Home / Tag Archives: islam

Tag Archives: islam

പേരിടുന്നതിലെ ഇസ് ലാമികത ചോര്‍ന്നുപോകുമ്പോള്‍ ?

നബി(സ) നിര്‍ദേശിച്ച ഏതാനും പേരുകള്‍ ഒഴിച്ചാല്‍ ഇസ് ലാമികനിയമപ്രകാരം പേരില്‍ പ്രത്യേകിച്ചൊന്നുമില്ലെന്ന് കാണാം. എങ്കിലും അനറബികളായ നമ്മെസംബന്ധിച്ചിടത്തോളം പണ്ട് മുതല്‍ക്കേ മുസ് ലിമിനെയും അമുസ് ലിമിനെയും വേര്‍തിരിക്കുന്നതില്‍ പേരിന്ന് നല്ല പങ്കുണ്ടായിരുന്നു. എന്നാല്‍, ഇന്ന് അവസ്ഥ മാറി. പലരും അഞ്ജല, ഷീബ പോലുള്ള പേരുകളിടാന്‍ തുടങ്ങിയിരിക്കുന്നു. ഇത് പ്രശ്‌നമല്ലേ ? പേരുകള്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ജാഹിലിയ്യാ സംസ്‌കാരവുമായി ബന്ധപ്പെട്ട അബ്ദുല്‍ കഅ്ബ, അബ്ദുല്‍ ഉസ്സാ പോലുള്ള പേരുകള്‍ നബി(സ) …

Read More »

കൈക്കൂലി കൊടുക്കാതെ രക്ഷയില്ലെന്നുവന്നാല്‍ ?

ചോദ്യം: കൈക്കൂലി കൊടുക്കലും ഇസ് ലാമില്‍ വന്‍പാപമാണെന്ന് എനിക്കറിയാം. പക്ഷേ എന്റെ നിവിലെ സാഹചര്യത്തില്‍ കൈക്കൂലി കൊടുത്താലല്ലാതെ മുന്നോട്ട് പോവാനാവില്ല. എന്റെ ബിസിനസ്സ് മേഖലയില്‍ കൈക്കൂലി നല്‍കിയാലല്ലാതെ മുന്നോട്ട് പോവാനാവില്ലെന്ന് സ്ഥിതി വന്നിരിക്കുന്നു. ഈ ബിസിനസ്സില്ലാതെ എനിക്ക് കുടുംബത്തെ പോറ്റാന്‍ കഴിയാത്തതിനാല്‍ ഇക്കാര്യത്തില്‍ എനിക്ക് എന്താണ് ചെയ്യാന്‍ കഴിയുക. ഒരു മറുപടി പ്രതീക്ഷിക്കുന്നു ഉത്തരം: താങ്കള്‍ കരുതുന്നത് പോലെ കൈക്കൂലി കൊടുക്കലും വാങ്ങലും ഇസ് ലാമില്‍ വലിയ പാപം തന്നെയാണ്. അല്ലാഹുവിന്റെ …

Read More »

ഇസ് ലാം തിരുദൂതര്‍ക്ക് മുമ്പ്

മുഹമ്മദ് നബി(സ)ക്ക് മുമ്പ് ഇസ്ലാം ഉണ്ടായിരുന്നുവോ ? ‘ഇബ്റാഹീം ജൂതനോ ക്രൈസ്തവനോ ആയിരുന്നില്ല, മുസ്ലിമായിരുന്നു. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനും ആയിരുന്നില്ല” എന്ന സൂക്തത്തില്‍ പ്രതിപാദിച്ച ഇസ്ലാം നമ്മുടെ ഇസ്ലാം തന്നെയായിരുന്നുവോ? ഉത്തരം: ഒരാള്‍ തന്റെ മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുക ‏‏‏‏‏ അതാണ് ഇസ്ലാം. അതായത് അല്ലാഹുവിനെ മാത്രം കീഴ്വണങ്ങുകയും അവന്നുമാത്രം ഇബാദെത്തെടുക്കുകയും ചെയ്യുക. ഈ ലക്ഷ്യം സാക്ഷാല്ക്കരിക്കുന്നതിനുവേണ്ടിയാണ് സര്‍വ പ്രവാചകന്മാരെയും അയച്ചതും എല്ലാ ഗ്രന്ഥങ്ങളും അവതരിപ്പിച്ചതും. ഈ അര്‍ഥത്തിലുള്ള …

