Home / Tag Archives: matham

Tag Archives: matham

ദൈവത്തെ സൃഷ്ടിച്ചതാര് ?

ചോദ്യം: “പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് വേണമെന്നും ദൈവമാണ് അതിനെ സൃഷ്ടിച്ചതെന്നും നിങ്ങള്‍ മതവിശ്വാസികള്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ ദൈവത്തെ സൃഷ്ടിച്ചതാരാണ് ? മതവും ദൈവവും വിശ്വാസകാര്യമാണെന്നും അതില്‍ യുക്തിക്ക് പ്രസക്തിയില്ലെന്നുമുള്ള പതിവു മറുപടിയല്ലാതെ വല്ലതും പറയാനുണ്ടോ ?” പ്രപഞ്ചത്തെപ്പറ്റി പ്രധാനമായും രണ്ടു വീക്ഷണമാണ് നിലനില്‍ക്കുന്നത്. ഒന്ന് മതവിശ്വാസികളുടേത്. അതനുസരിച്ച് പ്രപഞ്ചം സൃഷ്ടിയാണ്. ദൈവമാണതിന്റെ സ്രഷ്ടാവ്. രണ്ടാമത്തേത് പദാര്‍ഥ വാദികളുടെ വീക്ഷണമാണ്. പ്രപഞ്ചം അനാദിയാണെന്ന് അവരവകാശപ്പെടുന്നു.അഥവാ അതുണ്ടായതല്ല, ആദിയിലേ ഉള്ളതാണ്. അതിനാലതിന് …

Read More »

മതം ഭിന്നിപ്പുണ്ടാക്കിയോ !

ചോദ്യം: “മതം ദൈവികമാണെങ്കില്‍ ലോകത്ത് വിവിധ മതങ്ങളുണ്ടായത് എന്തുകൊണ്ട് ? വ്യത്യസ്ത ദേശക്കാര്‍ക്കും കാലക്കാര്‍ക്കും വെവ്വേറെ മതമാണോ ദൈവം നല്‍കിയത് ? അങ്ങനെയാണെങ്കില്‍ തന്നെ വിവിധ മതങ്ങള്‍ക്കിടയില്‍ പരസ്പര ഭിന്നതയും വൈരുധ്യവും ഉണ്ടാവാന്‍ കാരണമെന്ത് ?” മാനവസമൂഹത്തിന് ദൈവം നല്‍കിയ ജീവിതവ്യവസ്ഥയാണ് മതം. മനുഷ്യന്‍ ആരാണെന്നും എവിടെനിന്നു വന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ജീവിതം എന്താണെന്നും ഏതു വിധമാവണമെന്നും മരണശേഷം എന്ത് എന്നും ഒക്കെയാണ് അത് മനുഷ്യന് പറഞ്ഞുകൊടുക്കുന്നത്. അങ്ങനെ ജനജീവിതത്തെ നേര്‍വഴിയിലൂടെ നയിച്ച് വിജയത്തിലെത്തിക്കുകയാണ് മതം ചെയ്യുന്നത്; ചെയ്യേണ്ടത്. ദൈവം …

Read More »

ആറാം നൂറ്റാണ്ടിലെ മതവുമായി നടക്കുന്നത് വിഡ്ഢിത്തമല്ലേ ? !

ചോദ്യം: “പതിനഞ്ചു നൂറ്റാണ്ടിനകം ലോകം വിവരിക്കാനാവാത്ത വിധം മാറി. പുരോഗതിയുടെ പാരമ്യതയിലെത്തിയ ആധുനിക പരിഷ്കൃതയുഗത്തില്‍ ആറാം നൂറ്റാണ്ടിലെ മതവുമായി നടക്കുന്നത് വിഡ്ഢിത്തമല്ലേ?” കാലം മാറിയിട്ടുണ്ട്, ശരിയാണ്. ലോകത്തിന്റെ കോലവും മാറിയിരിക്കുന്നു. മനുഷ്യനിന്ന് വളരെയേറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. ശാസ്ത്രം വിവരണാതീതമാം വിധം വളര്‍ന്നു. സാങ്കേതികവിദ്യ സമൃദ്ധമായി. വിജ്ഞാനം വമ്പിച്ച വികാസം നേടി. ജീവിതസൌകര്യങ്ങള്‍ സീമാതീതമായി വര്‍ധിച്ചു. നാഗരികത നിര്‍ണായക നേട്ടങ്ങള്‍ കൈവരിച്ചു. ജീവിതനിലവാരം വളരെയേറെ മെച്ചപ്പെട്ടു. എന്നാല്‍ മനുഷ്യനില്‍ ഇവയെല്ലാം എന്തെങ്കിലും മൌലികമായ മാറ്റം വരുത്തിയിട്ടുണ്ടോ? വിചാരവികാരങ്ങളെയും ആചാരക്രമങ്ങളെയും ആരാധനാരീതികളെയും പെരുമാറ്റ …

Read More »

ഫോണ്‍വിളിച്ച് സ്വയംഭോഗം: മതവിധി ?

