Home / Tag Archives: quran

Tag Archives: quran

മരണപ്പെട്ടവര്‍ക്ക് ഹദ് യയായി ഖുര്‍ആന്‍ പാരായണം ?

ചോദ്യം: മരണപ്പെട്ടവര്‍ക്ക് ഹദ് യയായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ വിധി എന്താണ് ? ഉത്തരം: രോഗികള്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നത് തിരുനബി(സ)യുടെയും അദ്ദേഹത്തിന്റെ സഹാബാക്കളുടെയും മാതൃകയാണെന്ന് പ്രമാണങ്ങള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നു. മുമ്പേ ഇഹലോകം വിടപറഞ്ഞ മുഅ്മിനുകള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ഖുര്‍ആനും നമ്മോട് ആവശ്യപ്പെടുന്നു. പ്രാര്‍ഥിക്കുക എന്നതിനപ്പുറം, അവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യുക, അവരുടെ ബന്ധുക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുക എന്നതൊന്നും പ്രവാചകന്റെയും അദ്ദേഹത്തിന്റെ സഹാബത്തിന്റെ ജീവിതത്തില്‍ കാണാന്‍ കഴിയുന്നില്ല. …

Read More »

ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നതിന് തെളിവ് ?

“ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നാണല്ലോ മുസ്ലിംകള്‍ അവകാശപ്പെടാറുള്ളത്. അത് മുഹമ്മദിന്റെ രചനയല്ലെന്നും ദൈവികമാണെന്നും എങ്ങനെയാണ് മനസ്സിലാവുക? എന്താണതിന് തെളിവ്? ” ഖുര്‍ആന്‍ ദൈവികമാണെന്നതിനു തെളിവ് ആ ഗ്രന്ഥം തന്നെയാണ്. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്റെയും വ്യക്തമായ ചിത്രവും ചരിത്രവും മനുഷ്യരാശിയുടെ മുമ്പിലുണ്ട്. നബിതിരുമേനിയുടെ ജീവിതത്തിന്റെ ഉള്ളും പുറവും രഹസ്യവും പരസ്യവുമായ മുഴുവന്‍ കാര്യങ്ങളും ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനികലോകത്തെ മഹാന്മാരുടെ ചരിത്രം പോലും ആ വിധം വിശദമായും സൂക്ഷ്മമായും കുറിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. അജ്ഞതാന്ധകാരത്തില്‍ ആുകിടന്നിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യയിലാണല്ലോ മുഹമ്മദ് ജനിച്ചത്. മരുഭൂമിയുടെ മാറില്‍ തീര്‍ത്തും …

Read More »

ഖുര്‍ആനും ശാസ്ത്രവും

അല്ലാഹു മനുഷ്യന് ബുദ്ധി നല്‍കി. പ്രവാചകന്‍മാര്‍ മുഖേന ദിവ്യബോധനം നല്‍കുക വഴി സന്‍മാര്‍ഗദര്‍ശനം സമ്പൂര്‍ണമാക്കി. പ്രാപഞ്ചികവസ്തുക്കളെക്കുറിച്ച് ചിന്തിക്കാനും അവയില്‍നിന്ന് പാഠങ്ങളുള്‍ക്കൊള്ളാനും ബുദ്ധിയുള്ളവരോട് അല്ലാഹു ആഹ്വാനം ചെയ്തിട്ടുണ്ട്. അവന്‍ പറയുന്നു: ‘പറയുക, മണ്ണിലും വിണ്ണിലും എന്തെല്ലാമാണുള്ളതെന്ന് നിങ്ങളൊന്ന് നോക്കുക’ (യൂനുസ് 101) ‘എല്ലാ സചേതനവസ്തുക്കളെയും ജലത്തില്‍നിന്ന് നാം സൃഷ്ടിച്ചു. അവര്‍ വിശ്വസിക്കുന്നില്ലേ? ‘ (അല്‍അമ്പിയാഅ് 30) പ്രപഞ്ചപ്രതിഭാസങ്ങളോ അവയുടെ ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളുടെ പിന്നാമ്പുറമോ പഠിപ്പിക്കുകയെന്നത് ഖുര്‍ആന്റെ ലക്ഷ്യമല്ല. ഭൗതികവും മതപരവുമായ ജീവിതത്തില്‍ …

Read More »

നമസ്‌കാരത്തിന്റെ സമയവും രൂപവും വിവരിക്കാത്ത ഖുര്‍ആന്‍ പൂര്‍ണതയുള്ളതോ ?

