Home / Tag Archives: maranam

Tag Archives: maranam

മരണപ്പെട്ടവര്‍ക്ക് ഹദ് യയായി ഖുര്‍ആന്‍ പാരായണം ?

ചോദ്യം: മരണപ്പെട്ടവര്‍ക്ക് ഹദ് യയായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ വിധി എന്താണ് ? ഉത്തരം: രോഗികള്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നത് തിരുനബി(സ)യുടെയും അദ്ദേഹത്തിന്റെ സഹാബാക്കളുടെയും മാതൃകയാണെന്ന് പ്രമാണങ്ങള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നു. മുമ്പേ ഇഹലോകം വിടപറഞ്ഞ മുഅ്മിനുകള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ഖുര്‍ആനും നമ്മോട് ആവശ്യപ്പെടുന്നു. പ്രാര്‍ഥിക്കുക എന്നതിനപ്പുറം, അവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യുക, അവരുടെ ബന്ധുക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുക എന്നതൊന്നും പ്രവാചകന്റെയും അദ്ദേഹത്തിന്റെ സഹാബത്തിന്റെ ജീവിതത്തില്‍ കാണാന്‍ കഴിയുന്നില്ല. …

Read More »

പരലോകമുണ്ടെന്നതിന് തെളിവുണ്ടോ ?

“മരണശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുന്നതിന്നും പരലോകമുണ്ടെന്നതിന്നും വല്ല തെളിവുണ്ടോ ? അറിവ് ആര്‍ജിക്കാന്‍ നമുക്കുള്ളത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇവിടെ ഭൌതിക വിദ്യതന്നെ വിവിധയിനമാണ്. അവയോരോന്നിന്റെയും വാതില്‍ തുറക്കാന്‍ വ്യത്യസ്ത താക്കോലുകള്‍ വേണം. ഓരോന്നിനും സവിശേഷമായ മാനദണ്ഡങ്ങള്‍ അനിവാര്യമാണ്. ഗണിതശാസ്ത്രം പഠിക്കാനുപയോഗിക്കുന്ന മാനദണ്ഡമുപയോഗിച്ച് ശരീരശാസ്ത്രം പഠിക്കുക സാധ്യമല്ല. ഗണിതശാസ്ത്രത്തിലെ തന്നെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാധ്യമങ്ങള്‍ വേണം. ഒരു വൃത്തത്തിന് മുന്നൂറ്ററുപത് ഡിഗ്രിയും ത്രികോണത്തിന് നൂറ്റിയെണ്‍പതു ഡിഗ്രിയുമാണെന്ന സങ്കല്‍പം സ്വീകരിക്കാതെ ക്ഷേത്രഗണിതം …

Read More »

അവിശ്വാസി മരിച്ചാല്‍ ഇന്നാ ലില്ലാഹി പറയാമോ ?

ചോ:  വിശ്വാസിയല്ലാത്ത ഒരു സഹോദരന്‍ മരിച്ചവാര്‍ത്തകേട്ടാല്‍  ‘ഇന്നാ  ലില്ലാഹി വ ഇന്നാ ഇലൈഹി….’എന്ന് ചൊല്ലാന്‍ പാടുണ്ടോ ?  ആത്മഹത്യ ചെയ്ത സുഹൃത്തിനുവേണ്ടി മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുന്നതില്‍ പ്രശ്‌നമുണ്ടോ ? ——————- ഉത്തരം:  ആരുടെ മരണവാര്‍ത്തയോ അപകടവാര്‍ത്തയോ കേട്ടാലും  ‘ഇന്നാലില്ലാഹി വഇന്നാ ഇലൈഹി…’  പറയാം. അതിന്റെ ആശയം ഞങ്ങള്‍ അല്ലാഹുവിനുള്ളതാണ്.. ഞങ്ങളുടെ മടക്കം അവനിലേക്കാണ്  എന്നൊക്കെയാണ്. എല്ലാ മനുഷ്യരും അവര്‍ വിശ്വാസിയോ അവിശ്വാസിയോ ആയിക്കൊള്ളട്ടെ അല്ലാഹുവിന്റെ സൃഷ്ടികളാണ്.  അതുകൊണ്ട് മനുഷ്യരെന്ന നിലയില്‍ …

Read More »

മരണ ശേഷവും ജീവിതമുണ്ടെന്ന് ശാസ്ത്രവും

ലണ്ടന്‍: മരണത്തിന് ശേഷവും ജീവിതമുണ്ടോയെന്നതിനെ കുറിച്ച് ഘോരമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മരണത്തിന് ശേഷവും ജീവിതമുണ്ടെന്നും വൈദ്യശാസ്ത്രപരമായി മരിച്ചതിന് ശേഷം നടക്കുന്ന സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുമെന്നും യു.കെയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. ഹൃദയ സ്പന്ദനം നിലച്ച് കഴിഞ്ഞാല്‍ ഇരുപതോ മുപ്പതോ സെക്കന്റിനുള്ളില്‍ ബ്രെയിന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഇതുവരെ വിശ്വിസിച്ചിരുന്നത്. എന്നാല്‍ ഹൃദയം നിലച്ച ശേഷം മൂന്ന് മിനുറ്റ് വരെ തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ആ സമയത്ത് കൃത്രിമ ശ്വാസം നല്‍കുന്നതിലൂടെ ജീവന്‍ …

Read More »

അറഫയില്‍ മരണപ്പെട്ടാല്‍ ?

