Home / ചോദ്യോത്തരം / ഫത് വ / കര്‍മ്മശാസ്ത്രം-ഫത്‌വ / ഫേസ്ബുക്ക് ബഹിഷ്‌കരിക്കേണ്ടതല്ലേ ?

ഫേസ്ബുക്ക് ബഹിഷ്‌കരിക്കേണ്ടതല്ലേ ?

ചോദ്യം: മുഹമ്മദ് നബി (സ)യെ അപകീര്‍ത്തിപ്പെടുന്ന കാര്‍ട്ടൂണുകളും ഖുര്‍ആന്‍ കത്തിക്കുന്നതിന്റെ ചിത്രങ്ങളും മറ്റും ഫേസ്ബുക്കില്‍ വളരെ വ്യാപകമായി പ്രചരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഒരു മുസ് ലിം ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ബഹിഷ്‌കരിക്കുകയല്ലേ വേണ്ടത് ? ഇതില്‍ ഇസ് ലാമികമായ നിര്‍ദേശം എന്താണ്?

…………………………….

ഉത്തരം: റജബ് അബു മലീഹ് (അസോസിയേറ്റ് പ്രഫസര്‍, ഹ്യൂമന്‍ സയന്‍സ് യൂനിവേഴ്‌സിറ്റി, മലേഷ്യ)

ഇസ് ലാമിനെ മുസ് ലിംകളെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകളും മറ്റും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രചരിപ്പിക്കപ്പെടുമ്പോള്‍ അവയെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടല്ല അതിനെ പ്രതിരോധിക്കേണ്ടത്. മറിച്ച്, ഈ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് എങ്ങനെ ഇവയെ പ്രതിരോധിക്കാമെന്നും ഇസ് ലാമിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാമെന്നും ആലോചിക്കുകയാണ് വേണ്ടത്.

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് പലനേട്ടങ്ങള്‍ ലഭിച്ചേക്കാമെങ്കിലും അതില്‍ കോട്ടങ്ങളും ധാരാളമാണ്. ഈ നേട്ടവും കോട്ടവും അതുപയോഗിക്കുന്ന സമയവും രീതിയനുസരിച്ചായിരിക്കും വിലയിരുത്തപ്പെടുക.
ഒരു മുസ് ലിം അതിനാല്‍ ഇത്തരം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രത പാലിക്കണം. വിചാരണ നാളില്‍ രണ്ടു ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഒരു മുസ് ലിം മുന്നോട്ട് പോവാനില്ലെന്ന് റസൂല്‍ (സ) പഠിപ്പിച്ചിട്ടുണ്ട്. അതിലൊന്ന് നീ നിന്റെ ജീവിത എന്തിനുവേണ്ടി ചെലവഴിച്ചു എന്നായിരിക്കും. നിന്റെ യുവത്വം നീ എന്തിനു വേണ്ടി ഉഴിഞ്ഞുവെച്ചു എന്നായിരിക്കും രണ്ടാമത്തേത്. അതിനാല്‍ ഇത്തരം സോഷ്യല്‍ നെറ്റ് വര്‍ക്കുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കുന്നതില്‍ മുസ് ലിം സൂക്ഷമത പാലിക്കണം. അവയില്‍ ഗുണപരമല്ലാത്തവയെ ഒഴിവാക്കി നല്ലതിനെ സ്വീകരിക്കണം.
പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്ററുകളോ ഖുര്‍ആന്‍ കത്തിക്കുന്ന ചിത്രങ്ങളോ ഫേസ്ബുക്കില്‍ വന്നതുകൊണ്ട് അതിനെ ബഹിഷ്‌കരിക്കണമെന്ന് പറയുന്നത് ബുദ്ധിപരമാണെന്ന് തോന്നുന്നില്ല. ഇനി അങ്ങനെ പറഞ്ഞാല്‍ തന്നെ അത്തരം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക്  ബദല്‍ സമര്‍പ്പിച്ചുകൊണ്ടേ നാം ആ വാദം ഉന്നയിക്കാവൂ. ആവശ്യമെങ്കില്‍ ഇത്തരം നീചകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നമുക്ക് ഒരു പ്രതീകാത്മക പ്രതിഷേധങ്ങള്‍ നടത്താം. എന്നിട്ട് പ്രവാചകനെ ഖുര്‍ആനെയും ശരീഅത്തിനെയും സംരംക്ഷിക്കാന്‍ നമുക്ക് ഇതേ മീഡിയ തന്നെ ഉപയോഗിക്കാം.

About rajab abu maleeh

Check Also

എന്തുകൊണ്ട് പന്നിമാസം നിഷിദ്ധമായി ?

ചോദ്യം: ഖുര്‍ആന്‍ എന്തുകൊണ്ടാണ് ചില വസ്തുക്കള്‍ ഹറാമാക്കിയത്? വൈദ്യ ശാസ്ത്രവീക്ഷണ പ്രകാരമോ മറ്റു കാരണങ്ങളാലോ? അവയുടെ ദോഷമെന്താണ്? പന്നിയുടെ പേരെടുത്ത് …