Home / ചരിത്രം / ഖലീഫമാര്‍

ഖലീഫമാര്‍

ഖിലാഫത്ത് കാലത്തെ നിയമവാഴ്ച

പ്രവാചകന്‍ മുഹമ്മദ്(സ)ന്റെ കാലശേഷം ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ട ഖുലഫാഉര്‍റാശിദുകളുടെ ഭരണസവിശേഷത നിയമവാഴ്ചക്ക് നല്‍കിയ പ്രാധാന്യത്താല്‍ വേറിട്ടുനില്‍ക്കുന്നു. ഒരു ഭരണകൂടം അഭിപ്രായസ്വാതന്ത്ര്യം, നീതി, സമത്വം എന്നിവ ഉറപ്പുവരുത്തുന്നുണ്ടെന്ന് പറഞ്ഞാല്‍ ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്നുവെന്നാണര്‍ഥം. ഖലീഫമാരുടെ കാലത്ത് എല്ലാ പ്രദേശങ്ങളിലും കോടതികള്‍ സ്ഥാപിച്ചിരുന്നു. ഖാദി എന്നറിയപ്പെടുന്ന ആ കോടതികളിലെ ജഡ്ജിമാരെ ഖലീഫയാണ് നിയമിച്ചിരുന്നത്. അപ്പോഴും ഖാദി തികച്ചും സ്വതന്ത്രനാണ്. പലപ്പോഴും ഖാദിമാര്‍ ഖലീഫമാര്‍ക്കെതിരെയും വിധി പുറപ്പെടുവിച്ചിട്ടുള്ള ഒരു പാട് സംഭവങ്ങള്‍ ചരിത്രത്തില്‍ നമുക്ക് കാണാനാകും. …

Read More »

അലിയ്യുബ്‌നു അബീത്വാലിബ് (റ)

ഇസ്‌ലാമികചരിത്രത്തിലെ നാലാം ഖലീഫ. നബിയുടെ പിതാവിന്റെ സഹോദരനായ അബൂത്വാലിബിന്റെ മകനാണ് അലി. ഹാശിമിന്റെ മകന്‍ അസദിന്റെ പുത്രി ഫാത്തിമയാണ് മാതാവ്. ഹിജ്‌റയുടെ 23 വര്‍ഷംമുമ്പ് ആനക്കലഹവര്‍ഷം 30 റജബ് 13 ന്(ക്രി. വ. 610) ജനിച്ചു. അബുല്‍ ഹസന്‍, അബൂസ്വിബ്‌തൈന്‍, അബൂതുറാബ്, മുര്‍ത്തദാ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. നബിയുടെ സംരക്ഷണത്തിലായിരുന്നു ശൈശവത്തിലേ അലി വളര്‍ന്നത്. മക്കയില്‍ ക്ഷാമംബാധിച്ച സമയത്ത് ദരിദ്രനായ അബൂത്വാലിബിന്റെ മക്കളായ ജഅ്ഫറിനെയും അലിയെയും യഥാക്രമം അബ്ബാസ് …

Read More »

ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍ (റ)

മുഹമ്മദ് നബിയുടെ വിയോഗശേഷം ഇസ്‌ലാമികസമൂഹത്തില്‍ വന്ന ഖുലഫാഉര്‍റാശിദുകളില്‍ മൂന്നാമനാണ് ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍. ഹിജ്‌റയുടെ 47 വര്‍ഷം മുമ്പ് ജനിച്ചു. മക്കയില്‍ വലിയ സ്വാധീനവും വ്യാപാരവുമുണ്ടായിരുന്ന ബനൂ ഉമയ്യ കുടുംബത്തിലാണ് അദ്ദേഹം പിറന്നത്. അബൂബക്‌റിന്റെ ശ്രമഫലമായി ആദ്യകാലത്തുതന്നെ ഇസ്‌ലാമിലേക്ക് വന്നു. ഇസ്‌ലാം സ്വീകരിച്ചതിനെതിരെ സ്വകുടുംബത്തില്‍ന്ന്‌ന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. അമ്മാവനായ ഹകം ഇബ്‌നു അബില്‍ ആസ്വ് ഉസ്മാനെ കയറുകൊണ്ട് കെട്ടിയിട്ടുമര്‍ദ്ദിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതായപ്പോള്‍ ഭാര്യയും നബിപുത്രിയുമായ റുഖിയ്യയോടൊപ്പം അബ്‌സീനിയയിലേക്ക് പലായനം ചെയ്തു. …

