Home / Tag Archives: jeevitham

Tag Archives: jeevitham

സ്വര്‍ഗജീവിതം മടുക്കില്ലേ?

ചോദ്യം: “അങ്ങനെയാണെങ്കില്‍ അല്‍പകാലം കഴിയുമ്പോള്‍ സ്വര്‍ഗജീവിതത്തോടും മടുപ്പനുഭവപ്പെടുമല്ലോ?” ഇപ്പോഴുള്ള മാനസികാവസ്ഥയുടെയും വികാരവിചാരങ്ങളുടെയും അടിസ്ഥാനത്തിലാണ്, അല്‍പകാലം സ്വര്‍ഗീയ സുഖജീവിതം നയിക്കുമ്പോള്‍ മടുപ്പു തോന്നുമെന്ന് പറയുന്നത്. ഭൂമിയില്‍ നമുക്ക് സന്തോഷവും സന്താപവും സ്നേഹവും വെറുപ്പും പ്രത്യാശയും നിരാശയും അസൂയയും പകയും കാരുണ്യവും ക്രൂരതയും അതുപോലുള്ള വിവിധ വികാരങ്ങളും അനുഭവപ്പെടാറുണ്ട്. എന്നാല്‍ സ്വര്‍ഗത്തിലെ മാനസികാവസ്ഥ ഒരിക്കലും ഇതുപോലെയാകില്ല. അവിടെ വെറുപ്പോ വിദ്വേഷമോ അസൂയയോ നിരാശയോ മറ്റു വികല വികാരങ്ങളോ ഒരിക്കലും ഉണ്ടാവുകയില്ല. ഇക്കാര്യം ഖുര്‍ആനും പ്രവാചക വചനങ്ങളും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. മനംമടുപ്പ് ഉള്‍പ്പെടെ എന്തെങ്കിലും അഹിതകരമായ …

Read More »

കണ്ണേറുകാരണം ദുരിതജീവിതം ?

ചോ:  ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനുംവര്‍ഷങ്ങളേ ആയുള്ളൂ. പക്ഷേ, ഇതിനകം  ആക്‌സിഡന്റും വിവിധസര്‍ജറികളും മൂലം ശാരീരികവും സാമ്പത്തികവുമായ ഒട്ടേറെ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവന്നു. എന്റെ ഭര്‍ത്താവ് എന്നെ അതിയായി സ്‌നേഹിക്കുകയും പരിചരിക്കുകയുംചെയ്യുന്നവനാണ്. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ എതിര്‍പ്പുണ്ടായിട്ടും  ഞങ്ങള്‍ പുതിയവീട് വാങ്ങുകയും അവിടേക്ക് താമസം മാറുകയുംചെയ്തു. ഞങ്ങളുടെ പ്രയാസങ്ങള്‍ക്കുകാരണം അസൂയയാലുള്ള കണ്ണേറാണോ ? മറുപടി പ്രതീക്ഷിക്കുന്നു. ——————– ഉത്തരം: ജീവിതത്തില്‍ പലരീതിയിലുമുള്ള പ്രതിസന്ധികളും കഷ്ടപ്പാടുകളും സര്‍വസാധാരണമാണ്. ഇഹലോകജീവിതത്തില്‍ നാമെല്ലാം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും. വിശ്വാസിയുടെ ജീവിതത്തില്‍ …

Read More »

നബിയെ അപമാനിച്ചവരെ ജീവിക്കാനനുവദിക്കില്ലേ ?