ചോ: വിവാഹം കഴിഞ്ഞ് അധിക കാലം ഭാര്യയുമായി താമസിക്കാന്‍ ജോലിയാവശ്യാര്‍ഥം വിദേശത്തേക്ക് പോയ ഞാന്‍ ഫോണില്‍ ഭാര്യയുമായി സംസാരിച്ച് സ്വയംഭോഗം നടത്താറുണ്ട്. ഇത് ഇസ് ലാമികമായി ശരിയാണോ ?  —————— ഉത്തരം: ആധുനികജീവിതസാഹചര്യങ്ങളുടെ സമ്മര്‍ദ്ദഫലമായി മനുഷ്യരില്‍ അധികപേര്‍ക്കും പ്രയാസകരമായ അവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. അതിലൊന്നാണ് ചോദ്യത്തിലൂടെ താങ്കള്‍ ഉന്നയിച്ച സംശയം. ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തില്‍ ജീവിതപങ്കാളിയെയും കുടുംബത്തെയും വേര്‍പിരിഞ്ഞ്  അന്യദേശത്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന അനേകരുടെ പ്രതിസന്ധി ചോദ്യത്തിലൂടെ അനാവൃതമാകുന്നുണ്ട്.  മനുഷ്യന്റെ …

Read More »

ഭീകരരുടെ മതം ഏത്?

ചോ: നിരപരാധികളായ ആളുകളെ ബോംബും തോക്കും ഉപയോഗിച്ച് കൊന്നൊടുക്കുന്ന ഭീകരരുടെ  ഇസ്‌ലാം ഏത് വിഭാഗത്തിന്റെതാണ്?അവര്‍ സുന്നിയോ, ശീഇയോ അതോ അഹ്മദിയാക്കളോ അതോ മറ്റേതെങ്കിലും ഗ്രൂപ്പോ ? ———– ഉത്തരം:  ഹിറ്റ്‌ലറിനും കൂക്ലക്‌സ് ക്ലാനിനും ക്രിസ്തുമതവുമായി എത്രമാത്രം ബന്ധമുണ്ടോ അത്രമാത്രമേ പശ്ചിമേഷ്യയിലെ ഇറാഖിലും സിറിയയിലുമുള്ള ഭീകരര്‍ക്ക് ഇസ്‌ലാമുമായുള്ളൂ. വ്യക്തികള്‍ക്കും സമൂഹത്തിനും രാജ്യത്തിനും നേര്‍ക്ക് നടത്തുന്ന എല്ലാ രൂപത്തിലുമുള്ള ഭീകരതയെയും ഇസ്‌ലാം തള്ളിപ്പറയുന്നു. അതിനായി  വിദൂരനിയന്ത്രിതബോംബോ, ആണവ-രാസായുധമോ, ഡ്രോണുകളോ ചാവേറുകളോ ഉപയോഗിച്ചാലും ശരി. …

Read More »

സത്യമതമെങ്കില്‍ ആളുകള്‍ കുറഞ്ഞുപോയതെന്ത് ?

ചോ: ഇസ്‌ലാം സത്യത്തിന്റെ മതമാണെങ്കില്‍ എന്തുകൊണ്ടാണ് അതിന് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയാത്തത് ? മുസ്‌ലിംകള്‍ ന്യൂനപക്ഷമായിപ്പോയതെന്ത് ? ————————– ഉത്തരം: ലോകത്ത് ഇപ്പോള്‍ ഏതാണ്ട് 1-1.8 ബില്യണോളം മുസ്‌ലിംകളുണ്ടെന്നാണ് കണക്ക്. ക്രൈസ്തവവിശ്വാസികളുടെ എണ്ണം 2.1 ബില്യണ്‍ ആണ്. അതിനര്‍ഥം ലോകത്ത് ഇസ്‌ലാമാണ് രണ്ടാമത്തെ പ്രബലമതം എന്നാണ്.  മോശമായി ചിത്രീകരിക്കപ്പെടുമ്പോഴും മാധ്യമറിപോര്‍ട്ടുകള്‍ പ്രകാരം അതിദ്രുതം പ്രചരിച്ചുകൊണ്ടിരിക്കുന്ന മതമാണ് ഇസ്‌ലാം. മതങ്ങളെക്കുറിച്ചും അതിന്റെ അനുയായികളെക്കുറിച്ചും ഗൗരവത്തില്‍ പഠനം നടത്തുന്ന ആര്‍ക്കും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ …

Read More »

മതംമാറ്റാനാണോ ഇസ് ലാം യുദ്ധം ചെയ്തത് ?

