Home / ചോദ്യോത്തരം / ഫത് വ / കുടുംബ ജീവിതം-ഫത്‌വ / ഭാര്യാസഹോദരിയെ വിവാഹം കഴിക്കരുതെന്ന് പറയുന്നതിനു പിന്നില്‍ ?

ഭാര്യാസഹോദരിയെ വിവാഹം കഴിക്കരുതെന്ന് പറയുന്നതിനു പിന്നില്‍ ?

ചോ: ഭാര്യയുടെ സഹോദരിയെ വിവാഹംകഴിക്കരുതെന്ന് വിലക്കിയതിന്റെ പിന്നിലുള്ള യുക്തിയെന്ത്? അല്ലാഹു ഏതൊരുസംഗതി വിലക്കുമ്പോഴും അതിനുപിന്നില്‍ ഒരു യുക്തിയുണ്ടാകുമല്ലോ.( ഉദാഹരണത്തിന് പന്നിയിറച്ചി ആരോഗ്യത്തിന് വളരെ ഹാനികരമാണെന്ന ശാസ്ത്രീയപഠനങ്ങളുണ്ട്.) ഈ ചോദ്യം ഉന്നയിക്കാന്‍ കാരണം , എന്റെ ഭാര്യയ്ക്ക് ഇനിയും വിവാഹിതയാകാത്ത പ്രായമേറെയായ ഒരുസഹോദരിയുണ്ട്. ഉത്തമസ്വഭാവമുള്ള അവളെ വിവാഹംചെയ്തുകൂടേയെന്ന് എന്റെ ഭാര്യ ചോദിക്കുന്നു.

അക്കാര്യത്തില്‍ എനിക്ക് വെറുപ്പില്ലെങ്കിലും ശരിയല്ലാത്ത കാര്യം ചെയ്തുകൂടാ എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഭാര്യാസഹോദരിയെ ഒരേസമയത്ത് പത്‌നിയാക്കുന്നതിന് ഇസ് ലാം വിലക്കേര്‍പ്പെടുത്തിയതിന്റെ യുക്തി എന്തെന്ന് വിശദമാക്കാമോ?

…………………………………………

ഉത്തരം: ജാഹിലിയ്യാകാലത്ത് വിലക്കിയ പല സമ്പ്രദായങ്ങളില്‍ ഒന്നായിരുന്നു രണ്ടുസഹോദരിമാരെ ഒരേ സമയം പത്‌നിപദത്തില്‍ പ്രതിഷ്ഠിക്കുകയെന്നത്. രണ്ടുസഹോദരിമാര്‍ക്കിടയില്‍ നിലനില്‍ക്കേണ്ട സാഹോദര്യബോധം ഒരു ഭര്‍ത്താവിന്റെ സപത്‌നി പദത്തില്‍ വരുന്നതോടെ നഷ്ടമാകും എന്നതിനാലാണ് ഇസ് ലാം അത് വിലക്കിയത്. രണ്ടുസഹോദരിമാരെ ഒരേസമയം സ്വീകരിക്കുന്ന വിലക്കിയ ഖുര്‍ആന്‍ സൂക്തത്തിന്റെ വിശദീകരണമെന്നോണം പ്രവാചകന്‍ പത്‌നിയെയും അവളുടെ അമ്മായിയെയും (പിതൃസഹോദരി) മാതൃസഹോദരിയെയും ഒരാള്‍ പത്‌നിപദത്തില്‍ വെച്ചുകൊണ്ടിരിക്കരുതെന്ന് സൂചിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് പ്രവാചകന്‍ ഇതും കൂട്ടിച്ചേര്‍ത്തു:’അപ്രകാരം നീ ചെയ്താല്‍ സഹോദരിമാര്‍ തമ്മിലുള്ള ബന്ധത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്.(ഇബ്‌നു ഹിബ്ബാന്‍)’. സാഹോദര്യബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കല്‍പിക്കുന്ന ഇസ് ലാം അത് തകര്‍ക്കുന്ന യാതൊരുനടപടികള്‍ക്കും മുതിരുകയില്ലെന്നത് പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ലല്ലോ.

അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍.

 

About yousuful karadavi

Check Also

മിശ്രവിവാഹവും ഇസ് ലാമും

ചോദ്യം: ”ഇസ്‌ലാം മിശ്രവിവാഹത്തെ അനുകൂലിക്കുന്നില്ല. ഇത് തികഞ്ഞ സങ്കുചിതത്വവും അസഹിഷ്ണുതയുമല്ലേ ? ഉത്തരം:  സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. അത് …