Home / ചോദ്യോത്തരം / ഫത് വ / കുടുംബ ജീവിതം-ഫത്‌വ / ബഹുഭാര്യാത്വം ഇസ് ലാമിലെ വിവാഹത്തില്‍ വ്യവസ്ഥ ചെയ്യപ്പെട്ടതാണോ ?

ബഹുഭാര്യാത്വം ഇസ് ലാമിലെ വിവാഹത്തില്‍ വ്യവസ്ഥ ചെയ്യപ്പെട്ടതാണോ ?

ചോദ്യം: ഇസ് ലാമിലെ വിവാഹത്തില്‍ ബഹുഭാര്യാത്വം അടിസ്ഥാനവ്യവസ്ഥയാണോ ? ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നത് ഇസ് ലാമിക വ്യവസ്ഥയാണെന്ന അര്‍ഥത്തില്‍ ചില മുസ് ലിം പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടല്ലോ. ഇത് യഥാര്‍ത്തില്‍ ഇസ് ലാമികമാണോ ?

……………………………………………………..

താങ്കളുടെ ചോദ്യം വളരെ പ്രസക്തമാണ്. ബഹുഭാര്യാത്വമോ ഏകഭാര്യാത്വമോ, ഇസ് ലാമില്‍ വിവാഹത്തിന്റെ വ്യവസ്ഥയായി ഇസ് ലാമിക ശരീഅത്ത് എവിടെയും പരാമര്‍ശിക്കുന്നില്ല. വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള അവസ്ഥകളും പ്രത്യേക സാഹചര്യങ്ങളുമാണ് വിവാഹം അനുവദനീയമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്.

ബഹുഭാര്യാത്വം ചില പ്രത്യേക അവസ്ഥകളില്‍ ചിലര്‍ക്ക് അനുവദനീയമാവുകയും മറ്റു ചിലര്‍ക്ക് നിഷിദ്ധമാവുകയും ചെയ്യും. ഇവ്വിഷയത്തില്‍ പ്രമുഖ പണ്ഡിതനും ഇസ് ലാമിക പ്രബോധകനുമായ ശൈഖ് അബ്ദുല്‍ഖാലിഖ് ഹസ്സന്‍ അശ്ശരീഫ് പ്രസ്താവിക്കുന്നത് ശ്രദ്ധിക്കാം:

ഇസ് ലാമില്‍ വിവാഹത്തിന് ബഹുഭാര്യത്വം വ്യവസ്ഥയാണെന്ന് പറയുന്നത് ഇസ് ലാമികമായി ശരിയല്ല. ശരീഅത്ത് അപ്രകാരം നിര്‍ദേശിക്കുന്നില്ല എന്നതാണ് കാരണം. വിവാഹം ബഹുഭാര്യത്വമാണെന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കില്‍ അല്ലാഹു പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെ സൃഷ്ടിക്കുകയും എല്ലാവര്‍ക്കും രണ്ടോ മൂന്നോ വിവാഹം ചെയ്യാന്‍ കഴിയും വിധം കാര്യങ്ങളെ ക്രമീകരിക്കുകയും ചെയ്യുമായിരുന്നു. അല്ലാഹു തന്റെ സൃഷ്ടികള്‍ക്ക് അവര്‍ക്ക് കഴിയാത്തതൊന്നും ചെയ്യാന്‍ കല്‍പിച്ചിട്ടില്ല. അതിനാല്‍ ഇക്കാര്യത്തില്‍ മുസ് ലിംകള്‍ തങ്ങളുടെ അബന്ധധാരണ തിരുത്തേണ്ടതാണ്. ബഹുഭാര്യാത്വം സ്വീകരിക്കുന്ന അവസ്ഥയിലും ഏകഭാര്യത്വം  സ്വീകരിക്കുന്ന അവസ്ഥയിലും ഇസ് ലാമില്‍ വിവാഹം ശരീഅത്തിന്റെ അഞ്ചു നിര്‍ണിത, നിര്‍ബന്ധ ഘടകങ്ങള്‍ പരിഗണിച്ചായിരിക്കണമെന്ന് മുസ് ലിം പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. വാജിബ് (നിര്‍ബന്ധിതാവസ്ഥ), മന്‍ദൂബ് (സുന്നത്തായ അവസ്ഥ), മുബാഹ് (അനുവദനീയം), മക്‌റൂഹ് (വെറുക്കപ്പെട്ടത്), മുഹര്‍റം (നിഷിദ്ധം) എന്നിവയാണ് ആ ഘടകങ്ങള്‍. പരാമര്‍ശിക്കപ്പെട്ട ചോദ്യത്തില്‍ ഈ വ്യവസ്ഥകള്‍ പരിഗണിക്കേണ്ടത് പ്രസ്തുത വിവാഹത്തിന്റെ സാഹചര്യങ്ങള്‍ നോക്കിയാവുകയും വേണം.

 

About sheik abdulkhalid hassan ashareef

Check Also

മിശ്രവിവാഹവും ഇസ് ലാമും

ചോദ്യം: ”ഇസ്‌ലാം മിശ്രവിവാഹത്തെ അനുകൂലിക്കുന്നില്ല. ഇത് തികഞ്ഞ സങ്കുചിതത്വവും അസഹിഷ്ണുതയുമല്ലേ ? ഉത്തരം:  സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. അത് …