Home / ചോദ്യോത്തരം / ഫത് വ / ആരോഗ്യം-ഫത്‌വ

ആരോഗ്യം-ഫത്‌വ

ആഴ്ചയിലൊരിക്കല്‍ മെനു ഹറാമായാല്‍ ?

ചോദ്യം: ഞാന്‍ ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലിചെയ്യുന്നത്. തൊഴിലാളികള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും നല്‍കാന്‍ കമ്പനി താല്‍പര്യമെടുക്കുന്നു. അക്കൂട്ടത്തില്‍ വളരെ സബ്‌സിഡിയോടെ കാന്റീന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവിടെ പാചകം ചെയ്യുന്നത് ഇതരസമുദായക്കാരായ ആളുകളാണ്. ആഴ്ചയില്‍ ഒരു ദിവസത്തെ മെനുവില്‍ പന്നിയിറച്ചിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത കാന്റീനിലെ പാത്രങ്ങള്‍ പ്രസ്തുത നിഷിദ്ധഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിച്ചതിനാല്‍ എനിക്ക് അവിടെനിന്ന് ഭക്ഷണം കഴിക്കുന്നത് അനുവദനീയമാകുമോ? ഉത്തരം: ഇസ്‌ലാം വളരെ ലളിതവും പ്രകൃതിയോടിണങ്ങിച്ചേരുന്നതുമായ മതമാണ്. അത് എല്ലാ …

Read More »

ഒറ്റപ്പെടാതിരിക്കാന്‍ പുകവലിക്കുന്നവന്‍

ചോദ്യം: ഞാന്‍ 6 കുട്ടികളുടെ മാതാവാണ്. മുസ്‌ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു നാട്ടിലാണ് ഞാന്‍ ജീവിക്കുന്നത്. എന്റെ മൂത്തമകന്‍ കൂട്ടുകാരുമൊത്ത് സ്‌കൂള്‍ വളപ്പിലും പുറത്തും പുകവലിക്കുന്നുണ്ടെന്ന് ഈയിടെ അറിയാനിടയായി. അതെക്കുറിച്ച് ചോദിച്ചപ്പോള്‍ അവനെന്നോട് പറഞ്ഞത്: ‘പുകവലി നല്ലതല്ലെന്ന് എനിക്കറിയാം. പക്ഷേ എന്റെ കൂട്ടുകാര്‍ക്കിടയില്‍ ഒറ്റപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഞാനത് വലിക്കുന്നത്’ എന്നാണ്. ഞാനാകെ വിഷമവൃത്തത്തിലാണ്. മകനെ എനിക്ക് നഷ്ടപ്പെടുമോയെന്നാണ് എന്റെ ഭയം? കുട്ടികളുടെ ആത്മീയ സാംസ്‌കാരികവളര്‍ച്ചയില്‍ താങ്കള്‍ പുലര്‍ത്തുന്ന ശ്രദ്ധ പ്രശംസനീയമാണ്. …

Read More »

ഗോമാംസം രോഗിയാക്കുമോ ?

‘നിങ്ങള്‍ പശുവിന്‍ പാല്‍ കഴിക്കുക. അത് ഔഷധമാണ്. അതിന്റെ നെയ്യ് രോഗശമനമാണ്. അതിന്റെ മാംസം കഴിക്കരുത്. അത് രോഗമാണ്.’ ഹാകിം, ഇബ്‌നുസ്സുന്നീ, അബൂനുഐം എന്നിവര്‍ ഇബ്‌നു മസ്ഊദില്‍ നിന്ന് ഉദ്ധരിച്ചത്. ഈ ഹദീസ് ഹാകിം സ്വഹീഹാണെന്ന് അഭിപ്രായപ്പെടുകയും ഇമാം ദഹബി അതിനോട് യോജിക്കുകയും ചെയ്തിരിക്കുന്നു. അല്‍ബാനി സ്വഹീഹുല്‍ ജാമിഉസ്സ്വഗീറില്‍ ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നു. സുഹൈബില്‍ നിന്ന് നിവേദനം:’ നിങ്ങള്‍ പശുവിന്‍ പാല്‍ കുടിക്കുക. അത് രോഗശമനിയാണ്. അതിന്റെ നെയ്യ് ഔഷധമാണ്. അതിന്റെ …

Read More »

പ്രത്യുല്‍പാദന അവയവങ്ങള്‍ ദാനം ചെയ്യാമോ?

