Home / Tag Archives: namaskaram

Tag Archives: namaskaram

പെരുന്നാള്‍ ദിനവും ജുമുഅയും ഒന്നിച്ചു വന്നാല്‍

വെള്ളിയാഴ്ച്ചയും പെരുന്നാളും ഒരുമിച്ചു വന്നാല്‍ അന്നേ ദിവസത്തെ ജുമുഅ നമസ്‌കാരത്തിന് ഇളവുണ്ടോ എന്ന ചോദ്യം ധാരാളം ആളുകള്‍ ചോദിക്കുന്നു. പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് ജുമുഅ നമസ്‌കാരത്തിന് വരല്‍ നിര്‍ബന്ധമാണോ എന്നതാണ് ചോദ്യം. ഇക്കാര്യത്തില്‍ ഇളവുണ്ടെങ്കില്‍ ജുമുഅക്ക് പകരം ളുഹര്‍ നമസ്‌കാരം നിര്‍വ്വഹിക്കേണ്ടതില്ലേ ? അങ്ങനെയെങ്കില്‍ അന്ന് നമസ്‌കാരത്തിന് വേണ്ടി പള്ളിയില്‍ ബാങ്ക് വിളിക്കണമോ? ഇവ്വിഷയകമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഉണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട ഹദീസുകള്‍ ആദ്യം ശ്രദ്ധിക്കാം. …

Read More »

ജോലി: നമസ്‌കാരം സമയത്തിന് മുമ്പ് നിര്‍വഹിക്കാമോ ?

ചോദ്യം: നമസ്‌കാരം സമയത്ത് നിര്‍വഹിക്കാന്‍ കഴിയാതെ വരുമെന്ന് (ജോലിയിലോ അതോ മറ്റ് ആവശ്യങ്ങളിലോ പ്രവേശിച്ച ശേഷം) ഉറപ്പുവന്നാല്‍ നേരത്തെ നമസ്‌കരിക്കുന്നതില്‍ കുഴപ്പമുണ്ടോ ? നമസ്‌കാരം ഖദാ വീട്ടുന്നതുപോലെയാവുമോ അത് ? ————————- ഉത്തരം: ഇസ് ലാമിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ സ്തംഭമാണ് നമസ്‌കാരം. അല്ലാഹുവുമായി അടുക്കാനും പാപമോചനത്തിനുമുള്ള മാര്‍ഗമാണത്. നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയബന്ധിതമായി നിശ്ചയിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നമസ്‌കാരം അതിന്റെ സമയത്ത് നിര്‍വഹിക്കുന്നവര്‍ക്ക് വെളിച്ചമുണ്ടാവുമെന്നും അത് …

Read More »

തൊപ്പിയില്ലാതെ നമസ്‌കാരം നിര്‍വഹിക്കാമോ ?

ചോദ്യം: തൊപ്പിയില്ലാതെ നമസ്‌കരിക്കുന്നത് ‘മക്‌റൂഹ്’ (വെറുക്കപ്പെട്ടത്) ആണോ ? —————————– ഉത്തരം: തലമറയ്ക്കല്‍ നമസ്‌കാരത്തില്‍ നിര്‍ബന്ധമായ ഒരു കാര്യമല്ല. മുസ് ലിം പുരുഷന്മാര്‍ക്ക് തലമറയ്ക്കാന്‍ നിര്‍ദേശിക്കുന്ന ആധികാരിക തെളിവൊന്നും ഖുര്‍ആനിലോ ഹദീസിലോ കാണാന്‍ കഴിയുന്നില്ല. അതൊരു നിര്‍ബന്ധമായിരുന്നെങ്കില്‍ പ്രവാചകന്‍ (സ) അത് തീര്‍ച്ചയായും സൂചിപ്പിക്കുമായിരുന്നു. എന്നാല്‍ ഒരു കാര്യം സൂചിപ്പിക്കട്ടെ: പള്ളിയിലേക്ക് നമസ്‌കാരത്തിന് വരുന്നത് ഏറ്റവും സുന്ദരവും വൃത്തിയും വെടിപ്പുമുള്ള വേഷത്തിലാവണമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. പ്രമുഖനായ ഒരു പണ്ഡിതന്‍ പറഞ്ഞല്ലോ …

