Home / ചോദ്യോത്തരം / ഫത് വ / ഹജജ്-ഫത്‌വ / ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ഹജ്ജ്

ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ഹജ്ജ്

ചോ: ഭര്‍ത്താവിന്റെ അനുവാദം കൂടാതെ സ്ത്രീക്ക് ഹജ്ജിന് പോകാമോ?

തനിക്ക് വ്യക്തിപരമായി നിര്‍ബന്ധമായ ഹജ്ജ് നിര്‍വഹിക്കാന്‍ സ്ത്രീ, അവളുടെ ഭര്‍ത്താവിന്റെ അനുവാദം വാങ്ങലാണ് ഏറ്റവും ഉത്തമം. ഭര്‍ത്താവ് അനുവാദം നല്‍കിയാല്‍ അവള്‍ക്ക് ഹജ്ജിന് പോകാം. അയാള്‍ അവളുടെ അപേക്ഷ നിരസിച്ചാലും അവള്‍ക്ക് ഹജ്ജിന് പോകാവുന്നതാണ്. കാരണം ഭാര്യക്ക് വ്യക്തിപരമായി നിര്‍ബന്ധമായ ഒരു ബാധ്യത നിഷേധിക്കാന്‍ ഭര്‍ത്താവിന് അധികാരില്ല.
ഹജ്ജ് അവളുടെ നിര്‍ബന്ധ ബാധ്യതയാണ്. സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് സൃഷ്ടിക്ക് അനുസരണമില്ല. ഒരു സ്ത്രീ തനിക്ക് ഹജ്ജ് നിര്‍ബന്ധമായാല്‍ കഴിവതും നേരത്തെ നിര്‍വഹിക്കേണ്ടതാണ്. അവളുടെ മേല്‍ നിര്‍ബന്ധമായ നമസ്‌കാരം നിര്‍വഹിക്കുന്നത് തടയാന്‍ ഭര്‍ത്താവിന് അധികാരമില്ലാത്തത് പോലെതന്നെ, ഹജ്ജിന് പോകുന്നത് വിലക്കാനും അയാള്‍ക്ക് അധികാരമില്ല.
എന്നാല്‍ നിര്‍ബന്ധ ഹജ്ജ് ഒരിക്കല്‍ നിര്‍വഹിച്ച ഒരു സ്ത്രീ, സുന്നത്തായ ഒരു ഹജ്ജ് നിര്‍വഹിക്കാന്‍ പോവുകയാണെങ്കില്‍, അതില്‍ നിന്ന് അവളെ തടയാന്‍ ഭര്‍ത്താവിന് അനുവാദമുണ്ട്. തടഞ്ഞാല്‍ ഭാര്യ അവളുടെ ഭര്‍ത്താവിനെ അനുസരിക്കുകയും വേണം. ഇബ്‌നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരമാണ്: സമ്പന്നയായ ഒരു സ്ത്രീയെ  അവളുടെ ഭര്‍ത്താവ് ഹജ്ജിന് പോകുന്നതില്‍ നിന്ന് തടഞ്ഞു. അപ്പോള്‍ നബി (സ) പറഞ്ഞു: ‘അവള്‍ അവളുടെ ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഹജ്ജിന് പോയ്കൂടാ’.

സയ്യിദ് സാബിഖ്

www.onislam.net

About sheik sayyid sabikh

Check Also

മഹ്‌റമായി ഭര്‍ത്താവോ സഹോദരനോ ?

ചോ: ഞാന്‍ അടുത്ത വര്‍ഷം ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇന്‍ശാ അല്ലാഹ്. എന്റെ ഭര്‍ത്താവ് ഹജ്ജ് ചെയ്തിട്ടുള്ളയാളാണ്. എന്റെ സഹോദരനാകട്ടെ, …