ചോ: അവയവദാനത്തിന്റെ നിബന്ധനകള്‍ എന്താണ് ? പ്രത്യുല്‍പാദന അവയവങ്ങള്‍ ദാനംചെയ്യുന്നതില്‍ കുഴപ്പമുണ്ടോ ? ഉത്തരം: ശരീഅത്ത് നിര്‍ണയിച്ചിട്ടുള്ള അതിര്‍വരമ്പുകളില്‍നിന്ന്ുകൊണ്ട് അവയവദാനം ഇസ്‌ലാം അനുവദിച്ചിരിക്കുന്നു. ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും സാധ്യമാകുന്ന അവയവദാനത്തിന്റെ നിബന്ധനകള്‍ പണ്ഡിതന്‍മാരുടെ അഭിപ്രായത്തില്‍ ഇവയാണ്. ജീവനോടെയുള്ള അവസ്ഥയില്‍ ദാനംചെയ്യുന്നതിനുള്ള നിബന്ധന: 1. ബുദ്ധിപൂര്‍വകവും യുക്തവുമായ തീരുമാനമെടുക്കാന്‍ കഴിയുന്ന ഉടമസ്ഥാവകാശമുള്ള വ്യക്തിയായിരിക്കുക. 2. പ്രായപൂര്‍ത്തിയെത്തിയവനായിരിക്കുക(ചുരുങ്ങിയത് 21 വയസ്സ്). 3. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വഴിപ്പെടാതെയായിരിക്കുക. 4. ദാനംചെയ്യുക വഴി ജീവനോ ആരോഗ്യത്തിനോ അപകടംവരുത്തിവെക്കുന്ന …

Read More »

‘എല്ലാവരും എന്നെ വെറുക്കുന്നുവെന്ന തോന്നല്‍’

ചോ: ഞാനെന്തുസംഗതിയില്‍ ഇടപെട്ടാലും അതെല്ലാം വമ്പിച്ച പരാജയമാണ്. എല്ലാവരും എന്നെ വെറുക്കുന്നുവെന്ന തോന്നല്‍ ഇപ്പോള്‍ ശക്തമാണ്. ഞാനെന്തുചെയ്യണം? ——————– ഉത്തരം;  താങ്കള്‍ക്ക്  വിഷാദത്തിന്റെ ലക്ഷണങ്ങളുണ്ടോയെന്ന് സംശയിക്കുന്നു. ഇത് ചികിത്സയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ.  ആ നിലക്ക് താങ്കള്‍ മുന്നോട്ടുനീങ്ങിയാല്‍ അല്ലാഹു ഈ വെല്ലുവിളി തരണംചെയ്യാന്‍ സഹായിക്കുന്നതാണ്.  അതിനാല്‍ താങ്കളുടെ കുടുംബഡോക്ടറുമായി കൂടിയാലോചിച്ച് വിദഗ്ധനായ സ്‌പെഷലിസ്റ്റിന്റെ  സഹായം തേടുക. താങ്കളുടെ പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹത്തിനാകുമെന്ന് എനിക്കുറപ്പുണ്ട്. ചികിത്സയ്ക്കായി വിദഗ്ധന്റെ സഹായം തേടുന്നതോടൊപ്പം സ്പിരിച്വല്‍ തെറാപിയും …

Read More »

ആള്‍ക്കഹോള്‍ സത്തുള്ള ടോണിക് ?

