Home / Tag Archives: hajj

Tag Archives: hajj

ആളുടെ പ്രതിനിധിയായി റോബോട്ട് ഹജ്ജ് ചെയ്താല്‍ ?

ചോ: നാഗരികമനുഷജീവിതത്തിന്റെ ഭാഗമായി റോബോട്ടുകള്‍ കടന്നുവന്നുകൊണ്ടിരിക്കുന്ന വിവരസാങ്കേതികയുഗമാണിത്. എന്റെ സംശയം ഇതാണ്: റോബോട്ടുകളെ നമ്മുടെ ആരാധനാകര്‍മങ്ങള്‍ക്കായി ഉപയോഗപ്പെടുത്താമോ ?. അതായത്, മക്കയിലും മദീനയിലും പോകാന്‍കഴിയാത്ത ആള്‍ക്ക് ഹജ്ജ് ചെയ്യാന്‍ റോബോട്ടിനെ നിയോഗിക്കാമോ? ———————— ഉത്തരം: വളരെ ചിന്തനീയമായ ഒരു ചോദ്യമാണിത്. കാരണം, റോബോട്ടുകളെ വിദൂരത്തിരുന്ന് നിയന്ത്രിക്കാവുന്നവിധം സാങ്കേതികവിദ്യ വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.  ഇംറാന്‍ സഈദ് എന്ന ഒരു സഹോദരന്‍ ബോസ്റ്റണിലിരുന്നുകൊണ്ട് ബാംഗ്ലൂരിലെ പരിപാടിയില്‍ വിര്‍ച്വലായി പങ്കെടുത്ത രീതിയെപ്പറ്റി ഞാന്‍ അറിയുകയുണ്ടായി. രണ്ടുവീലുള്ള റോബോട്ടിനെയാണ് …

Read More »

ഹജ്ജിന് ക്രെഡിറ്റ് കാര്‍ഡ് വഴി പണം ?

എന്റെ  ബന്ധുവിനെ ഹജ്ജുചെയ്യാന്‍ സഹായിക്കണമെന്നുണ്ട്. അദ്ദേഹത്തിന്റെ ഹജ്ജിനുവേണ്ട പണം ക്രെഡിറ്റുകാര്‍ഡ് വഴി അടക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ്? ………………………………………….. ഉത്തരം: താങ്കളുടെ സുഹൃത്തിന് വേണ്ടി ക്രെഡിറ്റ് കാര്‍ഡുപയോഗപ്പെടുത്തി ഹജ്ജിന്റെ പണം അടക്കാവുന്നതാണ്. എന്നാല്‍ അതിന് രണ്ട് നിബന്ധനകള്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഒന്ന്: നിങ്ങള്‍ ക്രെഡിറ്റുകാര്‍ഡ് ഉപയോഗിച്ച് രൂപ പേചെയ്തശേഷം ക്രെഡിറ്റ്് കാര്‍ഡ് സേവനദാതാക്കള്‍ക്ക് ബാങ്ക് അനുവദിച്ചിട്ടുള്ള ഗ്രേസ് പിരീയഡലില്‍ തന്നെ താങ്കള്‍ ആ പണം അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതുണ്ട്. കാരണം ഗ്രേസ് പിരിയഡിനു ശേഷം …

Read More »

ആര്‍ത്തവകാരിയുടെ സഅ്‌യ് ?

ഹജ്ജ് ചെയ്യാന്‍ വേണ്ടി വന്ന ഞാന്‍ കഅ്ബയെ ത്വവാഫ് ചെയ്ത് സംസം കിണറില്‍ നിന്നു വെള്ളം കുടിച്ചു കഴിഞ്ഞപ്പോഴേക്കും ആര്‍ത്തവകാരിയായി. അപ്പോള്‍ എന്റെ ഭര്‍ത്താവും കുട്ടികളും കര്‍മ്മങ്ങള്‍ നിര്‍വഹിച്ച് തിരികെ വരാന്‍ വേണ്ടി സഅ്‌യ് ചെയ്യുന്ന സ്ഥലത്ത് ഞാന്‍ കാത്തുനിന്നു. ഇങ്ങനെ അശുദ്ധമായ ഒരവസ്ഥയില്‍, സഅ്‌യ് ചെയ്യുന്ന സഫാ-മര്‍വ കുന്നുകള്‍ക്കിടയില്‍ നില്‍ക്കാന്‍ പാടുണ്ടോ ? …………………………………………….. ഏത് ആര്‍ത്തവകാരിക്കും സഅ്‌യ് ചെയ്യുന്ന സഫാ-മര്‍വകള്‍ക്കിടയില്‍ നില്‍ക്കാവുന്നതാണ്. കാരണം ഈ ഭാഗം മസ്ജിദുല്‍ …

Read More »

ഹജ്ജില്‍ ഭാര്യക്ക് മഹ്‌റമായി പോവാന്‍ പ്രയാസം നേരിട്ടാല്‍ ?

