Home / Tag Archives: muhammad

Tag Archives: muhammad

ഇസ് ലാം തിരുദൂതര്‍ക്ക് മുമ്പ്

മുഹമ്മദ് നബി(സ)ക്ക് മുമ്പ് ഇസ്ലാം ഉണ്ടായിരുന്നുവോ ? ‘ഇബ്റാഹീം ജൂതനോ ക്രൈസ്തവനോ ആയിരുന്നില്ല, മുസ്ലിമായിരുന്നു. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനും ആയിരുന്നില്ല” എന്ന സൂക്തത്തില്‍ പ്രതിപാദിച്ച ഇസ്ലാം നമ്മുടെ ഇസ്ലാം തന്നെയായിരുന്നുവോ? ഉത്തരം: ഒരാള്‍ തന്റെ മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുക ‏‏‏‏‏ അതാണ് ഇസ്ലാം. അതായത് അല്ലാഹുവിനെ മാത്രം കീഴ്വണങ്ങുകയും അവന്നുമാത്രം ഇബാദെത്തെടുക്കുകയും ചെയ്യുക. ഈ ലക്ഷ്യം സാക്ഷാല്ക്കരിക്കുന്നതിനുവേണ്ടിയാണ് സര്‍വ പ്രവാചകന്മാരെയും അയച്ചതും എല്ലാ ഗ്രന്ഥങ്ങളും അവതരിപ്പിച്ചതും. ഈ അര്‍ഥത്തിലുള്ള …

Read More »

ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നതിന് തെളിവ് ?

“ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നാണല്ലോ മുസ്ലിംകള്‍ അവകാശപ്പെടാറുള്ളത്. അത് മുഹമ്മദിന്റെ രചനയല്ലെന്നും ദൈവികമാണെന്നും എങ്ങനെയാണ് മനസ്സിലാവുക? എന്താണതിന് തെളിവ്? ” ഖുര്‍ആന്‍ ദൈവികമാണെന്നതിനു തെളിവ് ആ ഗ്രന്ഥം തന്നെയാണ്. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്റെയും വ്യക്തമായ ചിത്രവും ചരിത്രവും മനുഷ്യരാശിയുടെ മുമ്പിലുണ്ട്. നബിതിരുമേനിയുടെ ജീവിതത്തിന്റെ ഉള്ളും പുറവും രഹസ്യവും പരസ്യവുമായ മുഴുവന്‍ കാര്യങ്ങളും ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനികലോകത്തെ മഹാന്മാരുടെ ചരിത്രം പോലും ആ വിധം വിശദമായും സൂക്ഷ്മമായും കുറിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. അജ്ഞതാന്ധകാരത്തില്‍ ആുകിടന്നിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യയിലാണല്ലോ മുഹമ്മദ് ജനിച്ചത്. മരുഭൂമിയുടെ മാറില്‍ തീര്‍ത്തും …

Read More »

പഠിക്കാനായി കുട്ടികളെ അടിക്കാന്‍ നിര്‍ദേശിക്കുന്ന ഹദീസ് ?

ചോദ്യം: കുട്ടികള്‍ പഠിക്കുന്നതിന് വേണ്ടി അവരെ അടിക്കാമെന്ന് പറയുന്ന സഹീഹായ ഹദീസ് വല്ലതും വന്നിട്ടുണ്ടോ ? ————— ഉത്തരം:  ഇക്കാര്യത്തില്‍ പ്രമാണയോഗ്യമായ ഹദീസുകളൊന്നും കാണാന്‍ കഴിയുന്നില്ല. മാത്രമല്ല, ശിക്ഷനല്‍കി പഠിപ്പിക്കുന്ന രീതി പ്രവാചക ചര്യയില്‍ ഉണ്ടായിട്ടില്ല. പ്രവാചകനായിരുന്നല്ലോ സ്വഹാബികളുടെ മുഴുവന്‍ അഭിവന്ദ്യനായ ഗുരു. അദ്ദേഹം ആബാലവൃന്ദം ജനങ്ങളുടെ ആദരണീയനായ അധ്യാപകനായിരുന്നു. പ്രായോഗിക പരിശീലനത്തിലൂടെയും ജീവിതമാതൃക കാണിച്ചുമാണ് അദ്ദേഹം തന്റെ ശിഷ്യരെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രിയപത്‌നിയും മുഅ്മിനുകളുടെ മാതാവുമായ ആയിശ (റ) …

Read More »

നബിയെ അപമാനിച്ചവരെ ജീവിക്കാനനുവദിക്കില്ലേ ?