  ചോദ്യം: ആള്‍ക്കഹോളിന്റെ സത്ത് ചേര്‍ത്ത ഔഷധ ടോണിക് കഴിക്കാമോ ? —————- ഉത്തരം: ആള്‍ക്കഹോള്‍രഹിത മറ്റു മരുന്നുകള്‍ ലഭ്യമാണെങ്കില്‍ താങ്കള്‍ ഈ മെഡിസിന്‍ ഒഴിവാക്കേണ്ടതാണ്. ആള്‍ക്കഹോളും വീഞ്ഞും അല്ലാഹു ഹറാമാക്കിയവയില്‍ പെട്ടതാണല്ലോ. അല്ലാഹു ഒരു കാര്യം നിരോധിച്ചിട്ടുണ്ടെങ്കില്‍ അവയില്‍ നിന്ന് എല്ലാ നിലയ്ക്കും വിട്ടുനില്‍ക്കുക എന്നതാണ് ശരി. ഹൃദയം വിശുദ്ധിയുള്ളതാക്കാനും ശരീരം മാലിന്യങ്ങളിലും ഹലാലല്ലാത്ത വസ്തുക്കളില്‍ നിന്ന് ശുദ്ധീകരിക്കാനും അല്ലാഹുവോട് പ്രാര്‍ഥിക്കാനും നാം കല്‍പിക്കപ്പെട്ടിരിക്കുന്നു.   എന്നാല്‍ നിവൃത്തിയില്ലായ്മ …

Read More »

വജൈനല്‍ എക്‌സാം വുദു ബാത്വിലാക്കുമോ ?

ചോ: ഞാന്‍ വനിതാ ഗൈനക്കോളജിസ്റ്റും ഒബ്‌സ്റ്റട്രീഷ്യനുമാണ്. രോഗികളെ പരിശോധിക്കുന്നതിന്റെ ഭാഗമായി അവരുടെ രഹസ്യഭാഗങ്ങളില്‍ വിരലിട്ട് പരിശോധനനടത്തേണ്ടിവരും. എന്നാല്‍  ഈ റമദാനില്‍ പരിശോധനയുടെ ഇടവേളകള്‍  ഖുര്‍ആന്‍ പാരായണംചെയ്യാന്‍ ആഗ്രഹിക്കുന്നു. പരിശോധന എന്റെ വുദു ബാത്വിലാക്കുമോ? ————- ഉത്തരം:  സദാ വുദുവിലായിരിക്കാനും ഇടവേളകള്‍ ഖുര്‍ആന്‍ പാരായണംചെയ്യാനുമുള്ള താങ്കളുടെ ആത്മാര്‍ഥമായ ആഗ്രഹത്തെ പ്രകീര്‍ത്തിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. രോഗികളുടെ ചികിത്സയുടെ ഭാഗമായി അവരുടെ രഹസ്യഭാഗങ്ങളില്‍ വിരലുകള്‍ ഉപയോഗിച്ച് പരിശോധിക്കേണ്ടതായി വരും. അത്തരം സാഹചര്യത്തില്‍ കയ്യുറ ഉപയോഗിക്കുകയാണെങ്കില്‍ വുദു …

Read More »

‘രണ്ടുമാസമായി തുടരുന്ന ആര്‍ത്തവം; നമസ്‌കാരത്തില്‍ ശ്രദ്ധ പതിപ്പിക്കാനാവുന്നില്ല’

