Home / Tag Archives: nabi

Tag Archives: nabi

ചന്ദ്രക്കല മുസ് ലിം ചിഹ്നമോ?

മുസ് ലിം ലോകം പൊതുവെ സ്വീകരിച്ചുകാണുന്ന ചന്ദ്രക്കലയുടെ ചിഹ്നത്തിനു നബി(സ)യോ സഹാബത്തോ വല്ല പ്രാധാന്യവും കല്‍പ്പിച്ചിട്ടുണ്ടോ ? ചന്ദ്രക്കല നിഷ്‌കൃഷ്ടാര്‍ഥത്തില്‍ ഒരു മതചിഹ്നമല്ല; അതിനാല്‍ നബിയുടെയോ സഹാബത്തിന്റെയോ കര്‍മമാതൃകയില്‍ അതിന് തെളിവുമില്ല. പില്‍ക്കാലത്ത് മുസ് ലിം ലോകം പൊതുവെ സ്വീകരിച്ച ഒരു സാംസ്‌ക്കാരിക ചിഹ്നം മാത്രമാണത്. ബി സി 339 ല്‍ ബൈസന്റിയന്‍ രാജവംശത്തിന്റെ ചിഹ്നമായിരുന്ന ചന്ദ്രക്കല 13 ാം ശതകത്തില്‍ തുര്‍ക്കിയിലെ ഉസ് മാനിയാ ഖിലാഫത്തിന്റെ ചിഹ്നമായി. അന്നു …

Read More »

മുഹമ്മദ് (സ)

അറേബ്യ: പ്രവാചകനു മുമ്പ് വിശാലമായ മണല്‍പ്പരപ്പും മൊട്ടക്കുന്നുകളും നിറഞ്ഞതായിരുന്നു അന്നത്തെ അറേബ്യ. ജലശൂന്യമായ വരണ്ട പ്രദേശം. ജലം ലഭ്യമായ ചില പ്രദേശങ്ങളില്‍ സസ്യങ്ങള്‍ വളര്‍ന്നിരുന്നു. അവിടെയായിരുന്നു ജനങ്ങള്‍ അധികവും താമസിച്ചിരുന്നത്. ഇത്തരം മരുപ്പച്ചകള്‍ ജനങ്ങളുടെ ആശ്വാസകേന്ദ്രമായിരുന്നു. മക്കയും കഅ്ബയും അറേബ്യയില്‍ മക്കയ്ക്കു സുപ്രധാനസ്ഥാനമാണ് ഉണ്ടായിരുന്നത്. മക്കയില്‍ അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം ഇബ്രാഹീം നബിയും മകന്‍ ഇസ്മാഈല്‍ നബിയും പടുത്തുയര്‍ത്തിയ കഅ്ബ സ്ഥിതിചെയ്തിരുന്നു. കഅ്ബക്ക് അറബികളില്‍ വലിയ സ്ഥാനമാണുണ്ടായിരുന്നത്.ഇസ്മാഈല്‍ നബിയുടെ സന്താനപരമ്പരയില്‍ പെട്ട …

Read More »

നബി (സ) ‘ബാലിക’യെ വിവാഹം ചെയ്തതെന്തിന് ?

ചോ: എന്റെ അറിവില്‍  നബി വിവാഹംചെയ്യുമ്പോള്‍ അബൂബക്ര്‍ (റ) ന്റെ മകള്‍ ആഇശയ്ക്ക് 9 വയസ്സായിരുന്നു. അവരുടെ വയസ്സിനെ സംബന്ധിച്ച് തര്‍ക്കമുണ്ടെന്നറിയാം. എന്നാലും നമുക്ക് 9 വയസ്സെന്ന് അതിനെ കരുതാം. ഇന്നത്തെ സാമൂഹികകാഴ്ചപ്പാടില്‍  നിന്നുനോക്കിയാല്‍ മുഹമ്മദ് നബി(സ)യെ  ബാലികാപീഡകന്‍, പീഡോഫൈല്‍ എന്നൊക്കെ അപഹസിക്കാന്‍  എതിരാളികള്‍ക്കൊരു വടിയാകുമായിരുന്നു അത്. ഒരു പക്ഷേ നബിയുടെ കാലഘട്ടത്തില്‍ അത് പ്രശ്‌നമല്ലായിരുന്നിരിക്കാം. എന്നാലും  നബി തിരുമേനി (സ) അത്ര ചെറുപ്രായത്തിലുള്ള ആഇശയെ എന്തിനാണ് വിവാഹംകഴിച്ചത്? ആ …

Read More »

മുഹമ്മദ് നബി(സ)യെ എല്ലാവരുമറിയട്ടെ !

