Home / ചോദ്യോത്തരം / ഫത് വ / കര്‍മ്മശാസ്ത്രം-ഫത്‌വ / പച്ച വസ്ത്രങ്ങള്‍ ധരിക്കല്‍; ഹദീസുകളുടെ ആധികാരികതയും വിധിയും

പച്ച വസ്ത്രങ്ങള്‍ ധരിക്കല്‍; ഹദീസുകളുടെ ആധികാരികതയും വിധിയും

ചോദ്യം: നബി (സ) പച്ചവസ്ത്രങ്ങള്‍ ധരിച്ചിരുന്നതുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളുടെ ആധികാരിതയും അതിലെ വിധിയും ഒന്നു പരാമര്‍ശിക്കാമോ ?
………………………………………………………………
പച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതുമായി ബന്ധപ്പെട്ട ചില ഹദീസുകള്‍ റിപോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവാചകന്‍ തിരുമേനി (സ) പച്ചവസ്ത്രം ധരിച്ചിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. അബൂ റംസാഹ് പറയുന്നു: ‘പച്ചമേല്‍ വസ്ത്രം ധരിച്ച് പ്രവാചകന്‍ തിരുമേനി (സ)  ഉപദേശം നടത്തുന്നതായി ഞാന്‍ കണ്ടു’. തിര്‍മിദി, മുസ്‌നദ് എന്നിവയില്‍ അവലംബനീയമായ, ശൃംഖലമുറിയാത്ത സനദാണ് ഈ ഹദീസിന്റേത്.

പ്രവാചക തിരുമേനി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കടുത്ത പച്ചനിറത്തിലുള്ള വസ്ത്രങ്ങള്‍ ആയിരുന്നില്ലെന്നും എന്നാല്‍ ആ വസ്ത്രത്തില്‍ വളരെ കടുംപച്ചനിറത്തില്‍ ഞൊറിവുകളുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇമാം ഇബ്‌നു ഖയ്യിം ഈ ഹദീസിനെ വിശദീകരിക്കുന്നത്, കടുത്ത പച്ച ഞൊറിവുകളുള്ള വസ്ത്രം എന്നാണ്.

സ്വഹീഹുല്‍ ബുഖാരിയില്‍ പച്ച വസ്ത്രങ്ങള്‍ എന്ന പേരില്‍ ഒരു അധ്യായമുണ്ട്. ആയിശ (റ) ക്ക് ഒരു പച്ചതട്ടം ഉണ്ടായിരുന്നതായി അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇബ്‌നു അത്തല്‍ പറയുന്നു:’ സ്വര്‍ഗനിവാസികളുടെ വസ്ത്ര ധാരണരീതിയാണ് പച്ച വസ്ത്രങ്ങള്‍ ധരിക്കുക എന്നത്. അത് മറ്റുള്ള വസ്ത്രധാരണ രീതിയില്‍ നിന്ന് വ്യതിരിക്തമായതാണ് പച്ച വസ്ത്ര ധാരണം. വിശുദ്ധ ഖുര്‍ആനില്‍ സുറതുല്‍ കഹ്ഫില്‍ 31 ാം സൂക്തമായ  ‘അവിടെ അവര്‍ കനക കങ്കണങ്ങളണിയിക്കപ്പെടും. കനത്തതും നേര്‍ത്തതുമായ പച്ചപ്പട്ടാടകളണിയിക്കപ്പെടുകയും ഉയര്‍ന്ന മഞ്ചങ്ങളില്‍ ചാരിയിരിക്കുകയും ചെയ്യും’. എന്നതിനെ വിശദീകരിച്ചു എഴുതിയിരിക്കുന്നതാണിത്.
ഇമാം ശൗകാനി പറയുന്നു:’ പച്ച വസ്ത്രം ധരിക്കുന്നത് അഭിലഷണീയമാണ്. കാരണം സ്വര്‍ഗവാസികളുടെ വസ്ത്രമാണത്. പച്ച വസ്ത്രം ധരിച്ചവര്‍  മനോഹരമായ കാഴ്ചയാണ്’.

About shaik muhammad

Check Also

അശുദ്ധാവസ്ഥയില്‍ ഖുര്‍ആന്‍ പാരായണം

ചോ: രാത്രിയില്‍ ശാരീരികബന്ധം പുലര്‍ത്തി പുലര്‍ച്ചെ ജനാബത്തിന്റെ കുളി നിര്‍വഹിക്കുന്നതിന് മുമ്പ് ആര്‍ത്തവമാരംഭിച്ച സ്ത്രീക്ക് ഖുര്‍ആന്‍ തുറന്നുനോക്കി ഓതാമോ ? …