ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകുന്നത് മേഖലയെ ശത്രുക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നതിന് തുല്യമെന്ന് നാറ്റോ തലവന്‍ ജന്‍സ് സ്‌ട്രോള്‍ടെന്‍ബര്‍ഗ്. ശക്തനായ ബ്രിട്ടന്‍ കരുത്തുറ്റ യൂറോപില്‍ ഉണ്ടാകുന്നത് ബ്രിട്ടനും നാറ്റോയ്ക്കും ഗുണകരമാകുമെന്ന് കണ്ടാണ് താനിങ്ങനെ പറയുന്നതെന്നും പറയാനല്ലാതെ മറ്റൊന്നിനും തനിക്ക് കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘നാം ഭീകരതയും അസ്ഥിരതയും ദേശസുരക്ഷഭീഷണിയും നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ യൂറോപ് ഛിന്നഭിന്നമാകുന്നത് മേഖലയെ അസ്ഥിരപ്പെടുത്തുകയും അപകടത്തിലാക്കുകയും ചെയ്യും. യൂറോപ്യന്‍ യൂണിയനും നാറ്റോയ്ക്കുമിടയിലെ പാലമാണ് ബ്രിട്ടന്‍. അതുപോലെത്തന്നെ അമേരിക്കയുമായി ബന്ധപ്പെടുന്നതിനും ബ്രിട്ടന്‍ വേണം. അതിനാല്‍ ബ്രിട്ടനും അമേരിക്കയും നാറ്റോയും ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്’ നാറ്റോതലവന്‍ വ്യക്തമാക്കി.
ബ്രിട്ടന്‍ യൂറോപില്‍ തുടരണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നതിനുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. റഫറണ്ടത്തില്‍ 46 ദശലക്ഷം ബ്രിട്ടീഷ് വോട്ടര്‍മാര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തും. മുസ്‌ലിം അഭയാര്‍ഥികളെ തടഞ്ഞുനിര്‍ത്തണമെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്തുപോകണമെന്നാണ് ഒരുകൂട്ടര്‍ ആവശ്യപ്പെടുന്നത്.
Add Comment