Home / ചോദ്യോത്തരം / ഫത് വ / ഹജജ്-ഫത്‌വ / ഹജ്ജില്‍ ഭാര്യക്ക് മഹ്‌റമായി പോവാന്‍ പ്രയാസം നേരിട്ടാല്‍ ?

ഹജ്ജില്‍ ഭാര്യക്ക് മഹ്‌റമായി പോവാന്‍ പ്രയാസം നേരിട്ടാല്‍ ?

എനിക്ക് എന്റെ വിവാഹത്തിനു മുമ്പു തന്നെ ഹജ്ജ് ചെയ്യാനുള്ള ഭാഗ്യമുണ്ടായി. അല്‍ ഹംദുലില്ലാഹ്. ഇപ്പോള്‍ എന്റെ ഭാര്യ ഹജ്ജുചെയ്യണമെന്ന് ഉദ്ദേശിക്കുന്നു. അവള്‍ ഇതുവരെ ഹജ്ജുചെയ്തിട്ടില്ല. കുട്ടികളുടെ കാര്യവും മറ്റു പല സാമ്പത്തികകാര്യങ്ങളും നോക്കിനടത്താനുള്ളതിനാല്‍ എനിക്ക് അവളോടൊപ്പം ഹജ്ജിനു പോകാന്‍ സാധ്യമല്ല. മാത്രമല്ല എല്ലാ കുട്ടികളുമൊത്ത് ഹജ്ജിനു പോകാന്‍ മാത്രമുള്ള സാമ്പത്തിക സ്ഥിതി ഞങ്ങള്‍ക്കില്ല. ഇത്തരം സന്ദര്‍ഭത്തില്‍ എന്റെ ഭാര്യ ഹജ്ജ് ഉടന്‍ നിര്‍വഹിക്കേണ്ടതുണ്ടോ?  അവള്‍ക്ക് സ്വയം ഹജ്ജുനിര്‍വഹിച്ചു വരാനുള്ള പണമുണ്ടെങ്കിലും മഹ്‌റമായ ഒരാള്‍ കൂടെ പോകാന്‍ ഇല്ലാത്തതിനാല്‍ എനിക്ക് ഹജ്ജുചെയ്യാന്‍ സാധ്യമാകുന്നതു വരെ കാത്തിരിക്കാമോ?
…………………………….
താങ്കള്‍ക്ക് ഹജ്ജ് ചെയ്യാന്‍ സാധ്യമാകുന്നതുവരെ താങ്കളെ കാത്ത് താങ്കളുടെ ഭാര്യ ഹജ്ജിനായി പുറപ്പെടാതിരിക്കേണ്ട ആവശ്യമില്ല.

അവര്‍ക്ക് ഹജ്ജ് ചെയ്യാനുള്ള പണം ഉണ്ടായിരിക്കുകയും മറ്റു പ്രതിബന്ധങ്ങളൊന്നും അവരുടെ മുമ്പില്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഈ പരിതസ്ഥിതിയില്‍ അവര്‍, വിശ്വാസ്യയോഗ്യമായ ഏതെങ്കിലും ഹജ്ജ് ഗ്രൂപില്‍ വിശ്വസ്തരായ സഹോദരിമാരോടൊപ്പം ഹജ്ജിനായി പോകാവുന്നതാണ്.
ഈ സാഹചര്യത്തില്‍ കുട്ടികളുടെ കാര്യം നിങ്ങള്‍ ശ്രദ്ധിക്കുകയും ഭാര്യയുടെ മേലുള്ള വ്യക്തിപരമായ ദീനി ബാധ്യത പൂര്‍ത്തീകരിക്കാന്‍ അവരെ സഹായിക്കുകയുമാണ് നിങ്ങള്‍ ചെയ്യേണ്ടത്. തങ്ങളുടെ  പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ട് ഹജ്ജിന് പോകാമെന്ന കരുതി അത് നീട്ടിവെക്കുന്നവര്‍ക്ക് ഒരിക്കലും ഹജ്ജിനു പോകാന്‍ കഴിയാറില്ല. കാരണം മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിക്കില്ല. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നാളെ അവന്് എന്തു സംഭവിക്കുമെന്ന് ആര്‍ക്കുമറിയില്ലല്ലോ. അതിനാല്‍ വ്യക്തിപരമായി ഒരു ബാധ്യത പൂര്‍ത്തിയാക്കേണ്ടിവന്നാല്‍  അത് എത്രയും വേഗം ചെയ്യുക തന്നെയാണ് ഏറ്റവും നല്ലത്.

(ഇസ്‌നയുടെ മുന്‍ പ്രസിഡണ്ടും ഫിഖ്ഹ് കൗണ്‍സില്‍ ഓഫ് നോര്‍ത്ത് അമേരിക്കയില്‍ അംഗവുമാണ് ശൈഖ് മുഹമ്മദ് നൂര്‍ അബ്ദുല്ല.)

About sheik muhammed noor abdulla

Check Also

മഹ്‌റമായി ഭര്‍ത്താവോ സഹോദരനോ ?

ചോ: ഞാന്‍ അടുത്ത വര്‍ഷം ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇന്‍ശാ അല്ലാഹ്. എന്റെ ഭര്‍ത്താവ് ഹജ്ജ് ചെയ്തിട്ടുള്ളയാളാണ്. എന്റെ സഹോദരനാകട്ടെ, …