Read More »

‘എല്ലാവരും എന്നെ വെറുക്കുന്നുവെന്ന തോന്നല്‍’

ചോ: ഞാനെന്തുസംഗതിയില്‍ ഇടപെട്ടാലും അതെല്ലാം വമ്പിച്ച പരാജയമാണ്. എല്ലാവരും എന്നെ വെറുക്കുന്നുവെന്ന തോന്നല്‍ ഇപ്പോള്‍ ശക്തമാണ്. ഞാനെന്തുചെയ്യണം? ——————– ഉത്തരം;  താങ്കള്‍ക്ക്  വിഷാദത്തിന്റെ ലക്ഷണങ്ങളുണ്ടോയെന്ന് സംശയിക്കുന്നു. ഇത് ചികിത്സയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ.  ആ നിലക്ക് താങ്കള്‍ മുന്നോട്ടുനീങ്ങിയാല്‍ അല്ലാഹു ഈ വെല്ലുവിളി തരണംചെയ്യാന്‍ സഹായിക്കുന്നതാണ്.  അതിനാല്‍ താങ്കളുടെ കുടുംബഡോക്ടറുമായി കൂടിയാലോചിച്ച് വിദഗ്ധനായ സ്‌പെഷലിസ്റ്റിന്റെ  സഹായം തേടുക. താങ്കളുടെ പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹത്തിനാകുമെന്ന് എനിക്കുറപ്പുണ്ട്. ചികിത്സയ്ക്കായി വിദഗ്ധന്റെ സഹായം തേടുന്നതോടൊപ്പം സ്പിരിച്വല്‍ തെറാപിയും …

Read More »

നമസ്‌കാരത്തിന്റെ സമയവും രൂപവും വിവരിക്കാത്ത ഖുര്‍ആന്‍ പൂര്‍ണതയുള്ളതോ ?

ചോദ്യം: നമസ്‌കാരത്തിന്റെ സമയവും രൂപവുമൊന്നും ഖുര്‍ആനില്‍ നിന്നും കിട്ടുകയില്ല. അത് ഹദീസില്‍ നിന്നേ കിട്ടുകയുള്ളൂ എന്ന് പറഞ്ഞാല്‍ ഖുര്‍ആന്‍ പൂര്‍ണത ഇല്ല എന്ന് വരില്ലേ? ——————– നമസ്‌കാരത്തിന്റെ സമയങ്ങളെക്കുറിച്ച് 11:114, 17:78 എന്നീ സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. നമസ്‌കാരത്തിന്റെ രൂപം നിര്‍ത്തം, കുമ്പിടല്‍, സാഷ്ടാംഗം എന്നിവ ചേര്‍ന്നതാണെന്ന് വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് മനസ്സിലാക്കാം. മസ്ജിദുല്‍ ഹറമിലേക്ക് തിരിഞ്ഞാണ് നമസ്‌കരിക്കേണ്ടതെന്നും ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെയൊക്കെ വിശാദംശങ്ങളാണ് നബി(സ) പറഞ്ഞും പ്രവര്‍ത്തിച്ചും മാതൃക കാണിച്ചത്. ആ …

Read More »

‘സുബ്ഹ് നമസ്കാരത്തില്‍ ചിട്ട പുലര്‍ത്താന്‍ സാധിക്കുന്നില്ല’

