Home / ചോദ്യോത്തരം / ഫത് വ / ഹജജ്-ഫത്‌വ / അറഫാ നോമ്പ് ഹാജിമാര്‍ക്കുമുണ്ടോ?

അറഫാ നോമ്പ് ഹാജിമാര്‍ക്കുമുണ്ടോ?

ദുല്‍ഹജ്ജ് ഒന്‍പതില്‍, അഥവാ അറഫാ ദിനത്തില്‍ ലോക മുസ് ലിംകള്‍ ഒന്നടങ്കം നോമ്പെടുക്കുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍, അറഫയില്‍ നില്‍ക്കുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ മാത്രം നോമ്പ് നോല്‍ക്കുന്നില്ല. നോമ്പെടുക്കുന്നതില്‍ നിന്ന് അവര്‍ക്കുള്ള തടസ്സമെന്താണ് ?

പണ്ഡിതന്‍മാരുടെ അഭിപ്രായത്തില്‍ ഹാജിമാര്‍ നോമ്പെടുക്കാത്തതിലെ യുക്തി,  അറഫ ഹാജിമാര്‍ക്കുള്ള പെരുന്നാളാണ് എന്നതു കൊണ്ടാണ്. അവരുടെ സുദിനമാണ് അറഫാ ദിനം. അത്തരം ഒരു ദിവസം അവര്‍ നോമ്പെടുക്കാതിരിക്കുക എന്നതാണ് ഏറ്റവും ശ്രേഷ്ഠം. അങ്ങനെ നോമ്പെടുക്കാതിരിക്കുക വഴി അല്ലാഹുവിന്റെ ഇബാദത്തുകളിലും ദിക്‌റുകളിലും പ്രാര്‍ത്ഥനകളിലുമ്ലെലാം അനായാസേന അവര്‍ക്ക് വ്യാപൃതരാവാകാനാകും. നോമ്പ് നോമ്പുകാരനെ വല്ലാതെ ക്ഷീണിപ്പിക്കും.

പ്രത്യേകിച്ച് അത്യുഷ്ണ വേളകളില്‍. അന്നേ ദിവസം ഹാജിമാര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കാതിരുന്നത് അല്ലാഹുവിന്റെ മഹത്തായ കാരുണ്യമാണ്. തിരുമേനി (സ) പറഞ്ഞു. ‘അറഫാ ദിനവും, ബലി പെരുന്നാള്‍ ദിവസവും അയ്യാമുതശ് രീഖും ഇസ് ലാമിന്റെ പെരുന്നാള്‍ രാവുകളാണ്’.
ബലി ദിവസവും അയ്യാമു തശ് രീകിലും നോമ്പെടുക്കാവതല്ല. അപ്രകാരം അറഫയില്‍ നില്‍ക്കുന്നവര്‍ നോമ്പെടുക്കാതിരിക്കലാണ് ശ്രേഷ്ഠം. തിരുമേനി (സ) അറഫയില്‍, ജനങ്ങള്‍ നോക്കി നില്‍ക്കെ പാല്‍ കുടിച്ചു.
പെരുന്നാള്‍ ദിവസവും നോമ്പെടുക്കാന്‍ പാടില്ല. അന്ന് ജനങ്ങള്‍ മുഴുവന്‍ നോമ്പെടുക്കല്‍ ഹറാമാണ്. അപ്രകാരം അയ്യാമു തശ് രീകിലും നോമ്പ് ഹറാമാണ്. തമത്തുഅ്, ഖിറാന്‍ എന്നീ രീതികളില്‍ ഹജ്ജ് ചെയ്തവര്‍ക്ക് ‘ഹദ് യ’ നല്‍കാന്‍ കഴിയാതെ വന്നാല്‍ അവര്‍ക്ക് മാത്രമാണ് അന്നേ ദിവസങ്ങളില്‍ നോമ്പെടുക്കാന്‍ അനുവാദമുള്ളൂ. അയ്യാമു തശ് രീഖിലെ മുന്ന് ദിവസവും നാട്ടില്‍ തിരിച്ചെത്തിയ ഏഴുദിവസവും അവര്‍ നോമ്പെടുക്കണം. ആയിശ (റ) യില്‍ നിന്നുള്ള നിവേദനം. ‘അയ്യാമു തശ് രീഖിന്റെ ദിനങ്ങളില്‍ ഇളവുള്ളത് ബലി നല്‍കാന്‍ കഴിയാത്തവന് മാത്രമാണ്’.


അവലംബം:www.binbaz.org.sa

About sheik ibnu bas

Check Also

മഹ്‌റമായി ഭര്‍ത്താവോ സഹോദരനോ ?

ചോ: ഞാന്‍ അടുത്ത വര്‍ഷം ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇന്‍ശാ അല്ലാഹ്. എന്റെ ഭര്‍ത്താവ് ഹജ്ജ് ചെയ്തിട്ടുള്ളയാളാണ്. എന്റെ സഹോദരനാകട്ടെ, …