Home / കർമശാസ്ത്രം / സകാത്ത്‌ വിധികള്‍

സകാത്ത്‌ വിധികള്‍

ഫിത്ര്‍ സകാത്ത്

റമദാന്‍ വ്രതാഷ്ഠാനുങ്ങളില്‍ നിന്നു വിരമിക്കുന്നതോടെ നിര്‍ബന്ധമാവുന്ന ഒരു ദാനമാണ് ഫിത്ര്‍ സകാത്ത്. വ്രതാനുഷ്ഠാന കാലങ്ങളില്‍ നോമ്പുകാരന് സംഭവിക്കാവുന്ന തെറ്റു കുറ്റങ്ങളില്‍നിന്നുള്ള ശുദ്ധീകരണവും സമൂഹത്തിലെ അശരണര്‍ക്കും പെരുന്നാള്‍ ആഘോഷത്തിനുള്ള സഹായവുമാണ് ഫിത്ര്‍ സകാത്ത്. ഹി: രണ്ടാം വര്‍ഷം ശഅ്ബാനിലാണ് ഫിത്ര്‍സകാത്ത് നിയമമാക്കിയത്. സ്ത്രീ പുരുഷ പ്രായഭേദമന്യേ മുസ്‌ലിംകളായ ഓരോരുത്തരുടെ പേരിലും ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാണ്. ഇബ്‌നു ഉമര്‍ നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം ”റമദാനിലെ നോമ്പവസാനിക്കുന്നതോടെ സകാത്തായി മുസ്‌ലിംകളായ …

Read More »

വസ്തുക്കള്‍ക്ക് സകാത്തിനുള്ള നിബന്ധനകള്‍

1. മാല്‍ അഥവാ ധനം സകാത്ത് മാല്‍ അഥവാ ധനത്തിനാണ് ബാധകമാവുന്നത് എന്ന് ഖുര്‍ആന്‍ പറയുന്നു. ‘അവരുടെ സമ്പാദ്യങ്ങളില്‍ ചോദിക്കുന്നവന്നും നിരാലംബനും അവകാശമുണ്ടായിരുന്നു'(അദ്ദാരിയാത്ത്: 19) മറ്റൊരിടത്ത് ഇങ്ങനെ കാണാം: ‘ നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും'(അത്തൗബ 103) മനുഷ്യന് പ്രയോജനകരമായതും സ്വന്തമാക്കാന്‍ കഴിയുന്നതും മൂല്യമുള്ളതുമായ എല്ലാ വസ്തുക്കള്‍ക്കും അറബിഭാഷയില്‍ മാല്‍ എന്ന് പറയാറുണ്ട്. എന്നാല്‍ അതിന് ശരീഅത്ത് പ്രത്യേകം സാങ്കേതികാര്‍ഥം നല്‍കിയിട്ടില്ല. …

Read More »

വ്യവസായങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമുള്ള സകാത്ത്

ഏറെ പൈസചെലവഴിച്ച് ഫാക്ടറിയും വ്യവസായശാലകളും സ്ഥാപിച്ച് ഉല്‍പന്നങ്ങള്‍ വില്‍ക്കുക, ഹെവിഡ്യൂട്ടി ട്രക്കുകള്‍ തുടങ്ങി ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ വാടകക്ക് നല്‍കുക, പീടികമുറികള്‍ , ഗോഡൗണുകള്‍ , ഫഌറ്റുകള്‍ തുടങ്ങിയവ പണിത് വാടകക്ക് കൊടുക്കുക എന്നിങ്ങനെ വരുമാനത്തിനായി നവംനവങ്ങളായ രീതികള്‍ സമ്പത്തുണ്ടാക്കാനായി ഇന്ന് ആളുകള്‍ അവലംബിക്കുന്നു. ഇവയെക്കുറിച്ച് പഴയ കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ഇല്ലെന്ന് പറഞ്ഞ് സകാത്ത് കൊടുക്കേണ്ടതില്ലെന്ന് ധരിച്ചുവശായ ആളുകള്‍ വിശ്വാസികള്‍ക്കിടയിലുണ്ട്. എന്നാല്‍ ഇസ്‌ലാം സകാത്ത് ചുമത്തിയിട്ടുള്ള വസ്തുവകകള്‍ രണ്ട് വിധത്തിലുണ്ട്: 1. …

Read More »