വര്‍ഷങ്ങളായി ഞാന്‍ നേരിടുന്ന പ്രശ്നം സുബ്ഹ് നമസ്കാരത്തില്‍ ചിട്ട പുലര്‍ത്താന്‍ സാധിക്കുന്നില്ല എന്നതാണ്. എല്ലാ നമസ്കാരവും പള്ളിയില്‍ ജമാഅത്തായി ഞാന്‍ നിര്‍വഹിക്കാറുണ്ട്. സുബ്ഹ് ഒഴികെ. ഇതു മൂലം വല്ലാത്ത മാനസിക പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ഭാര്യക്കും സുബ്ഹി നമസ്കാരം അതിന്റെ സമയത്തു നിര്‍വ്വഹിക്കാന്‍ സാധിക്കാറില്ല. ——————— ഉത്തരം: സൈനബുല് ഗസ്സാലി അഞ്ചു നേരത്തെ നമസ്കാരം ഒരു മുസ്ലിമിനെ സംബന്ധിച്ചടത്തോളം പരീക്ഷണമാണ്. പിശാചിനോടും ദേഹേഛയോടും അവന്‍ സമരം ചെയ്യുന്നത് നമസ്കാരത്തിലൂടെയാണ്. നമസ്കാരം …

Read More »

ഉമ്മയെ തൃപ്തിപ്പെടുത്താന്‍ നമസ്‌കരിച്ചാല്‍

ചോ: താനൊരു കാഫിറാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടുകാരനുണ്ടെനിക്ക്. പക്ഷേ, അവന്‍ നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുന്നുണ്ട്.  ഉമ്മ പറഞ്ഞതുകൊണ്ടുമാത്രം, അവരെ പിണക്കേണ്ടെന്ന് കരുതി നമസ്‌കരിക്കുന്നു എന്നാണ് അവന്റെ വിശദീകരണം. ഉമ്മയ്ക്ക് അവന്റെ നിഷേധിസ്വഭാവം അറിയില്ല. യഥാര്‍ഥത്തില്‍ അവന്‍ കാഫിറാണോ ? —————– ഉത്തരം: ഒരാള്‍ സ്വയം കാഫിറെന്ന് വിശേഷിപ്പിച്ചാല്‍ ദീനുല്‍ ഇസ്‌ലാമില്‍നിന്ന് അവന്‍ പുറത്താകും. ഇസ്‌ലാമിന്റെ അടിസ്ഥാനവിശ്വാസ-ആരാധനാകര്‍മങ്ങളിലേതെങ്കിലുമൊന്ന് തള്ളിപ്പറഞ്ഞാലും അതുതന്നെയാണ് അവസ്ഥ. കര്‍മങ്ങള്‍ സ്വീകാര്യമാകണമെങ്കില്‍ ഈമാന്‍ അനിവാര്യമാണ്. അതിനാല്‍ കൂട്ടുകാരന്‍ …

Read More »

‘രണ്ടുമാസമായി തുടരുന്ന ആര്‍ത്തവം; നമസ്‌കാരത്തില്‍ ശ്രദ്ധ പതിപ്പിക്കാനാവുന്നില്ല’

ചോ: ഒരുവര്‍ഷം മുമ്പ് വിവാഹംകഴിഞ്ഞ യുവതിയാണ് ഞാന്‍. നാലഞ്ചുമാസം മുമ്പാണ് ഭര്‍ത്താവിനോടൊപ്പം താമസം തുടങ്ങിയത്. കഴിഞ്ഞ രണ്ടുമാസമായി എന്റെ ആര്‍ത്തവം നിലക്കുന്നില്ല. ഡോക്ടറെ കാണിച്ചപ്പോള്‍   പോളിസിസ്റ്റിക്  ഓവറി സിന്‍ഡ്രോം (PCOS) ന്റെ ലക്ഷണങ്ങളാണെന്നാണ് പറഞ്ഞത്. അത് ഗര്‍ഭധാരണത്തിന്  പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിയുന്നു. നീണ്ട രക്തവാര്‍ച്ചയാല്‍ ഇപ്പോള്‍ ശാരീരികബന്ധം പുലര്‍ത്താറില്ല. എനിക്ക് ഭര്‍ത്താവുമായി ശാരീരികബന്ധത്തിലേര്‍പ്പെടാനാകുമോ ? നമസ്‌കാരം ശരിയാകുമോ ഇല്ലയോ എന്ന സംശയത്താല്‍ തീരെ ശ്രദ്ധ പതിപ്പിക്കാനാകുന്നില്ല. മറുപടി പ്രതീക്ഷിക്കുന്നു. …

