Home / ചോദ്യോത്തരം / ഫത് വ / ഹജജ്-ഫത്‌വ / മറ്റുള്ളവര്‍ക്ക് വേണ്ടി ഹജ്ജ് നിര്‍വ്വഹിക്കുമ്പോള്‍

മറ്റുള്ളവര്‍ക്ക് വേണ്ടി ഹജ്ജ് നിര്‍വ്വഹിക്കുമ്പോള്‍

ചോ: മറ്റുള്ളവര്‍ക്ക് വേണ്ടി ഹജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?
മറ്റുള്ളവര്‍ക്ക് വേണ്ടി ഒരാള്‍ ഹജ്ജ് നിര്‍വ്വഹിക്കുമ്പോള്‍ അയാള്‍ സ്വന്തം നിലക്ക്, തനിക്ക് വേണ്ടി ഹജ്ജ് നിര്‍വ്വഹിച്ചിട്ടുണ്ടാവണം. ഇബ്‌നു അബ്ബാസ് (റ) നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ കാണാം. തിരുമേനി ഒരാള്‍ പറയുന്നത് കേട്ടു. അല്ലാഹുവേ, നിന്റെ വിളിക്കുത്തരം നല്‍കാന്‍ ശസ്‌റുമക്ക് പകരം ഞാന്‍ വന്നിരിക്കുന്നു’. തിരുമേനി അയാളോട് ചോദിച്ചു. താങ്കള്‍ താങ്കളുടെ ഹജ്ജ് നിര്‍വ്വഹിച്ചിട്ടുണ്ടോ ? അയാള്‍ പറഞ്ഞു. ഇല്ല. അപ്പോള്‍ തിരുമേനി പറഞ്ഞു. ‘നീ നിനക്ക് വേണ്ടിയാണ് ഹജ്ജ് ആദ്യം നിര്‍വ്വഹിക്കേണ്ടത്. പിന്നീട് ശസ്‌റുമക്ക് വേണ്ടി’.
ശൈഖ് സയ്യിദ് സാബിഖ്

About islam padasala

Check Also

മഹ്‌റമായി ഭര്‍ത്താവോ സഹോദരനോ ?

ചോ: ഞാന്‍ അടുത്ത വര്‍ഷം ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇന്‍ശാ അല്ലാഹ്. എന്റെ ഭര്‍ത്താവ് ഹജ്ജ് ചെയ്തിട്ടുള്ളയാളാണ്. എന്റെ സഹോദരനാകട്ടെ, …