Home / Tag Archives: barya

Tag Archives: barya

ഭാര്യയുടെ സന്തോഷത്തിന് സെക്‌സ് ടോയ്‌സ് ?

ചോ: ശാരീരികബന്ധത്തിന്റെ സമയത്ത് ഭാര്യയെ സംതൃപ്തയാക്കാന്‍  സെക്‌സ് ടോയ്‌സ് (രതിമൂര്‍ച്ച സമ്മാനിക്കുന്ന ഉപകരണങ്ങള്‍) ഉപയോഗിക്കുന്നതിനെപ്പറ്റി ഇസ്‌ലാമിന്റെ വിധിയെന്താണ് ? എന്റെ ഭാര്യയ്ക്ക് സംതൃപ്തി ലഭിക്കാന്‍ ഏറെ സമയം വേണ്ടിവരുന്നു. അതിനാല്‍ എന്നെ സംബന്ധിച്ചിടത്തോളം അവളെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിവിശേഷമുണ്ട്. അതിനാല്‍ ഞാനാകെ വിഷമത്തിലാണ്. അതിനാല്‍ അത്തരം ടോയ്‌സ് ഉപയോഗിച്ച്  മൂര്‍ച്ചയിലെത്തുന്നതിന് എന്തെങ്കിലും വിലക്കുണ്ടോ ?ഖുര്‍ആനെ മുന്‍നിര്‍ത്തി വിശദീകരണം നല്‍കുമല്ലോ? —————– ഉത്തരം:  ജീവിതപങ്കാളിക്ക് അവളുടെ അവകാശം ലഭിക്കണമെന്ന വിഷയത്തില്‍ താങ്കള്‍ …

Read More »

യുക്തിവാദിയായ ഭാര്യയോടൊപ്പം ജീവിക്കാമോ ?

ചോദ്യം: ക്രിസ്ത്യാനിറ്റിയില്‍ നിന്ന് ഇസ് ലാമിലേക്ക് വന്ന എന്റെ ഭാര്യ ഇപ്പോള്‍ യുക്തിവാദിയായിരിക്കുന്നു. അവളോടൊപ്പം സഹവസിക്കല്‍ ഇനി എനിക്ക് അനുവദനീയമാണോ ? —————————— ഉത്തരം: സ്രഷ്ടാവും പരപാലകനുമായ അല്ലാഹുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നതിനേക്കാളും വലിയ പാപം വെറൊന്നില്ല. അതിനാല്‍ അല്ലാഹുവില്‍ വിശ്വാസം പുലര്‍ത്താത്ത കാലത്തോളം മുസ് ലിമായ നിങ്ങള്‍ക്ക് ഭാര്യയുമായി ഒത്തുപോവാനാവില്ല. അവര്‍ വിശ്വാസിനിയായിരുന്നപ്പോഴാണല്ലോ നിങ്ങള്‍ വിവാഹം കഴിച്ചത്. അല്ലാഹുവിന്റെ അസ്തിത്വം നിഷേധിച്ചതോടെ പരസ്പര വിശ്വാസത്തിലും മൂല്യങ്ങളിലും ഊട്ടിയുറപ്പിക്കപ്പെട്ട വിവാഹത്തിന്റെ ഉടമ്പടി …

Read More »

ഭര്‍ത്താവിന്റെ മാതാപിതാക്കളെ പരിചരിക്കാത്ത ഭാര്യ

ചോ: ഭാര്യ എന്റെ മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസത്തിലാണ്. അതുകാരണം, അവരില്‍നിന്നുമാറി സ്വന്തം വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. എന്നാല്‍ ഇടക്കിടക്ക് ഞാന്‍ മാതാപിതാക്കളെ സന്ദര്‍ശിക്കാറുണ്ട്. അവള്‍ കൂടെ വരാറില്ല. അക്കാര്യത്തില്‍ തന്നോട് നിര്‍ബന്ധം പുലര്‍ത്തരുതെന്നാണ് അവളുടെ ശാസന. അത് ഇസ്‌ലാമികമാണോ ? മരുമകള്‍ക്ക് ഭര്‍ത്താവിന്റെ മാതാപിതാക്കളെ പരിചരിക്കേണ്ട ഉത്തരവാദിത്വം ഇസ് ലാം ചുമത്തിയിട്ടില്ലെന്നാണ് അവളുടെ ന്യായം. ഭര്‍ത്താവ് കല്‍പിച്ചാല്‍ മാത്രമേ അതു നിര്‍വഹിക്കേണ്ടതുള്ളൂവത്രേ. അതുകൊണ്ടാണ് എന്നോട് അക്കാര്യത്തില്‍ തന്റെ മേല്‍ നിര്‍ബന്ധംചെലുത്തരുതെന്ന്  അവള്‍ …

Read More »

