ചോ: ഭാംഗ്ഡ(പഞ്ചാബി നൃത്തം)പോലെ സംഘത്തോടൊപ്പവും സ്ത്രീകള്‍ മാത്രമുള്ള വേദിയിലും ഡാന്‍സ് ചെയ്യുന്നതിന് ഇസ്ലാമില്‍ വിലക്കുണ്ടോ ?
=============
ഉത്തരം: ഇസ്ലാം കാര്‍ക്കശ്യത്തിന്റെയോ അവഗണനയുടെയോ മതമല്ല. അതൊരിക്കലും ആസ്വാദനം വിലക്കപ്പെട്ട കനിയായി കരുതുന്നില്ല. എന്നാല്‍ ഹറാമുകളിലേക്ക് ആപതിക്കുംവിധമുള്ള അതിര്‍ലംഘനത്തിന് അത് അനുവദിക്കുന്നില്ല. സാധാരണയായി സ്ത്രീകള്‍ മാത്രമോ, പുരുഷന്മാര് മാത്രമോ, ആണ്-പെണ് സംഘങ്ങളോ ഉള്ള ഡാന്‍സുകളാണ് ഉണ്ടാവാറുള്ളത്.
സ്ത്രീകളുടെ നഗ്നത വെളിവാകാത്ത അവസ്ഥയില്‍ അവര്‍ക്ക് ഒറ്റയ്ക്കോ കൂട്ടായോ ഡാന്‍സ് ചെയ്യാം. സ്ത്രീകളുടെ കൂട്ടത്തിലോ പരിസരത്തോ ആണുങ്ങള് ഇല്ലെങ്കില്‍ മാത്രമാണ് അവര്‍ക്ക് ഡാന്‍സ് അനുവദനീയം. അതോടൊപ്പം ഡാന്‍സിനായി തയ്യാറാക്കിയ പാട്ടില്‍ അശ്ലീലമോ വികാരോദ്ദീപനപദ പ്രയോഗങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്നതും ഓര്‍ക്കുക.
അതേസമയം ആണുങ്ങള് തങ്ങളുടെ മറയ്ക്കേണ്ട ഭാഗങ്ങള്‍ (മുട്ടു-പൊക്കിളിനിടയിലുള്ളത്) വെളിവാക്കാതെ, വികാരോത്തേജനം ഉണ്ടാകാതെ ഒറ്റയ്ക്കോ സംഘമോ ആയി ഡാന്‍സ് ചെയ്യാം.
ഭാര്യയും ഭര്‍ത്താവും മാത്രമായിരിക്കെ ആണ്-പെണ് ഡാന്‍സ് അനുവദനീയമാണ്. അതല്ലാത്ത എല്ലാ മിശ്രവര്ഗ ഡാന്‍സുകളും വിലക്കപ്പെട്ടിരിക്കുന്നു. ശരീരം പരസ്പരം സ്പര്ശിക്കുമെന്നതും ലൈംഗികാകര്‍ഷണം തോന്നുമെന്നതുമാണ്് സംഘനൃത്തം വിലക്കപ്പെടാന്‍ കാരണം. തിന്മക്കെതിരെ ശക്തമായ മതില്‍ക്കെട്ട് നിര്‍മിക്കാന്‍ ഇസ്ലാം ബദ്ധശ്രദ്ധപതിപ്പിക്കുന്നു. അതിനാല്‍ അത് സ്ത്രീപുരുഷന്മാര് ഇടകലര്‍ന്നുള്ള ഡാന്‍സിനെ എതിര്‍ക്കുന്നു.
Add Comment