Home / Tag Archives: sunnath

Tag Archives: sunnath

സുന്നത്ത് അഥവാ പ്രവാചകചര്യ

ഇസ്‌ലാമിലെ രണ്ടാമത്തെ പ്രമാണമാണ് ഹദീസ് അഥവാ സുന്നത്ത്. ഒന്നാം പ്രമാണമായ ഖുര്‍ആന്റെ ആധികാരികവ്യാഖ്യാനവും വിശദീകരണവുമായാണ് അത് അറിയപ്പെടുന്നത്. ഇജ്മാഅ്, ഖിയാസ് തുടങ്ങിയ വേറെയും പ്രമാണങ്ങളുണ്ടെങ്കിലും ഖുര്‍ആന്‍, ഹദീസ് എന്നിവയെപ്പോലെ സ്വതന്ത്രമല്ല അവയൊന്നും. വര്‍ത്തമാനം, വൃത്താന്തം, വാര്‍ത്ത എന്നെല്ലാമാണ് ഹദീസിന്റെ ഭാഷാര്‍ഥം. നബി(സ)യുടെ വാക്കുകള്‍, പ്രവൃത്തികള്‍, വാക്കുകൊണ്ടും മൗനം കൊണ്ടും അംഗീകാരം നല്‍കിയ കാര്യങ്ങള്‍ എന്നിവയാണ് സാങ്കേതികമായി ഹദീസ്. പ്രവാചകനെക്കുറിച്ച വിശേഷണം, വര്‍ണന, പ്രവാചകചരിത്രം തുടങ്ങിയവയും ഹദീസിന്റെ വൃത്തത്തില്‍ പെടുന്നു. സൂക്ഷ്മമായി …

Read More »

ഇമാം ഇബ്‌നുമാജ

ഇബ്‌നുമാജ എന്നറിയപ്പെടുന്ന അബൂ അബ്ദില്ലാ മുഹമ്മദ്ബ്‌നു യസീദ്ബ്‌നു മാജ അര്‍റബ്ഈ അല്‍ ഖസ്‌വീനി ജനിക്കുന്നത് ഹി 209 ലാണ്. ഹി 233 ല്‍ നിര്യാതനായ അലിയ്യുബ്‌നു മുഹമ്മദ് അത്തനാഫസിയാണ് ഇബ്‌നു മാജഃയുടെ അധ്യാപകരില്‍ പ്രഥമന്‍. ഇതില്‍ നിന്നു ഗ്രഹിക്കാന്‍ കഴിയുന്നത് ഇബ്‌നു മാജഃ 15 അല്ലെങ്കില്‍ 20 വയസ്സു മുതല്‍ ഹദീസ് പഠനം തുടങ്ങിയിരിക്കുമെന്നാണ്. ഹി. 230 മുതല്‍ ഹദീസ് പഠനത്തിനായി യാത്ര തിരിക്കാന്‍ തുടങ്ങി. ഖുറാസാന്‍, ഇറാഖ്, സിറിയ, …

Read More »

ഇമാം ബുഖാരി

മുഹമ്മദ് ഇബ്‌നു ഇസ്മാഈല്‍ അബൂ അബ്ദില്ലാഹില്‍ ജൂഫി എന്നാണ് ഇമാം ബുഖാരിയുടെ പൂര്‍ണനാമം. ഹി. 194 ശവ്വാല്‍ 13 ക്രി. 810 ജൂലൈ 21-നു പേര്‍സ്യക്കാരനായ ബര്‍ദിസ്ബാഹിന്റെ പൗത്രനായി ബുഖാറയില്‍ ജനിച്ചു. പതിനൊന്നാമത്തെ വയസ്സില്‍ ഹദീസ് പഠനമാരംഭിച്ചു. 16-ാം വയസ്സില്‍ തീര്‍ത്ഥാടനത്തിനിറങ്ങി. മക്കയിലെയും മദീനയിലെയും ഹദീസു പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ ശ്രദ്ധിച്ചു. പിന്നീട് ഈജിപിതിലേക്കുപോയി. അടുത്ത 16 വര്‍ഷം ഹദീസുകള്‍ തേടിയുള്ള യാത്രയില്‍ മുഴുകിയ ബുഖാരി 5 കൊല്ലം ബസറയില്‍ തങ്ങി. …

Read More »

അഖീഖ സുന്നത്തോ വാജിബോ ?

