Home / ചോദ്യോത്തരം / ഫത് വ / കര്‍മ്മശാസ്ത്രം-ഫത്‌വ / മുടി കറുപ്പിക്കുന്നതിന്റെ ഇസ്‌ലാമിക വിധി ?

മുടി കറുപ്പിക്കുന്നതിന്റെ ഇസ്‌ലാമിക വിധി ?

നര ബാധിച്ച തലമുടി കറുപ്പിക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ്? പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഈ നിയമം ഒരു പോലെ ബാധകമാണോ?
………………………………
സ്ത്രീ പുരുഷന്‍മാര്‍ക്ക് മുടി ഡൈ ചെയ്യുന്നത് അനുവദനീയമാണ്. എന്നാല്‍ കറുപ്പ് നിറം കൊണ്ട് ഡൈ ചെയ്യരുത് എന്നാണ് ശൈഖ് അബ്ദുര്‍ റഹ്മാന്‍  അല്‍ അജ്‌ലാനിനെ പോലുള്ള സൗദി പണ്ഡിതന്‍മാരുടെ അഭിപ്രായം. മുടി കറുപ്പിക്കുന്നതിന് വിലക്കില്ലെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുമുണ്ട്. ശൈഖ് അബ്ദുര്‍ റഹ്മാന്‍ അല്‍ ജറാഈ പറയുന്നു: കറുത്ത നിറം ചെയ്യുന്നത് അനഭലഷണീയമായ ഒരു കാര്യം മാത്രമാണ്.

അത് പ്രവാചകന്‍ വിലക്കിയിട്ടില്ല. കറുപ്പ് നിറം ഉപയോഗിക്കരുതെന്ന പ്രവാചക വചനം ആധികാരികമല്ല. അത് സ്വീകരിക്കാന്‍ പ്രയാസമുണ്ട്. ജാബിര്‍ ഇബ്‌നു അബ്ദില്ലയില്‍ നിന്ന് റിപോര്‍ട്ട് ചെയ്ത ഹദീസാണിത്. മക്കാ വിജത്തിനുശേഷം അബൂ ഖുഹാഫ പ്രവാചക സന്നിധിയില്‍ എത്തി. അദ്ദേഹത്തിന്റെ താടി മുഴുവന്‍ നരച്ചു വെളുത്തിരുന്നു. ഇതു കണ്ട പ്രവാചന്‍ അദ്ദേഹത്തോടു പറഞ്ഞു. ‘താങ്കളുടെ താടിക്ക് നിറംകൊടുക്കുവിന്‍. എന്നാല്‍ കറുപ്പുനിറം ഉപയോഗിക്കരുത്’ എന്നാല്‍ ഈ ഹദീസിലെ ‘കറുപ്പുനിറം ഒഴിവാക്കുവിന്‍’ എന്ന ഭാഗം സ്വീകാര്യമല്ല എന്നാണ് പല ഹദീസ് പണ്ഡിതന്‍മാരും രേഖപ്പെടുത്തിയിട്ടുള്ളത്.

ഇവ്വിഷയകമായി വന്നിട്ടുള്ളത് ഇബ്‌നു അബ്ബാസ് റിപോര്‍ട്ട് ചെയ്ത ഹദീസാണ്. ‘നബി (സ) പറഞ്ഞു. അന്ത്യ നാളില്‍ ഒരു വിഭാഗം ജനങ്ങള്‍ ഉണ്ടാകും. അവര്‍ അവരുടെ മുടികള്‍ കാക്കകളെ പോലെ കറുപ്പിക്കുന്നവരാണ്.  സ്വര്‍ഗത്തിന്റെ സുഗന്ധം പോലും അവര്‍ക്ക് അനുഭവിക്കാന്‍ കഴിയില്ല. (മുസ്‌നദ് അഹ്മദ് 1/273) എന്നാല്‍ ഈ ഹദീസ് ദുര്‍ബലമാണ്. കാരണം ഇതിന്റെ സനദിനെ കുറിച്ച് ആശയക്കുഴപ്പമുണ്ട്.

അതിനാല്‍ മുടി കറുപ്പിക്കുന്നത് ഇസ്‌ലാമിക ദൃഷ്ട്യാ നന്നെക്കവിഞ്ഞാല്‍ അനഭിലഷണീയമെന്നേ പറയാനാകൂ. പ്രവാച അനുചചരന്‍മാരില്‍ പ്രമുഖരായ ഹുസൈനും ഉസ്മാനും സഅ്ദിബ്‌നു അബീ വഖാസ്, ജരീറുബ്‌നു അബ്ദുല്ല അംറുബ്‌നു ആസ് തുടങ്ങിയവര്‍ക്കെല്ലാം ഇത് അനഭലഷണീയമായിരുന്നുവെന്ന അഭിപ്രായമായിരുന്നു.

ഇബ്‌നുല്‍ ഖയ്യിം തഹദീബുസുനനില്‍ എഴുതുന്നു: നരച്ച മുടിയില്‍ കറുപ്പു ചായം പൂശുന്നത് ഒരു വിഭാഗം പണ്ഡിതന്‍മാര്‍ അനഭിലഷണീയമായി കണ്ടിട്ടുണ്ട്. ഈ വിഷയത്തിലെ ശരിയായ നിലപാട് ഇതാണെന്നാണ് നാം മനസ്സിലാക്കുന്നത്. അങ്ങനെ ചെയ്യുന്നതിനെ ഇസ്‌ലാം വിലക്കിയിട്ടില്ല.

About shaik abdul rahman turairi

Check Also

എന്തുകൊണ്ട് പന്നിമാസം നിഷിദ്ധമായി ?

ചോദ്യം: ഖുര്‍ആന്‍ എന്തുകൊണ്ടാണ് ചില വസ്തുക്കള്‍ ഹറാമാക്കിയത്? വൈദ്യ ശാസ്ത്രവീക്ഷണ പ്രകാരമോ മറ്റു കാരണങ്ങളാലോ? അവയുടെ ദോഷമെന്താണ്? പന്നിയുടെ പേരെടുത്ത് …