തൃപ്തിയില്ലാതെ വിവാഹം കഴിച്ച ഭാര്യയെ ത്വലാഖ് ചൊല്ലാന്‍ പേടി

ചോ:  എന്റെ തൃപ്തിയോ അഭിപ്രായമോ ആരായാതെ  വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാളാണ് ഞാന്‍. ഇപ്പോള്‍ രണ്ടുവര്‍ഷംകഴിഞ്ഞു. ഭാര്യയെ ഒട്ടുംതന്നെ ഇഷ്ടപ്പെടാന്‍ എനിക്ക് കഴിയുന്നില്ല. അല്ലാഹുവോട് ഏറെ പ്രാര്‍ത്ഥിച്ചുനോക്കിയെങ്കിലും സ്‌നേഹത്തോടെ ജീവിക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഞാനെന്തുചെയ്യണം ? എനിക്കവളെ ത്വലാഖ് ചൊല്ലാന്‍ കഴിയില്ല.  ———————— ഉത്തരം: താങ്കളുടെ പ്രശ്‌നം ഞങ്ങളുമായി പങ്കുവെക്കാന്‍ താല്‍പര്യംകാട്ടിയതിനെ പ്രശംസിക്കുന്നു. താങ്കളുടെ മാതാപിതാക്കള്‍ അഭിപ്രായമൊന്നുംതിരക്കാതെ പെണ്‍കുട്ടിയെ വിവാഹംചെയ്യാന്‍ നിര്‍ബന്ധിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയി. രണ്ടുമൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് …

Read More »

റമദാനില്‍ മാറിക്കിടക്കുന്ന ഭാര്യ

ചോ: ഞാനും ഭാര്യയും റമദാനില്‍ നോമ്പെടുക്കുന്നവരാണ്. എന്നാല്‍ രാത്രികളില്‍ എന്റെ കൂടെ ക്കിടക്കാന്‍ അവള്‍ വിസമ്മതിക്കുന്നു. അതിനാല്‍ ഞാന്‍ വളരെ അസ്വസ്ഥനാണ്. എന്തുചെയ്യണം ? ————————— ഉത്തരം: സാധാരണയായി, ക്ഷമാശീലം കുറഞ്ഞ ദമ്പതികളെ സംബന്ധിച്ചിടത്തോളം ദാമ്പത്യസംഘര്‍ഷത്തിന് വഴിയൊരുക്കുന്ന മാസമാണ് റമദാന്‍. അതിന് കാരണം, മൊത്തം ദിനചര്യകളുടെ സമയക്രമം മാറുന്നതാണ്. അതിനെത്തുടര്‍ന്നുണ്ടാകുന്ന ക്ഷീണം, തിരക്ക്, പരസ്പര സമ്പര്‍ക്കമില്ലായ്മ എന്നിവ കൂട്ടത്തില്‍ പെടുന്നു. ഭാര്യയുടെ  പെരുമാറ്റത്തിനുപിന്നിലെ കാരണമാണ് കണ്ടുപിടിക്കേണ്ടത്. റമദാനില്‍ ശാരീരികബന്ധം അനുവദനീയമല്ലെന്ന …

Read More »

ഭാര്യാസഹോദരിയെ വിവാഹം കഴിക്കരുതെന്ന് പറയുന്നതിനു പിന്നില്‍ ?

ചോ: ഭാര്യയുടെ സഹോദരിയെ വിവാഹംകഴിക്കരുതെന്ന് വിലക്കിയതിന്റെ പിന്നിലുള്ള യുക്തിയെന്ത്? അല്ലാഹു ഏതൊരുസംഗതി വിലക്കുമ്പോഴും അതിനുപിന്നില്‍ ഒരു യുക്തിയുണ്ടാകുമല്ലോ.( ഉദാഹരണത്തിന് പന്നിയിറച്ചി ആരോഗ്യത്തിന് വളരെ ഹാനികരമാണെന്ന ശാസ്ത്രീയപഠനങ്ങളുണ്ട്.) ഈ ചോദ്യം ഉന്നയിക്കാന്‍ കാരണം , എന്റെ ഭാര്യയ്ക്ക് ഇനിയും വിവാഹിതയാകാത്ത പ്രായമേറെയായ ഒരുസഹോദരിയുണ്ട്. ഉത്തമസ്വഭാവമുള്ള അവളെ വിവാഹംചെയ്തുകൂടേയെന്ന് എന്റെ ഭാര്യ ചോദിക്കുന്നു. അക്കാര്യത്തില്‍ എനിക്ക് വെറുപ്പില്ലെങ്കിലും ശരിയല്ലാത്ത കാര്യം ചെയ്തുകൂടാ എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഭാര്യാസഹോദരിയെ ഒരേസമയത്ത് പത്‌നിയാക്കുന്നതിന് ഇസ് ലാം …

Read More »

ബഹുഭാര്യാത്വം ഇസ് ലാമിലെ വിവാഹത്തില്‍ വ്യവസ്ഥ ചെയ്യപ്പെട്ടതാണോ ?