ഹജ്ജു നിര്‍വഹിക്കുന്ന ഒരാള്‍ അറഫയില്‍ സന്നിഹിതനായ ശേഷം മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ ഹജ്ജു പൂര്‍ത്തിയാകുമോ ? ………………………………………… അറഫാ ദിനത്തില്‍ അറഫയില്‍ സന്നിഹിതനായി പ്രാര്‍ത്ഥനകള്‍ നടത്തി മരിക്കുന്ന ഒരാളുടെ ഹജ്ജ് അതോടെ പൂര്‍ത്തിയാകുന്നില്ല. കാരണം, ഹജ്ജിന്റെ സുപ്രധാന റുക്‌നുകളിലൊന്നായ ത്വവാഫുല്‍ ഇഫാദ അവന്‍ നിര്‍വഹിച്ചിട്ടില്ല. അറഫ കഴിഞ്ഞാല്‍ ഹജ്ജിന്റെ രണ്ടാമത്തെ റുക്‌നാണ് ത്വവാഫുല്‍ ഇഫാദ. ഒരാള്‍ അറഫയില്‍ നില്‍ക്കുകയും ശേഷം ത്വവാഫുല്‍ ഇഫാദയും നിര്‍വഹിച്ച ശേഷം മരിക്കുന്നുവെങ്കില്‍ അയാളുടെ ഹജ്ജ് പൂര്‍ത്തിയായിട്ടുണ്ട്. …

Read More »

അവയവദാനം അനുവദനീയമോ?

മസ്തിഷ്കമരണം സംഭവിച്ചുവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ അരുര്‍ ജോര്‍ജി(ബി.ടെക് വിദ്യാര്‍ഥി)ന്റെ കരള്‍, വൃക്ക, കണ്ണുകള്‍ മറ്റൊരാള്‍ക്ക് ദാനം നല്‍കിയതായി പത്രവാര്‍ത്ത (മാധ്യമം ജനു. 9, 2012). പടച്ചതമ്പുരാന്‍ നല്‍കിയ ജീവന്‍ തിരിച്ചെടുക്കുന്നത് ഏത് അര്‍ഥത്തിലാണ് വിശദീകരിക്കുക. അവയവം എടുക്കുന്നതിലൂടെ രോഗി ദയാവധത്തിന് വിധേയമാവുകയല്ലേ ചെയ്യുന്നത്? ……………………… മസ്തിഷ്ക മരണം സംഭവിച്ചു കഴിഞ്ഞു എന്ന് വിദഗ്ധരായ ഡോക്ടര്‍മാര്‍ വിധിയെഴുതിയ വ്യക്തി ഇസ്ലാമിക ദൃഷ്ട്യാ മരണപ്പെട്ടവരുടെ ഗണത്തില്‍പ്പെടുമെന്നും അതിനാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ മരണാനന്തര ക്രിയകള്‍ …

Read More »

ഗര്‍ഭിണിയുടെ മരണവും അനുബന്ധ പ്രശ്നങ്ങളും

ചോദ്യം: ഗര്‍ഭിണിയായിരിക്കെ മരണപ്പെടുന്ന സ്ത്രീയെ മറമാടുന്നതിന്റെ രീതിയെന്താണ്? മറമാടുന്നതിന് മുമ്പ് ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കേണ്ടതുണ്ടോ? ഉത്തരം : മുഹമ്മദ് ശന്‍ഖീത്തി, സഊദി പണ്ഡിതന്‍ ഈ വിഷയകമായി പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ആറു മാസം തികഞ്ഞ ജീവനുള്ള കുട്ടിയാണെന്ന് ബോധ്യപ്പെടുന്ന പക്ഷംജഡം ഓപ്പറേഷന്‍ ചെയ്തിട്ടാണെങ്കിലും കുട്ടിയെ പുറത്തെടുക്കണമെന്നാണ് ഒരഭിപ്രായം. ജഡത്തിനു മുറിവേല്‍പിച്ചുകൊണ്ട് കുട്ടിയെ പുറത്തെടുക്കേണ്ടതില്ല എന്നാണ് രണ്ടാമത്തെ അഭിപ്രായം. താഴെ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ആദ്യത്തെ അഭിപ്രായമാണ് ശരി. എന്നാണ് ബോധ്യമാവുന്നത്. …

Read More »

സിഹ് ര്‍ അല്ലാഹുവിന്റെ തീരുമാനപ്രകാരമോ ?

