Home / Tag Archives: prophets

Tag Archives: prophets

ഈസ (അ)

ചില പ്രവാചകന്മാരുടെ ജീവിതം സംഭവബഹുലം, ചിലരുടേത് ക്ലേശപൂരിതം. മറ്റു ചിലരുടേത് നിസ്സഹായതയുടെ പാരമ്യതയില്‍. ഇനിയും ചിലരുടേതാകട്ടെ അല്ലാഹുവിനാല്‍ പരീക്ഷിക്കപ്പെട്ടത്. അക്കൂട്ടത്തില്‍ ഈസ(അ)യുടെ ജനനവും മരണവും ജീവിതവും ഒക്കെ അത്യത്ഭുതകരമായ രീതിയിലുള്ളതാണ്. അറിയപ്പെട്ടിടത്തോളം മുഹമ്മദ് നബിക്ക് തൊട്ടുമുമ്പ് നിയുക്തനായ പ്രവാചകനത്രെ ഈസാ നബി(അ). ഈസാ നബി ജനിച്ചിട്ട് 2000 വര്‍ഷം കഴിഞ്ഞുവെന്ന് കരുതപ്പെടുന്നു. ക്രിസ്തു എന്നറിയപ്പെടുന്ന ഈസാ(അ)യുടെ ജനനം മുതല്‍ കണക്കുകൂട്ടിവരുന്ന വര്‍ഷമത്രെ ക്രിസ്താബ്ദം. ബി.സി എന്നും എ.ഡി എന്നും കാലത്തെ …

Read More »

സുലൈമാന്‍ (അ)

ദാവൂദ് നബി(അ)യുടെ മകനായ സുലൈമാന്‍ നബിയും പിതാവിനെപ്പോലെത്തന്നെ അധികാരവും പ്രവാചകത്വവും ഒന്നിച്ചു ലഭിച്ച ആളാണ്. ‘സുലൈമാന്‍ ദാവൂദിനെ അനന്തരമെടുത്തു’ (27: 16) എന്ന് ഖുര്‍ആന്‍ പറയുന്നു. പിതാവിനെപ്പോലെത്തന്നെ ഭൗതികസൗകര്യങ്ങള്‍ ഏറെ ലഭ്യമായ രാജാവായിരുന്നു സുലൈമാന്‍. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ (മുഅ്ജിസത്തുകള്‍) ഏറ്റവുമധികം ലഭിച്ച ആളായിരുന്നു അദ്ദേഹം. പക്ഷികളുടെയും പ്രാണികളുടെയും മറ്റും സംസാരം മനസ്സിലാക്കാനുള്ള കഴിവ് അല്ലാഹു അദ്ദേഹത്തിന് നല്‍കി. മനുഷ്യരും ജിന്നുകളും മറ്റു ജീവജാലങ്ങളും അടങ്ങിയതാണ് സുലൈമാന്‍ എന്ന രാജാവിന്റെ പ്രജകള്‍. …

Read More »

ദാവൂദ് (അ)

ഇസ്‌റാഈല്യരിലേക്ക് നിയോഗിക്കപ്പെട്ട വേറൊരു പ്രവാചകനത്രെ ദാവൂദ്(അ). മറ്റു പല പ്രവാചക•ാരില്‍നിന്നും വ്യത്യസ്തമായി രാജത്വവും പ്രവാചകത്വവും ഒരുമിച്ചു സിദ്ധിക്കുകയും നിരവധി അമാനുഷിക ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്ത ദൈവദൂതനാണ് ദാവൂദ്(അ). മൂസാ(അ)നബിക്കുശേഷം ഇസ്‌റാഈല്യരില്‍ വേറെയും നബിമാര്‍ നിയോഗിക്കപ്പെട്ടിരുന്നു. എന്നാല്‍ ജാലൂത്ത് എന്ന അക്രമിയായ ഒരു ഭരണാധികാരിയാല്‍ അവര്‍ കുടിയൊഴിപ്പിക്കപ്പെട്ടു. ജാലൂത്തിനെ നേരിടാന്‍ കഴിവില്ലാതിരുന്ന ആ സമൂഹം തങ്ങളുടെ പ്രവാചകനോട് ഒരു രാജാവിനെ നിയമിച്ചുതരാന്‍ ആവശ്യപ്പെട്ടു. ത്വാലൂത്ത് എന്ന ഒരാളെ രാജാവാക്കി അല്ലാഹു നിശ്ചയിച്ചു …

Read More »

ഹാറൂന്‍ (അ)

