Home / Tag Archives: pravachakan

Tag Archives: pravachakan

മറ്റു പ്രവാചകന്‍മാര്‍ ഹിജ്‌റ ചെയ്തിട്ടുണ്ടോ ?

ചോ: ഹിജ്‌റ മുഹമ്മദ് നബി(സ)ക്കുമാത്രമുള്ള പ്രത്യേകതയാണോ ? അതല്ല, മറ്റുപ്രവാചകന്‍മാരും ഹിജ്‌റ ചെയ്തിട്ടുള്ളവരാണോ? ——————————— ഉത്തരം: അല്ലാഹുവിന്റെ ദൂതന്‍മാരില്‍ എല്ലാവരുമല്ലെങ്കിലും അധികപേരും ഹിജ്‌റ ചെയ്തിട്ടുള്ളവരാണ്. എന്നിരുന്നാലും അവരുടെ ഹിജ്‌റ മുഹമ്മദ് നബിയുടെ ഹിജ്‌റയില്‍നിന്ന് വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ഇബ്‌റാഹീം നബിയുടെ ഹിജ്‌റ ഖുര്‍ആന്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്:’അപ്പോള്‍ ലൂത്വ് അദ്ദേഹത്തില്‍ വിശ്വസിച്ചു. ഇബ്‌റാഹീം പറഞ്ഞു: ”ഞാന്‍ നാടുവിടുകയാണ്. എന്റെ നാഥന്റെ സന്നിധിയിലേക്കു പോവുകയാണ്. സംശയമില്ല; അവന്‍ തന്നെയാണ് പ്രതാപിയും യുക്തിമാനും.”(അല്‍അന്‍കബൂത് : 26) …

Read More »

ആരായിരുന്നു യേശു അഥവാ ഈസാനബി (അ) ?

യേശു അഥവാ ഈസാനബി(അ) മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അനേകം പ്രവാചകരില്‍ ഒരാളാണ്. നിശ്ചയദാര്‍ഢ്യമുള്ളവരില്‍ പെട്ടയാളായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ പറയുന്നു: ‘പ്രവാചകന്മാരില്‍ നിന്നു നാം വാങ്ങിയ കരാറിനെക്കുറിച്ചോര്‍ക്കുക. നിന്നില്‍ നിന്നും നൂഹ്, ഇബ്‌റാഹീം, മൂസാ, മര്‍യമിന്റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും. അവരില്‍ നിന്നെല്ലാം നാം പ്രബലമായ കരാര്‍ വാങ്ങിയിട്ടുണ്ട്.'(അല്‍അഹ്‌സാബ് 7) അശ്ശൂറാ അധ്യായത്തില്‍ ഇങ്ങനെ കാണാം:’നൂഹിനോടു കല്‍പിച്ചതും നിനക്കു നാം ദിവ്യബോധനമായി നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചതുമായ കാര്യം തന്നെ …

Read More »

മുഹമ്മദ് നബി(സ)യെ എല്ലാവരുമറിയട്ടെ !

ചോ:നാടെങ്ങും  നബിദിനം കൊണ്ടാടുന്ന വേളയില്‍ ഈ അവസരം ഉപയോഗപ്പെടുത്തി മുഹമ്മദ് നബി(സ)യെ അമുസ്‌ലിംസഹോദരങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ നമുക്ക് കഴിയില്ലേ ? ………………………………………… മുസ്‌ലിംകളെന്ന നിലക്ക് അല്ലാഹുവിനെക്കഴിഞ്ഞാല്‍ നാം ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് മുഹമ്മദ് നബി(സ)യെയാണ്. പ്രവാചകനോടുള്ള പ്രസ്തുതസ്‌നേഹം പ്രകടിപ്പിക്കാന്‍ ഒട്ടേറെ അനുവദനീയ മാര്‍ഗങ്ങള്‍ നമുക്കുമുമ്പിലുണ്ട്. അത്തരത്തില്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് ഇക്കാലത്തെ മുസ്‌ലിംകള്‍ക്ക് വളരെയേറെ പ്രയോജനപ്രദമാണ്. മുഹമ്മദ് നബി(സ) ജനിച്ച റബീഉല്‍അവല്‍ മാസത്തില്‍ പ്രത്യേകമായിത്തന്നെ പ്രവാചകജീവചരിത്രം പഠിക്കാനും അദ്ദേഹത്തിന്റെ ജീവിതരീതികള്‍ അനുസ്മരിക്കാനും അവ …

Read More »

പ്രവാചകന്‍മാരെ സീരിയലുകളില്‍ ചിത്രീകരിക്കല്‍ ?