ശമ്പളം – വേതനം – വരുമാനങ്ങള്‍ക്കുള്ള സകാത്ത്

സര്‍ക്കാര്‍- പ്രൈവറ്റ് ജോലിക്കാരുടെ ശമ്പളം, നിശ്ചിതജോലികള്‍ കരാറെടുക്കുന്ന കോണ്‍ട്രാക്റ്റര്‍മാര്‍, ആര്‍ട്ടിസ്റ്റുകള്‍, ഡോക്ടര്‍-എഞ്ചിനീയര്‍-വക്കീല്‍ തുടങ്ങി പ്രൊഫഷണല്‍ ജോലിയുടെ വരുമാനം എന്നിവയിലുള്ള സകാത്ത് എങ്ങനെയാണ് കണക്കാക്കുന്നത് ? കാര്‍ഷികവിളകളില്‍ വരുമാനത്തിന് സകാത്ത് ചുമത്തുന്നതുപോലെ (300 സാഇന്ന്-653 കി.ഗ്രാം ഭക്ഷ്യധാന്യം ചെലവുകഴിച്ച് കിട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ പത്ത് ശതമാനം) ആളുകളുടെ വരുമാനത്തിനും സകാത്ത് ചുമത്തണമെന്ന് ചില ആധുനികപണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് പക്ഷേ ശരിയല്ല. കൃഷിയില്‍ ഭൂമിയും മരങ്ങളും പോലെ വ്യവസായത്തില്‍ കെട്ടിടവും ഭൂമിയും മെഷീനറികളും മൂലധനമായിരിക്കുകയും അതിന്റെ …

Read More »

സമുദ്രോല്‍പന്നങ്ങള്‍ക്കുള്ള സകാത്ത്

സമുദ്രങ്ങളുടെ അടിത്തട്ടില്‍നിന്ന് എടുക്കുന്ന മുത്ത്, പവിഴം, രത്‌നങ്ങള്‍, അമ്പര്‍ തുടങ്ങിയവയും വീശിപ്പിടിക്കുന്ന മത്സ്യങ്ങള്‍ പോലുള്ളവയ്ക്കും സകാത്ത് ബാധകമാണോ എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുള്ള പണ്ഡിതരുണ്ട്. ഇമാം അബൂഹനീഫയും കൂട്ടരും സകാത്ത് വേണ്ടതില്ലെന്ന പക്ഷക്കാരാണ്. എന്നാല്‍ ഉമര്‍(റ) തന്റെ അനുചരന്‍മാരുമായി കൂടിയാലോചിച്ച് സമുദ്രത്തില്‍നിന്ന് ലഭിക്കുന്ന അമ്പറി(സുഗന്ധദ്രവ്യം)ന് അഞ്ചിലൊന്ന് (20 ശതമാനം) സകാത്ത് വാങ്ങിയതായി റിപോര്‍ട്ടുണ്ട്. പക്ഷേ ഈ റിപോര്‍ട്ട് പ്രബലമല്ല. സമുദ്രോല്‍പന്നങ്ങള്‍ക്ക് സാമ്യം ഖനിജങ്ങളോടാണെന്ന് ഇമാം അഹ്മദ് ബ്‌നുഹമ്പല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഖനിജങ്ങള്‍ക്ക് നാണയങ്ങളുടെ …

Read More »

കച്ചവടത്തിനുള്ള സകാത്ത്

കച്ചവടത്തിന് സകാത്ത് നിര്‍ബന്ധമാണെന്നതിന് എന്താണ് തെളിവ്? അല്‍ബഖറ 267- ാം സൂക്തം അതിന് തെളിവാണെന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്.’വിശ്വസിച്ചവരേ, നിങ്ങള്‍ സമ്പാദിച്ച ഉത്തമ വസ്തുക്കളില്‍നിന്നും നിങ്ങള്‍ക്കു നാം ഭൂമിയില്‍ ഉത്പാദിപ്പിച്ചുതന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക ‘(അല്‍ബഖറ 267). ‘നിങ്ങള്‍ സമ്പാദിച്ച ഉത്തമവസ്തുക്കള്‍’ എന്നതിന്റെ വിശദീകരണം ഇമാം ത്വബ്‌രി നല്‍കിയതിങ്ങനെ: കച്ചവടമോ വ്യവസായമോ വഴി നല്ല ഇടപാടുകളിലൂടെ നിങ്ങള്‍ സമ്പാദിച്ച സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് കൊടുക്കുക എന്നാണ് അല്ലാഹു …

Read More »