പ്രവാചകന്‍ മുഹമ്മദ് നയിച്ച യുദ്ധങ്ങള്‍ എന്തിനു വേണ്ടിയായിരുന്നു ? ജനങ്ങളെ നിര്‍ബന്ധപൂര്‍വം മതം മാറ്റാനായിരുന്നുവോ ആ യുദ്ധങ്ങള്‍ ? അതോ ജനങ്ങളെ കൊന്നൊടുക്കാനോ ?  ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചപ്പോള്‍ അങ്ങനെയൊക്കെ എഴുതിയിരിക്കുന്നത് കണ്ടു. ക്രിസ്ത്യാനിസത്തിന്റെ ചരിത്രം രക്തരഹിതവും സമാധാനപൂര്‍ണവുമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ആ എഴുത്തുകളില്‍. അങ്ങനെയാണ് ഞാന്‍ ആ വെബ്‌സൈറ്റ് കണ്ടെത്തുന്നതും പരിശോധിക്കുന്നതും. മറ്റൊരു ചോദ്യം കുരിശുയുദ്ധവുമായി ബന്ധപ്പെട്ടതാണ്. കുരിശു യുദ്ധം നടക്കേണ്ടത് ഒരാവശ്യമായിരുന്നുവെന്നും അത്തരം ഒരു യുദ്ധം നടന്നില്ലായിരുന്നുവെങ്കില്‍ ലോകം …

Read More »

‘വിട്ടുവീഴ്ച’യുടെ മതം എന്തിന് വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലുുന്നു ?

ചോ: വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലണമെന്നുണ്ടോ ? ഇസ്‌ലാം മാപ്പിന്റെയും വിട്ടുവീഴ്ചയുടെയും മതമല്ലേ ? എന്തുകൊണ്ട് വ്യഭിചാരിക്ക് മാപ്പു കൊടുത്തു കൂടാ ? അല്ലാഹു അങ്ങേയറ്റം കാരുണ്യവാനാണെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാം എന്തുകൊണ്ട് വ്യഭിചരിക്കുന്നവരെ ഇത്തരത്തില്‍ കഠിനമായി ശിക്ഷിക്കുന്നു ? …………………………………………………. ഉത്തരം: ഇസ്‌ലാമില്‍ ഏറ്റവും വലിയ പാപങ്ങളില്‍ ഒന്നാണ് വ്യഭിചാരം. അതിനാല്‍ അത്തരം വലിയ പാപം ആരു ചെയ്താലും അതില്‍ പശ്ചാത്തപിച്ചുമടങ്ങേണ്ടതുണ്ട്. ‘അവര്‍ വ്യഭിചരിക്കയില്ല. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവനാരായാലും പാപഫലം അനുഭവിക്കുകതന്നെ …

Read More »

ഇസ് ലാമിന്റെ രാഷ്ട്രീയം ?

ചോദ്യം: രാഷ്ടീയത്തിന്റെയും മതത്തിന്റെയും ഇടയിലെ അതിര്‍വരമ്പുകള്‍ വിവരിക്കാമോ? …………………………………………………………….. ഇസ്‌ലാം ഒരു മതമെന്ന നിലയില്‍ അല്ലാഹു മാനവകുലത്തിനു നല്‍കിയിരിക്കുന്ന സന്ദേശങ്ങളാണ്. എന്നാല്‍ ഇസ്‌ലാമിക് പൊളിറ്റിക്‌സ്, ഇസ് ലാമിക രാഷ്ട്രീയം എന്നത് പലപ്പോഴും ചില മുസ് ലിംകള്‍ അവരുടെ രാഷ്ട്രീയ ജീവിതത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും വേണ്ടി പ്രയോഗിക്കുന്ന പദപ്രയോഗമായി മാറിയിട്ടുണ്ട്. ഏതു വ്യക്തിക്കും തെരഞ്ഞെടുക്കാവുന്ന ഒരു ജീവിതമാര്‍ഗമാണ് ഇസ് ലാം. ഇതൊരു വസ്തുതയാണ്. ഒരു സമൂഹം ഒരു പ്രത്യേക ജീവിത രീതി …

Read More »

പുരുഷന്‍മാര്‍ മുടി നീട്ടി വളര്‍ത്തുന്നതിന്റെ മതവിധി ?

സ്ത്രീകളെ അനുകരിക്കുകയെന്ന ഉദ്ദേശ്യത്തിലല്ലാതെ പുരുഷന്‍മാര്‍ മുടി നീട്ടിവളര്‍ത്തുന്നത് ഇസ് ലാമികമായി ശരിയാണോ ?  ഒരു വിശദീകരണം തേടുന്നു ? ………………….. സ്ത്രീകളെ അനുകരിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് മുടി നീട്ടി വളര്‍ത്തുന്നതില്‍ വിരോധമില്ല. പ്രവാചകന്‍ (സ) മുടി നീട്ടി വളര്‍ത്തിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ മുടികള്‍ ചുമലു വരെ ഇറങ്ങി ക്കിടന്നിരുന്നുവെന്നും ഹദീസുകളില്‍വന്നിട്ടുണ്ട്. അനസ് (റ) റിപോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ തിരുമേനിയുടെ മുടി തങ്ങളുടെ ചമുലുകളിലേക്ക് ഇറങ്ങിക്കിടന്നിരുന്നു എന്നു കാണാം. (ബുഖാരി). എന്നിരുന്നാല്‍ …

Read More »