Read More »

നക്ഷത്രഫലം നോക്കല്‍: ഒരു ഇസ് ലാമിക വിശദീകരണം

മിക്ക പത്രങ്ങളും മനുഷ്യന്റെ ഭാവികാര്യങ്ങളുടെ ഗുണ ദോഷങ്ങള്‍ കാണിക്കുന്ന നക്ഷത്രഫലം പ്രസിദ്ധീകരിക്കുന്നു. മനുഷ്യരുടെ ജനനത്തിയതി നക്ഷത്രങ്ങളുമായി ബന്ധപ്പെടുത്തി അവരുടെ ഭാവി എഴുതിവിടുന്നു. ചിലര്‍ അതൊക്കെ വിശ്വസിക്കുന്നു. സന്തോഷകരമായ വിവരം കേട്ടാല്‍ അവര്‍ സന്തോഷിക്കും. ദുഃഖകരമായ വിവരം കേട്ടാല്‍ ദുഃഖിക്കും; നിരാശപ്പെടും ഒരിക്കല്‍ അത് യാഥാര്‍ഥ്യമായി ഭവിച്ചാല്‍ പിന്നെ എന്നും അവരത് വിശ്വസിക്കും. ചിലര്‍ക്ക് വിശ്വാസമില്ലെങ്കിലും ഒരാശ്വാസത്തിന് അവരത് വായിക്കും. ഈ വിഷയത്തില്‍ ഇസ് ലാമികമായ ഒരു വിശദീകരണം ലഭിക്കാനാഗ്രഹിക്കുന്നു. എല്ലാവിധ …

Read More »

സാമ്പത്തിക സമത്വം: ദൈവം അനീതി കാണിച്ചോ ?

ഏറെ നാളായി എന്നെ അലട്ടുന്ന ഒരു പ്രശ്നം ഞാന്‍ സമര്‍പ്പിക്കുകയാണ്. ദൈവിക നീതിയെക്കുറിച്ച് കടന്നുകൂടിയ ചില സംശയങ്ങള്‍. ‘അല്ലാഹു ചിലരെ സമ്പന്നരും ചിലരെ ദരിദ്രരുമാക്കിയതെന്ത് ?’ ഈ പ്രശ്നം എന്നെ വല്ലാതെ കുഴക്കി. ഞാന്‍ നമസ്കാരം ഉപേക്ഷിച്ചു. പക്ഷേ, ഞാനിപ്പോഴും ചിന്താകുഴപ്പത്തിലാണ്. ഉറച്ച വിശ്വാസം തിരിച്ചുകിട്ടാനെന്തുവഴി ? ശപ്തനായ പിശാചിന്റെ ദുര്‍ബോധനത്തില്‍നിന്ന് രക്ഷനേടാനെന്തുമാര്‍ഗം ? ഉത്തരം: വിശ്വാസി സംശയത്തിനും ആശയക്കുഴപ്പത്തിനും വിധേയനാകാം. പക്ഷേ, വിശ്വാസം ഉറച്ചതും ആത്മാര്‍ഥവുമാണെങ്കില്‍ അയാള്‍ക്ക് അല്ലാഹുവിന്റെ …

Read More »