Read More »

ഉമര്‍ ‘അല്‍ഫാറൂഖ്’ (റ)

ഇസ്‌ലാമിലെ രണ്ടാമത്തെ ഖലീഫയായിരുന്ന സ്വഹാബി. നീതിമാനായ (ഉമര്‍ അല്‍ ഫാറൂഖ്) എന്ന പേരില്‍ ചരിത്രത്തില്‍ ഖ്യാതി നേടിയ മുസ്‌ലിം ഭരണാധികാരി. ഉമറിന്റെ ഇസ്‌ലാമിന് മുമ്പുള്ള ജീവിതത്തെക്കുറിച്ച് വളരെ കുറഞ്ഞ വിവരമേ ചരിത്രഗ്രന്ഥങ്ങളില്‍നിന്ന് ലഭിക്കുന്നുള്ളൂ. ഹിജ്‌റക്കു നാല്‍പതുവര്‍ഷംമുമ്പാണ് ഉമറിന്റെ ജനനം. പിതാവ് ഖത്ത്വാബ് ബ്‌നു തുഫൈല്‍. മാതാവ് ഹന്‍തമ ബിന്‍ത് ഹിശാമിബ്‌നു മുഗീറ. ഖുറൈശികളുടെ അമ്പാസിഡര്‍മാരായിരുന്ന അദിയ്യ് ഗോത്രത്തിലാണ് ഉമര്‍ ജനിച്ചത്. കുതിരസവാരി, മല്‍പിടുത്തം , ആയോധനമുറകള്‍ , പ്രസംഗം, വംശക്രമശാസ്ത്രം …

Read More »

അബൂബക്ര്‍ സിദ്ദീഖ് (റ): പ്രഥമഖലീഫ

മുഹമ്മദ് നബിയുടെ വിയോഗശേഷം ഇസ് ലാമികലോകത്തെ പ്രഥമഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി. പിതാവ് അബൂഖുഹാഫ. മാതാവ് ഉമ്മുല്‍ ഖൈര്‍ സല്‍മാ ബിന്‍ത് ശഖര്‍. അബൂബക് ര്‍ നബിയുടെ മൂന്ന് വയസ്സിന് ഇളയതും ബാല്യകാലസുഹൃത്തുമായിരുന്നു. മക്കയിലെ സമ്പന്നവ്യാപാരിയായി ജീവിച്ചു. സിറിയയില്‍ കച്ചവടത്തിനുപോയി തിരിച്ചുവരുമ്പോഴാണ് മുഹമ്മദ് നബിയുടെ പ്രവാചകത്വവാദത്തെക്കുറിച്ച് കേട്ടത്. നബിയെ സന്ദര്‍ശിച്ച് ഇസ് ലാം സ്വീകരിച്ചു. നബിയില്‍ വിശ്വസിച്ച ആദ്യത്തെ പുരുഷന്‍ അദ്ദേഹമാണെന്ന് ചില ചരിത്രകാരന്‍മാര്‍ക്ക ്അഭിപ്രായമുണ്ട്. ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍, സുബൈര്‍ …

Read More »

ആരാണ് ഖലീഫ ?

പിന്തുടര്‍ച്ചക്കാരനാവുക, പ്രതിനിധിയാകുക എന്നൊക്കെ അര്‍ഥമുള്ള ‘ഖലഫ’ എന്ന ധാതുവില്‍ നിന്നാണ് ഖലീഫഃ എന്ന പദം ഉണ്ടായത്. പിന്‍ഗാമി, പ്രതിനിധി എന്നിങ്ങനെയാണ് ഖലീഫയുടെ ഭാഷാര്‍ഥം. മനുഷ്യവര്‍ഗത്തെ ഭൂമിയില്‍ സൃഷ്ടിക്കാന്‍ പോകുന്നുവെന്ന വിവരം മലക്കുകളോട് വിവരിക്കുന്ന സന്ദര്‍ഭം ഖുര്‍ആനില്‍ ഇങ്ങനെ കാണാം: ‘നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ”ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ് ” (അല്‍ബഖറ:30) ദാവൂദ് നബിയെ ഭൂമിയില്‍ പ്രതിനിധിയായി നിശ്ചയിച്ചുവെന്ന് ഖുര്‍ആനില്‍ കാണാം. ‘അല്ലാഹു പറഞ്ഞു: ”അല്ലയോ ദാവൂദ്, …

Read More »