Home / നാഗരികത / ശാസ്ത്രം / ലേഖനങ്ങള്‍ / മരണ ശേഷവും ജീവിതമുണ്ടെന്ന് ശാസ്ത്രവും

മരണ ശേഷവും ജീവിതമുണ്ടെന്ന് ശാസ്ത്രവും

ലണ്ടന്‍: മരണത്തിന് ശേഷവും ജീവിതമുണ്ടോയെന്നതിനെ കുറിച്ച് ഘോരമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മരണത്തിന് ശേഷവും ജീവിതമുണ്ടെന്നും വൈദ്യശാസ്ത്രപരമായി മരിച്ചതിന് ശേഷം നടക്കുന്ന സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുമെന്നും യു.കെയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. ഹൃദയ സ്പന്ദനം നിലച്ച് കഴിഞ്ഞാല്‍ ഇരുപതോ മുപ്പതോ സെക്കന്റിനുള്ളില്‍ ബ്രെയിന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഇതുവരെ വിശ്വിസിച്ചിരുന്നത്.

എന്നാല്‍ ഹൃദയം നിലച്ച ശേഷം മൂന്ന് മിനുറ്റ് വരെ തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ആ സമയത്ത് കൃത്രിമ ശ്വാസം നല്‍കുന്നതിലൂടെ ജീവന്‍ തിരിച്ച് കിട്ടിയാല്‍ അവസാന നിമിഷത്തില്‍ നടന്നതെന്താണെന്ന് പറയാന്‍ കഴിയുമെന്നും കണ്ടെത്തി. സൗത്താംടണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: സാം പര്‍ണിയയുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്.

ഡോക്ടര്‍മാര്‍ തന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ മാറി നിന്ന് നിരീക്ഷിക്കുന്നതായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് പരീക്ഷണം നടത്തിയ ഒരാള്‍ പറയുന്നു. സാധാരണയായി ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ ബ്രെയിനിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എന്നാല്‍ ഇയാളുടെ ഓര്‍മ്മശക്തി മൂന്ന് മിനിറ്റ് വരെ നീണ്ടു. ജീവിതത്തിലേക്ക് തിരിച്ച് വന്ന ശേഷം അയാള്‍ പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചത് തന്നെയാണെന്നും ഡോ: സാം പര്‍ണിയ പറയുന്നു.

യു.കെ, യു.എസ്, ആസ്ട്രിയ എന്നിവിടങ്ങളിലെ 2060 രോഗികളിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. ഇതില്‍ 46% പേര്‍ക്കും ഭൂരിപക്ഷം കാര്യങ്ങള്‍ ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. 2% പേര്‍ക്കാണ് നടന്ന സംഭവം പൂര്‍ണ്ണമായും ഓര്‍ക്കാന്‍ കഴിയുന്നത്. മരണത്തെ നേരിടുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് ഈ കണ്ടുപിടുത്തം സഹായിക്കുമെന്ന് പഠനം പ്രസിദ്ധീകരിച്ച മാഗസിന്റെ എഡിറ്റര്‍ ഡോ: ജെറി നോളന്‍ പറഞ്ഞു.

അവലംബം: http://www.chandrikadaily.com/

About islam padasala

Check Also

ദിക്റ് ദുആകള്‍ക്ക് മനോഹരമായൊരു ആന്‍ഡ്രോയ്ഡ് ആപ്

നിത്യജീവിതത്തില്‍ എല്ലാവര്‍ക്കും ഒഴിച്ചുകൂടനാവാത്ത ഒന്നായി സ്മാര്‍ട്ടുഫോണുകള്‍ മാറിയ ആധുനികയുഗത്തില്‍ അവയുടെ ഉപയോഗത്തെ ഇസ് ലാമികമായി പരിവര്‍ത്തിക്കാനുള്ള ഒരു കൂട്ടം ഇന്ത്യന്‍ …