കറന്‍സി – നാണയങ്ങളുടെ സകാത്ത്

1. നാണയങ്ങള്‍ (കറന്‍സികള്‍) ആഭരണങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്ന സ്വര്‍ണവും വെള്ളിയുമുള്‍പ്പെടെയുള്ള ധനങ്ങള്‍ക്ക് സകാത്ത് ഉണ്ടെന്ന് നമുക്കറിയാം. സ്ത്രീകള്‍ക്ക് ആഭരണങ്ങളോട് വലിയ കമ്പമുള്ളതിനാലും നിക്ഷേപമെന്നനിലയില്‍ ക്രയവിക്രയമേഖലയില്‍ സ്ഥാനമുള്ളതിനാലും സ്വര്‍ണത്തിനും വെള്ളിക്കും ആവശ്യക്കാരേറെയാണ്. അതാണ് അതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നത്. ചരിത്രത്തിലെക്കാലത്തും ഈ ലോഹങ്ങള്‍ക്കുള്ള വര്‍ധിച്ച ആവശ്യം അവയെ മൂല്യമുള്ളതാക്കി. അതെത്തുടര്‍ന്നാണ് പ്രസ്തുതലോഹങ്ങളുപയോഗിച്ച് നാണയങ്ങളുണ്ടാക്കാന്‍ തുടങ്ങിയത്. നബിയുടെ കാലത്ത് സ്വര്‍ണനാണയങ്ങള്‍ ദീനാറെന്നും വെള്ളിനാണയങ്ങള്‍ ദിര്‍ഹമെന്നും അറിയപ്പെട്ടിരുന്നു. അതില്‍ ഏറ്റവും പ്രചാരം നേടിയത് ദിര്‍ഹമായിരുന്നു. ക്രമേണ …

Read More »

ആഭരണങ്ങളിലെ സകാത്ത്

സ്വര്‍ണവും വെള്ളിയും അതിന്റെ പരിധിയെത്തിയാല്‍ സകാത്ത് നിര്‍ബന്ധമാകുന്ന ധനമാണെന്ന് നമുക്കറിയാം. എന്നാല്‍ അവകൊണ്ടുള്ളതോ, അവയോടൊപ്പം വിലപിടിച്ച മുത്തുകളോ രത്‌നങ്ങളോ പതിപ്പിച്ചതോ ആയ ആഭരണങ്ങള്‍ക്ക് സകാത്ത് ഉണ്ടോ ഇല്ലയോ എന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും ഉണ്ടാക്കപ്പെട്ടതും വിശ്വാസികള്‍ക്ക് ഉപയോഗം നിഷിദ്ധമായതുമായ ഉപകരണങ്ങള്‍ക്ക് (പാനപാത്രങ്ങള്‍, പാത്രങ്ങള്‍, പുരുഷന്‍മാര്‍ ധരിക്കുന്ന ആഭരണങ്ങള്‍ മുതലായവ) സകാത്തുണ്ടെന്നത് യാഥാര്‍ഥ്യമാണ്. മുത്തുകളും വിലപിടിച്ച വൈഢൂര്യക്കല്ലുകളും പതിച്ച ആഭരണങ്ങള്‍ വാങ്ങി സ്ത്രീകള്‍ അണിയുകയാണെങ്കില്‍ അതിന് സകാത്തില്ലെന്നാണ് …

Read More »

സകാത്തിന്റെ അവകാശികള്‍

”നിശ്ചയമായും ധര്‍മ്മങ്ങള്‍ ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഹൃദയങ്ങള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ കാര്യത്തിലും കടപ്പെട്ടവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിയാത്രക്കാരനും തന്നെയാവുന്നു. അല്ലാഹുവില്‍ നിന്നുള്ള നിര്‍ണ്ണയമത്രെ അത്. അഭിജ്ഞനും യുക്തിമാനുമാകുന്നു അല്ലാഹു”(9:60)എന്നാണ് സകാത്തിന്റെ അവകാശികളെ കുറിച്ചുള്ള ഖുര്‍ആനിക പരാമര്‍ശം. സകാത്തിന് അര്‍ഹര്‍ എട്ടു കൂട്ടരാണ്. (1) ഫഖീര്‍, (2) മിസ്‌കീന്‍ – കഷ്ടതകള്‍ അനുഭവിക്കുന്നവരാണ് ഈ പദങ്ങളുടെ പരിധിയില്‍ വരുന്നത്. ചിലര്‍ കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും പരസ്യമായി അന്യരോട് അഭിമാനക്ഷതം മൂലം …

Read More »