Home / ചോദ്യോത്തരം / ഫത് വ / ഹജജ്-ഫത്‌വ / ഹജ്ജിന് ക്രെഡിറ്റ് കാര്‍ഡ് വഴി പണം ?

ഹജ്ജിന് ക്രെഡിറ്റ് കാര്‍ഡ് വഴി പണം ?

എന്റെ  ബന്ധുവിനെ ഹജ്ജുചെയ്യാന്‍ സഹായിക്കണമെന്നുണ്ട്. അദ്ദേഹത്തിന്റെ ഹജ്ജിനുവേണ്ട പണം ക്രെഡിറ്റുകാര്‍ഡ് വഴി അടക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ്?
…………………………………………..
ഉത്തരം: താങ്കളുടെ സുഹൃത്തിന് വേണ്ടി ക്രെഡിറ്റ് കാര്‍ഡുപയോഗപ്പെടുത്തി ഹജ്ജിന്റെ പണം അടക്കാവുന്നതാണ്. എന്നാല്‍ അതിന് രണ്ട് നിബന്ധനകള്‍ പൂര്‍ത്തിയാക്കിയിരിക്കണം.

ഒന്ന്: നിങ്ങള്‍ ക്രെഡിറ്റുകാര്‍ഡ് ഉപയോഗിച്ച് രൂപ പേചെയ്തശേഷം ക്രെഡിറ്റ്് കാര്‍ഡ് സേവനദാതാക്കള്‍ക്ക് ബാങ്ക് അനുവദിച്ചിട്ടുള്ള ഗ്രേസ് പിരീയഡലില്‍ തന്നെ താങ്കള്‍ ആ പണം അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതുണ്ട്. കാരണം ഗ്രേസ് പിരിയഡിനു ശേഷം ബാങ്ക് ക്രെഡിറ്റ് കാര്‍ഡു ഹോള്‍ഡറുടെ കൈയ്യില്‍ നിന്നും പലിശ ഈടാക്കുന്നതാണ്. ആ ഘട്ടമെത്തുന്നതിനു മുമ്പുതന്നെ പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ മറക്കരുത്.

രണ്ട്: താങ്കള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഹജ്ജിനായി അടച്ച തുക ബാങ്ക് അക്കൗണ്ടില്‍ അടയ്ക്കുവോളം യാതൊരാവശ്യങ്ങള്‍ക്കും പണം എടുക്കരുത്. അങ്ങനെ ചെയ്യുന്ന പക്ഷം അത് പലിശക്കു കാരണമാവുകയും പിന്നീട് താങ്കള്‍ക്ക് ഗ്രേസ് പിരിയഡ് ലഭിക്കാതാവുകയും ചെയ്യും.
ഈ ഉപാധികള്‍ പാലിച്ചുകൊണ്ടു നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗപ്പെടുത്തി ഹജ്ജിന് പണം അടക്കാവുന്നതാണ്.

About dr. mundir kahf

Check Also

മഹ്‌റമായി ഭര്‍ത്താവോ സഹോദരനോ ?

ചോ: ഞാന്‍ അടുത്ത വര്‍ഷം ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇന്‍ശാ അല്ലാഹ്. എന്റെ ഭര്‍ത്താവ് ഹജ്ജ് ചെയ്തിട്ടുള്ളയാളാണ്. എന്റെ സഹോദരനാകട്ടെ, …