എനിക്ക് എന്റെ വിവാഹത്തിനു മുമ്പു തന്നെ ഹജ്ജ് ചെയ്യാനുള്ള ഭാഗ്യമുണ്ടായി. അല്‍ ഹംദുലില്ലാഹ്. ഇപ്പോള്‍ എന്റെ ഭാര്യ ഹജ്ജുചെയ്യണമെന്ന് ഉദ്ദേശിക്കുന്നു. അവള്‍ ഇതുവരെ ഹജ്ജുചെയ്തിട്ടില്ല. കുട്ടികളുടെ കാര്യവും മറ്റു പല സാമ്പത്തികകാര്യങ്ങളും നോക്കിനടത്താനുള്ളതിനാല്‍ എനിക്ക് അവളോടൊപ്പം ഹജ്ജിനു പോകാന്‍ സാധ്യമല്ല. മാത്രമല്ല എല്ലാ കുട്ടികളുമൊത്ത് ഹജ്ജിനു പോകാന്‍ മാത്രമുള്ള സാമ്പത്തിക സ്ഥിതി ഞങ്ങള്‍ക്കില്ല. ഇത്തരം സന്ദര്‍ഭത്തില്‍ എന്റെ ഭാര്യ ഹജ്ജ് ഉടന്‍ നിര്‍വഹിക്കേണ്ടതുണ്ടോ?  അവള്‍ക്ക് സ്വയം ഹജ്ജുനിര്‍വഹിച്ചു വരാനുള്ള പണമുണ്ടെങ്കിലും …

Read More »

ഹജ്ജിനെ കച്ചവടമാക്കുന്ന ഹജ്ജ്ഗ്രൂപ്പുകള്‍?

ഇക്കാലത്ത് ഹജ്ജിന് പോകാന്‍ ഏതെങ്കിലും ഹജ്ജ്് ഗ്രൂപിനെ ആശ്രയിക്കാതെ രക്ഷയില്ല. എന്നാല്‍ ഹജ്ജുയാത്ര സംഘടിപ്പിക്കുന്ന ഹജ്ജ് ട്രാവല്‍ ഏജന്‍സികള്‍ അതിനെ കച്ചവടമാക്കി മാറ്റുന്നതാണ്് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് അനുവദനീയമാണോ? ഇനി ഇത് അനുവദനീയമാണെങ്കില്‍ തന്നെ അവര്‍ നേടുന്ന ലാഭം എത്ര ശതമാനമായിരിക്കണമെന്ന് വല്ല നിബന്ധനയുമുണ്ടോ? …………………………………………………. ഹജ്ജ് കമ്പനികള്‍ക്ക് അവരുടെ അവശ്യ സേവനങ്ങള്‍ക്ക് മാന്യമായ പ്രതിഫലം പറ്റാം. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാന്യമായ ലാഭമെടുക്കുകയും ചെയ്യാം. ഒരു ചാരിറ്റബിള്‍ പ്രവര്‍ത്തനമാണെന്ന് അവര്‍ …

Read More »

സുന്നത്തായ ഹജ്ജും ഇസ് ലാമിക സേവനരംഗവും

ഹജ്ജുകാലത്ത് തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരണമടയുന്നുവെങ്കിലും പ്രതിവര്‍ഷം ഹജ്ജിന്നുപോകാനും എല്ലാ റമദാനിലും ഉംറ ചെയ്യുവാനും വ്യഗ്രത കാണിക്കുന്ന ചിലരുണ്ട്. അത്തരക്കാര്‍ ഹജ്ജിനും ഉംറക്കും വേണ്ടി ചെലവഴിക്കുന്ന പണം ദരിദ്രരെയും അഗതികളെയും സഹായിക്കുവാനും സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ധര്‍മസ്ഥാപനങ്ങള്‍ക്കും ഇസ്്‌ലാമിക സ്ഥാപനങ്ങള്‍ക്കും സംഭാവന നല്കുവാനും വിനിയോഗിക്കുന്നതല്ലേ ഉത്തമം?  അതല്ല, ഏറെത്തവണ ഹജ്ജും ഉംറയും ചെയ്യുന്നതാണോ ദൈവമാര്‍ഗത്തില്‍, ഇസ് ലാമിക സേവന രംഗത്ത് പണം ചെലവു ചെയ്യുന്നതിനേക്കാള്‍ പുണ്യം? ………………………………… മതത്തില്‍ …

Read More »

ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ഹജ്ജ്

ചോ: ഭര്‍ത്താവിന്റെ അനുവാദം കൂടാതെ സ്ത്രീക്ക് ഹജ്ജിന് പോകാമോ? തനിക്ക് വ്യക്തിപരമായി നിര്‍ബന്ധമായ ഹജ്ജ് നിര്‍വഹിക്കാന്‍ സ്ത്രീ, അവളുടെ ഭര്‍ത്താവിന്റെ അനുവാദം വാങ്ങലാണ് ഏറ്റവും ഉത്തമം. ഭര്‍ത്താവ് അനുവാദം നല്‍കിയാല്‍ അവള്‍ക്ക് ഹജ്ജിന് പോകാം. അയാള്‍ അവളുടെ അപേക്ഷ നിരസിച്ചാലും അവള്‍ക്ക് ഹജ്ജിന് പോകാവുന്നതാണ്. കാരണം ഭാര്യക്ക് വ്യക്തിപരമായി നിര്‍ബന്ധമായ ഒരു ബാധ്യത നിഷേധിക്കാന്‍ ഭര്‍ത്താവിന് അധികാരില്ല. ഹജ്ജ് അവളുടെ നിര്‍ബന്ധ ബാധ്യതയാണ്. സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് സൃഷ്ടിക്ക് അനുസരണമില്ല. ഒരു …

Read More »

അറഫാ നോമ്പ് ഹാജിമാര്‍ക്കുമുണ്ടോ?

ദുല്‍ഹജ്ജ് ഒന്‍പതില്‍, അഥവാ അറഫാ ദിനത്തില്‍ ലോക മുസ് ലിംകള്‍ ഒന്നടങ്കം നോമ്പെടുക്കുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍, അറഫയില്‍ നില്‍ക്കുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ മാത്രം നോമ്പ് നോല്‍ക്കുന്നില്ല. നോമ്പെടുക്കുന്നതില്‍ നിന്ന് അവര്‍ക്കുള്ള തടസ്സമെന്താണ് ? പണ്ഡിതന്‍മാരുടെ അഭിപ്രായത്തില്‍ ഹാജിമാര്‍ നോമ്പെടുക്കാത്തതിലെ യുക്തി,  അറഫ ഹാജിമാര്‍ക്കുള്ള പെരുന്നാളാണ് എന്നതു കൊണ്ടാണ്. അവരുടെ സുദിനമാണ് അറഫാ ദിനം. അത്തരം ഒരു ദിവസം അവര്‍ നോമ്പെടുക്കാതിരിക്കുക എന്നതാണ് ഏറ്റവും ശ്രേഷ്ഠം. അങ്ങനെ നോമ്പെടുക്കാതിരിക്കുക വഴി …

Read More »

അറഫയില്‍ ബോധരഹിതനായി വീണയാളുടെ ഹജ്ജ്

ചോ: അറഫയിലായിരിക്കേ  അബോധാവസ്ഥയിലായ ഒരാളുടെ ഹജ്ജ് സാധുവാകുമോ? വളരെ പ്രസക്തമായ  ഒരു ചോദ്യമാണിത്. ബോധരഹിതനായി വീഴുകയും, മക്ക വിടുന്നതു വരെ ആ അവസ്ഥയില്‍ തന്നെ തുടരുകയും ചെയ്യുന്നവരുടെ ഹജ്ജ് സാധുവാകുമെന്നാണ് ചില പണ്ഡിതരുടെ അഭിപ്രായം. ഇമാം അബൂഹനീഫ, ഇമാം മാലിക് എന്നിവര്‍ അപ്രകാരമാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇമാം ശാഫിയും ഇമാം അഹ് മദും അഭിപ്രായപ്പെടുന്നത്,  ബോധരഹിതനായി വീണ ആളുടെ ഹജ്ജ് സ്വീകാര്യമല്ലെന്നാണ്. കാരണം, അറഫ ഹജ്ജിന്റെ നിര്‍ബന്ധ ഘടകമാണ്. അബോധാവസ്ഥയിലായ …

Read More »

മറ്റുള്ളവര്‍ക്ക് വേണ്ടി ഹജ്ജ് നിര്‍വ്വഹിക്കുമ്പോള്‍

ചോ: മറ്റുള്ളവര്‍ക്ക് വേണ്ടി ഹജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? മറ്റുള്ളവര്‍ക്ക് വേണ്ടി ഒരാള്‍ ഹജ്ജ് നിര്‍വ്വഹിക്കുമ്പോള്‍ അയാള്‍ സ്വന്തം നിലക്ക്, തനിക്ക് വേണ്ടി ഹജ്ജ് നിര്‍വ്വഹിച്ചിട്ടുണ്ടാവണം. ഇബ്‌നു അബ്ബാസ് (റ) നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ കാണാം. തിരുമേനി ഒരാള്‍ പറയുന്നത് കേട്ടു. അല്ലാഹുവേ, നിന്റെ വിളിക്കുത്തരം നല്‍കാന്‍ ശസ്‌റുമക്ക് പകരം ഞാന്‍ വന്നിരിക്കുന്നു’. തിരുമേനി അയാളോട് ചോദിച്ചു. താങ്കള്‍ താങ്കളുടെ ഹജ്ജ് നിര്‍വ്വഹിച്ചിട്ടുണ്ടോ ? അയാള്‍ …

Read More »