അഖീഖയെ സംബന്ധിച്ച ഇസ്‌ലാമിന്റെ വിധിയെന്താണ് ? അത് സുന്നത്തോ അതോ വാജിബോ ? എന്താണതിന്റെ പ്രാധാന്യം? ———————- ഉത്തരം: ഇസ്‌ലാമിലെ അതിപ്രധാനമായ ഒരു സുന്നത്താണ് അഖീഖ. ഇബ്‌റാഹീം നബിയുടെ പാരമ്പര്യംപിന്തുടര്‍ന്നുകൊണ്ടാണ് മുഹമ്മദ് നബി അത് ആചരിച്ചുപോന്നത്.  മുഹമ്മദ് നബി ഇപ്രകാരം പറഞ്ഞിരിക്കുന്നു:’എല്ലാ കുട്ടികളും അഖീഖയ്ക്ക് പണയപ്പെട്ടിരിക്കുന്നു. ‘ ആടിനെയോ ആട്ടിന്‍കുട്ടിയെയോ ആണ് അതിനായി അറുക്കേണ്ടത്. ശിശുവിനെ സമ്മാനിച്ചതിന് അല്ലാഹുവോടുള്ള നന്ദിപ്രകാശനമായാണ് അഖീഖ അറുക്കുന്നത്.  പാവങ്ങള്‍ക്കാണ് അതിന്റെ മാംസം വിതരണംചെയ്യേണ്ടത്. അല്ലെങ്കില്‍ …

Read More »

പെരുന്നാള്‍ ദിനം ഖബ് ര്‍ സിയാറത്ത് സുന്നത്തോ ബിദ്അത്തോ ?

ചോദ്യം: പെരുന്നാള്‍ ദിവസം ഖബര്‍ സന്ദര്‍ശിക്കുന്നത് സുന്നത്താണോ ബിദ്അത്താണോ എന്നതില്‍ വിശദീകരണം ആഗ്രഹിക്കുന്നു. —————————- ഉത്തരം: ഖബര്‍ സിയാറത്ത് പ്രവാചക ചര്യയില്‍ പെട്ടതാണ്. അതിന് നിശ്ചിത സമയമോ കാലമോ നിര്‍ണയിക്കപ്പെട്ടിട്ടില്ല. അത് നിര്‍വഹിക്കുന്നയാള്‍ എല്ലായ്‌പ്പോഴും ആ കര്‍മത്തിന്റെ യഥാര്‍ഥ ചൈതന്യം മനസ്സിലാക്കുകയും വേണം. ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ഖബര്‍ സിയാറത്ത് വിലക്കുന്ന ആധികാരികമായ തെളിവൊന്നും കാണാന്‍ കഴിയുന്നില്ല. ജനങ്ങള്‍ തങ്ങളെ വിട്ടുപോയ സ്‌നേഹസമ്പന്നരായ വീട്ടുകാരെയും കുടുംബക്കാരെയും ആഘോഷദിനങ്ങളില്‍ ഓര്‍ക്കുകയും സ്മരിക്കുകയും …

Read More »

സുന്നത്ത് നമസ്‌കരിക്കുമ്പോള്‍ ഇഖാമത്ത് കൊടുത്താല്‍ ?

ചോദ്യം: സുന്നത്ത് നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കെ ഫര്‍ദ് നമസ്‌കാരത്തിനായി ഇഖാമത്ത് നിര്‍വഹിക്കപ്പെട്ടാല്‍ സുന്നത്തില്‍ നമസ്‌കാരത്തില്‍ തുടരുകയാണോ, അതോ അതവസാനിപ്പിച്ച് ഫര്‍ദ് നമസ്‌കാരത്തിലേക്ക് പ്രവേശിക്കുകയാണോ ചെയ്യേണ്ടത് ? മറുപടി പ്രതീക്ഷിക്കുന്നു. ————————— ഉത്തരം: അല്ലാഹു വിശ്വാസികളെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നു: വചനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും എന്നിട്ടവയിലേറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവരാണവര്‍. അവരെത്തന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. ബുദ്ധിശാലികളും അവര്‍ തന്നെ. (ഖുര്‍ആന്‍ 39:18). നിര്‍ബന്ധനമസ്‌കാരത്തിനായി ഇഖാമത്ത് നിര്‍വഹിക്കപ്പെട്ടാല്‍ ഇമാമിനോടൊപ്പം തക്ബീര്‍ ചൊല്ലി ഫര്‍ദ് നമസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നതിനായി …

Read More »

ശഅ്ബാനിലെ നോമ്പനുഷ്ഠാനം ?