ചോദ്യം: മാരണം (സിഹ് ര്‍) ഒരു യാഥാര്‍ഥ്യമാണ്. അതിന്റെ പരിണതി അല്ലാഹുവിന്റെ അറിവോടെയുണ്ടാകുന്നതാണോ,അതോ പിശാചാണോ മാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ?പിശാച് നടത്തുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നുവെന്നാണോ ? ഉത്തരം: മനുഷ്യന്റെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെപ്പറ്റിയും ഭാവികാലത്തിന്‍മേല്‍ അല്ലാഹുവിന്റെ നിയന്ത്രണത്തെപ്പറ്റിയുമാണ് താങ്കളുടെ സംശയം. വിധിയെയും ഇച്ഛയെയും സംബന്ധിച്ച ഒരു പഴയകാല ചര്‍ചയിലേക്ക് പോകാം. ആദ്യകാല ഇസ്ലാമികചരിത്രത്തില്‍ ഖദ് രിയ്യാക്കള്‍, ജബരിയ്യാക്കള്‍ എന്നിങ്ങനെ രണ്ടുവിഭാഗക്കാരുണ്ടായിരുന്നു.ആദ്യം പറഞ്ഞവിഭാഗക്കാര്‍ അല്ലാഹുവിന്റെ സര്‍വഞ്ജതയെ നിഷേധിക്കുമാറ് മനുഷ്യന്റെ സമ്പൂര്‍ണപ്രവര്‍ത്തനസ്വാതന്ത്ര്യത്തില്‍ വിശ്വസിച്ചിരുന്നു. മറുവിഭാഗമാകട്ടെ, …

Read More »

മരണപ്പെട്ടവര്‍ക്ക് വേണ്ടി നഷ്ടപ്പെട്ട നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ മതവിധി ?

എന്റെ പിതാവ് മരിച്ചു. രണ്ടു മാസം രോഗിയായിക്കിടന്നു. രോഗാവസ്ഥയിലും ഇരുന്നും പിന്നെ കണ്ണുകൊണ്ടും അദ്ദേഹം നമസ്കരിച്ചിട്ടുണ്ട്. എന്നാല്‍ ബോധം നഷ്ടപ്പെട്ട ശേഷം നമസ്കരിച്ചിട്ടില്ല. അതിന്റെ പേരില്‍ അദ്ദേഹത്തിന് ശിക്ഷയുണ്ടാവുമോ? നഷ്ടപ്പെട്ട നമസ്കാരങ്ങള്‍ ഞാന്‍ നിര്‍വ്വഹിച്ചാല്‍ മതിയാവുമോ? ആ നമസ്കാരങ്ങള്‍ക്കു പകരമായി അദ്ദേഹത്തിന്റെ സമ്പത്തില്‍ നിന്നു സകാത്തുകൊടുത്താല്‍ മതിയോ? മഖ്ബറയില്‍ പോയപ്പോള്‍ ഞങ്ങള്‍ സൂറത്തുല്‍ മുല്‍ക്കും സൂറത്തുല്‍ യാസീനും ഓതിയിരുന്നു. അതുകൊണ്ട് അല്ലാഹു അദ്ദേഹത്തിനു പൊറുത്തുകൊടുക്കുമോ ? മരിച്ചവര്‍ക്കു വേണ്ടി നാം …

Read More »

ഖബര്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങള്‍

ചോദ്യം: ഖബര്‍ സന്ദര്‍ശിക്കുന്ന ചിലര്‍ അവക്കടുത്ത് വെച്ച് നമസ്കരിക്കുന്നതായും ഖബറാളികളോട് ആവശ്യങ്ങള്‍ ചോദിക്കുന്നതായും കാണുന്നു. ഖബര്‍ സന്ദര്‍ശനത്തിന്റെ ഇസ്ലാമിക രീതി എന്താണ്? ഖബര്‍ സന്ദര്‍ശന വേളയില്‍ അവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നവരുടെ പേരുകള്‍ സ്മരിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ? ഉത്തരം: മുഹമ്മദ് ഹസന്‍ ദദു, മൌറിത്താനിയന്‍ പണ്ഡിതന്‍. പരലോക സ്മരണ ഉണ്ടാക്കുക എന്നതാണ് ഖബര്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. മരണപ്പെട്ടവര്‍ക്ക് എന്തെങ്കിലും നേട്ടം ലഭിക്കുകയെന്നതല്ല. ഒരാളുടെ സന്ദര്‍ശനം കൊണ്ട് മയ്യിത്തിന് പ്രത്യേകിച്ച് ഉപകാരമൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ …

Read More »