ചോ: ഞാന്‍ 42 വയസ്സുള്ള കുടുംബനാഥനാണ്. കഴിഞ്ഞ പതിനാറുവര്‍ഷമായി സാമ്പ്രദായികബാങ്കില്‍ ജോലി ചെയ്തുവരികയാണ്. ഈയടുത്താണ് പലിശയുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ജോലിചെയ്യുന്നത് ഹറാമാണെന്ന് അറിയാനിടവന്നത്. അതിനാല്‍ ഞാന്‍ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്.
പക്ഷേ, എന്റെ കുടുംബക്കാരും ബന്ധുക്കളും പ്രസ്തുത തീരുമാനത്തെ എതിര്‍ക്കുന്നു. മൂന്നുപെണ്‍മക്കളും ഭാര്യയുമടങ്ങിയ കുടുംബത്തെ സംരക്ഷിക്കാന്‍ എനിക്ക് കഴിയില്ലെന്നാണ് അവരുടെ താക്കീത്. അതിനാല്‍ ഞാനാകാതെ കുഴങ്ങിയിരിക്കുകയാണ്. ഇത്രയുംകാലത്തെ ജോലിയിലൂടെ സമ്പാദിച്ച സ്വത്തിനെസംബന്ധിച്ച വീക്ഷണം എന്താണ്?
——————————-
ഉത്തരം: പലിശവാങ്ങുന്നവനും അത് കൊടുക്കുന്നവനും അതെഴുതുന്നവനും അതിന് സാക്ഷിനില്‍ക്കുന്നവനും എല്ലാം അല്ലാഹുവിന്റെ കോപത്തിനര്‍ഹരാണെന്ന് നബിതിരുമേനി(സ) പറഞ്ഞിരിക്കുന്നു. ഇക്കാലത്ത് സാമ്പത്തികസ്ഥാപനങ്ങളും ബാങ്കുകളും പലിശാധിഷ്ഠിതസ്ഥാപനങ്ങളാണ്. ബാങ്കിലെ ജോലികളില്‍ നിങ്ങള്‍ അതിലെ പലിശ നിര്‍ണയിക്കാനും അതിന് സാക്ഷിയെന്ന നിലയില്‍ പങ്കുകൊള്ളാനും ഇടവരുന്നില്ലെങ്കില്‍ അത്തരം ഘട്ടത്തില്‍ നിരോധം പ്രത്യക്ഷത്തില്‍ ബാധകമല്ല. എന്നാല്‍ അതിനര്‍ഥം ഹറാംവിമുക്തമാണ് പ്രസ്തുതജോലി എന്നുമല്ല. അതില്‍ പലിശയുടെ പൊടിപടലങ്ങള്‍ മൂടിനില്‍ക്കുന്നു. അതിനാല്‍ ഈ ജോലി പെട്ടെന്ന് ഉപേക്ഷിക്കാനായി മറ്റൊരു നല്ല ജോലി വേഗം കണ്ടെത്തുക.
Add Comment