Home / ചോദ്യോത്തരം / ഫത് വ / ഹജജ്-ഫത്‌വ / അറഫയില്‍ ബോധരഹിതനായി വീണയാളുടെ ഹജ്ജ്

അറഫയില്‍ ബോധരഹിതനായി വീണയാളുടെ ഹജ്ജ്

ചോ: അറഫയിലായിരിക്കേ  അബോധാവസ്ഥയിലായ ഒരാളുടെ ഹജ്ജ് സാധുവാകുമോ?
വളരെ പ്രസക്തമായ  ഒരു ചോദ്യമാണിത്. ബോധരഹിതനായി വീഴുകയും, മക്ക വിടുന്നതു വരെ ആ അവസ്ഥയില്‍ തന്നെ തുടരുകയും ചെയ്യുന്നവരുടെ ഹജ്ജ് സാധുവാകുമെന്നാണ് ചില പണ്ഡിതരുടെ അഭിപ്രായം. ഇമാം അബൂഹനീഫ, ഇമാം മാലിക് എന്നിവര്‍ അപ്രകാരമാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇമാം ശാഫിയും ഇമാം അഹ് മദും അഭിപ്രായപ്പെടുന്നത്,  ബോധരഹിതനായി വീണ ആളുടെ ഹജ്ജ് സ്വീകാര്യമല്ലെന്നാണ്. കാരണം, അറഫ ഹജ്ജിന്റെ നിര്‍ബന്ധ ഘടകമാണ്. അബോധാവസ്ഥയിലായ ഒരാള്‍ക്ക് അറഫയില്‍ നില്‍ക്കാനോ ഹജ്ജിന്റെ മറ്റ്

അനുഷ്ഠാനങ്ങളോ നിര്‍വ്വഹിക്കാന്‍ കഴിയില്ല. ഇബ്‌നു യഅ്മൂരില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്യുന്ന ഒരു ഹദീസില്‍, നബി (സ) ഒരാളോട് ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു പറയാന്‍ കല്‍പ്പിച്ചു: ‘അറഫയാണ് ഹജ്ജ്’. അതിനാല്‍ പ്രഭാതത്തിന് മുമ്പ് മുസ്ദലിഫയില്‍, മറ്റ് ഹാജിമാര്‍ക്കൊപ്പം ഒത്തുചേര്‍ന്നവന്‍ ഹജ്ജ് നിര്‍വ്വഹിച്ചവനായി പരിഗണിക്കപ്പെടും.
ഇമാം തിര്‍മിദി പറയുന്നു: ‘തിരുമേനിയുടെ പ്രമുഖരായ സഹാബാക്കളും മറ്റും ഈ ഹദീസ് സ്വീകരിച്ചിട്ടുണ്ട്. ഒരു ദിവസമോ ഒരു ദിവസത്തിന്റെ പകുതിയോ അറഫയില്‍ സംബന്ധിക്കാത്തവന്നും ദുല്‍ഹജ്ജ് 10 ന്റെ പ്രഭാതത്തിന് മുമ്പ് അറഫയില്‍ നില്‍ക്കാത്തവന്നും പ്രഭാതോദയത്തിന് മുമ്പ് എത്തിച്ചേരാത്തവന്നും ഹജ്ജ് ലഭിക്കില്ല. അത്തരം ആളുകള്‍ അവരുടെ ഹജ്ജിനെ ഉംറയായി പരിഗണിക്കുകയും അടുത്ത വര്‍ഷം ഹജ്ജ് നിര്‍വ്വഹിക്കുകയും വേണം. ഇതാണ് ഇമാം ശാഫി ഇമാം അഹ് മദ് എന്നിവരുടെ അഭിപ്രായം. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.’

About islam padasala

Check Also

മഹ്‌റമായി ഭര്‍ത്താവോ സഹോദരനോ ?

ചോ: ഞാന്‍ അടുത്ത വര്‍ഷം ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇന്‍ശാ അല്ലാഹ്. എന്റെ ഭര്‍ത്താവ് ഹജ്ജ് ചെയ്തിട്ടുള്ളയാളാണ്. എന്റെ സഹോദരനാകട്ടെ, …