വിവാഹം

ഭാവിവരനോട് ചോദിക്കേണ്ട ചോദ്യങ്ങള്‍

വിവാഹമെന്നത് ഏതൊരാളെയും സംബന്ധിച്ചിടത്തോളം വളരെ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണ്. ഭാവിജീവിത പങ്കാളിയെക്കുറിച്ച് അവര്‍ എല്ലാവിധത്തിലും സൂക്ഷ്മമായി അന്വേഷിച്ചറിയേണ്ടതുണ്ട്. അതിന് ഏറ്റവും എളുപ്പവഴി പ്രസ്തുത കക്ഷിയോട് നേരിട്ട് ചോദിച്ചറിയുക എന്നതാണ്. വിവാഹത്തിന് തയ്യാറെടുക്കുന്ന പെണ്‍കുട്ടി തീര്‍ച്ചയായും താഴെപ്പറയുന്ന ചോദ്യങ്ങള്‍ അതിലുള്‍പ്പെടുത്തിയിരിക്കണം. 1. നിങ്ങളുടെ പ്രായം? 2. ഇപ്പോള്‍ താമസിക്കുന്നതെവിടെയാണ്? 3. ജന്‍മസ്ഥലം എവിടെയായിരുന്നു? 4. സ്വന്തത്തെ നിങ്ങളെങ്ങനെ പരിചയപ്പെടുത്തും? 5. ഒരു പെണ്‍കുട്ടിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്താണ്? 6. ഉപജീവനമാര്‍ഗമായി എന്താണ് സ്വീകരിച്ചിട്ടുള്ളത്? …

Read More »

പങ്കാളിയെ തെരഞ്ഞെടുക്കാന്‍ രക്ഷിതാക്കള്‍ വേണോ ?!

‘യൗവനം യുവാക്കള്‍ പാഴാക്കിക്കളയുന്നു’ എന്ന് സാധാരണയായി ചിലര്‍ പറയാറുണ്ട്. അപ്പറഞ്ഞതില്‍ അല്‍പം സത്യമില്ലാതില്ല. ജീവിതത്തില്‍ കൂടുതല്‍ ഊര്‍ജ്ജവും ആവേശവും പ്രസരിപ്പിക്കപ്പെടുന്ന കാലഘട്ടമാണ് യുവത്വം. അത് പലപ്പോഴും തങ്ങള്‍ സ്വാംശീകരിച്ച കാഴ്ചപ്പാടുകളുടെ പിന്‍ബലത്തില്‍ സ്വപ്‌നത്തേരിലേറി ഭാവിയെ കരുപ്പിടിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഇതിഹാസമായിരിക്കും. അത്തരം ഘട്ടത്തില്‍ ജീവിതത്തിലെ എല്ലാ സാധ്യതകളെയും യൗവനം പരീക്ഷിക്കുന്നു. പലപ്പോഴും യൗവനം അക്ഷമയുടെതും ധൃതിയുടെയും ഉഛ്വാസമായിത്തീരാറുണ്ട്. തന്റെ പരിശ്രമങ്ങള്‍ക്ക് ഉടനടി ഫലം സമ്പൂര്‍ണാര്‍ഥത്തില്‍ തന്നെ ലഭിക്കണമെന്ന അത്യാഗ്രഹമാണതിന് പിന്നില്‍. വിവേകവും …

Read More »

