Home / Tag Archives: muslim

Tag Archives: muslim

ചന്ദ്രക്കല മുസ് ലിം ചിഹ്നമോ?

മുസ് ലിം ലോകം പൊതുവെ സ്വീകരിച്ചുകാണുന്ന ചന്ദ്രക്കലയുടെ ചിഹ്നത്തിനു നബി(സ)യോ സഹാബത്തോ വല്ല പ്രാധാന്യവും കല്‍പ്പിച്ചിട്ടുണ്ടോ ? ചന്ദ്രക്കല നിഷ്‌കൃഷ്ടാര്‍ഥത്തില്‍ ഒരു മതചിഹ്നമല്ല; അതിനാല്‍ നബിയുടെയോ സഹാബത്തിന്റെയോ കര്‍മമാതൃകയില്‍ അതിന് തെളിവുമില്ല. പില്‍ക്കാലത്ത് മുസ് ലിം ലോകം പൊതുവെ സ്വീകരിച്ച ഒരു സാംസ്‌ക്കാരിക ചിഹ്നം മാത്രമാണത്. ബി സി 339 ല്‍ ബൈസന്റിയന്‍ രാജവംശത്തിന്റെ ചിഹ്നമായിരുന്ന ചന്ദ്രക്കല 13 ാം ശതകത്തില്‍ തുര്‍ക്കിയിലെ ഉസ് മാനിയാ ഖിലാഫത്തിന്റെ ചിഹ്നമായി. അന്നു …

Read More »

ഇസ് ലാം തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചോ ?

ചോദ്യം: ലോകമെങ്ങുമുള്ള മുസ്ലിംകള്‍ ഭീകരവാദികളും തീവ്രവാദികളുമാകാന്‍ കാരണം ഇസ് ലാമല്ലേ ? അല്പം വിശദീകരണമര്‍ഹിക്കുന്ന ചോദ്യമാണിത്. 1492 മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ വര്‍ഷമായിരുന്നു. നീണ്ട നിരവധി നൂറ്റാണ്ടുകാലം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും കലാ,സാഹിത്യ, സാംസ്കാരിക, നാഗരിക, വൈജ്ഞാനിക മേഖലകളിലും ലോകത്തിന് നേതൃത്വം നല്‍കിപ്പോന്ന മുസ്ലിം സ്പെയിനിലെ അവസാനത്തെ ഭരണാധികാരി അബൂ അബ്ദുല്ലയായിരുന്നു. ഗ്രാനഡെ നഗരം മാത്രമേ അദ്ദേഹത്തിന്റെ അധീനതയിലുണ്ടായിരുന്നുള്ളൂ. 1492 ജനുവരി അവസാനത്തോടെയാണ് അയാളെ പുറംതള്ളി സ്പാനിഷുകാര്‍ അവിടെ ആധിപത്യമുറപ്പിച്ചത്. സ്പെയിനിന്റെ പതനം പൂര്‍ത്തിയായ അതേ വര്‍ഷമാണ് സാമ്രാജ്യത്വാധിനിവേശം ആരംഭിച്ചതെന്ന വസ്തുത …

Read More »

മുസ് ലിം പിന്നാക്കവസ്ഥക്ക് കാരണം ഇസ് ലാമോ ?!

ചോദ്യം: “ലോകതലത്തില്‍ മുസ്ലിം നാടുകളില്‍ പരിതാപകരമായ പിന്നാക്കാവസ്ഥ പ്രകടമാണ്. ഇന്ത്യയിലെ മുസ്ലിംകളും ഇവിടത്തെ ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച് വളരെ പിറകിലാണ്. ഇസ്ലാം പുരോഗതിക്ക് തടസ്സവും പിന്നാക്കാവസ്ഥയ്ക്ക് കാരണവുമാണെന്നല്ലേ ഇത് തെളിയിക്കുന്നത് ?” മാനവസമൂഹം സ്വായത്തമാക്കിയ വളര്‍ച്ചയിലും പുരോഗതിയിലും ഇസ്ലാമും മുസ്ലിംകളും വഹിച്ച പങ്ക് പറഞ്ഞറിയിക്കേണ്ടതില്ലാത്തവിധം വ്യക്തവും വിവാദാതീതവുമാണ്. ഗാഢനിദ്രയിലായിരുന്ന അറേബ്യന്‍ സമൂഹത്തെ ഇസ്ലാം തൊട്ടുണര്‍ത്തി. അവരുടെ അജ്ഞതയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കും അറുതിവരുത്തി. മുഴുജീവിത മേഖലയിലുംഅതവരെ പുരോഗതിയിലേക്കും ഔന്നത്യത്തിലേക്കും നയിച്ചു. അങ്ങനെ അവര്‍ ലോകത്തിന്റെ നേതാക്കളും ജേതാക്കളുമായി മാറി. സത്യം, സമത്വം, സാഹോദര്യം, സഹിഷ്ണുത, ധര്‍മം, നീതി തുടങ്ങിയ …