ചോദ്യം: നമസ്‌കാരത്തിന്റെ സമയവും രൂപവുമൊന്നും ഖുര്‍ആനില്‍ നിന്നും കിട്ടുകയില്ല. അത് ഹദീസില്‍ നിന്നേ കിട്ടുകയുള്ളൂ എന്ന് പറഞ്ഞാല്‍ ഖുര്‍ആന്‍ പൂര്‍ണത ഇല്ല എന്ന് വരില്ലേ? ——————– നമസ്‌കാരത്തിന്റെ സമയങ്ങളെക്കുറിച്ച് 11:114, 17:78 എന്നീ സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. നമസ്‌കാരത്തിന്റെ രൂപം നിര്‍ത്തം, കുമ്പിടല്‍, സാഷ്ടാംഗം എന്നിവ ചേര്‍ന്നതാണെന്ന് വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് മനസ്സിലാക്കാം. മസ്ജിദുല്‍ ഹറമിലേക്ക് തിരിഞ്ഞാണ് നമസ്‌കരിക്കേണ്ടതെന്നും ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെയൊക്കെ വിശാദംശങ്ങളാണ് നബി(സ) പറഞ്ഞും പ്രവര്‍ത്തിച്ചും മാതൃക കാണിച്ചത്. ആ …

Read More »

ഖുര്‍ആന്‍റെ ശാസ്ത്രീയ സൂചനകളെ വിശദീകരിക്കേണ്ട വിധം

വിശുദ്ധ ഖുര്‍ആന്‍ ഒരിക്കലും ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല. ഗോളശാസ്ത്രമോ, ഭൗതിക ശാസ്ത്രമോ, രസതതന്ത്രമോ, ജീവശാസ്ത്രമോ അല്ല അതിന്റെ മുഖ്യവിഷയം. എന്നിരുന്നാലും പ്രസ്തുത വിഷയങ്ങളിലേക്കുള്ള ഏതാനും സൂചനകള്‍ വിശുദ്ധ ഖുര്‍ആന്‍ ഒട്ടേറെയിടങ്ങളില്‍ നല്‍കിയിട്ടുമുണ്ട്. അല്ലാഹുവിന്റെ കഴിവിനെയും ജ്ഞാനത്തെയും ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താനുള്ള സൂചനകളാണ് അവ. അല്ലാഹു അല്ലാതെ മറ്റൊരു നാഥനില്ല എന്നും അവനാണ് എല്ലാം സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതെന്നും, അതിനാല്‍ അവനെയാണ് ആരാധിക്കേണ്ടതെന്നും ജനങ്ങളെ പഠിപ്പിക്കാനാണ് അത്. അവയില്‍ ചിലത് വിശുദ്ധ ഖുര്‍ആന്‍ …

Read More »

മദ്ഹബ് പിന്തുടരല്‍: ശരിയായ രീതിയെന്ത് ?

ചോ: ഖുര്‍ആനിലും ഹദീസുകളിലും കാര്യമായ പിടിപാടില്ലാത്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു മദ്ഹബ് മാത്രം പിന്തുടര്‍ന്നാല്‍ മാത്രംമതിയോ ? അതോ തനിക്ക് ശരിയെന്ന് തോന്നുന്ന മദ്ഹബീ അഭിപ്രായങ്ങള്‍ സ്വീകരിച്ചാല്‍ കുഴപ്പമുണ്ടോ? ——————- ഉത്തരം: താങ്കളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുക സാധ്യമല്ല.  എങ്കിലും മദ്ഹബ് പിന്തുടരുന്ന രീതിയെ സംബന്ധിച്ച് ചില കാഴ്ചപ്പാടുകള്‍ ഇവിടെ അവതരിപ്പിക്കാം. 1. ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ പഠിപ്പിക്കുന്നതനുസരിച്ച് ഒരു വിശ്വാസി നിയമദാതാവായ അല്ലാഹുവിനെയല്ലാതെ മറ്റാരെയും പിന്തുടരാന്‍ ബാധ്യസ്ഥനല്ല. …

Read More »

ഖുര്‍ആന്റെ ‘ആകാശ’ വീക്ഷണം

‘പിന്നെ  അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു. അത് പുകയായിരുന്നു. അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: ”ഉണ്ടായി വരിക; നിങ്ങളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.” അപ്പോള്‍ അവ രണ്ടും അറിയിച്ചു: ”ഞങ്ങളിതാ അനുസരണമുള്ളവയായി വന്നിരിക്കുന്നു.” (ഫുസ്സ്വിലത് 11) പ്രവാചകന്‍ തിരുമേനി (സ)കൂടുതലായി പാരായണം ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന അധ്യായമാണ് വിശാലമായ വിശദാംശങ്ങളോടെയെന്ന ആശയമുള്ള ഫുസ്സ്വിലത്ത്. ഇതിലെ പതിനൊന്നാമത്തെ സൂക്തം പ്രപഞ്ചസൃഷ്ടിയെപ്പറ്റി സൂചനനല്‍കുന്നുണ്ട്. ഈ വിഷയത്തിലുള്ള ഇതരസൂക്തങ്ങളില്‍നിന്ന് വ്യത്യസ്തമാണിത്. ഭൗമഭൗതികശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഇതിനെ വിശകലനം ചെയ്യാനാണിവിടെ ശ്രമിക്കുന്നത്. …

