Home / ചോദ്യോത്തരം / ഫത് വ / കര്‍മ്മശാസ്ത്രം-ഫത്‌വ / മരണപ്പെട്ടവര്‍ക്ക് വേണ്ടി നഷ്ടപ്പെട്ട നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ മതവിധി ?

മരണപ്പെട്ടവര്‍ക്ക് വേണ്ടി നഷ്ടപ്പെട്ട നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ മതവിധി ?

എന്റെ പിതാവ് മരിച്ചു. രണ്ടു മാസം രോഗിയായിക്കിടന്നു. രോഗാവസ്ഥയിലും ഇരുന്നും പിന്നെ കണ്ണുകൊണ്ടും അദ്ദേഹം നമസ്കരിച്ചിട്ടുണ്ട്. എന്നാല്‍ ബോധം നഷ്ടപ്പെട്ട ശേഷം നമസ്കരിച്ചിട്ടില്ല. അതിന്റെ പേരില്‍ അദ്ദേഹത്തിന് ശിക്ഷയുണ്ടാവുമോ? നഷ്ടപ്പെട്ട നമസ്കാരങ്ങള്‍ ഞാന്‍ നിര്‍വ്വഹിച്ചാല്‍ മതിയാവുമോ? ആ നമസ്കാരങ്ങള്‍ക്കു പകരമായി അദ്ദേഹത്തിന്റെ സമ്പത്തില്‍ നിന്നു സകാത്തുകൊടുത്താല്‍ മതിയോ? മഖ്ബറയില്‍ പോയപ്പോള്‍ ഞങ്ങള്‍ സൂറത്തുല്‍ മുല്‍ക്കും സൂറത്തുല്‍ യാസീനും ഓതിയിരുന്നു. അതുകൊണ്ട് അല്ലാഹു അദ്ദേഹത്തിനു പൊറുത്തുകൊടുക്കുമോ ? മരിച്ചവര്‍ക്കു വേണ്ടി നാം സദഖഃ ചെയ്താല്‍ അതിന്റെ പ്രതിഫലം അവര്‍ക്കു ലഭിക്കുമോ? മറ്റൊരു സംശയം: പിതാവിന്റെ മരണ വാര്‍ത്തയറിഞ്ഞപ്പോള്‍ ഞാന്‍ അട്ടഹസിച്ചു കരഞ്ഞിട്ടുണ്ട്. മുഖത്തടിച്ചു കരഞ്ഞിട്ടൊന്നുമില്ല. അല്ലാഹു എനിക്ക് പൊറുത്തു തരില്ലേ?

…………………………………………………………………………………………………………..

അല്ലാഹു നിങ്ങളുടെ പിതാവന് പൊറുത്തുകൊടുക്കുകയും അദ്ദേഹത്തെ സജ്ജനങ്ങളുടെ കൂട്ടത്തില്‍ സ്വീകരിക്കുകയും ചെയ്യുമാറാകട്ടെ.

ബുദ്ധി നഷ്ടപ്പെട്ട മനുഷ്യനെ കര്‍മ്മങ്ങള്‍ ചെയ്യാത്തതിന്റെ പേരില്‍ അല്ലാഹു പിടികൂടുകയില്ല. ബുദ്ധിയുണ്ടാവുകയെന്നത് മതബാധ്യതകള്‍ നിര്‍വ്വഹിക്കുന്നതിനുള്ള ഉപാധിയാണ്. അതുകൊണ്ട് അക്കാര്യത്തില്‍ അസ്വസ്ഥയാവേണ്ടതില്ല.

ഒരു മനുഷ്യന്‍ മരിച്ചാല്‍ അവന്റെ മൂന്നു കാര്യങ്ങള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. എന്നെന്നും പ്രയോജനപ്പെടുന്ന സദഖഃ, പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്ന വിജ്ഞാനം, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന നല്ലവനായ മകന്‍. അപ്പോള്‍ സദഖഃകളും പ്രാര്‍ത്ഥനകളും ഉപകാരപ്രദമായ വിജ്ഞാനവുമൊക്കെ പരേതാത്മാവിന്റെ തെറ്റുകള്‍ പൊറുക്കാന്‍ ഉപകരിക്കും. പദവിയുയര്‍ത്തും. മരണവേളയില്‍ ഖുര്‍ആനിലെ ചില അധ്യായങ്ങള്‍ ഓതിക്കൊടുക്കുന്നത് മരണവേദന ലഘൂകരിക്കാന്‍ സഹായിക്കും. മറമാടിയ ശേഷവും മയ്യിത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് സുന്നത്താണ്.

മരണവാര്‍ത്തയറിയുമ്പോള്‍ കരയുന്നത് സ്വാഭാവികം. ആര്‍ത്തട്ടഹസിക്കുന്നതാണ് നബി (സ) വിലക്കിയിട്ടുള്ളത്.

About islam padasala

Check Also

എന്തുകൊണ്ട് പന്നിമാസം നിഷിദ്ധമായി ?

ചോദ്യം: ഖുര്‍ആന്‍ എന്തുകൊണ്ടാണ് ചില വസ്തുക്കള്‍ ഹറാമാക്കിയത്? വൈദ്യ ശാസ്ത്രവീക്ഷണ പ്രകാരമോ മറ്റു കാരണങ്ങളാലോ? അവയുടെ ദോഷമെന്താണ്? പന്നിയുടെ പേരെടുത്ത് …