യൂസുഫ് നബിയുടെ ജീവിതം ചിത്രീകരിക്കുന്ന ഒരു സീരിയല്‍ സാറ്റലൈറ്റ് ടെലിവിഷന്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. യൂസുഫ് നബിയായി ഒരാള്‍ വേഷമിട്ടിരിക്കുകയാണ് ഈ സീരിയലില്‍. യൂസുഫ് നബിയുടെ പിതാവ് യഅ്ഖൂബ് നബിയും ഈ സീരിയലില്‍ അഭിനയിക്കുന്നുണ്ട്. സത്യത്തില്‍ പ്രവാചകന്‍മാരെ ചിത്രീകരിക്കുന്ന മൂവികളും സീരിയലുകളും നിര്‍മിക്കുന്നതിന്റെയും കാണുന്നതിന്റെ വിധിയെന്താണ് ? …………………………………………….. പ്രവാചകന്‍മാരെ ഏതെങ്കിലും കലയിലൂടെ ചിത്രീകരിക്കുക എന്നത് അനുവദനീയമല്ല. അഥവാ പ്രവാചകനായി ഒരാള്‍ അഭിനയിക്കുന്നതോ വേഷം കെട്ടുന്നതോ പ്രവാചകന്റേതായി ചിത്രം വരക്കുന്നതോ …

Read More »

നബി(സ)യുടെ മാതാപിതാക്കള്‍ നരകത്തിലോ ?

പ്രവാചകന്റെ ഉമ്മ ആമിന ബീവിയുടെ കാര്യത്തില്‍ പ്രവാചക തിരുമേനി പറഞ്ഞതായി ഒരു സ്വഹീഹായ ഹദീസുണ്ട്്. തിരുമേനി പറഞ്ഞു: ‘എന്റെ മാതാവിന് വേണ്ടി പൊറുക്കലിനെതേടട്ടെയെന്ന് ഞാന്‍ അല്ലാഹുവിനോട് ചോദിച്ചു. എന്നാല്‍ അല്ലാഹു അതിന് എന്നെ അനുവദിച്ചില്ല. അപ്പോള്‍ എന്റെ ഉമ്മയുടെ ഖബറിടം സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കണമെന്ന് ഞാന്‍ അല്ലാഹുവോട് ആവശ്യപ്പെട്ടു. അല്ലാഹു അതിന് അനുവദിച്ചു. അതിനാല്‍ നിങ്ങള്‍ ഖബര്‍ സിയാറത്ത് നടത്തുക. അത് നിങ്ങളെ മരണത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കും. തിരുമേനിയുടെ മാതാവിന് പൊറുക്കലിനെ …

Read More »

പ്രവാചകന്‍ സ്ത്രീപീഡകനോ ?

ചോ: സ്ത്രീകളെ പീഡിപ്പിക്കുന്നതിലും മൃഗങ്ങളോട് ക്രൂരതകാണിക്കുന്നതിലും ഏവരുടെയും മുന്നിലായിരുന്നു മുഹമ്മദ്. ഏതെങ്കിലും സ്ത്രീ അന്യപുരുഷനുമായി വ്യഭിചരിച്ചാല്‍ അവരെ ജീവിതകാലം മൊത്തം വീട്ടുതടങ്കലിലിടാന്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് നബി അനുവാദംകൊടുത്തു. ഈ ആരോപണം ശരിയാണോ? ……………………………………………. ശരിയല്ല. തികഞ്ഞ വിവരക്കേടും ദുഷ്പ്രചാരണവുമാണ്. സ്ത്രീകളെ മൃഗതുല്യരായി കരുതി അവരെ ശൈശവത്തില്‍ കുഴിച്ചുമൂടുകയും യൗവനത്തില്‍ സുഖാനുഭൂതിക്കുള്ള ഉപകരണങ്ങളാക്കുകയും സ്വത്തവകാശം നിഷേധിക്കുകയും ചെയ്ത സംസ്‌കാരത്തെ പാടേ മാറ്റിയെടുക്കുകയാണ് പ്രവാചകന്‍ ചെയ്തത് . അവര്‍ക്ക് മാനുഷികമായ അവകാശങ്ങളും പരിഗണനയും ഉറപ്പുവരുത്തി. …

Read More »

സ്വഹാബാക്കളെ സ്‌നേഹിക്കേണ്ടതെങ്ങനെ ?