ചോ: ഈയിടെ ഒരു ഹദീഥ് വായിക്കാനിടയായി.’അലിയ്യുബ്‌നു അബീത്വാലിബ്(റ)ല്‍നിന്ന് നിവേദനം:ഒരു യഹൂദസ്ത്രീ നബിതിരുമേനി(സ)യെ എപ്പോഴും ചീത്തപറയുകയും ഭര്‍ത്സിക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരാള്‍ അവരെ കഴുത്തുഞെരിച്ചുകൊന്നു. അതിന് രക്തപണം നല്‍കേണ്ടതില്ലെന്ന് പ്രവാചകന്‍ വിധിച്ചു. ‘(പു:38,നമ്പര്‍ 4349) മറ്റൊരു ഹദീഥില്‍ ഇപ്രകാരം കണ്ടു: ‘നബിതിരുമേനിയെ അപഹസിച്ച് സംസാരിച്ച തന്റെ സേവകരിലൊരാളെ അന്ധനായ യജമാനന്‍ കുത്തിക്കൊന്നു. വിവരമറിഞ്ഞ പ്രവാചകന്‍ അതിന് രക്തപ്പണം നല്‍കേണ്ടതില്ലെന്ന് വിധിനല്‍കി.’ ഇതെല്ലാം ഷാര്‍ലി എബ്ദൊയില്‍ നടന്നതിന് തുല്യമല്ലേ ? നബിതിരുമേനിയുടെ അന്തസ്സും …

Read More »

വിവാഹജീവിതത്തിന് ഭാഗ്യം സിദ്ധിക്കാത്ത യുവതി

ചോ: ഇഹലോകജീവിതത്തില്‍ ദാമ്പത്യജീവിതത്തിന് ഭാഗ്യം സിദ്ധിക്കാത്ത യുവതിക്ക് പരലോകത്ത് എന്തുപരിണതിയാണ് കാത്തിരിക്കുന്നത്? —————— ഉത്തരം:  ഇഹലോകത്ത് വിശ്വാസിനിയായ ഏതെങ്കിലും യുവതിക്ക് വിവാഹം സാധ്യമാകാത്തത് അവളുടെ തെറ്റുകൊണ്ടല്ല. അവള്‍ ക്ഷമകൈക്കൊള്ളുന്നതിലൂടെ പരലോകത്ത് അര്‍ഹമായ പ്രതിഫലം നല്‍കപ്പെടുന്നു. ശരീഅത്തിന്റെ നിയമാവലിയും ആത്മാവും അടുത്തറിയുമ്പോള്‍ ഉദ്ഭൂതമാവുന്ന കാര്യമാണിത് .’ആര്‍ക്കുമറിയില്ല; തങ്ങള്‍ക്കായി കണ്‍കുളിര്‍പ്പിക്കുന്ന എന്തൊക്കെയാണ് രഹസ്യമായി സൂക്ഷിച്ചുവെച്ചിരിക്കുന്നതെന്ന്. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണ് അതെല്ലാം’.(അസ്സജദ: 17) പ്രവാചകന്‍ തിരുമേനി(സ) പറഞ്ഞിരിക്കുന്നു: ‘അല്ലാഹു തന്റെ ദാസന്‍മാര്‍ക്കായി  ആരും ഇന്നേവരെ …

Read More »

ശാരീരികപ്രശ്‌നങ്ങള്‍ ഭാവിപങ്കാളിയോട് വെളിപ്പെടുത്തണോ?