Read More »

ഇസ് ലാം പൂര്‍ണമായും ലോകത്ത് നടപ്പിലാക്കപ്പെടുന്നില്ലല്ലോ ? !

ചോദ്യം: “ഇസ്ലാം നല്ലതും ഫലപ്രദവുമാണെങ്കില്‍ ലോകത്ത് നൂറുകോടിയോളം മുസ്ലിംകളും അമ്പതിലേറെ മുസ്ലിംരാഷ്ട്രങ്ങളുമുണ്ടായിട്ടും അതെന്തുകൊണ്ട് നടപ്പാക്കപ്പെടുന്നില്ല ? അതിന്റെ സദ്ഫലങ്ങള്‍ എന്തുകൊണ്ട് കാണപ്പെടുന്നില്ല?” വൈയക്തികവും സാമൂഹികവും രാഷ്ട്രീയവുമായ നേട്ടങ്ങളോടൊപ്പം മരണാനന്തരജീവിത വിജയം ഉറപ്പുവരുത്തുന്ന ദൈവിക ജീവിതവ്യവസ്ഥയാണ് ഇസ്ലാം. വ്യക്തിജീവിതത്തിലെ കൊടുംചൂടില്‍ തണലേകുന്ന കുടയായും കൂരിരുട്ടില്‍ വെളിച്ചമേകുന്ന വിളക്കായും വീഴ്ചകളില്‍ താങ്ങാവുന്ന തുണയായും വിജയവേളകളില്‍ നിയന്ത്രണം നല്കുന്ന കടിഞ്ഞാണായും വിഷാദനിമിഷങ്ങളില്‍ ആശ്വാസ സന്ദേശമായും വേദനകളില്‍ സ്നേഹസ്പര്‍ശമായും അത് വര്‍ത്തിക്കുന്നു. ജീവിതത്തില്‍ വ്യക്തമായ ദിശാബോധം നല്‍കുന്നു. അങ്ങനെ അലക്ഷ്യതയ്ക്ക് അറുതിവരുത്തുന്നു. അസ്വസ്ഥതകള്‍ക്ക് വിരാമമിടുന്നു. കുടുംബജീവിതത്തില്‍ സ്വൈരവും ഭദ്രതയും …

Read More »

പരലോകത്തും സംവരണമോ?

ചോദ്യം: “മുസ് ലിംകള്‍ മാത്രമേ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുള്ളൂവെന്നല്ലേ ഇസ് ലാം പറയുന്നത് ? ഇത് തീര്‍ത്തും സങ്കുചിത വീക്ഷണമല്ലേ ? പരലോകത്തും സംവരണമോ ?” ഒരാള്‍ പരീക്ഷ പാസാകണമെന്നാഗ്രഹിക്കുന്നില്ല. പരീക്ഷക്കു വന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്നുമില്ല. എങ്കില്‍ മറ്റെന്തൊക്കെ എഴുതിയാലും പരീക്ഷയില്‍ വിജയിക്കുകയില്ല. വിജയിക്കുമെന്ന് ആരും പ്രതീക്ഷിക്കുകയുമില്ല. അപ്രകാരംതന്നെ രോഗം മാറണമെന്ന് ആഗ്രഹിക്കുന്നില്ല; രോഗശമനത്തിന് നിര്‍ദേശിക്കപ്പെട്ട മരുന്ന് കഴിക്കുന്നുമില്ല. എന്നാലും രോഗം മാറണമെന്ന് ആരും പറയുകയില്ലല്ലോ. ഇവ്വിധംതന്നെ സ്വര്‍ഗം ലക്ഷ്യമാക്കാതെ, സ്വര്‍ഗലബ്ധിക്കു നിശ്ചയിക്കപ്പെട്ട മാര്‍ഗമവലംബിക്കാതെ ജീവിക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുകയില്ല. അത്തരക്കാര്‍ക്കും സ്വര്‍ഗം …