മഹ്‌റിന്റെ തത്ത്വങ്ങള്‍

1. പുരുഷന്‍ സ്ത്രീയെ ആദരിക്കുന്നുവെന്നതാണ് മഹ്ര്‍ ഏവരെയും ബോധ്യപ്പെടുത്തുന്ന വസ്തുത. സ്ത്രീ ആരെയെങ്കിലും തേടിയിറങ്ങുകയല്ല, മറിച്ച് പുരുഷന്‍ അവളെ കിട്ടാന്‍ പരിശ്രമിക്കുകയാണ്. അതിനായി അവന്‍ ധനംചെലവഴിക്കുന്നു. ഇസ്‌ലാമിനന്ന്യമായ മറ്റു സമുദായ-സാംസ്‌കാരികസമ്പ്രദായങ്ങളില്‍ പുരുഷനെ ലഭിക്കാനായി സ്ത്രീക്ക് ധനം കൊടുക്കേണ്ടിവരുന്നു. ഇന്ത്യയിലും പാകിസ്താനിലും മുസ്‌ലിംസമൂഹത്തില്‍പോലും ഈ ദുഷിച്ച സമ്പ്രദായം വ്യാപകമാണ്. സ്ത്രീയുടെ രക്ഷിതാക്കളെയും കുടുംബത്തെയും അങ്ങേയറ്റം ദ്രോഹിക്കുകയാണ് അതുവഴി ചെയ്യുന്നത്. അധികകുടുംബങ്ങളും തങ്ങളുടെ പെണ്‍മക്കളെ വിവാഹംകഴിപ്പിച്ചയക്കാന്‍ തങ്ങള്‍ക്കുള്ളതെല്ലാം വിറ്റുതുലക്കുന്നു. അങ്ങനെ രക്ഷിതാക്കള്‍ കിടപ്പാടം …

Read More »

ത്വലാഖുല്‍ ബാഇന്‍ (ത്വലാഖും വിധികളും – 2)

തിരിച്ചെടുക്കാനാകാത്ത ത്വലാഖ്, മൂന്നാമത്തെ ത്വലാഖ്, സഹശയനത്തിനുമുമ്പു നടന്ന ത്വലാഖ്, ധനം നല്‍കി നടത്തിയ ത്വലാഖ്(ഖുല്‍അ്) എന്നിവയാണ് ‘ബാഇനായ ത്വലാഖുകള്‍’. ബാഇനായ ത്വലാഖ് രണ്ടുവിധമുണ്ട്. ചെറുതും വലുതും. ‘ചെറിയ ബാഇനായ ത്വലാഖ് ‘ സംഭവിക്കുന്നതുമൂലം വിവാഹബന്ധം അവസാനിക്കുന്നു. ഇദ്ദയിലോ ഇദ്ദക്കുശേഷമോ അവരിലൊരു വ്യക്തി മരിച്ചാല്‍ ശേഷിക്കുന്ന ആള്‍ മരിച്ചയാളുടെ അനന്തരാവകാശിയാവുകയില്ല. അവര്‍തമ്മിലുള്ള വിവാഹമൂല്യം സംബന്ധിച്ച ഇടപാടുകള്‍ അതോടെ കൊടുത്തുതീര്‍ക്കേണ്ടതുമുണ്ട്. ‘ചെറിയ ബാഇനായ ത്വലാഖ്’ ചൊല്ലിയ ഭാര്യയെ പുതിയ വിവാഹഉടമ്പടിയിലൂടെ വീണ്ടും വിവാഹം …

Read More »

എന്താണ് ഇദ്ദ ?

ഓരോ ത്വലാഖിനുശേഷവും കാത്തിരിപ്പുകാലമുണ്ട്. ഭര്‍ത്താവിന്റെ മരണാനന്തരം അല്ലെങ്കില്‍ അദ്ദേഹവുമായി പിരിഞ്ഞതിനുശേഷം സ്ത്രീ പുനര്‍വിവാഹംചെയ്യാതെ കാത്തിരിക്കേണ്ട കാലം. ‘വിവാഹമോചിതകള്‍ സ്വന്തം കാര്യത്തില്‍ മൂന്ന് ആര്‍ത്തവകാലം വരെ കാത്തിരിക്കേണ്ടതാണ്'(അല്‍ബഖറ 228). ഇദ്ദ നാലുതരമുണ്ട്: 1. ഋതുമതിയുടെ ഇദ്ദ. മൂന്ന് ആര്‍ത്തവകാലം. 2. ആര്‍ത്തവം നിലച്ചവളുടെ ഇദ്ദ: മൂന്നുമാസം. 3. ഭര്‍ത്താവ് മരിച്ചവളുടെ ഇദ്ദ: നാലുമാസവും പത്തുദിവസവും. 4. ഗര്‍ഭിണിയുടെ ഇദ്ദ: അവള്‍ പ്രസവിക്കുന്നതുവരെ. ശാരീരികബന്ധം നടക്കുന്നതിനുമുമ്പ് സ്ത്രീ വിവാഹമോചിതയാവുകയാണെങ്കില്‍ ഇദ്ദ വേണ്ടതില്ല. ഖുര്‍ആന്‍ …

