Home / ചോദ്യോത്തരം / ഫത് വ / കുടുംബ ജീവിതം-ഫത്‌വ / ഗര്‍ഭിണിയുടെ മരണവും അനുബന്ധ പ്രശ്നങ്ങളും

ഗര്‍ഭിണിയുടെ മരണവും അനുബന്ധ പ്രശ്നങ്ങളും

ചോദ്യം: ഗര്‍ഭിണിയായിരിക്കെ മരണപ്പെടുന്ന സ്ത്രീയെ മറമാടുന്നതിന്റെ രീതിയെന്താണ്? മറമാടുന്നതിന് മുമ്പ് ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കേണ്ടതുണ്ടോ?

ഉത്തരം : മുഹമ്മദ് ശന്‍ഖീത്തി, സഊദി പണ്ഡിതന്‍

ഈ വിഷയകമായി പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ആറു മാസം തികഞ്ഞ ജീവനുള്ള കുട്ടിയാണെന്ന് ബോധ്യപ്പെടുന്ന പക്ഷംജഡം ഓപ്പറേഷന്‍ ചെയ്തിട്ടാണെങ്കിലും കുട്ടിയെ പുറത്തെടുക്കണമെന്നാണ് ഒരഭിപ്രായം. ജഡത്തിനു മുറിവേല്‍പിച്ചുകൊണ്ട് കുട്ടിയെ പുറത്തെടുക്കേണ്ടതില്ല എന്നാണ് രണ്ടാമത്തെ അഭിപ്രായം. താഴെ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ആദ്യത്തെ അഭിപ്രായമാണ് ശരി. എന്നാണ് ബോധ്യമാവുന്നത്.

1. നാശത്തില്‍ നിന്ന് ജീവനെ രക്ഷിക്കണമെന്നത് അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യമാണ്. ‘നിര്‍ബന്ധകാര്യം ചെയ്യാന്‍ അനിവാര്യമായ മാര്‍ഗമവലംബിക്കേണ്ടതും നിര്‍ബന്ധമാണ്’ എന്നത് ഒരു നിദാന ശാസ്ത്ര തത്ത്വമാണ്. അതിനാല്‍ ജീവന്‍ രക്ഷിക്കുക എന്ന നിര്‍ബന്ധ കാര്യം നിറവേറ്റാന്‍ വേണ്ടി മയ്യിത്തില്‍ മുറിവേല്‍പിക്കലേ നിര്‍വാഹമുള്ളൂവെങ്കില്‍ അങ്ങനെ ചെയ്യണം.

2. രണ്ടു തിന്മകളിലൊന്ന് തിരഞ്ഞെടുക്കല്‍ അനിവാര്യമാവുമ്പോള്‍ ദോഷം കുറഞ്ഞത് തിരഞ്ഞെടുക്കുക എന്ന തത്വമുണ്ട്. ഗര്‍ഭസ്ഥ ശിശുവിനെ മരണത്തിന് വിടണമോ മയ്യിത്തിന്റെ വയറ് കീറണമോ എന്നതാണ് ഇവിടത്തെ പ്രശ്നം. ഒരു ജീവനെ മരണത്തിനു വിടുന്നതിനേക്കാള്‍ ലഘുവാണല്ലോ മയ്യിത്തിന്റെ വയറ് കീറുക എന്നത്.

മാത്രമല്ല മൃതശരീരത്തില്‍ ശസ്ത്രക്രിയ ചെയ്താലും മുറിവ് തുന്നിച്ചേര്‍ക്കാന്‍ സാധിക്കും. എന്നാല്‍ ശിശുവിന്റെ മരണം മറ്റൊരു നിലക്കും പരിഹരിക്കാന്‍ സാധ്യമല്ല. അതിനാല്‍ സ്കാനിംഗ് മുതലായ സംവിധാനങ്ങളുപയോഗിച്ചോ ഗര്‍ഭസ്ഥ ശിശുവിന്റെ ചലനം വഴിയോ കുട്ടിക്ക് ജീവനുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുക്കണം എന്ന അഭിപ്രായമാണ് ശരിയായി തോന്നുന്നത്.

 

About muhammed shankheethi

Check Also

ശാരീരിക താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാത്ത വിവാഹം

ചോദ്യം: ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നുവര്‍ഷമായി. ഇന്നേവരെ ഞങ്ങള്‍തമ്മില്‍ ബന്ധപ്പെട്ടിട്ടില്ല. ആദ്യമൊക്കെ ഞാന്‍ വിചാരിച്ചു; സമയമാകാത്തതുകൊണ്ടായിരിക്കും ക്രമേണ എല്ലാം ശരിയാകും …