ചോ: ഒരുവര്‍ഷം മുമ്പ് വിവാഹംകഴിഞ്ഞ യുവതിയാണ് ഞാന്‍. നാലഞ്ചുമാസം മുമ്പാണ് ഭര്‍ത്താവിനോടൊപ്പം താമസം തുടങ്ങിയത്. കഴിഞ്ഞ രണ്ടുമാസമായി എന്റെ ആര്‍ത്തവം നിലക്കുന്നില്ല. ഡോക്ടറെ കാണിച്ചപ്പോള്‍   പോളിസിസ്റ്റിക്  ഓവറി സിന്‍ഡ്രോം (PCOS) ന്റെ ലക്ഷണങ്ങളാണെന്നാണ് പറഞ്ഞത്. അത് ഗര്‍ഭധാരണത്തിന്  പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിയുന്നു. നീണ്ട രക്തവാര്‍ച്ചയാല്‍ ഇപ്പോള്‍ ശാരീരികബന്ധം പുലര്‍ത്താറില്ല. എനിക്ക് ഭര്‍ത്താവുമായി ശാരീരികബന്ധത്തിലേര്‍പ്പെടാനാകുമോ ? നമസ്‌കാരം ശരിയാകുമോ ഇല്ലയോ എന്ന സംശയത്താല്‍ തീരെ ശ്രദ്ധ പതിപ്പിക്കാനാകുന്നില്ല. മറുപടി പ്രതീക്ഷിക്കുന്നു. …

Read More »

എല്ലാവരെയും കടിക്കുന്ന കുട്ടി

ചോ: എന്റെ മകന് മറ്റുള്ളവരെ കടിക്കുന്ന സ്വഭാവമുണ്ട്. എന്നെയും അവന്റെ ഇളയ കസിനെയും കടിക്കുന്നു. പക്ഷേ കസിന്‍കൂടെയുള്ളപ്പോള്‍ മാത്രമാണ് അവന്‍ കടിക്കുന്നത്.  എന്റെ മകന് ഇപ്പോള്‍ നടക്കാന്‍ കഴിയും. അതേസമയം  പത്താഴ്ചയോളം പ്രായക്കുറവുള്ള കസിന്‍ മുട്ടിലിഴഞ്ഞാണ് നടക്കുന്നത്. എന്റെ കുട്ടിയെ ചുറ്റിപ്പറ്റിയാണ് കസിനുണ്ടാകുക.  അത് അവന് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കടിക്കുന്ന സ്വഭാവം നിറുത്താന്‍ എന്താണ് മാര്‍ഗം? ————————– ഉത്തരം: നടക്കുന്ന പ്രായത്തിലുള്ള കുട്ടികളെപ്പറ്റി പുതിയ ഗവേഷണറിപോര്‍ട്ടുകളാണ് ദിനേന പുറത്തുവന്നുകൊണ്ടിരിക്കുന്നത്. …

Read More »

ഉറങ്ങാം, ഇസ്‌ലാമികമര്യാദകളനുസരിച്ച്

ചോ: ഒരാള്‍ കമിഴ്ന്നുകിടന്നുറങ്ങുന്നതിനെ സംബന്ധിച്ച് ഇസ് ലാമിന്റെ വീക്ഷണമെന്താണ്? ————————— ഉത്തരം: മറ്റുദര്‍ശനങ്ങളെയോ മതങ്ങളെയോ പോലെ ഇസ്‌ലാമിനെ ജീവിതത്തില്‍നിന്ന് വേര്‍തിരിച്ചുനിര്‍ത്താനാകില്ല. അതിന്റെ നിയമങ്ങള്‍ മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകളിലും സദാ പ്രദീപ്തമാണ്. എങ്ങനെ ഭാര്യാസംസര്‍ഗം നടത്തണം, എങ്ങനെ കുടിക്കണം, ഉറങ്ങണം തുടങ്ങി നിസ്സാരമെന്ന് ഗണിക്കുന്ന കാര്യങ്ങളില്‍പോലും അത് മാര്‍ഗദര്‍ശനം ചെയ്യുന്നു. ഒരു വിശ്വാസി ഒരിക്കലും കമിഴ്ന്ന് കിടന്നുറങ്ങരുതെന്നാണ് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നത്. അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. അബൂഹുറൈറയില്‍നിന്ന് റിപോര്‍ട്ട് ചെയ്തിട്ടുള്ള ഒരു സംഭവമുണ്ട്. ഒരിക്കല്‍ …

Read More »