Read More »

എന്തുകൊണ്ട് ‘അല്ലാഹു’ ?

ചോദ്യം: “മുസ്ലിംകള്‍ സ്രഷ്ടാവിനെ അന്യഭാഷയായ അറബിയില്‍ ‘അല്ലാഹു’ എന്ന് പറയുന്നത് എന്തിനാണ് ? ഓരോരുത്തരും തങ്ങളുടെ മാതൃഭാഷയില്‍ യുക്തമായ പേര് നല്‍കിയാല്‍ പോരേ, മലയാളികളായ നാം ദൈവം, ഈശ്വരന്‍ എന്നെല്ലാം വിളിക്കുന്നപോലെ ? ” പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ശക്തിയെക്കുറിക്കുന്ന നാമമാണ് അല്ലാഹു. ദൈവം, ഈശ്വരന്‍, കര്‍ത്താവ്, ഗോഡ്, ഖുദാ തുടങ്ങി ആ സ്രഷ്ടാവിനെ പരിചയപ്പെടുത്താന്‍ ഏതു ഭാഷയിലെ പേരും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഏകനും ലിംഗഭേദങ്ങള്‍ക്കതീതനുമായ ആ ശക്തിയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും അനുയോജ്യമായ പദം ‘അല്ലാഹു’ …

Read More »

സുന്നീ ആദര്‍ശക്കാര്‍ക്ക് ശീഇകളെ വിവാഹംകഴിക്കാമോ?

ചോ: ഞാന്‍ ഖുര്‍ആനും സുന്നത്തും പിന്തുടരുന്ന മുസ്‌ലിംയുവതിയാണ്. കുറച്ചുമാസങ്ങള്‍ക്കുമുമ്പ് ജഅ്ഫരി വിഭാഗത്തില്‍പെട്ട ശീഇ യുവാവിനെ പരിചയപ്പെടാനിടയായി. അദ്ദേഹത്തെ വിവാഹം കഴിക്കണമെന്നുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടോ? ——————- ഉത്തരം:  ജഅ്ഫരി മദ്ഹബില്‍പെട്ട യുവാവിനെ അനുയോജ്യനെന്നുറപ്പുണ്ടെങ്കില്‍ വിവാഹംകഴിക്കുന്നതില്‍ ശരീഅത്തിന്റെ ദൃഷ്ടിയില്‍ വിലക്കില്ല. എന്നിരുന്നാലും ദാമ്പത്യം എന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പങ്കാളിത്ത ജീവിതമായതിനാല്‍ സുന്നീ -ശീഈ വിശ്വാസാചാരരീതികളിലുള്ള വൈവിധ്യം  എത്രമാത്രം ദാമ്പത്യത്തെ ബാധിക്കുമെന്ന ധാരണ തീര്‍ച്ചയായും ഉണ്ടാകേണ്ടതുണ്ട്.  അതെല്ലാം പിന്നീട് ശരിയാകും എന്ന് ഒഴുക്കന്‍മട്ടില്‍ പറഞ്ഞുതള്ളാനാകില്ല. അതിനാല്‍ …

Read More »

മുസ്‌ലിം വനിതകളുടെ വസ്ത്രധാരണരീതി എങ്ങനെയായിരിക്കണം ?