പ്രവാചകസ്‌നേഹം അനിവാര്യമാണ്. അത് ഒരു വിശ്വാസിയുടെ ബാധ്യതയുമാണ്. പ്രവാചകനെ സ്വന്തം മാതാപിതാക്കളെയും ഭാര്യാസന്താനങ്ങളേക്കാള്‍ കൂടുതല്‍ സ്‌നേഹിക്കണമെന്നാണ് ഇസ് ലാമിന്റെ കല്‍പ്പന. എന്നാല്‍ എന്റെ സംശയം ഇതാണ്. ഇസ് ലാമിന്റെ ആദ്യത്തെ സച്ഛരിതരായ ഖലീഫമാരെ സ്‌നേഹിക്കലും പ്രവാചക സ്‌നേഹം പോലെ നമ്മുടെ മേല്‍ ബാധ്യതയാണോ? പ്രവാചകനെ സ്‌നേഹിക്കുന്നതുപോലെ ഭാര്യാസന്താനങ്ങളേക്കാളും മാതാപിതാക്കളേക്കാളും നാം സഹാബാക്കളെ സ്‌നേഹിക്കേണ്ടതുണ്ടോ? പ്രവാചക അനുചരന്‍മാരെ സ്‌നേഹിക്കലും വിശ്വാസികളുടെ ബാധ്യതയാണ്. അവരെ സ്‌നേഹിക്കുന്നതും ബഹുമാനിക്കുന്നതും പുണ്യകരമായ കര്‍മമാണെന്ന് തിരുമേനി (സ) …

Read More »

പ്രവാചകനെ സ്‌നേഹിക്കുന്നത് അദ്ദേഹത്തെ അനുസരിച്ച്

ചോദ്യം: പ്രവാചക തിരുമേനിയെ സ്‌നേഹിക്കുകയെന്നാല്‍ അര്‍ത്ഥമാക്കുന്നത് ലോകത്തില്‍ മറ്റാരെ അനുസരിക്കുന്നതിനേക്കാള്‍ തിരുമേനിയെ അനുസരിക്കുക എന്നതല്ലേ ? പ്രിയ സഹോദരാ, താങ്കളുടെ സംശയം ശരിയാണ്. അല്ലാഹുവിന്റെ റസൂലിനെ സ്‌നേഹിക്കുകയെന്നാല്‍ അദ്ദേഹത്തെ അനുസരിക്കുന്നതിന് മുന്‍ഗണന നല്‍കുക എന്നതാണ്. റസൂലിനെ അനുസരിക്കുന്നതിലൂടെ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ തന്നെയാണ് നാം അനുസരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ അതിലേക്ക് വിരല്‍ചൂണ്ടുന്നു:  പ്രവാചകന്‍, താങ്കള്‍ പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അപ്പോള്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ …

Read More »

പ്രവാചകന്റെ ജന്മദിനം: വിശ്വാസി ചെയ്യേണ്ടതെന്ത് ?

ചോദ്യം; പുതിയ ഒരു കാര്യം ബിദ്അത്തോ അല്ലയോ എന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഒരു മാനദണ്ഡം എന്താണ് ? നബിയുടെ ജന്‍മദിനത്തെ സംബന്ധിച്ച് വലിയ വിവാദം മുസ് ലിംകള്‍്ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. നബിയുടെ ജന്‍മദിനത്തില്‍ ആഹ്ലാദിക്കലും സന്തോഷം പ്രകടിപ്പിക്കലും ബിദ് അത്താണെന്ന് ചിലര്‍ പറയുന്നു. ഇതില്‍ ഏതാണ് ശരി ? —————————————————————————————————————————- ആദ്യമായി സൂചിപ്പിക്കട്ടെ, നാം മുസ് ലിംകള്‍ പ്രാവാചക ജീവിതത്തെ ലോകര്‍ക്കാകമാനം പ്രചരിപ്പിക്കാനുള്ള അവസരമായി പ്രവാചക ജന്‍മദിനത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ബിദ് അത്ത് …

Read More »

പ്രവാചക ജന്മദിനത്തോടനുബന്ധിച്ച് പലഹാര വിതരണം

ചോദ്യം: പ്രവാചക ജന്‍മദിനത്തോടനുബന്ധിച്ച് മധുര പലഹാരങ്ങള്‍ വിതരണം ചെയ്യാമോ ? അങ്ങനെ വിതരണം ചെയ്ത മധുരപലഹാരം കഴിക്കുന്നതില്‍ തെറ്റുണ്ടോ ? നബിദിനത്തോടനുബന്ധിച്ച് എന്തെങ്കിലും പ്രത്യേക മധുര പലഹാരങ്ങള്‍ ഒരു കുടുംബം വാങ്ങുന്നതും മധുരം വിതരണം ചെയ്യുന്നതും തെറ്റല്ല; അതൊരു സുന്നത്തോ, അനുഷ്ഠാനമോ മതപരമായ ബാധ്യതയോ ആയി കരുതിയല്ല അവര്‍ ചെയ്യുന്നതെങ്കില്‍. സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും വേളകളിലും പല സമൂഹങ്ങളും ഇങ്ങനെ മധുരം വിതരണം ചെയ്യുകയും പരസ്പരം സന്തോഷം ആശംസിക്കുകയും ചെയ്യാറുണ്ട്. നമ്മുടെ …

Read More »