വിശിഷ്ടനാമങ്ങള്‍

അള്ളാഹിര്‍ (പ്രത്യക്ഷന്‍, വ്യക്തമായവന്‍) അല്‍ബാത്വിന്‍ (പരോക്ഷന്‍, ഗോപ്യമായവന്‍)

മുമ്പ് പറഞ്ഞ വിശേഷണം പോലെ വിപരീതാര്‍ഥത്തിലുള്ള രണ്ട് ആശയങ്ങളാണ് ഇവയിലുള്ളത്. അല്ലാഹു ഒരേ സമയം പ്രത്യക്ഷനും പരോക്ഷനുമാണ്. അത് അല്ലാഹുവിന്റെ അപാരമായ കഴിവിന്റെ ഭാഗമാണ്. അതായത് മനുഷ്യന് അവന്റെ നഗ്ന നേത്രങ്ങള്‍ കൊണ്ട് ഈ ലോകത്ത് വെച്ച് അല്ലാഹുവിനെ ദര്‍ശിക്കുക അസാധ്യമാണ്. എന്നാല്‍ അവന്റെ ബോധമനസ്സിനാലുള്ള ചിന്തകൊണ്ട് അല്ലാഹുവിനെ കണ്ടെത്താന്‍ കഴിയുന്നു. പണ്ഡിതന്‍മാരുടെ അഭിപ്രായം മേല്‍പ്പറഞ്ഞ വിപരീതാര്‍ഥത്തിലുള്ള ഗുണങ്ങള്‍ ഒരുമിച്ചേ പറയാവൂ എന്നാണ്. ‘അവന്‍ തന്നെയാണ് ആദിയും അന്ത്യവും, അകവും പുറവും. അവന്‍ സകല സംഗതികളും അറിവുള്ളവനല്ലോ.” (അല്‍ഹദീദ്: 3)

Topics