Global വാര്‍ത്തകള്‍

സര്‍ക്കാരിനെതിരെ ഇറാഖി ജനത തെരുവില്‍

ബഗ്ദാദ്: തങ്ങളുടെ അടിസ്ഥാനജീവിതസൗകര്യങ്ങളുടെ ദൗര്‍ലഭ്യത്തിനും ഉദ്യോഗസ്ഥരുടെ അഴിമതിക്കും പരിഹാരമാവശ്യപ്പെട്ട് ഇറാഖീ ജനത പ്രതിഷേധവുമായി തെരുവില്‍. പ്രതിഷേധം ശക്തിയാര്‍ജിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടയപ്പെട്ടിരിക്കുകയാണ്.
ദീഖര്‍, നജഫ് പ്രവിശ്യകളില്‍ ജനങ്ങള്‍ നിരവധി സര്‍ക്കാര്‍ മന്ദിരങ്ങള്‍ അഗ്നിക്കിരയാക്കി. സംഘര്‍ഷത്തില്‍ 4 പ്രതിഷേധക്കാരും ഒരു പോലീസും കൊല്ലപ്പെട്ടു.
പ്രശ്‌നത്തിന് അടിയന്തിരപരിഹാരം കണ്ടെത്താന്‍ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി യോഗം വിളിച്ചുചേര്‍ത്തു. അതേസമയം ഇറാഖിലെ യുഎന്‍ പ്രതിനിധി എല്ലാവരോടും സംയമനം കൈക്കൊള്ളാന്‍ ആവശ്യപ്പെട്ടു.
ലോകത്ത് ഏറ്റവുമധികം അഴിമതിയുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ പന്ത്രണ്ടാമതാണ് ഇറാഖ്. അതോടൊപ്പം തൊഴിലില്ലായ്മ 25 ശതമാനത്തിലേറെയായി വര്‍ധിച്ചിരിക്കുകയാണ്.

Topics