മന്ത്രവും ഉറുക്കും

എന്റെ വൈവാഹിക ജീവിതത്തിലെ ആദ്യവര്‍ഷം ഉല്ലാസനിര്‍ഭരവും ആനന്ദപൂര്‍ണവുമായിരുന്നു. പെട്ടന്നാണ് ഭാര്യക്ക് തികച്ചും അപരിചിതമായ ചില രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. അതോടെ എന്റെ ഗൃഹാന്തരീക്ഷം കലുഷമായി. ബന്ധുക്കളുടെ നിര്‍ബന്ധം മൂലം ഞാന്‍ അവളെ ഒരു മന്ത്രവാദിയെ കാണിക്കേണ്ടിവന്നു. അവളുടെ തലയിലൊരു ജിന്നുണ്ടെന്നും 15 ദിവസത്തെ ചികിത്സയിലൂടെ അതിനെ നീക്കാമെന്നും അദ്ദേഹം വിധിച്ചു. അതിന്നു ശേഷം കൈത്തണ്ടയില്‍ കെട്ടാന്‍ ഒരു ഉറുക്കുംതന്നു. പക്ഷേ, നിശ്ചിത സമയങ്ങള്‍ക്കുശേഷവും ഫലം നാസ്തി. ഈ ചികിത്സക്ക് ഇസ്ലാമില്‍ വല്ല …

Read More »

ഗൃഹപ്രവേശവും ജിന്നും

പുതുതായി പണികഴിപ്പിച്ച ഭവനത്തില്‍ താമസം തുടങ്ങുന്നവര്‍ക്ക് വല്ല മൃഗത്തെയും ബലിയറുക്കല്‍ നിര്‍ബന്ധമാണെന്നും ഇല്ലെങ്കില്‍ അതില്‍ ജിന്നുകള്‍ പാര്‍പ്പുറപ്പിച്ച് ഗൃഹനാഥനെ ഉപദ്രവിക്കുമെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ ? ഉത്തരം: പ്രപഞ്ചത്തിലെ അദൃശ്യസൃഷ്ടികളെക്കുറിച്ച് ജനങ്ങള്‍ പലതരത്തിലുള്ള ധാരണ പുലര്‍ത്തുന്നുണ്ട്. ജിന്നുകള്‍ അവയിലൊന്നാണ്. അതിന്റെ അസ്തിത്വം സംബന്ധിച്ച് വിശ്വാസ തീവ്രത കാണിക്കുന്നവരുണ്ട്. ജിന്നുകളുടെ അസ്തിത്വം തന്നെ നിഷേധിക്കുന്നവരെയും കാണാം ഇന്ദ്രിയ സംവേദനക്ഷമമായ പദാര്‍ഥങ്ങളില്‍ മാത്രമേ വിശ്വസിക്കൂ എന്ന് വാശിയുള്ളവരാണ് ജിന്നുകളുടെ അസ്തിത്വത്തെ നിഷേധിക്കുന്നത്. …

Read More »

ഇസ് ലാം തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചോ ?

ചോദ്യം: ലോകമെങ്ങുമുള്ള മുസ്ലിംകള്‍ ഭീകരവാദികളും തീവ്രവാദികളുമാകാന്‍ കാരണം ഇസ് ലാമല്ലേ ? അല്പം വിശദീകരണമര്‍ഹിക്കുന്ന ചോദ്യമാണിത്. 1492 മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ വര്‍ഷമായിരുന്നു. നീണ്ട നിരവധി നൂറ്റാണ്ടുകാലം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും കലാ,സാഹിത്യ, സാംസ്കാരിക, നാഗരിക, വൈജ്ഞാനിക മേഖലകളിലും ലോകത്തിന് നേതൃത്വം നല്‍കിപ്പോന്ന മുസ്ലിം സ്പെയിനിലെ അവസാനത്തെ ഭരണാധികാരി അബൂ അബ്ദുല്ലയായിരുന്നു. ഗ്രാനഡെ നഗരം മാത്രമേ അദ്ദേഹത്തിന്റെ അധീനതയിലുണ്ടായിരുന്നുള്ളൂ. 1492 ജനുവരി അവസാനത്തോടെയാണ് അയാളെ പുറംതള്ളി സ്പാനിഷുകാര്‍ അവിടെ ആധിപത്യമുറപ്പിച്ചത്. സ്പെയിനിന്റെ പതനം പൂര്‍ത്തിയായ അതേ വര്‍ഷമാണ് സാമ്രാജ്യത്വാധിനിവേശം ആരംഭിച്ചതെന്ന വസ്തുത …

Read More »

ഇസ് ലാം പൂര്‍ണമായും ലോകത്ത് നടപ്പിലാക്കപ്പെടുന്നില്ലല്ലോ ? !

