Home / ചോദ്യോത്തരം / ഫത് വ / സ്ത്രീ ഇസ്‌ലാമില്‍-ഫത്‌വ / സ്ത്രീകള്‍ക്ക് പള്ളിയില്‍ പഠനക്ലാസിന് പോകാമോ ?

സ്ത്രീകള്‍ക്ക് പള്ളിയില്‍ പഠനക്ലാസിന് പോകാമോ ?

ഞങ്ങളുടെ പള്ളിയില്‍ സ്ത്രീകള്‍ക്ക് പഠിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ ഇവിടത്തെ പല അധ്യാപകരും പുരുഷന്‍മാരാണ്. പൊതുവായ ജനവാസ കേന്ദ്രത്തിലാണ് പള്ളി. എപ്പോഴും ആള്‍ സാന്നിധ്യമുണ്ട്. അവിടെ സ്വകാര്യതകളുടെ പ്രശ്‌നമില്ല. എന്നിരുന്നാല്‍ തന്നെയും പുരുഷ അധ്യാപകനുമായി മുഖാമുഖം നില്‍ക്കുകയും സംസാരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന പഠനക്ലാസ്സ് ശരീഅത്ത് അനുവദിക്കുന്നുണ്ടോ?

സ്ത്രീകള്‍ക്ക് പള്ളികളില്‍ ക്ലാസ്സുകളില്‍ ഹാജരാകുന്നത് അനുവദനീയമാണ്. അധ്യാപകന്‍ പുരുഷനാണെങ്കിലും അങ്ങനെ തന്നെ. പഠനക്ലാസിനിടെയുള്ള ചോദ്യങ്ങളും മറ്റും സ്ത്രീയും പുരുഷനും പരസ്പരം ചര്‍ച്ച ചെയ്യുന്നതും അനുവദനീയമാണ്.

ഇസ് ലാം അനുവദിച്ചിട്ടുള്ള എല്ലാ സംസാരങ്ങളും അവര്‍ക്കിടയിലാകാം.
കാരണം, തിരുമേനി (സ)യുടെ പള്ളിയില്‍ സ്ത്രീകള്‍ പഠിച്ചിട്ടുണ്ട്. തിരുമേനി (സ) തന്നെ അവര്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നല്ല, തിരുമേനിയുടെ പള്ളിയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം സ്ഥലമുണ്ടായിരുന്നില്ല. ഇവയ്ക്ക് ഉപോദ്ബലകമായ നിരവധി ഹദീസ് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുമുണ്ട്.
അബൂ സഈദുല്‍ ഖുദ്‌രി (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ തിരുമേനിയോട് ഒരു സ്ത്രീ പരാതി പറഞ്ഞു: താങ്കള്‍ അധിക സമയവും പുരുഷന്‍മാര്‍ക്കൊപ്പമാണ്. താങ്കളുമായി സംവദിക്കാന്‍ ഒരു ദിവസം ഞങ്ങള്‍ക്കും അനുവദിച്ചു തന്നാലും’. അവരുടെ അഭ്യാര്‍ത്ഥന മാനിച്ച് മതനിയമങ്ങളും കാര്യങ്ങളും പഠിപ്പിക്കാനായി ഒരു ദിവസം അവര്‍ക്ക് വേണ്ടിയും പ്രവാചകന്‍ (സ) നീക്കി വെക്കുകയുണ്ടായി. (ബുഖാരി, മുസ് ലിം)
ശൈഖ് ബുഖാരി തന്റെ സഹീഹില്‍ ഒരു ഹദീസ് രേഖപ്പെടുത്തുന്നത് തന്നെ ‘വിജ്ഞാന സമ്പാദനത്തിന് സ്ത്രീകള്‍ക്ക് ഒരു പ്രത്യേക ദിവസം  വേണമോ’ എന്ന തലകെട്ടിലാണ്.
അതുകൊണ്ട്, പള്ളിയില്‍ സ്ത്രീകള്‍ക്ക് ക്ലാസ്സുകള്‍ എടുക്കുന്നത് അനുവദനീയമാണ്. പുരുഷന്‍മാര്‍ക്കും ക്ലാസ്സുകളെടുക്കാം. എന്നാല്‍ പഠന ക്ലാസ്സില്‍ സന്നിഹിതരാകുന്ന സ്ത്രീകള്‍ തികച്ചും ഇസ് ലാമിക വസ്ത്രാധാരണ രീതി കര്‍ശനമായും പാലിക്കുകയും ഇസ് ലാമിക മര്യാദകള്‍ പാലിക്കുകയും വേണം. സ്വയം അലങ്കാരങ്ങളും സുഗന്ധ ദ്രവ്യങ്ങളും വര്‍ജിക്കണം.

ശൈഖ് അബ്ദുല്‍ വഹാബ് അല്‍ തുമൈരി

About abdul vahab al tumairi

Check Also

സ്ത്രീകള്‍ക്ക് ഹസ്തദാനം

എന്നെ അലട്ടുന്ന പ്രശ്നം, സ്ത്രീകള്‍ക്ക് ഹസ്തദാനം ചെയ്യുന്ന കാര്യമാണ്. പ്രത്യേകിച്ച്, വിവാഹബന്ധം നിഷിദ്ധമല്ലാത്ത അടുത്തബന്ധുക്കളായ സ്ത്രീകള്‍ക്കുള്ള ഹസ്തദാനം. ഉദാ: അമ്മാവന്റെ …