വിശുദ്ധഖുര്‍ആനില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടതും വിശദമായി പ്രതിപാദിച്ചതുമാണ് മൂസാനബിയുടെ ചരിത്രം. ബൈബിളില്‍ മോശെ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ, അനുയായികളാണ് തങ്ങളെന്ന് ജൂതര്‍ അവകാശപ്പെടുന്നു. തോറ എന്നും പഴയനിയമം എന്നും അറിയപ്പെടുന്ന വേദഗ്രന്ഥം (തൗറാത്ത്) നല്‍കപ്പെട്ടത് അദ്ദേഹത്തിനാണ്. മൂസ (അ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിയായിട്ട് സഹോദരപുത്രനും മികച്ച വാഗ്മിയുമായിരുന്ന ഹാറൂനി (അ) നെ അല്ലാഹു നിയോഗിച്ചു. യഅ്ഖൂബ് നബിയുടെ സന്താനപരമ്പരയാണ് ബനൂ ഇസ്‌റാഈല്‍. ഫലസ്ത്വീനിലായിരുന്ന യഅ്ഖൂബ് നബി ജീവിത സായാഹ്നത്തില്‍ യൂസുഫ് നബിയുമായുണ്ടായ പുനസ്സമാഗമശേഷം …

Read More »

മൂസ (അ)

വിശുദ്ധഖുര്‍ആനില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടതും വിശദമായി പ്രതിപാദിച്ചതുമാണ് മൂസാനബിയുടെ ചരിത്രം. ബൈബിളില്‍ മോശെ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ, അനുയായികളാണ് തങ്ങളെന്ന് ജൂതര്‍ അവകാശപ്പെടുന്നു. തോറ എന്നും പഴയനിയമം എന്നും അറിയപ്പെടുന്ന വേദഗ്രന്ഥം (തൗറാത്ത്) നല്‍കപ്പെട്ടത് അദ്ദേഹത്തിനാണ്. മൂസ (അ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിയായിട്ട് സഹോദരപുത്രനും മികച്ച വാഗ്മിയുമായിരുന്ന ഹാറൂനി (അ) നെ അല്ലാഹു നിയോഗിച്ചു. യഅ്ഖൂബ് നബിയുടെ സന്താനപരമ്പരയാണ് ബനൂ ഇസ്‌റാഈല്‍. ഫലസ്ത്വീനിലായിരുന്ന യഅ്ഖൂബ് നബി ജീവിത സായാഹ്നത്തില്‍ യൂസുഫ് നബിയുമായുണ്ടായ പുനസ്സമാഗമശേഷം …

Read More »

യൂനുസ് (അ)

മറ്റു പ്രവാചകന്മാരില്‍ നിന്നു വ്യത്യസ്തമായ ഒരു ചരിത്രമാണ് യൂനുസ് നബി (അ)യുടേത്. മൗസിലിന്റെ തലസ്ഥാനമായ നീനുവയിലെ ജനങ്ങളിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകനായിരുന്നു അദ്ദേഹം. വര്‍ഷങ്ങളോളം പ്രബോധനം നിര്‍വഹിച്ചു. എന്നാല്‍ തന്റെ ജനതയില്‍നിന്ന് ധിക്കാരമല്ലാതെ ഒന്നും തിരിച്ചു കിട്ടിയില്ല. ഒടുവില്‍ ദൈവിക ശിക്ഷയെപ്പറ്റി മുന്നറിയിപ്പു നല്‍കി മനംനൊന്ത് അദ്ദേഹം സ്ഥലം വിട്ടു. കടല്‍ക്കരയിലെത്തി. അവിടെക്കണ്ട കപ്പലില്‍ കയറി. എന്നാല്‍ കാറ്റിലും കോളിലും പെട്ട കപ്പല്‍ ആടിയുലഞ്ഞു. രക്ഷപ്പെടാന്‍ വേണ്ടി കപ്പലിന്റെ ഭാരം …

Read More »

യഅ്ഖൂബ് (അ)

