Home / ചോദ്യോത്തരം / ഫത് വ / ആരോഗ്യം-ഫത്‌വ / അവയവദാനം അനുവദനീയമോ?

അവയവദാനം അനുവദനീയമോ?

മസ്തിഷ്കമരണം സംഭവിച്ചുവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ അരുര്‍ ജോര്‍ജി(ബി.ടെക് വിദ്യാര്‍ഥി)ന്റെ കരള്‍, വൃക്ക, കണ്ണുകള്‍ മറ്റൊരാള്‍ക്ക് ദാനം നല്‍കിയതായി പത്രവാര്‍ത്ത (മാധ്യമം ജനു. 9, 2012). പടച്ചതമ്പുരാന്‍ നല്‍കിയ ജീവന്‍ തിരിച്ചെടുക്കുന്നത് ഏത് അര്‍ഥത്തിലാണ് വിശദീകരിക്കുക. അവയവം എടുക്കുന്നതിലൂടെ രോഗി ദയാവധത്തിന് വിധേയമാവുകയല്ലേ ചെയ്യുന്നത്?

………………………

മസ്തിഷ്ക മരണം സംഭവിച്ചു കഴിഞ്ഞു എന്ന് വിദഗ്ധരായ ഡോക്ടര്‍മാര്‍ വിധിയെഴുതിയ വ്യക്തി ഇസ്ലാമിക ദൃഷ്ട്യാ മരണപ്പെട്ടവരുടെ ഗണത്തില്‍പ്പെടുമെന്നും അതിനാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ മരണാനന്തര ക്രിയകള്‍ താമസിയാതെ ചെയ്യേണ്ടതാണെന്നുമാണ് ആധുനിക പണ്ഡിതന്മാര്‍ എത്തിച്ചേര്‍ന്ന വീക്ഷണം. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപകരണങ്ങളുടെ മാത്രം സഹായത്തോടെ യാന്ത്രികമായി ജീവന്‍ ഉണ്ടെന്ന് വരുത്തി നിലനിര്‍ത്തുന്നതും അതിനുവേണ്ടി പണം ചെലവാക്കുന്നതും ഒഴിവാക്കേണ്ടതാണെന്ന് കൂടി ശൈഖ് ഖറദാവി അഭിപ്രായപ്പെട്ടിട്ടുണ്ട്. വസ്തുത ഇതായിരിക്കെ പടച്ചതമ്പുരാന്‍ നല്‍കിയ ജീവന്‍ തിരിച്ചെടുക്കുക എന്നത് ഇത്തരം ഘട്ടങ്ങളില്‍ സംഭവിക്കുന്നില്ല.അത്തരം വ്യക്തികളുടെ വൃക്ക, കണ്ണുകള്‍ തുടങ്ങിയ അവയവങ്ങള്‍ ദാനം ചെയ്യുന്നത് (വില്‍ക്കാന്‍ പാടില്ല) മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ ഉപകരിക്കുമെങ്കില്‍ അനുവദനീയമാണെന്നു മാത്രമല്ല പുണ്യകരം കൂടിയാണ്. ദാനം ചെയ്യുന്ന വ്യക്തിയുടെയോ അടുത്ത ബന്ധുക്കളുടെയോ അനുവാദം ഉണ്ടായിരിക്കണം എന്നുമാത്രം. ദയാവധത്തിന്റെ ഗണത്തിലും ഇത് പെടുകയില്ല. എന്നാല്‍ രോഗശമനത്തില്‍ പ്രതീക്ഷയില്ല എന്ന ന്യായം പറഞ്ഞ് എത്ര മാരകമായ രോഗമായാലും അത്തരം രോഗികളെ ദയാവധത്തിന് വിധേയമാക്കുന്നത് ഇസ്ലാം ഒട്ടും അനുവദിക്കുന്നില്ല.

 

About illias maulavi

Check Also

പ്രത്യുല്‍പാദന അവയവങ്ങള്‍ ദാനം ചെയ്യാമോ?

ചോ: അവയവദാനത്തിന്റെ നിബന്ധനകള്‍ എന്താണ് ? പ്രത്യുല്‍പാദന അവയവങ്ങള്‍ ദാനംചെയ്യുന്നതില്‍ കുഴപ്പമുണ്ടോ ? ഉത്തരം: ശരീഅത്ത് നിര്‍ണയിച്ചിട്ടുള്ള അതിര്‍വരമ്പുകളില്‍നിന്ന്ുകൊണ്ട് അവയവദാനം …