ചോ: ജീവിതപങ്കാളികള്‍ എല്ലാം വിശ്വസ്തതയോടെ പങ്കുവെക്കുന്ന ബലിഷ്ഠമായ കരാറാണല്ലോ വിവാഹം. അതിനാല്‍ ജീവിതപങ്കാളികളിരുവരും  വഞ്ചനാത്മകമായ രഹസ്യങ്ങളില്ലാതെ കഴിയേണ്ടവരാണല്ലോ. അതനുസരിച്ച് ശരീരഭാഗങ്ങളിലുള്ള മറുക് , മറ്റുപാടുകള്‍ എന്നിവയെ സംബന്ധിച്ച് പങ്കാളിയോട് പറയേണ്ടതില്ലേ? ———————– ഉത്തരം: നിസ്സാരമെന്ന ഗണത്തില്‍ മറ്റുള്ളവര്‍ പെടുത്തിയേക്കാവുന്ന ഇത്തരംസംശയങ്ങള്‍ ഉന്നയിച്ചതിന് അഭിനന്ദനങ്ങള്‍. ജീവിതപങ്കാളികള്‍ തമ്മിലുള്ള ലൈംഗികാകര്‍ഷണത്തിന് തടസ്സംസൃഷ്ടിച്ചേക്കാവുന്ന ഗുരുതരമായ ശാരീരികവൈകല്യങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അത് ഭാവിപങ്കാളിയോട് വെളിപെടുത്താം. എന്നാല്‍ ശാരീരികമായോ മാനസികമായോ യാതൊരുപ്രശ്‌നവുംസൃഷ്ടിക്കാത്ത ബാഹ്യശരീരപ്രകൃതികളെ (ഉദാ: മറുക്, കാക്കപ്പുള്ളി, …

Read More »

മരണ ശേഷവും ജീവിതമുണ്ടെന്ന് ശാസ്ത്രവും

ലണ്ടന്‍: മരണത്തിന് ശേഷവും ജീവിതമുണ്ടോയെന്നതിനെ കുറിച്ച് ഘോരമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മരണത്തിന് ശേഷവും ജീവിതമുണ്ടെന്നും വൈദ്യശാസ്ത്രപരമായി മരിച്ചതിന് ശേഷം നടക്കുന്ന സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുമെന്നും യു.കെയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. ഹൃദയ സ്പന്ദനം നിലച്ച് കഴിഞ്ഞാല്‍ ഇരുപതോ മുപ്പതോ സെക്കന്റിനുള്ളില്‍ ബ്രെയിന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഇതുവരെ വിശ്വിസിച്ചിരുന്നത്. എന്നാല്‍ ഹൃദയം നിലച്ച ശേഷം മൂന്ന് മിനുറ്റ് വരെ തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ആ സമയത്ത് കൃത്രിമ ശ്വാസം നല്‍കുന്നതിലൂടെ ജീവന്‍ …

Read More »

ജീവിത നൈരാശ്യം !

19 വയസ്സായ യുവതിയാണ് ഞാന്‍. ഇസ്ലാമിക വേഷവിധാനം, നമസ്കാരം, ഖുര്‍ആന്‍ പാരായണം തുടങ്ങിയ കാര്യങ്ങളില്‍ നിഷ്ഠ പുലര്‍ത്തുന്നു. പക്ഷെ എനിക്കൊരു പ്രശ്നമുണ്ട്. നിരാശ. പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന നിരാശയായിരിക്കും ചിലപ്പോള്‍. വീട്ടിലിരിക്കാനാണോ എന്റെ വിധി എന്നാലോചിക്കും വേറെ ചിലപ്പോള്‍….. ദുഷ്കരമായ സാഹചര്യങ്ങളായിരുന്നു എന്റേത്. ചെറുപ്പത്തിലേ ഉപ്പ മരിച്ചു. ഇന്നേവരെ സ്നേഹവും പരിലാളനയും ലഭിച്ചിട്ടില്ല. നമസ്കരിക്കുമ്പോഴൊക്കെ എനിക്കു ക്ഷമ പ്രദാനം ചെയ്യേണമേ എന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കും. ഈ അവസ്ഥയില്‍ നിന്ന് എന്നെ …

Read More »

ജീവിതം മടുത്തു !