Read More »

സുന്നത്ത് നമസ്‌കരിക്കുമ്പോള്‍ ഇഖാമത്ത് കൊടുത്താല്‍ ?

ചോദ്യം: സുന്നത്ത് നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കെ ഫര്‍ദ് നമസ്‌കാരത്തിനായി ഇഖാമത്ത് നിര്‍വഹിക്കപ്പെട്ടാല്‍ സുന്നത്തില്‍ നമസ്‌കാരത്തില്‍ തുടരുകയാണോ, അതോ അതവസാനിപ്പിച്ച് ഫര്‍ദ് നമസ്‌കാരത്തിലേക്ക് പ്രവേശിക്കുകയാണോ ചെയ്യേണ്ടത് ? മറുപടി പ്രതീക്ഷിക്കുന്നു. ————————— ഉത്തരം: അല്ലാഹു വിശ്വാസികളെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നു: വചനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും എന്നിട്ടവയിലേറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവരാണവര്‍. അവരെത്തന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. ബുദ്ധിശാലികളും അവര്‍ തന്നെ. (ഖുര്‍ആന്‍ 39:18). നിര്‍ബന്ധനമസ്‌കാരത്തിനായി ഇഖാമത്ത് നിര്‍വഹിക്കപ്പെട്ടാല്‍ ഇമാമിനോടൊപ്പം തക്ബീര്‍ ചൊല്ലി ഫര്‍ദ് നമസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നതിനായി …

Read More »

മെയ്ക്കപ്പിലായിരിക്കെ നമസ്‌കരിക്കാമോ ?

ചോ: കൃത്രിമമുടി, കൃത്രിമനഖം, മെയ്ക്കപ്പ് എന്നിവയുണ്ടായിരിക്കെ നമസ്‌കരിക്കാന്‍ അനുവാദമില്ലേ ? ———————— ഉത്തരം: കൃത്രിമമുടി, നഖം  തുടങ്ങിയവ ഇസ്‌ലാംപ്രോത്സാഹിപ്പിക്കാത്തതിനാല്‍  നമസ്‌കാരത്തിന്റെ സാധുതയുമായി അതിന് ബന്ധമില്ല. മെയ്ക്കപ്പിട്ടുവെന്നതുകൊണ്ട് നമസ്‌കാരം ബാത്വിലാകുകയില്ല. വുദുവിന്റെ ശര്‍ത്വുകള്‍ നഷ്ടപ്പെടാത്ത കാലത്തോളം  നമസ്‌കാരത്തിന് തടസ്സമില്ല. ഒരാള്‍ ശുദ്ധിയാകുന്നത് മൂന്ന് രീതിയിലാണ് 1. അഴുക്കുകളില്‍നിന്നുള്ള ശുദ്ധി(ശാരീരികശുദ്ധി) 2. ചെറിയ അശുദ്ധിയില്‍നിന്നുള്ള വൃത്തിയാകല്‍ (വുദുമതിയാകും അതിന്) 3. വലിയ അശുദ്ധി(ശാരീരികബന്ധങ്ങളിലൂടെ ഇന്ദ്രിയംപുറപ്പെടുകവഴിയുണ്ടാകുന്നത്)യില്‍ നിന്നുള്ള ശുദ്ധി(കുളിക്കുകയാണ് പരിഹാരം) ആദ്യത്തെ സംഗതിയാണെങ്കില്‍ എവിടെയാണോ …

Read More »