ഭൂമിയില്‍ സൃഷ്ടികളുടെ പാപങ്ങള്‍ക്ക് മാപ്പരുളുകയും മരണാനന്തര ജീവിതത്തില്‍ അവരെ ശിക്ഷയില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നവന്‍ എന്നര്‍ഥം. ‘ഗഫറ’ എന്ന പദത്തിന്റെ അര്‍ഥം ‘മറച്ചുവെച്ചു’ എന്നാണ്. വിട്ടുവീഴ്ച്ച, മാപ്പ് എന്നീ ആശയങ്ങളെ സൂചിപ്പിക്കുന്നു. അല്‍ ഗാഫിര്‍, അല്‍ ഗഫൂര്‍ എന്നും അവന് പേരുകളുണ്ട്. അല്‍ ഗഫ്ഫാര്‍ ആണ് ഏറ്റവും അര്‍ഥവ്യാപ്തിയുള്ള നാമം. തെറ്റുചെയ്യുക എന്നുള്ളത് മനുഷ്യന്റെ സ്വഭാവവും മാപ്പ്‌നല്‍കുക എന്നത് അല്ലാഹുവിന്റെ ഗുണവുമാണ്. മനുഷ്യര്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ ഒരു പക്ഷേ ഒരാള്‍ക്കും സഹിക്കാന്‍ പറ്റാത്തതായിരിക്കാം. എങ്കിലും അല്ലാഹു അത് മറച്ചുവെക്കുകയും അവന്റെ പശ്ചാത്താപത്താല്‍ അത് പെറുത്തുകൊടുക്കുകയും ചെയ്യുന്നു. അതുപോലെ ചീത്ത വശത്തെ അവഗണിക്കുകയും നല്ലവശത്തെ പുകഴ്ത്തുകയും ചെയ്യുന്നവര്‍ ‘ഗഫ്ഫാറി’ന്റെ ഗുണമുള്ളവരാണ്.
”നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക കഴിവുമുള്ളവര്‍, തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിഞ്ഞ് പലായനം ചെയ്‌തെത്തിയവര്‍ക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.” (അന്നൂര്‍:22)
”ഞാന്‍ ആവശ്യപ്പെട്ടു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്” (നൂഹ്: 10)
”പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും അങ്ങനെ നേര്‍വഴിയില്‍ നിലകൊള്ളുകയും ചെയ്യുന്നവര്‍ക്കു നാം അവരുടെ പാപങ്ങള്‍ പൂര്‍ണമായും പൊറുത്തുകൊടുക്കും” (ത്വാഹ:82)
അല്‍ ഗഫ്ഫാര്‍ (അങ്ങേയറ്റം മാപ്പരുളുന്നവന്‍)

Add Comment