ചോ: ഈയിടെ ഒരു ഹദീഥ് വായിക്കാനിടയായി.’അലിയ്യുബ്‌നു അബീത്വാലിബ്(റ)ല്‍നിന്ന് നിവേദനം:ഒരു യഹൂദസ്ത്രീ നബിതിരുമേനി(സ)യെ എപ്പോഴും ചീത്തപറയുകയും ഭര്‍ത്സിക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരാള്‍ അവരെ കഴുത്തുഞെരിച്ചുകൊന്നു. അതിന് രക്തപണം നല്‍കേണ്ടതില്ലെന്ന് പ്രവാചകന്‍ വിധിച്ചു. ‘(പു:38,നമ്പര്‍ 4349) മറ്റൊരു ഹദീഥില്‍ ഇപ്രകാരം കണ്ടു: ‘നബിതിരുമേനിയെ അപഹസിച്ച് സംസാരിച്ച തന്റെ സേവകരിലൊരാളെ അന്ധനായ യജമാനന്‍ കുത്തിക്കൊന്നു. വിവരമറിഞ്ഞ പ്രവാചകന്‍ അതിന് രക്തപ്പണം നല്‍കേണ്ടതില്ലെന്ന് വിധിനല്‍കി.’ ഇതെല്ലാം ഷാര്‍ലി എബ്ദൊയില്‍ നടന്നതിന് തുല്യമല്ലേ ? നബിതിരുമേനിയുടെ അന്തസ്സും …

Read More »

മുഹമ്മദ് നബി(സ)യെ എല്ലാവരുമറിയട്ടെ !

ചോ:നാടെങ്ങും  നബിദിനം കൊണ്ടാടുന്ന വേളയില്‍ ഈ അവസരം ഉപയോഗപ്പെടുത്തി മുഹമ്മദ് നബി(സ)യെ അമുസ്‌ലിംസഹോദരങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ നമുക്ക് കഴിയില്ലേ ? ………………………………………… മുസ്‌ലിംകളെന്ന നിലക്ക് അല്ലാഹുവിനെക്കഴിഞ്ഞാല്‍ നാം ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് മുഹമ്മദ് നബി(സ)യെയാണ്. പ്രവാചകനോടുള്ള പ്രസ്തുതസ്‌നേഹം പ്രകടിപ്പിക്കാന്‍ ഒട്ടേറെ അനുവദനീയ മാര്‍ഗങ്ങള്‍ നമുക്കുമുമ്പിലുണ്ട്. അത്തരത്തില്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് ഇക്കാലത്തെ മുസ്‌ലിംകള്‍ക്ക് വളരെയേറെ പ്രയോജനപ്രദമാണ്. മുഹമ്മദ് നബി(സ) ജനിച്ച റബീഉല്‍അവല്‍ മാസത്തില്‍ പ്രത്യേകമായിത്തന്നെ പ്രവാചകജീവചരിത്രം പഠിക്കാനും അദ്ദേഹത്തിന്റെ ജീവിതരീതികള്‍ അനുസ്മരിക്കാനും അവ …

Read More »

നബിദിനാഘോഷവും വിവാദങ്ങളും

മുഹമ്മദ് നബി(സ)യുടെ ജന്‍മദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മുസ് ലിംവിഭാഗങ്ങള്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ആധുനിക സാഹചര്യങ്ങളെ കൂടി പരിഗണിച്ചുകൊണ്ട് ഒരു വിധി നല്‍കാമോ ? ………………………………………. നബിദിനാഘോഷം പാടുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ മുസ്‌ലിം സമുദായത്തിനിടയില്‍ നടന്നുകൊണ്ടിരിക്കുന്ന സംവാദം ഏറെനാളുകളായിത്തുടര്‍ന്നുകൊണ്ടിരിക്കുന്നു. ബിദ്അതിനും സുന്നതിനും തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ നല്‍കിയാണ് ഇക്കൂട്ടര്‍ ഇരുചേരികളായി നിലകൊണ്ട് പരസ്പരം ആക്ഷേപിക്കുന്നത്. പ്രവാചകന്‍ തിരുമേനി (സ) യുമായി ബന്ധപ്പെട്ട എന്തുസംഗതിയും സ്മരിക്കുന്നതോ കൊണ്ടാടുന്നതോ ബിദ്അത്താണെന്നും അതിനാല്‍ …

Read More »

യേശുവും മുഹമ്മദ് നബിയും

“യേശു ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും നിങ്ങളുടെ നബി ദൈവത്തിന്റെ അന്ത്യദൂതനാണെന്ന് നിങ്ങളും വാദിക്കുന്നു. ഇതെല്ലാം സ്വന്തം മതസ്ഥാപകരെ മഹത്വവല്‍ക്കരിക്കാനുള്ള കേവലം അവകാശവാദങ്ങളല്ലേ?” ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച ഗുരുതരമായ തെറ്റുധാരണകളാണ് ഈ ചോദ്യത്തിനു കാരണം. മുഹമ്മദ് നബി നമ്മുടെയൊക്കെ പ്രവാചകനാണ്. ഏതെങ്കിലുംജാതിക്കാരുടെയോ സമുദായക്കാരുടെയോ മാത്രം നബിയല്ല. മുഴുവന്‍ ലോകത്തിനും സകല ജനത്തിനും വേണ്ടി നിയോഗിക്കപ്പെട്ട ദൈവദൂതനാണ്. അദ്ദേഹത്തെ സംബന്ധിച്ച് വിശുദ്ധഖുര്‍ആന്‍ പറയുന്നത്, ‘ലോകര്‍ക്കാകെ അനുഗ്രഹമായിട്ടല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല.’ (21: 107) എന്നാണ്. അപ്രകാരംതന്നെ എക്കാലത്തെയും ഏതു ദേശത്തെയും എല്ലാ നബിമാരെയും …

Read More »

ഫേസ്ബുക്ക് ബഹിഷ്‌കരിക്കേണ്ടതല്ലേ ?