18 വയസ്സായ അള്‍ജീരിയന്‍ യുവതിയാണ് ഞാന്‍. ഹൈസ്കൂള്‍ വളരെ ദൂരെ ആയതിനാല്‍ പ്രൈമറി വിദ്യാഭ്യാസത്തിലൊതുങ്ങി എന്റെ വിദ്യാഭ്യാസം. വെറുതെയിരിക്കാന്‍ തുടങ്ങിയ എന്റെ ജീവിതം തന്നെ അതോടെ അര്‍ഥരഹിതമായി. ഈ ലോകത്തെ എന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്ത് എന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കാന്‍ തുടങ്ങി. ജീവിതത്തേക്കാള്‍ നല്ലത് മരണമാണെന്ന് പലപ്പോഴും തോന്നിപ്പോകുന്നു. ഈ പ്രശ്നത്തിന് വല്ല പരിഹാരവുമുണ്ടോ ——————— ഉത്തരം: നിങ്ങള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നം ഒഴിവുസമയാണ്. മുമ്പ് സ്കൂളിലേക്കു പോകുവാനുണ്ടായിരുന്നു. അവിടെ …

Read More »

ഹ്രസ്വജീവിതത്തിന് ശാശ്വത രക്ഷാശിക്ഷകളോ?

“ഇവിടത്തെ അറുപതോ എഴുപതോ കൊല്ലത്തെ ജീവിതത്തിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശാശ്വതമായ രക്ഷയോ ശിക്ഷയോ നല്‍കുന്നത് നീതിയാണോ? ദൈവം തീരെ നീതിമാനല്ലെന്നല്ലേ ഇതു തന്നെ തെളിയിക്കുന്നത്?” ലകര്‍മങ്ങളുടെ സമയവും അവയുടെ ഫലവും തമ്മില്‍ ഒരു ബന്ധവുമില്ല. ഒരാളെ കൊല്ലാന്‍ ഏതാനും നിമിഷം മതി. അതിന്റെ ഫലമോ? അതിദീര്‍ഘവും അത്യന്തം ഗുരുതരവും. ഒരു ബോംബ് വര്‍ഷിക്കാന്‍ ഒരു നിമിഷം മതി. അതിന്റെ പ്രത്യാഘാതമോ? ലക്ഷങ്ങളെയോ കോടികളെയോ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ നീണ്ടുനില്‍ക്കുംവിധം ബാധിക്കുന്നു. ഇന്റര്‍വ്യൂ വേളയിലെ ചോദ്യത്തിനും ഉത്തരത്തിനും നിമിഷങ്ങളേ ആവശ്യമുള്ളൂ. അതേസമയം …

Read More »

ബലികര്‍മവും ജീവകാരുണ്യവും

“കാരുണ്യത്തെക്കുറിച്ച് ഏറെ പറയുന്ന ഇസ്ലാം മൃഗങ്ങളോടും മറ്റു ജീവികളോടും കാണിക്കാറുള്ളത് ക്രൂരതയല്ലേ? അവയെ അറുക്കുന്നത് ശരിയാണോ?” ഭൂമിയിലെ എല്ലാറ്റിനോടും കാരുണ്യം കാണിക്കണമെന്ന് ഇസ്ലാം കല്പിക്കുന്നു. പ്രവാചകന്‍ പറഞ്ഞു: “ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ഉപരിലോകത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.”(ത്വബ്റാനി) “കരുണയില്ലാത്തവന് കാരുണ്യം കിട്ടുകയില്ല.”(ബുഖാരി, മുസ്ലിം) “നിര്‍ഭാഗ്യവാനല്ലാതെ കരുണയില്ലാത്തവനാവതേയില്ല.”(അബൂദാവൂദ്) ഭൂമിയിലെ ജീവികളെയെല്ലാം ഇസ്ലാം മനുഷ്യരെപ്പോലുള്ള സമുദായമായാണ് കാണുന്നത്. അല്ലാഹു പറയുന്നു: “ഭൂമിയിലെ ഏതൊരു ജന്തുവും രണ്ടു ചിറകുകളാല്‍ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമുദായങ്ങള്‍ മാത്രമാകുന്നു. ”(ഖുര്‍ആന്‍ 6: 38) മനുഷ്യര്‍ ധിക്കാരികളാകുമ്പോഴും മഴവര്‍ഷിക്കുന്നത് ഇതര ജീവികളെ …

Read More »