Read More »

ത്വലാഖും വിധികളും – 1

വിട്ടയക്കുക, ഉപേക്ഷിക്കുക, സ്വതന്ത്രമാക്കുക എന്നൊക്കെ അര്‍ഥങ്ങളുള്ള ‘ഇത്‌ലാഖ്’ എന്ന അറബി പദത്തില്‍നിന്നാണ് ‘ത്വലാഖ്’ ന്റെ ഉല്‍പത്തി. വിവാഹകരാര്‍ റദ്ദാക്കുക, ദാമ്പത്യബന്ധം അവസാനിപ്പിക്കുക എന്നിങ്ങനെയാണ് സാങ്കേതികവിവക്ഷ. ദാമ്പത്യജീവിതം പരിപാവനമായ ഒരു കരാറായി ഇസ്‌ലാം കാണുന്നു. അത് ശാശ്വതമായി നിലനില്‍ക്കണം. ‘ അവന്‍ നിങ്ങളില്‍നിന്ന് സുദൃഢമായ ഉടമ്പടി എടുത്തിരിക്കുന്നു’ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചതു കാണാം. ദാമ്പത്യബന്ധത്തിന് ഹാനികരമായ ഏതുനീക്കവും ഏതുഭാഗത്തുനിന്നുണ്ടാകുന്നതും ഇസ്‌ലാം വിരോധിക്കുന്നു. നബി (സ)പറഞ്ഞു: ‘അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളതും എന്നാല്‍ അനുവദിച്ചതുമായ …

Read More »

എന്താണ് മഹ്ര്‍ ?

വിവാഹവേളയില്‍ വരന്‍ വധുവിന് നല്‍കുന്ന പാരിതോഷികം. സ്ത്രീക്കാണ് മഹ്‌റിന്റെ ഉടമാവകാശം. വിവാഹക്കരാറിലെ നിര്‍ബന്ധഘടങ്ങളിലൊന്നാണ് മഹ്ര്‍. വിവാഹം സാധുവാകണമെങ്കില്‍ മഹ്ര്‍ വേണം. ‘മഹ്‌റില്ലാത്ത വിവാഹം സാധുവാകുകയില്ല’ . മഹ്‌റിനുകുറഞ്ഞ പരിദിയോ കൂടിയ പരിധിയോ ഇല്ല. മഹ്‌റ് പണമായോ സ്വര്‍ണമായോ മറ്റുവസ്തുക്കളായോ വിദ്യയായോ നല്‍കാം. സേവനമായും നല്‍കാമെന്ന് അഭിപ്രായമുണ്ട്. മധുവിധു കഴിഞ്ഞാല്‍ മഹ്‌റിന്റെ ഉടമാവകാശം പൂര്‍ണമായും ഭാര്യക്ക് ലഭിക്കുന്നു. എന്നാല്‍ അതിനുമുമ്പുതന്നെ മൊഴിചൊല്ലുകയാണെങ്കില്‍ മഹ്ര്‍ തിരിച്ചുനല്‍കണം. മഹ്ര്‍ ഒരു പ്രതീകമാണ്. പുരുഷന്‍ സ്ത്രീയോട് …

Read More »