ചോ:പുരുഷന്‍മാരുടെയും മുസ്‌ലിം വനിതകളുടെയും പരസമുദായ സ്ത്രീകളുടെയും മുന്നില്‍ വിശ്വാസിനി സ്വീകരിക്കേണ്ട വസ്ത്രധാരണരീതി വിശദീകരിക്കാമോ ? —————— ഉത്തരം: സ്ത്രീയുടെ അന്തസ്സും അഭിമാനവും സുരക്ഷിതത്വവും പരിരക്ഷിക്കപ്പെടുകയെന്ന ഉദ്ദേശ്യത്തിലാണ് ഇസ്‌ലാം ശരീരം മറയ്ക്കാന്‍ അവളോട് ആവശ്യപ്പെടുന്നത്. അതിനാല്‍ തന്നെ അധാര്‍മികതയിലേക്ക് പ്രലോഭിതമാകുന്നതിന്റെ സാഹചര്യത്തെ പരിഗണിച്ചാണ് വസ്ത്രധാരണത്തിലെ ഇസ്‌ലാമിന്റെ തദ്‌സംബന്ധിയായ കാര്‍ക്കശ്യം ഉള്ളത്. വിശദമായി പറഞ്ഞാല്‍ അവളുടെ സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളി നേരിടുമ്പോള്‍ കര്‍ശനമായ വസ്ത്രധാരണവും സുരക്ഷാഭീഷണി ഇല്ലാതിരിക്കുമ്പോള്‍ അക്കാര്യത്തിലുള്ള ചട്ടം ഉദാരവുമാണ്. അപരിചിതരായ …

Read More »

സത്യമതമെങ്കില്‍ ആളുകള്‍ കുറഞ്ഞുപോയതെന്ത് ?

ചോ: ഇസ്‌ലാം സത്യത്തിന്റെ മതമാണെങ്കില്‍ എന്തുകൊണ്ടാണ് അതിന് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയാത്തത് ? മുസ്‌ലിംകള്‍ ന്യൂനപക്ഷമായിപ്പോയതെന്ത് ? ————————– ഉത്തരം: ലോകത്ത് ഇപ്പോള്‍ ഏതാണ്ട് 1-1.8 ബില്യണോളം മുസ്‌ലിംകളുണ്ടെന്നാണ് കണക്ക്. ക്രൈസ്തവവിശ്വാസികളുടെ എണ്ണം 2.1 ബില്യണ്‍ ആണ്. അതിനര്‍ഥം ലോകത്ത് ഇസ്‌ലാമാണ് രണ്ടാമത്തെ പ്രബലമതം എന്നാണ്.  മോശമായി ചിത്രീകരിക്കപ്പെടുമ്പോഴും മാധ്യമറിപോര്‍ട്ടുകള്‍ പ്രകാരം അതിദ്രുതം പ്രചരിച്ചുകൊണ്ടിരിക്കുന്ന മതമാണ് ഇസ്‌ലാം. മതങ്ങളെക്കുറിച്ചും അതിന്റെ അനുയായികളെക്കുറിച്ചും ഗൗരവത്തില്‍ പഠനം നടത്തുന്ന ആര്‍ക്കും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ …

Read More »

ആരായിരുന്നു യേശു അഥവാ ഈസാനബി (അ) ?

യേശു അഥവാ ഈസാനബി(അ) മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അനേകം പ്രവാചകരില്‍ ഒരാളാണ്. നിശ്ചയദാര്‍ഢ്യമുള്ളവരില്‍ പെട്ടയാളായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ പറയുന്നു: ‘പ്രവാചകന്മാരില്‍ നിന്നു നാം വാങ്ങിയ കരാറിനെക്കുറിച്ചോര്‍ക്കുക. നിന്നില്‍ നിന്നും നൂഹ്, ഇബ്‌റാഹീം, മൂസാ, മര്‍യമിന്റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും. അവരില്‍ നിന്നെല്ലാം നാം പ്രബലമായ കരാര്‍ വാങ്ങിയിട്ടുണ്ട്.'(അല്‍അഹ്‌സാബ് 7) അശ്ശൂറാ അധ്യായത്തില്‍ ഇങ്ങനെ കാണാം:’നൂഹിനോടു കല്‍പിച്ചതും നിനക്കു നാം ദിവ്യബോധനമായി നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചതുമായ കാര്യം തന്നെ …

Read More »