Home / Tag Archives: maranam (page 2)

Tag Archives: maranam

മരണാനന്തരം മാതാപിതാക്കളോടുള്ള ബാധ്യതകള്‍

ചോദ്യം: എന്റെ ഉമ്മ ഒരു വര്‍ഷം മുമ്പ് മരണപ്പെട്ടു. അവരോടുള്ള എന്റെ സ്‌നേഹാനുകമ്പയുടെ  ഭാഗമായി മരണാനന്തരം അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എനിക്ക് ബാധ്യതയുണ്ടോ ? ഉത്തരം: മാതാപിതാക്കളോട് സ്‌നേഹത്തോടെയും കാരുണ്യത്തോടെയും ഇടപഴകേണ്ടത് ഏതൊരു മനുഷ്യന്റെയും പ്രഥമ ബാധ്യതയാണ്. അല്ലാഹു പറയുന്നത് കാണുക: ‘തന്നെയല്ലാതെ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ, രണ്ടുപേരുംതന്നെയുമോ വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് ‘ഛെ’ എന്നുപോലും പറയുകയോ കയര്‍ക്കുകയോ ചെയ്യരുത്. അവരോട് …

Read More »

പരലോകമുണ്ടെന്നതിന് തെളിവ് ?

ചോദ്യം: മരണശേഷം നാം വീണ്ടും പുനഃരുജ്ജീവിപ്പിക്കപ്പെടുന്ന പരലോകമുണ്ടെന്നതിന് വല്ല തെളിവുമുണ്ടോ? ഉണ്ടെന്ന വിശ്വാസം തീര്‍ത്തും അയുക്തികമല്ലേ? …………………………………………………………….. അറിവ് ആര്‍ജിക്കാന്‍ നമുക്കുള്ളത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇവിടെ ഭൗതികവിദ്യതന്നെ വിവിധയിനമാണ്. അവയോരോന്നിന്റെയും വാതില്‍ തുറക്കാന്‍ വ്യത്യസ്തതാക്കോലുകള്‍ വേണം. ഓരോന്നിനും സവിശേഷമായ മാനദണ്ഡങ്ങള്‍ അനിവാര്യമാണ്. ഗണിതശാസ്ത്രം പഠിക്കാനുപയോഗിക്കുന്ന മാനദണ്ഡമുപയോഗിച്ച് ശരീരശാസ്ത്രം പഠിക്കുക സാധ്യമല്ല. ഗണിതശാസ്ത്രത്തിലെ തന്നെ വിവിധവശങ്ങള്‍ക്ക്  വ്യത്യസ്തമാധ്യമങ്ങള്‍ വേണം. ഒരുവൃത്തത്തിന് മുന്നൂറ്റിഅറുപത് ഡിഗ്രിയും ത്രികോണത്തിന് നൂറ്റിയെണ്‍പത് ഡിഗ്രിയുമാണെന്ന സങ്കല്‍പം സ്വീകരിക്കാതെ ക്ഷേത്രഗണിതം …

Read More »

വിധിവിശ്വാസം

ഔദ്യോഗിക ജീവിതത്തിലെ സംഭവങ്ങളെല്ലാം ‏‏‏‏‏ മരണം, ആഹാരം, ജയപരാജയങ്ങള്‍, ഉല്‍ക്കര്‍ഷാപകര്‍ഷങ്ങള്‍ ‏‏‏‏‏ ആദിയില്‍ രേഖപ്പെടുത്തപ്പെട്ടവയാണോ? എങ്കില്‍ മനുഷ്യകര്‍മത്തിന്റെ ആവശ്യമെന്ത്? ഒരപകടത്തില്‍പ്പെട്ട മനുഷ്യനെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ ഒരു ഡോക്ടര്‍ യത്നിക്കുന്നതെന്തിന്? പ്രയത്നത്തിനോ കഠിനാധ്വാനത്തിനോ നല്ലനിലയിലുള്ള വ്യാപാരത്തിനോ കൃഷിക്കോ ഭക്ഷ്യോത്പാദനം വര്‍ദിപ്പിക്കുന്നതില്‍ പങ്കൊന്നുമില്ലേ? അതോ ഭക്ഷണം നിര്‍ണിതവും കണക്കാക്കപ്പെടുന്നതുമാണോ? നാം പ്രയത്നിച്ചാലും ഇല്ലെങ്കിലും? ഉത്തരം: ഏറെ കാലപ്പഴക്കമുള്ള ഒരു ചോദ്യം. കാലമെത്ര കഴിഞ്ഞാലും ജനഹൃദയങ്ങളില്‍ വീണ്ടും വീണ്ടും ഉയര്‍ന്നുവരാവുന്നതും ചര്‍ച്ചക്ക് വിഷയീഭവിക്കുന്നതുമായ ഒരു ചോദ്യം. …

Read More »

വിധിവിശ്വാസവും മനഃശാന്തിയും

കര്‍മങ്ങള്‍ക്ക് അവയിലേര്‍പ്പെടുന്നവര്‍ ലക്ഷ്യം വച്ച ഫലം തന്നെ ഉണ്ടാവണമെന്നില്ല. ലാഭമഭിലഷിച്ച് വ്യാപാരത്തിലേര്‍പ്പെടുന്നവര്‍ നഷ്ടം സഹിക്കേണ്ടിവരുന്നു. വരുമാനം പ്രതീക്ഷിച്ച് വയലേലകളില്‍ വേല ചെയ്യുന്നവര്‍ വിളനഷ്ടത്തിന്നിരയാവുന്നു. നാം നമ്മുടെ അറിവിന്റെയും പരിചയത്തിന്റെയും കഴിവിന്റെയും പരിമിതികളില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ കണക്കുകൂട്ടി അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നു. ചിലപ്പോള്‍ നമ്മുടെ സ്വപ്നങ്ങളും സങ്കല്‍പങ്ങളും നിമിഷനേരംകൊണ്ട് നിലംപൊത്തുന്നു. അപ്രതീക്ഷിതമായ ആഘാതങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. എങ്കിലും അത്തരം വിപത്സാധ്യതകള്‍ ആരെയും നിഷ്ക്രിയരാക്കാറില്ല. ആക്കാവുന്നതുമല്ല. വിജയവും നേട്ടവും പ്രതീക്ഷിച്ച് കര്‍മങ്ങളിലേര്‍പ്പെടാറാണ് പതിവ്. മോഹങ്ങളൊക്കെയും പൂവണിയാറില്ലെന്നതുകൊണ്ടു മാത്രം ആരും ഒന്നും ആഗ്രഹിക്കാതിരിക്കാറില്ല. മനുഷ്യന്‍ കൊതിച്ചതല്ല കിട്ടുക; ദൈവം വിധിച്ചതാണ്. “ആകാശഭൂമികളുടെ താക്കോല്‍ …

Read More »