Read More »

എഴ് ആകാശങ്ങളെക്കുറിച്ച ഇസ് ലാമിന്റെ വീക്ഷണം

ചോദ്യം: ഏഴ് ആകാശങ്ങളെക്കുറിച്ച് ഇസ് ലാമിന്റെ വീക്ഷണമെന്താണ് ? ———————– ഉത്തരം: ആകാശഭൂമികളുടെ എല്ലാം സീമയില്ലാത്ത ഉടമസ്ഥാധികാരം തീര്‍ച്ചയായും അല്ലാഹുവിനാണ്. അവനാണ് അവയുടെ സൃഷ്ടികര്‍ത്താവും. നൂറ്റാണ്ടുകളായി, മനുഷ്യന്‍ പ്രപഞ്ചത്തിന്റെ സൃഷ്ടിരഹസ്യങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിയിട്ട്. പല രഹസ്യങ്ങളിലേക്കും വിരല്‍ചൂണ്ടാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും അവ മാറ്റങ്ങള്‍ക്ക് വിധേയമാവാനും സാധ്യതയുണ്ട്. ഇവ്വിഷയകമായി ISNAയുടെ മുന്‍ പ്രസിഡന്റും പണ്ഡിതനുമായ ഡോ. മുസ്സമ്മില്‍ സിദ്ദീഖ് അഭിപ്രായപ്പെട്ടത് ചുവടെ ചേര്‍ക്കുന്നു: എഴ് ആകാശങ്ങളെക്കുറിച്ച് ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളിലായി പരാമര്‍ശിച്ചിട്ടുണ്ട്. …

Read More »

ഹൂറികള്‍; സ്വര്‍ഗീയാനുഗ്രഹങ്ങള്‍ പുരുഷന്‍മാര്‍ക്കു മാത്രമോ ?

ചോ: ഇത് എന്റെ കൂട്ടുകാരന്റെ സംശയമാണ്. ഇസ്‌ലാം കള്ളമാണെന്ന് അവന്‍ വിചാരിക്കുന്നു. ഖുര്‍ആന്‍ അല്ലാഹു ഇറക്കിയതാണെന്ന് അവനെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചെങ്കിലും  അവന്‍ പറയുന്നത് ഇതാണ്: ‘ഖുര്‍ആന്‍ പറയുന്നതനുസരിച്ച് ഇസ്‌ലാം പുരുഷന്‍മാരുടെ മതമാണ്. കാരണം, ഖുര്‍ആന്‍ സ്വര്‍ഗസുന്ദരികളായ ഹൂറികളെ വാഗ്ദാനംചെയ്ത് ആണുങ്ങളെ പ്രലോഭിപ്പിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ആണ്‍കുട്ടികളെ പ്രതിഫലമായി നല്‍കുമെന്ന് പറയുന്നില്ല.  അതിനാല്‍ ലൈംഗികതയെ പുരുഷന്‍മാരെ ആകര്‍ഷിക്കാനുള്ള ഉപകരണമായി ഖുര്‍ആന്‍ ഉപയോഗപ്പെടുത്തുന്നു.’ ഈ വിഷയത്തില്‍ കൂട്ടുകാരന്റെ വാദം തെറ്റാണെന്ന് എങ്ങനെയാണ് …

Read More »

മസ്ജിദുല്‍അഖ്‌സയും ഖുബ്ബതുസ്സഖ്‌റയും ഒന്നാണോ ?

ചോദ്യം: ഇസ്‌ലാമില്‍ മസ്ജിദുല്‍ അഖ്‌സയുടെ പ്രാധാന്യം വളരെ വലുതാണെന്ന് അറിയാം. എന്നാല്‍ മസ്ജിദുല്‍ അഖ്‌സാ എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ഫോട്ടോയില്‍ പലപ്പോഴും കാണുന്നത് മസ്ജിദുല്‍ ഖുബ്ബയാണ്. എന്നു മാത്രമല്ല അനേകം മുസ് ലിംകള്‍ ധരിച്ചുവച്ചിരിക്കുന്നത് മസ്ജിദുല്‍ ഖുബ്ബയാണ് മസ്ജിദുല്‍ അഖ്‌സാ എന്നാണ്. മസ്ജിദുല്‍ ഖുബ്ബക്ക് ഇസ് ലാമില്‍ എന്തെങ്കിലും സ്ഥാനമുണ്ടോ ? മസ്ജിദുല്‍ ഖുബ്ബക്ക് ഇസ്‌ലാമില്‍ സാധാരണ ഒരു പള്ളിയുടെ മാത്രം പ്രത്യേകതയുള്ളൂവെങ്കില്‍ ആ വ്യത്യാസം തീര്‍ച്ചയായും മുസ് ലിം …

Read More »