ചോ:നാടെങ്ങും  നബിദിനം കൊണ്ടാടുന്ന വേളയില്‍ ഈ അവസരം ഉപയോഗപ്പെടുത്തി മുഹമ്മദ് നബി(സ)യെ അമുസ്‌ലിംസഹോദരങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ നമുക്ക് കഴിയില്ലേ ? ………………………………………… മുസ്‌ലിംകളെന്ന നിലക്ക് അല്ലാഹുവിനെക്കഴിഞ്ഞാല്‍ നാം ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് മുഹമ്മദ് നബി(സ)യെയാണ്. പ്രവാചകനോടുള്ള പ്രസ്തുതസ്‌നേഹം പ്രകടിപ്പിക്കാന്‍ ഒട്ടേറെ അനുവദനീയ മാര്‍ഗങ്ങള്‍ നമുക്കുമുമ്പിലുണ്ട്. അത്തരത്തില്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് ഇക്കാലത്തെ മുസ്‌ലിംകള്‍ക്ക് വളരെയേറെ പ്രയോജനപ്രദമാണ്. മുഹമ്മദ് നബി(സ) ജനിച്ച റബീഉല്‍അവല്‍ മാസത്തില്‍ പ്രത്യേകമായിത്തന്നെ പ്രവാചകജീവചരിത്രം പഠിക്കാനും അദ്ദേഹത്തിന്റെ ജീവിതരീതികള്‍ അനുസ്മരിക്കാനും അവ …

Read More »

നബിദിനാഘോഷവും വിവാദങ്ങളും

മുഹമ്മദ് നബി(സ)യുടെ ജന്‍മദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മുസ് ലിംവിഭാഗങ്ങള്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ആധുനിക സാഹചര്യങ്ങളെ കൂടി പരിഗണിച്ചുകൊണ്ട് ഒരു വിധി നല്‍കാമോ ? ………………………………………. നബിദിനാഘോഷം പാടുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ മുസ്‌ലിം സമുദായത്തിനിടയില്‍ നടന്നുകൊണ്ടിരിക്കുന്ന സംവാദം ഏറെനാളുകളായിത്തുടര്‍ന്നുകൊണ്ടിരിക്കുന്നു. ബിദ്അതിനും സുന്നതിനും തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ നല്‍കിയാണ് ഇക്കൂട്ടര്‍ ഇരുചേരികളായി നിലകൊണ്ട് പരസ്പരം ആക്ഷേപിക്കുന്നത്. പ്രവാചകന്‍ തിരുമേനി (സ) യുമായി ബന്ധപ്പെട്ട എന്തുസംഗതിയും സ്മരിക്കുന്നതോ കൊണ്ടാടുന്നതോ ബിദ്അത്താണെന്നും അതിനാല്‍ …

Read More »

നബി(സ)യുടെ മാതാപിതാക്കള്‍ നരകത്തിലോ ?

പ്രവാചകന്റെ ഉമ്മ ആമിന ബീവിയുടെ കാര്യത്തില്‍ പ്രവാചക തിരുമേനി പറഞ്ഞതായി ഒരു സ്വഹീഹായ ഹദീസുണ്ട്്. തിരുമേനി പറഞ്ഞു: ‘എന്റെ മാതാവിന് വേണ്ടി പൊറുക്കലിനെതേടട്ടെയെന്ന് ഞാന്‍ അല്ലാഹുവിനോട് ചോദിച്ചു. എന്നാല്‍ അല്ലാഹു അതിന് എന്നെ അനുവദിച്ചില്ല. അപ്പോള്‍ എന്റെ ഉമ്മയുടെ ഖബറിടം സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കണമെന്ന് ഞാന്‍ അല്ലാഹുവോട് ആവശ്യപ്പെട്ടു. അല്ലാഹു അതിന് അനുവദിച്ചു. അതിനാല്‍ നിങ്ങള്‍ ഖബര്‍ സിയാറത്ത് നടത്തുക. അത് നിങ്ങളെ മരണത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കും. തിരുമേനിയുടെ മാതാവിന് പൊറുക്കലിനെ …

Read More »

‘നബി(സ)യില്ലെങ്കില്‍ ലോകമില്ല’: ഹദീസിന്റെ യാഥാര്‍ഥ്യമെന്ത് ?