ചോദ്യം: മുഹമ്മദ് നബി (സ)യെ അപകീര്‍ത്തിപ്പെടുന്ന കാര്‍ട്ടൂണുകളും ഖുര്‍ആന്‍ കത്തിക്കുന്നതിന്റെ ചിത്രങ്ങളും മറ്റും ഫേസ്ബുക്കില്‍ വളരെ വ്യാപകമായി പ്രചരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഒരു മുസ് ലിം ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ബഹിഷ്‌കരിക്കുകയല്ലേ വേണ്ടത് ? ഇതില്‍ ഇസ് ലാമികമായ നിര്‍ദേശം എന്താണ്? ……………………………. ഉത്തരം: റജബ് അബു മലീഹ് (അസോസിയേറ്റ് പ്രഫസര്‍, ഹ്യൂമന്‍ സയന്‍സ് യൂനിവേഴ്‌സിറ്റി, മലേഷ്യ) ഇസ് ലാമിനെ മുസ് ലിംകളെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകളും മറ്റും സോഷ്യല്‍ …

Read More »

‘നബി(സ)യില്ലെങ്കില്‍ ലോകമില്ല’: ഹദീസിന്റെ യാഥാര്‍ഥ്യമെന്ത് ?

‘മുഹമ്മദ് നബി(സ)യില്ലായിരുന്നില്ലെങ്കില്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെടുമായിരുന്നില്ല’ എന്നര്‍ഥത്തില്‍ ഒരു ഹദീസ് ചിലയാളുകള്‍ ഉദ്ധരിക്കുന്നു. ഇത് ഇസ് ലാമിക വിശ്വാസ പ്രമാണങ്ങളുമായി ഏറ്റുമുട്ടുന്നില്ലേ ? യാഥാര്‍ഥ്യമെന്താണ്? ആരെങ്കിലും തനിക്ക് ദിവ്യത്വമരുളുന്നതോ, അതിശയോക്തികലര്‍ന്ന രീതിയില്‍ തന്നെ പുകഴ്ത്തുന്നതോ പ്രവാചകന്‍(സ) വിലക്കിയിരിക്കുന്നു. ‘ഞാന്‍ അല്ലാഹുവിന്റെ എളിയദാസനും സന്ദേശവാഹകനും മാത്രമാണ്’ എന്നാണ് പ്രവാചകന്‍(സ) പ്രഖ്യാപിച്ചിട്ടുള്ളത്. മുഹമ്മദ് നബിയുണ്ടായിരുന്നില്ലെങ്കില്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെടുമായിരുന്നില്ല എന്ന പ്രസ്താവത്തിന് യാതൊരു അടിസ്ഥാനവുമില്ല. ഹദീസ് വിശാരദന്‍മാരായ  ഇബ്‌നുതൈമിയ്യഃ, ദഹബി, ശൗക്കാനി തുടങ്ങിയവര്‍ ഹദീസ് കെട്ടിച്ചമച്ചതാണെന്ന് …

Read More »

മുഹമ്മദ് നബി തന്നെ നിരവധി യുദ്ധം നടത്തിയിട്ടില്ലേ?

“മുഹമ്മദ് നബി തന്നെ നിരവധി യുദ്ധം നടത്തിയിട്ടില്ലേ? ഇസ്ലാമിന്റെ പ്രചാരണത്തില്‍ മുഖ്യ പങ്കുവഹിച്ചത് ആയുധപ്രയോഗമല്ലേ?” മുഹമ്മദ് നബി പ്രവാചകത്വ ലബ്ധിക്കുശേഷം നീണ്ട പതിമൂന്നു വര്‍ഷം മക്കയില്‍ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി. ആ ഘട്ടത്തില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ പ്രവാചകനെയും അനുയായികളെയും നിര്‍ദയം മര്‍ദിച്ചു. കൊടിയ പീഡനങ്ങള്‍ക്കിരയാക്കി. അസഹ്യമാംവിധം അവഹേളിക്കുകയും നാട്ടില്‍നിന്ന് ബഹിഷ്കരിക്കുകയും ചെയ്തു. അപ്പോഴൊന്നും പ്രവാചകന്‍ അവയെ പ്രതിരോധിക്കുകയോ പ്രതികാര നടപടികള്‍ സ്വീകരിക്കുകയോ പ്രത്യാക്രമണങ്ങള്‍ നടത്തുകയോ ചെയ്തില്ല. അനുയായികള്‍ തിരിച്ചടിക്കാന്‍ അനുവാദം ആരാഞ്ഞെങ്കിലും നബിതിരുമേനി അംഗീകരിച്ചില്ല . ‘കൈകള്‍ അടക്കിവയ്ക്കുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. …

Read More »