പ്രവാചകന്മാരുടെ പിതാവ് എന്നറിയപ്പെടുന്ന ഇബ്രാഹീം നബി (അ)യുടെ രണ്ടാമത്തെ പുത്രനായ ഇസ്ഹാഖിന്റെ മകനാണ് യഅ്ഖൂബ് നബി (അ). വന്ധ്യയായ സാറയ്ക്ക് ഇസ്ഹാഖ് പിറക്കുമെന്നും ഇസ്ഹാഖിന്റെ പിന്‍ഗാമിയായി യഅ്ഖൂബ് പിറക്കുമെന്നും ഇബ്രാഹീമിന് മലക്കുകള്‍ മുഖേന അല്ലാഹു സന്തോഷവാര്‍ത്ത അറിയിച്ചു (11: 71). യഅ്ഖൂബ് ജീവിച്ചത് ഫലസ്ത്വീനിലായിരുന്നു. യഅ്ഖൂബ് നബിക്ക് ഇസ്‌റാഈല്‍ എന്ന അപരനാമം കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ 12 മക്കളും പിന്നീട് വന്ന സന്തതിപരമ്പരകളും ബനൂഇസ്‌റാഈല്‍ എന്ന പേരില്‍ അറിയപ്പെട്ടു. വിശുദ്ധഖുര്‍ആനില്‍ വളരെയേറെ …

Read More »

അയ്യൂബ് നബി (അ)

ഇബ്രാഹീം നബി(അ)യുടെ സന്താനപരമ്പരകളില്‍പ്പെട്ട ഒരു പ്രവാചകന്‍ തന്നെയാണ് അയ്യൂബ് (6: 84). കാലദേശ കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്ക് ഭിന്നവീക്ഷമുണ്ട്. അയ്യൂബ് നബിയുടെ ജനതയെപ്പറ്റിയും പ്രബോധനത്തെപ്പറ്റിയുമുള്ള വിശദാംശങ്ങള്‍ ഖുര്‍ആനിലില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം ജീവിതം ഏതുകാലത്തുമുള്ള സത്യവിശ്വാസികള്‍ക്കും പാഠമത്രെ. ”അയ്യൂബിനെയും ഓര്‍ക്കുക. തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം. എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.” (21: 83). ”അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും …

Read More »

ശുഐബ് (അ)

ദൈവികശിക്ഷയ്ക്ക് വിധേയരായ സദൂം സമൂഹത്തില്‍നിന്ന് വളരെയകലെയല്ലാത്ത പ്രദേശമാണ് മദ്‌യന്‍. അത് ഇന്നും ആ പേരില്‍ത്തന്നെ അറിയപ്പെടുന്നു. മദ്‌യന്‍ ഗോത്രത്തിന്റെ പ്രപിതാവിന്റെ പേരു തന്നെയാണ് പ്രദേശത്തിനിട്ടിരിക്കുന്നത്. വൃക്ഷനിബിഡമായ പ്രദേശത്തുള്ളവര്‍ (അസ്ഹാബുല്‍ ഐകത്ത്) എന്ന് ഖുര്‍ആനില്‍ (50: 14) പറഞ്ഞതും മദ്‌യന്‍കാരെപ്പറ്റിത്തന്നെയാണ്. കൃഷിയിലും കച്ചവടത്തിലുമായി ജീവിതം നയിച്ചിരുന്ന മദ്‌യന്‍കാര്‍ ബഹുദൈവാരാധകര്‍ ആയിരുന്നു. കൂടാതെ സാമൂഹിക സാമ്പത്തിക രംഗത്ത് പല തി•കളും അവരില്‍ വ്യാപകമായിരുന്നു. പ്രത്യേകിച്ചും അളവിലും തൂക്കത്തിലുമുള്ള കൃത്രിമത്വം ആ സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട …

Read More »

ഇസ്ഹാഖ് (അ)

ഇബ്രാഹീം നബിയുടെ ആദ്യഭാര്യയായ സാറയ്ക്ക് അദ്ദേഹത്തിന്റെ ദ്വിതീയ പുത്രനായി ജനിച്ചതാണ് ഇസ്ഹാഖ്. രണ്ടാം ഭാര്യ ഹാജറയ്ക്ക് പുത്രന്‍(ഇസ്മാഈല്‍) ജനിച്ചപ്പോള്‍ സന്താനമില്ലാത്തതില്‍ ആദ്യ ഭാര്യയായ സാറയ്ക്ക് ദുഃഖം ഇല്ലാതിരിക്കത്തവിധം അവര്‍ക്ക് ഒരു സന്താനത്തെപ്പറ്റി മലക്ക് സന്തോഷവാര്‍ത്ത അറിയിച്ചുവെന്നു ഇബ്രാഹീമിന്റെ ചരിത്രത്തില്‍ കാണാം. (11: 69 -76) ഖുര്‍ആന്‍ പറയുന്നു: ”അദ്ദേഹത്തിനു നാം ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരെ ദാനം ചെയ്തു. നമ്മുടെ കല്‍പനയനുസരിച്ചു മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും പുണ്യകര്‍മങ്ങള്‍ ചെയ്യാനും നമസ്‌കാരം നിലനിര്‍ത്താനും …

Read More »