‘മുഹമ്മദ് നബി(സ)യില്ലായിരുന്നില്ലെങ്കില്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെടുമായിരുന്നില്ല’ എന്നര്‍ഥത്തില്‍ ഒരു ഹദീസ് ചിലയാളുകള്‍ ഉദ്ധരിക്കുന്നു. ഇത് ഇസ് ലാമിക വിശ്വാസ പ്രമാണങ്ങളുമായി ഏറ്റുമുട്ടുന്നില്ലേ ? യാഥാര്‍ഥ്യമെന്താണ്? ആരെങ്കിലും തനിക്ക് ദിവ്യത്വമരുളുന്നതോ, അതിശയോക്തികലര്‍ന്ന രീതിയില്‍ തന്നെ പുകഴ്ത്തുന്നതോ പ്രവാചകന്‍(സ) വിലക്കിയിരിക്കുന്നു. ‘ഞാന്‍ അല്ലാഹുവിന്റെ എളിയദാസനും സന്ദേശവാഹകനും മാത്രമാണ്’ എന്നാണ് പ്രവാചകന്‍(സ) പ്രഖ്യാപിച്ചിട്ടുള്ളത്. മുഹമ്മദ് നബിയുണ്ടായിരുന്നില്ലെങ്കില്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെടുമായിരുന്നില്ല എന്ന പ്രസ്താവത്തിന് യാതൊരു അടിസ്ഥാനവുമില്ല. ഹദീസ് വിശാരദന്‍മാരായ  ഇബ്‌നുതൈമിയ്യഃ, ദഹബി, ശൗക്കാനി തുടങ്ങിയവര്‍ ഹദീസ് കെട്ടിച്ചമച്ചതാണെന്ന് …

Read More »

നബി(സ)ക്ക് സലാം പറയാന്‍ ആളെ ചുമതലപ്പെടുത്താമോ ?

ചോദ്യം: മദീന സന്ദര്‍ശിക്കുന്ന ആളെ നബിക്ക് സലാം പറയാന്‍ ചുമതലപ്പെടുത്താമോ ? ഖബറിടങ്ങളില്‍ കിടക്കുന്ന ആളുകള്‍ക്ക് സലാം പറയാന്‍ ആളെ നിശ്ചയിക്കാമോ? നബിക്ക് സലാം പറയാന്‍ ആളെ ഏര്‍പ്പാടാക്കുന്ന രീതി ദീനില്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. പ്രവാചകന്റെ അനുയായികളോ, താബിഉകളോ, പിന്‍ഗാമികളായ പണ്ഡിതന്മാരോ അത്തരമൊരു ചര്യ കാണിച്ചു തന്നിട്ടില്ല. അത്തരം ചരിത്രസംഭവങ്ങള്‍ എവിടെയും രേഖപ്പെടുത്തപ്പെട്ടതായി അറിവുമില്ല. പ്രവാചകനെ അദ്ദേഹത്തിന്റെ അനുയായികള്‍ അഭിവാദ്യങ്ങളും ആശംസകളും അര്‍പ്പിച്ചത് എങ്ങനെയെന്ന് നമുക്കറിയാമല്ലോ. നബി(സ)പറഞ്ഞു: ‘എന്റെ ഖബറിടത്തെ …

Read More »

മുഹമ്മദ് നബി തന്നെ നിരവധി യുദ്ധം നടത്തിയിട്ടില്ലേ?

“മുഹമ്മദ് നബി തന്നെ നിരവധി യുദ്ധം നടത്തിയിട്ടില്ലേ? ഇസ്ലാമിന്റെ പ്രചാരണത്തില്‍ മുഖ്യ പങ്കുവഹിച്ചത് ആയുധപ്രയോഗമല്ലേ?” മുഹമ്മദ് നബി പ്രവാചകത്വ ലബ്ധിക്കുശേഷം നീണ്ട പതിമൂന്നു വര്‍ഷം മക്കയില്‍ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി. ആ ഘട്ടത്തില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ പ്രവാചകനെയും അനുയായികളെയും നിര്‍ദയം മര്‍ദിച്ചു. കൊടിയ പീഡനങ്ങള്‍ക്കിരയാക്കി. അസഹ്യമാംവിധം അവഹേളിക്കുകയും നാട്ടില്‍നിന്ന് ബഹിഷ്കരിക്കുകയും ചെയ്തു. അപ്പോഴൊന്നും പ്രവാചകന്‍ അവയെ പ്രതിരോധിക്കുകയോ പ്രതികാര നടപടികള്‍ സ്വീകരിക്കുകയോ പ്രത്യാക്രമണങ്ങള്‍ നടത്തുകയോ ചെയ്തില്ല. അനുയായികള്‍ തിരിച്ചടിക്കാന്‍ അനുവാദം ആരാഞ്ഞെങ്കിലും നബിതിരുമേനി അംഗീകരിച്ചില്ല . ‘കൈകള്‍ അടക്കിവയ്ക്കുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. …

Read More »