ബഹുഭാര്യാത്വം: ഇസ് ലാമിക കാഴ്ചപ്പാട്

അടിസ്ഥാനപരമായി ഏകഭാരൃത്വമാണ് ഖുര്‍ആന്‍ അംഗീകരിച്ചത്. എന്നാല്‍കണിശമായ ഉപാധികളോടെ ബഹുഭാരൃാസമ്പ്രദായത്തെ അത് അംഗീകരിക്കുകയുണ്ടായി. വൃക്തിപരവും സാമൂഹികവുമായ അനിവാരൃതകളാണ് ഈ അംഗീകാരത്തിന്റെ അടിസ്ഥാനം. എന്നാല്‍ മൗലികസ്വഭാവം ഏകഭാരൃാ സമ്പ്രദായമാണ്.മേല്‍സൂചിപ്പിച്ച ഉപാധികളില്‍ ഏറ്റം ശക്തമായത് നീതിയാകുന്നു. നിലവിലുള്ള ഭാരൃ തന്റെ ജീവിതാവശൃങ്ങള്‍ക്ക് അപരൃാപ്തയായതിനാല്‍ മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനാകുകയും എന്നാല്‍ രണ്ടു ഭാരൃമാര്‍ക്കുമിടയില്‍ കണിശമായ നീതി നടപ്പിലാക്കാന്‍ കഴിയുകയും ചെയ്യുന്നവര്‍ക്ക് മാത്രം നല്കിയ ഇളവാണ് ബഹുഭാരൃത്വം. എന്നാല്‍ ഭാരൃമാര്‍ക്കിടയില്‍ തുലൃനീതി നടപ്പിലാക്കുകയെന്നത് സാധാരണമനുഷൃപ്രകൃതിയില്‍ പെട്ടതല്ല. …

Read More »

വിവാഹ ഉടമ്പടി – വലിയ്യ്

വിവാഹത്തിന്റെ അടിസ്ഥാന ഘടകം ഇരുവിഭാഗത്തിന്റെയും സംതൃപ്തയും വിവാഹിതരാവുക എന്ന ഉദ്ദേശ്യവുമാണ്. അതിനാല്‍ ഈ ആശയം വ്യക്തമാക്കികൊണ്ടാണ് വിവാഹ ഉടമ്പടി നടക്കുക. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരില്‍ ഒരുകക്ഷി മറ്റേ കക്ഷിയെ ഇണയാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിക്കുന്നതോടെയാണ് വിവാഹം തുടങ്ങുന്നത്. ഇതിന് ‘ ഈജാബ് ‘ എന്ന് പറയുന്നു. മറ്റേ കക്ഷി അത് തൃപ്തയോടെ സ്വകരിക്കുന്നതിന് ‘ ഖബൂല്‍ ‘ എന്ന് പറയുന്നു. ഈ വാക്കുകള്‍ അറബിയില്‍ തന്നെ ഉച്ചരിക്കണമെന്നില്ല. (ഞാന്‍ നിനക്ക് ഇണയാക്കി തന്നു, …

Read More »

വിവാഹം : ചില മുന്നൊരുക്കങ്ങള്‍

വിവാഹം ആര്‍ക്ക് ? വിവാഹത്തിന് കഴിവും ആഗ്രഹവും വിവാഹം ചെയ്തില്ലെങ്കില്‍ വ്യഭിചരിക്കുമെന്ന് ആശങ്കിക്കുകയും ചെയ്യുന്നവന് വിവാഹം നിര്‍ബന്ധമാണ്. ഭാര്യക്കു ചെലവിന് നല്‍കാന്‍ കഴിവില്ലാത്തവന് വിവാഹം സുന്നത്താണ്. കഴിവും ആഗ്രഹവുമുണ്ടായിരിക്കെ വിവാഹം ചെയ്യാതിരിക്കുന്നത് നിഷിദ്ധവുമാണ്. ഭാര്യയോടുള്ള ലൈംഗിക ബാധ്യതകള്‍ നിര്‍വഹിക്കുവാനും ചെലവിനു കൊടുക്കാനും കഴിവില്ലാത്തവര്‍ വിവാഹം ചെയ്യുന്നത് നിഷദ്ധമാണ്. ലൈംഗിക രോഗമുള്ളവരും വിവാഹം ചെയ്യരുത്. ഇണചേരല്‍, ചെലവിനു കൊടുക്കല്‍ മുതലായ കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവന് വിവാഹം കറാഹത്താണ് (അഹിതകരം). ലൈംഗിക സദാചാരത്തിനു …

Read More »