Home / ചോദ്യോത്തരം / ഫത് വ / മുഹമ്മദ് നബി-ഫത്‌വ / ‘നബി(സ)യില്ലെങ്കില്‍ ലോകമില്ല’: ഹദീസിന്റെ യാഥാര്‍ഥ്യമെന്ത് ?

‘നബി(സ)യില്ലെങ്കില്‍ ലോകമില്ല’: ഹദീസിന്റെ യാഥാര്‍ഥ്യമെന്ത് ?

‘മുഹമ്മദ് നബി(സ)യില്ലായിരുന്നില്ലെങ്കില്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെടുമായിരുന്നില്ല’ എന്നര്‍ഥത്തില്‍ ഒരു ഹദീസ് ചിലയാളുകള്‍ ഉദ്ധരിക്കുന്നു. ഇത് ഇസ് ലാമിക വിശ്വാസ പ്രമാണങ്ങളുമായി ഏറ്റുമുട്ടുന്നില്ലേ ? യാഥാര്‍ഥ്യമെന്താണ്?

ആരെങ്കിലും തനിക്ക് ദിവ്യത്വമരുളുന്നതോ, അതിശയോക്തികലര്‍ന്ന രീതിയില്‍ തന്നെ പുകഴ്ത്തുന്നതോ പ്രവാചകന്‍(സ) വിലക്കിയിരിക്കുന്നു. ‘ഞാന്‍ അല്ലാഹുവിന്റെ എളിയദാസനും സന്ദേശവാഹകനും മാത്രമാണ്’ എന്നാണ് പ്രവാചകന്‍(സ) പ്രഖ്യാപിച്ചിട്ടുള്ളത്. മുഹമ്മദ് നബിയുണ്ടായിരുന്നില്ലെങ്കില്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെടുമായിരുന്നില്ല എന്ന പ്രസ്താവത്തിന് യാതൊരു അടിസ്ഥാനവുമില്ല.

ഹദീസ് വിശാരദന്‍മാരായ  ഇബ്‌നുതൈമിയ്യഃ, ദഹബി, ശൗക്കാനി തുടങ്ങിയവര്‍ ഹദീസ് കെട്ടിച്ചമച്ചതാണെന്ന് വിധിയെഴുതിയിട്ടുണ്ട്. അതിനാല്‍ പ്രവാചകന്റെ മേല്‍ എന്തെങ്കിലും കെട്ടിച്ചമച്ചുപറയുന്നത് നരകപ്രവേശത്തിന് കാരണമായിത്തീരുന്നതാണ്. ‘ആരെങ്കിലും എന്റെ മേല്‍ നുണ ചേര്‍ത്തുപറയുകയാണെങ്കില്‍ അവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഉറപ്പാക്കിക്കൊള്ളട്ടെ'(മുസ്‌ലിം)
മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ഇഷ്ടപ്രവാചകനും അന്ത്യപ്രവാചകനുമാണ്. ലോകാനുഗ്രഹിയായ അദ്ദേഹം അല്ലാഹുവിന്റെ സമ്മാനമാണ്. അദ്ദേഹത്തിന് ദിവ്യപരിവേഷം നല്കുന്നതും പരിധിലംഘിച്ച് പുകഴ്ത്തുന്നതും  വിലക്കപ്പെട്ടിരിക്കുന്നു. ആരോ ഒരാള്‍ പ്രവാചകസന്നിധിയില്‍ വന്ന്്, ‘അല്ലയോ മുഹമ്മദ്, താങ്കളാണ് ഞങ്ങളുടെ നേതാവ്, നേതാവിന്റെ മകന്‍, ഞങ്ങളില്‍ ഉത്തമന്‍, ഉത്തമന്റെ പുത്രന്‍’ എന്നിങ്ങനെ അഭിസംബോധന ചെയ്തു. ഇതുകേട്ടപ്പോള്‍ നബി അയാളെ ഉപദേശിച്ചു: ‘നിങ്ങളാഗ്രഹിക്കുന്നത്  പറഞ്ഞുകൊള്ളുക. പക്ഷേ, പിശാച് നിങ്ങളെ എടുത്തുകൊണ്ടുപോകാതിരിക്കട്ടെ (എന്നെ പ്രശംസിക്കുന്ന കാര്യത്തില്‍).  ഞാന്‍ മുഹമ്മദ്, അബ്ദുല്ലായുടെ മകന്‍, അല്ലാഹുവിന്റെ സന്ദേശവാഹകന്‍. നിങ്ങളെന്നെ അല്ലാഹു ആദരിച്ചതിനപ്പുറത്തേക്ക്്  പ്രതിഷ്ഠിക്കാതിരിക്കുക'( അഹ് മദ് ശാക്കിര്‍ – ഉംദത്തുത്തഫ്‌സീര്‍)
ചുരുക്കത്തില്‍, മുഹമ്മദ് നബി(സ)യെ ആത്മാര്‍ഥമായി നാം സ്‌നേഹിക്കുന്നുവെങ്കില്‍  ദിവ്യത്വമോ, പരിശുദ്ധിയോ കല്‍പിച്ചുനല്കുന്നതിനെ അപലപിക്കുകയാണ് വേണ്ടത്.

About islam padasala

Check Also

നബിദിനാഘോഷവും വിവാദങ്ങളും

മുഹമ്മദ് നബി(സ)യുടെ ജന്‍മദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മുസ് ലിംവിഭാഗങ്ങള്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ആധുനിക സാഹചര്യങ്ങളെ കൂടി പരിഗണിച്ചുകൊണ്ട് …