ചോദ്യം: ശഅ്ബാന്‍ മാസം മുഴുവന്‍  നോമ്പനുഷ്ഠിക്കുന്നത് സുന്നത്താണോ? …………………………………………………………………………………. ഉത്തരം: ശഅ്ബാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുന്നത്  മുസ്തഹബ്ബായ(അഭികാമ്യമായ)  സംഗതിയായി കണക്കാക്കപ്പെടുന്നു. നബി(സ)തിരുമേനി അപ്രകാരം ചെയ്യാറുള്ളതായി ചരിത്രം രേഖപ്പെടുത്തുന്നു. ഉമ്മുസലമ(റ)യില്‍നിന്ന് : അല്ലാഹുവിന്റെ ദൂതര്‍ ശഅ്ബാനും റമദാനും ചേര്‍ത്ത് നോമ്പനുഷ്ഠിക്കുന്നതല്ലാതെ രണ്ടുമാസംതുടര്‍ച്ചയായി നോമ്പുപിടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല’.(അഹ്മദ്, അബൂദാവൂദ്, ഇബ്‌നുമാജ) അബൂദാവൂദില്‍നിന്നുള്ള മറ്റൊരു റിപോര്‍ട്ടില്‍ ഇങ്ങനെ കാണാം: ‘പ്രവാചകന്‍ തിരുമേനി (സ) വര്‍ഷത്തില്‍ ഒരു മാസവും തികച്ച് വ്രതമനുഷ്ഠിച്ചിരുന്നില്ല. അതേസമയം, റമദാനോട് ചേര്‍ന്നുവരുന്നതിനാല്‍ ശഅ്ബാനില്‍ …

Read More »

സുന്നത്തായ നോമ്പ് ക്ഷണമുണ്ടാകുമ്പോള്‍ മുറിക്കാമോ

ചോ: നോമ്പുകാരനായിരിക്കെ ഒരു സദ്യക്ക് ക്ഷണിക്കപ്പെടുകയും നോമ്പു മുറിച്ച് സദ്യയില്‍ പങ്കുചേരുന്നതിനെ എങ്ങിനെ കാണുന്നു. അയാള്‍ക്ക് നോമ്പുകാരന്റെ കൂലിയും ക്ഷണം സ്വീകരിച്ചതിന്റെ കൂലിയും ഉണ്ടാവുമോ? ഉത്തരം: അത് നോമ്പുകാരന്റെ ഉദ്ദേശം അനുസരിച്ചായിരിക്കും. നോമ്പ് മുറിച്ച് ആ സദ്യയില്‍  പങ്കാളിയായില്ലെങ്കില്‍ ക്ഷണിതാവുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാകുമെന്ന് മനസ്സിലാക്കുന്ന പക്ഷം നോമ്പ് മുറിക്കാവുന്നതാണ്. നിയ്യത്താണ് അടിസ്ഥാനം. അതനുസരിച്ചാണ് കൂലിയും. ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ്

Read More »

ഫര്‍ദ് നോമ്പ് ഖദാ വീട്ടാന്‍ ബാധ്യതയുള്ളയാളുടെ സുന്നത്ത് നോമ്പ്

ചോദ്യം: റമദാനിലെ നോമ്പുകള്‍ വീട്ടാന്‍ ബാധ്യതപ്പെട്ടയാള്‍ക്ക് ആശൂറാ ദിനത്തിലെ നോമ്പനുഷ്ഠിക്കാമോ? ഉത്തരം : ഒരു കൂട്ടം പണ്ഡിതന്മാര്‍ ശറഈ നിയമങ്ങളില്‍ ഗവേഷകനായ മുഹമ്മദ് സഅ്ദീ പറയുന്നു: റമദാന്‍ ദിവസത്തെ നോമ്പ് ഖദാ വീട്ടാനുള്ളവര്‍ക്കും ആശൂറാ ദിനത്തിലെ നോമ്പനുഷ്ഠിക്കാവുന്നതാണ്. ഇതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. റമദാനിലെ നോമ്പ് ഖദാ വീട്ടാനുള്ളവര്‍ സുന്നത്ത് നോമ്പനുഷ്ഠിക്കാന്‍ പാടില്ല എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം ആശൂറാ ദിനത്തിലെ നോമ്പനുഷ്ഠിക്കുന്നവര്‍ റമദാനിലെ നഷ്ടപ്പെട്ട നോമ്പ് ഖദാ …

Read More »