Uncategorized

ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല : എ.ആര്‍ റഹ്മാന്‍

മാജീദ് മജീദിയുടെ ചിത്രം മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡിന് സംഗീതം നല്‍കിയതിനെക്കുറിച്ച് വിശദീകരണവുമായി പ്രശസ്ത സംഗീതസംവിധായകന്‍ എ.ആര്‍ റഹ്മാന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എ.ആര്‍ റഹ്മാന്‍ വിശദീകരണം നല്‍കിയത്. ശുദ്ധമായ വിശ്വാസത്തോടെ മാത്രമാണ് ചിത്രത്തിന് സംഗീതം നല്‍കാന്‍ തയ്യാറയത്.

ഇസ്‌ലാം മതത്തെ ഏറെ ബഹുമാനിക്കുന്നുവെന്നും മതത്തെ അപകീര്‍ത്തിപ്പെടുത്തണമെന്ന് ഒരു ഉദ്ദേശവുമില്ലെന്നും എ.ആര്‍ റഹ്മാന്‍ അറിയിച്ചു. ഞാന്‍ ഒരു പടം സംവിധാനം ചെയ്യുകയോ നിര്‍മ്മിക്കുകയോ ചെയ്തിട്ടില്ല. സംഗീതസംവിധാനം നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തത്. ഒരു പടത്തില്‍ ജോലി ചെയ്യുക എന്നത് ആത്മീയമായ കാര്യമാണ്. ഏറ്റവും സ്വകാര്യവുമാണ്. അക്കാര്യം ആരുമായും ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കാറില്ലെന്നും അദ്ദേഹം എഫ്ബിയില്‍ കുറിച്ചു. പ്രവാചകനെക്കുറിച്ച് സംഗീതം ചെയ്തില്ലായെന്ന് വിധി തീരുമാനിക്കുന്ന ദിവസം അല്ലാഹ് ചോദിക്കും. മനുഷ്യത്വത്തെ ഒന്നിപ്പിക്കുക എന്ന ആശയത്തോടെയാണ് മജീദി ചിത്രത്തില്‍ സംഗീതം നല്‍കിയത്. തെറ്റിദ്ധാരണ മാറ്റി തന്റെ സന്ദേശം വ്യാപിപ്പിക്കണമെന്നും എ.ആര്‍.റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

Topics