് തന്നെയാണ് ആ മടക്കം. ഒരാള്‍ സത്യവിശ്വാസം കൈകൊള്ളുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് ജീവിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന് അയാള്‍ …

Read More »

സ്വര്‍ഗ-നരക വിശ്വാസവും ചൂഷണവ്യവസ്ഥയും

“ദരിദ്രരും ചൂഷിതരുമായ സാധാരണക്കാരെ സ്വര്‍ഗം പറഞ്ഞ് സമാശ്വസിപ്പിക്കുകയും അവരുടെ സമരാവേശത്തെ കെടുത്തുകയുമല്ലേ മതം ചെയ്യുന്നത്? സമ്പന്ന വര്‍ഗത്തിന്റെ താല്‍പര്യ സംരക്ഷണത്തിനല്ലേ മതം സ്വര്‍ഗ- നരകങ്ങളെക്കുറിച്ച് സംസാരിക്കുന്നത്?” മതത്തെ സംബന്ധിച്ച് വളരെ വ്യാപകമായി വളര്‍ത്തപ്പെട്ട വികല ധാരണകളാണ് ഇത്തരം സംശയങ്ങള്‍ക്കു കാരണം. മര്‍ദിതരുടെയും ചൂഷിതരുടെയും മോചനമാര്‍ഗമായ മതത്തെ സംബന്ധിച്ച് ഇത്തരം ഗുരുതരമായ തെറ്റുധാരണകള്‍ വളര്‍ന്നുവന്നതില്‍ വിശ്വാസികളും വിരുദ്ധരും ഒരുപോലെ കുറ്റക്കാരാണ്. സ്വര്‍ഗ-നരകങ്ങളിലുള്ള വിശ്വാസം സകലവിധ ചൂഷണങ്ങള്‍ക്കും അറുതിവരുത്തി, സാമൂഹിക സമത്വവും സാമ്പത്തിക നീതിയും സ്ഥാപിക്കുകയാണ് ചെയ്യുക. വിശുദ്ധ ഖുര്‍ആന്റെ സാമ്പത്തിക സമീപനം ശ്രദ്ധിക്കുന്ന ആര്‍ക്കുമിത് സുതരാം …

Read More »

സ്വര്‍ഗം വിലക്കുകളുടെ സാക്ഷാത്കാരത്തിന്?

മനുഷ്യന് അല്ലാഹുവിന് കീഴ്പ്പെടാനും അവനെ ധിക്കരിക്കാനും സ്വാതന്ത്യ്രമുള്ളതും ഇല്ലാത്തതുമായ രണ്ട് വശമാണുള്ളത്. സ്വാതന്ത്യ്രം നല്‍കിയ മേഖലയില്‍ അല്ലാഹു നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കീഴ്പ്പെടുമോ ഇല്ലേ എന്നതാണ് മനുഷ്യര്‍ക്കുള്ള ഈ ലോകത്തെ പരീക്ഷണം. ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും അല്ലാഹു നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ ചില വിലക്കുകളും നമുക്ക് കാണാവുന്നതാണ്. അവയൊക്കെയും മനുഷ്യന്റെ മനസ്സ് കൊതിക്കുന്നതാണെങ്കിലും വര്‍ജിക്കാനാണ് അല്ലാഹു കല്‍പിക്കുന്നത്. വിലക്കുകള്‍ക്ക് ഒരുപാട് കാരണങ്ങള്‍ പറയാറുണ്ട്. മാനുഷികമൂല്യങ്ങളുടെ പൂര്‍ത്തീകരണം, ആത്മാവിന്റെ സന്തുലനം, ജീവിതത്തിന്റെ വിശുദ്ധി – ഇതൊക്കെ അവയില്‍ ചിലതു മാത്രം. അന്തിമമായി മരണശേഷം സ്വര്‍ഗവും ലഭിക്കുന്നതാണ്. …

Read More »

സ്വര്‍ഗജീവിതം ഏത് വിധം?

“ഇസ്ലാം വിഭാവന ചെയ്യുന്ന സ്വര്‍ഗത്തെ സംബന്ധിച്ച വിവരണം കേട്ടപ്പോഴെല്ലാം അത് സമ്പന്ന സമൂഹത്തിന്റെ സുഖസമൃദ്ധമായ ജീവിതത്തിന് സമാനമായാണനുഭവപ്പെട്ടത്. ഭൂമിയിലെ ജീവിതം പോലെത്തന്നെയാണോ സ്വര്‍ഗജീവിതവും?” അഭൌതികമായ ഏതിനെ കുറിച്ചും അറിവ് ലഭിക്കാനുള്ള ഏക മാധ്യമം ദിവ്യബോധനം മാത്രമത്രെ. അതിനാല്‍ ദൈവം, സ്വര്‍ഗം, നരകം, മാലാഖമാര്‍, പിശാചുക്കള്‍ എന്നിവയെക്കുറിച്ച് ദൈവദൂതന്മരിലൂടെ ലഭിച്ച വിശദീകരണങ്ങളല്ലാതെ മറ്റൊന്നും ആര്‍ക്കും അറിയുകയില്ല. ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്റെ പരിമിതിയില്‍നിന്നുകൊണ്ട് അവന് മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷയിലും ശൈലിയിലുമാണ് ദൈവം അഭൌതിക കാര്യങ്ങളെ സംബന്ധിച്ച വിശദീകരണം നല്‍കിയത്. അതിനാല്‍ സ്വര്‍ഗത്തെക്കുറിച്ച് വിവരിക്കവെ, അല്ലലും അലട്ടുമൊട്ടുമില്ലാത്ത …

Read More »