ചോദ്യം: ഇസ് ലാമിലെ വിവാഹത്തില്‍ ബഹുഭാര്യാത്വം അടിസ്ഥാനവ്യവസ്ഥയാണോ ? ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നത് ഇസ് ലാമിക വ്യവസ്ഥയാണെന്ന അര്‍ഥത്തില്‍ ചില മുസ് ലിം പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടല്ലോ. ഇത് യഥാര്‍ത്തില്‍ ഇസ് ലാമികമാണോ ? …………………………………………………….. താങ്കളുടെ ചോദ്യം വളരെ പ്രസക്തമാണ്. ബഹുഭാര്യാത്വമോ ഏകഭാര്യാത്വമോ, ഇസ് ലാമില്‍ വിവാഹത്തിന്റെ വ്യവസ്ഥയായി ഇസ് ലാമിക ശരീഅത്ത് എവിടെയും പരാമര്‍ശിക്കുന്നില്ല. വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള അവസ്ഥകളും പ്രത്യേക സാഹചര്യങ്ങളുമാണ് വിവാഹം അനുവദനീയമാണോ അല്ലയോ എന്ന് …

Read More »

ഭാര്യയെ നിര്‍ബന്ധപൂര്‍വം ഹിജാബ് ധരിപ്പിക്കല്‍ ?

ചോദ്യം:  ഭാര്യയെ അവളുടെ അഭീഷ്ടത്തിന് വിരുദ്ധമായി  ഹിജാബ് ധരിപ്പിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടോ ? ………………………………………………………… ഉത്തരം: സഹോദരാ, ഹിജാബ് എന്നത് അല്ലാഹുവിനോടുള്ള ബാധ്യതയാണ്. അല്ലാഹുവാണ് അത് വിശ്വാസിനികളോട് നിര്‍ദ്ദേശിച്ചത്. തന്റെ വിശ്വാസത്തോടുള്ള പ്രതിബദ്ധത അതിലൂടെ അവള്‍ വെളിപ്പെടുത്തുന്നു. അല്ലാഹു പറയുന്നതുകാണുക: ‘അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ’.(അല്‍ …

Read More »

ഹജ്ജില്‍ ഭാര്യക്ക് മഹ്‌റമായി പോവാന്‍ പ്രയാസം നേരിട്ടാല്‍ ?

എനിക്ക് എന്റെ വിവാഹത്തിനു മുമ്പു തന്നെ ഹജ്ജ് ചെയ്യാനുള്ള ഭാഗ്യമുണ്ടായി. അല്‍ ഹംദുലില്ലാഹ്. ഇപ്പോള്‍ എന്റെ ഭാര്യ ഹജ്ജുചെയ്യണമെന്ന് ഉദ്ദേശിക്കുന്നു. അവള്‍ ഇതുവരെ ഹജ്ജുചെയ്തിട്ടില്ല. കുട്ടികളുടെ കാര്യവും മറ്റു പല സാമ്പത്തികകാര്യങ്ങളും നോക്കിനടത്താനുള്ളതിനാല്‍ എനിക്ക് അവളോടൊപ്പം ഹജ്ജിനു പോകാന്‍ സാധ്യമല്ല. മാത്രമല്ല എല്ലാ കുട്ടികളുമൊത്ത് ഹജ്ജിനു പോകാന്‍ മാത്രമുള്ള സാമ്പത്തിക സ്ഥിതി ഞങ്ങള്‍ക്കില്ല. ഇത്തരം സന്ദര്‍ഭത്തില്‍ എന്റെ ഭാര്യ ഹജ്ജ് ഉടന്‍ നിര്‍വഹിക്കേണ്ടതുണ്ടോ?  അവള്‍ക്ക് സ്വയം ഹജ്ജുനിര്‍വഹിച്ചു വരാനുള്ള പണമുണ്ടെങ്കിലും …

Read More »

രണ്ടാം ഭാര്യയുടെ ദുഃഖം

ഒരു അപരിഷ്കൃത കുടുംബത്തില്‍ പിറന്ന മൊറോക്കോ വനിതയാണ് ഞാന്‍. സ്നേഹനിധികളായ മാതാപിതാക്കളുള്ള മകള്‍. ഞങ്ങള്‍ മക്കള്‍ക്ക് ഇസ്ലാമിക ശിക്ഷണം നല്‍കുന്നതില്‍ അവര്‍ ബദ്ധശ്രദ്ധരായിരുന്നു. അങ്ങനെയിരിക്കെ ഉപ്പ മരിച്ചു. വിവാഹിതനും രണ്ട് പെണ്‍കുട്ടികളുടെ പിതാവുമായ ഒരാള്‍ ആയിടെ എന്നെ വിവാഹാന്വേഷണം നടത്തി. എന്ത് ചെയ്യണം എന്ന് ഒരുമസത്തോളം ഞാന്‍ ചിന്തിച്ചു. അവസാനം വിവാഹത്തിന് സമ്മതിച്ചു. അദ്ദേഹം മതപ്രതിബദ്ധതയുള്ളവനാണ് എന്നതായിരുന്നു എനിക്ക് പ്രേരകം. എന്റെ ഈമാന്‍ വര്‍ധിപ്പിക്കുവാന്‍ അദ്ദേഹം സഹായിക്കും എന്ന് ഞാന്‍ …

Read More »