Home / ചോദ്യോത്തരം / ഫത് വ / ഹജജ്-ഫത്‌വ / ആര്‍ത്തവകാരിയുടെ സഅ്‌യ് ?

ആര്‍ത്തവകാരിയുടെ സഅ്‌യ് ?

ഹജ്ജ് ചെയ്യാന്‍ വേണ്ടി വന്ന ഞാന്‍ കഅ്ബയെ ത്വവാഫ് ചെയ്ത് സംസം കിണറില്‍ നിന്നു വെള്ളം കുടിച്ചു കഴിഞ്ഞപ്പോഴേക്കും ആര്‍ത്തവകാരിയായി. അപ്പോള്‍ എന്റെ ഭര്‍ത്താവും കുട്ടികളും കര്‍മ്മങ്ങള്‍ നിര്‍വഹിച്ച് തിരികെ വരാന്‍ വേണ്ടി സഅ്‌യ് ചെയ്യുന്ന സ്ഥലത്ത് ഞാന്‍ കാത്തുനിന്നു. ഇങ്ങനെ അശുദ്ധമായ ഒരവസ്ഥയില്‍, സഅ്‌യ് ചെയ്യുന്ന സഫാ-മര്‍വ കുന്നുകള്‍ക്കിടയില്‍ നില്‍ക്കാന്‍ പാടുണ്ടോ ?
……………………………………………..
ഏത് ആര്‍ത്തവകാരിക്കും സഅ്‌യ് ചെയ്യുന്ന സഫാ-മര്‍വകള്‍ക്കിടയില്‍ നില്‍ക്കാവുന്നതാണ്. കാരണം ഈ ഭാഗം മസ്ജിദുല്‍ ഹറാമില്‍ പെടുന്നതല്ല. ഒരു സ്ത്രീ ത്വവാഫ് നിര്‍വഹിച്ചതിനു ശേഷം അവള്‍ അശുദ്ധിയിലായാല്‍ അവള്‍ക്ക് സഅ്‌യ് നിര്‍വഹിക്കുന്നതിന് യാതൊരു തടസ്സവുമില്ല.

കാരണം സഅ്‌യ് നിര്‍വഹിക്കുന്നതിന് അശുദ്ധി ഒരു തടസ്സമല്ല. അതിനാല്‍ സഅ് യ് നിര്‍വഹിക്കുന്ന സ്ഥലത്ത് ഒരു ആര്‍ത്തവകാരിയായ സ്ത്രീക്ക് തന്റെ ബന്ധുക്കളെ കാത്തുനില്‍ക്കുന്നതിന് ഒരു കുഴപ്പവുമില്ല. എന്നല്ല, അവള്‍ ആര്‍ത്തവകാരിയായിരിക്കെ തന്നെ സഫാ-മര്‍വകള്‍ക്കിടയില്‍ സഅ്‌യ് നിര്‍വഹിക്കാവുന്നതുമാണ്. മസ്ജിദുല്‍ ഹറാമിനെയും സഅ്‌യ് നിര്‍വഹിക്കുന്ന സ്ഥലത്തെയും വേര്‍തിരിക്കുന്ന ഒരു അടയാളമുണ്ട്. മസ്ജിദുല്‍ ഹറാമിലേക്ക് പ്രവേശിക്കാതിരിക്കാനാണ് അവള്‍ ശ്രദ്ധിക്കേണ്ടത്.

About super user

Check Also

മഹ്‌റമായി ഭര്‍ത്താവോ സഹോദരനോ ?

ചോ: ഞാന്‍ അടുത്ത വര്‍ഷം ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇന്‍ശാ അല്ലാഹ്. എന്റെ ഭര്‍ത്താവ് ഹജ്ജ് ചെയ്തിട്ടുള്ളയാളാണ്. എന്റെ സഹോദരനാകട്ടെ, …