ചോദ്യം: “ഇസ്ലാം നല്ലതും ഫലപ്രദവുമാണെങ്കില്‍ ലോകത്ത് നൂറുകോടിയോളം മുസ്ലിംകളും അമ്പതിലേറെ മുസ്ലിംരാഷ്ട്രങ്ങളുമുണ്ടായിട്ടും അതെന്തുകൊണ്ട് നടപ്പാക്കപ്പെടുന്നില്ല ? അതിന്റെ സദ്ഫലങ്ങള്‍ എന്തുകൊണ്ട് കാണപ്പെടുന്നില്ല?” വൈയക്തികവും സാമൂഹികവും രാഷ്ട്രീയവുമായ നേട്ടങ്ങളോടൊപ്പം മരണാനന്തരജീവിത വിജയം ഉറപ്പുവരുത്തുന്ന ദൈവിക ജീവിതവ്യവസ്ഥയാണ് ഇസ്ലാം. വ്യക്തിജീവിതത്തിലെ കൊടുംചൂടില്‍ തണലേകുന്ന കുടയായും കൂരിരുട്ടില്‍ വെളിച്ചമേകുന്ന വിളക്കായും വീഴ്ചകളില്‍ താങ്ങാവുന്ന തുണയായും വിജയവേളകളില്‍ നിയന്ത്രണം നല്കുന്ന കടിഞ്ഞാണായും വിഷാദനിമിഷങ്ങളില്‍ ആശ്വാസ സന്ദേശമായും വേദനകളില്‍ സ്നേഹസ്പര്‍ശമായും അത് വര്‍ത്തിക്കുന്നു. ജീവിതത്തില്‍ വ്യക്തമായ ദിശാബോധം നല്‍കുന്നു. അങ്ങനെ അലക്ഷ്യതയ്ക്ക് അറുതിവരുത്തുന്നു. അസ്വസ്ഥതകള്‍ക്ക് വിരാമമിടുന്നു. കുടുംബജീവിതത്തില്‍ സ്വൈരവും ഭദ്രതയും …

Read More »

പരലോകത്തും സംവരണമോ?

ചോദ്യം: “മുസ് ലിംകള്‍ മാത്രമേ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുള്ളൂവെന്നല്ലേ ഇസ് ലാം പറയുന്നത് ? ഇത് തീര്‍ത്തും സങ്കുചിത വീക്ഷണമല്ലേ ? പരലോകത്തും സംവരണമോ ?” ഒരാള്‍ പരീക്ഷ പാസാകണമെന്നാഗ്രഹിക്കുന്നില്ല. പരീക്ഷക്കു വന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്നുമില്ല. എങ്കില്‍ മറ്റെന്തൊക്കെ എഴുതിയാലും പരീക്ഷയില്‍ വിജയിക്കുകയില്ല. വിജയിക്കുമെന്ന് ആരും പ്രതീക്ഷിക്കുകയുമില്ല. അപ്രകാരംതന്നെ രോഗം മാറണമെന്ന് ആഗ്രഹിക്കുന്നില്ല; രോഗശമനത്തിന് നിര്‍ദേശിക്കപ്പെട്ട മരുന്ന് കഴിക്കുന്നുമില്ല. എന്നാലും രോഗം മാറണമെന്ന് ആരും പറയുകയില്ലല്ലോ. ഇവ്വിധംതന്നെ സ്വര്‍ഗം ലക്ഷ്യമാക്കാതെ, സ്വര്‍ഗലബ്ധിക്കു നിശ്ചയിക്കപ്പെട്ട മാര്‍ഗമവലംബിക്കാതെ ജീവിക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുകയില്ല. അത്തരക്കാര്‍ക്കും സ്വര്‍ഗം …

Read More »