Home / ചോദ്യോത്തരം / ഫത് വ / മതങ്ങള്‍-ഫത്‌വ

മതങ്ങള്‍-ഫത്‌വ

യേശുവും മുഹമ്മദ് നബിയും

“യേശു ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും നിങ്ങളുടെ നബി ദൈവത്തിന്റെ അന്ത്യദൂതനാണെന്ന് നിങ്ങളും വാദിക്കുന്നു. ഇതെല്ലാം സ്വന്തം മതസ്ഥാപകരെ മഹത്വവല്‍ക്കരിക്കാനുള്ള കേവലം അവകാശവാദങ്ങളല്ലേ?” ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച ഗുരുതരമായ തെറ്റുധാരണകളാണ് ഈ ചോദ്യത്തിനു കാരണം. മുഹമ്മദ് നബി നമ്മുടെയൊക്കെ പ്രവാചകനാണ്. ഏതെങ്കിലുംജാതിക്കാരുടെയോ സമുദായക്കാരുടെയോ മാത്രം നബിയല്ല. മുഴുവന്‍ ലോകത്തിനും സകല ജനത്തിനും വേണ്ടി നിയോഗിക്കപ്പെട്ട ദൈവദൂതനാണ്. അദ്ദേഹത്തെ സംബന്ധിച്ച് വിശുദ്ധഖുര്‍ആന്‍ പറയുന്നത്, ‘ലോകര്‍ക്കാകെ അനുഗ്രഹമായിട്ടല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല.’ (21: 107) എന്നാണ്. അപ്രകാരംതന്നെ എക്കാലത്തെയും ഏതു ദേശത്തെയും എല്ലാ നബിമാരെയും …

Read More »

യുക്തിവാദികളുടെ ചില ചോദ്യങ്ങള്‍

മനുഷ്യന്റെ ജീവിതവ്യവസ്ഥ മനുഷ്യനല്ലേ നിര്‍മിക്കേണ്ടത്? “എന്തിനെക്കുറിച്ച് പറയുമ്പോഴും പരലോകത്തെപ്പറ്റി സംസാരിക്കുന്ന മതത്തിന് എങ്ങനെയാണ് ഭൂമിയില്‍ നീതിയും നന്മയും സ്ഥാപിക്കാന്‍ സാധിക്കുക? ഇവിടെ ജീവിക്കുന്ന മനുഷ്യന്റെ കാര്യം നോക്കേണ്ടത് അവന്‍ തന്നെയല്ലേ?” ഇത് ചില മൌലിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. സത്യം, അസത്യം, നീതി, അനീതി, ന്യായം, അന്യായം, ക്രമം, അക്രമം, നന്മ, തിന്മ, ശരി, തെറ്റ്, ധര്‍മം, അധര്‍മം പോലുള്ളവ എന്താണ്? ആരാണ് അവ നിശ്ചയിക്കേണ്ടത്? മനുഷ്യരാണോ? ആണെങ്കില്‍ അവരിലാരാണ്? ഓരോരുത്തരുമാണോ? എങ്കില്‍ അറുനൂറു കോടി മനുഷ്യരുടേതും വ്യത്യസ്തങ്ങളും പരസ്പര വിരുദ്ധങ്ങളുമാവില്ലേ? ഓരോരുത്തരും …

Read More »

ഖുര്‍ആന്‍ ബൈബിളിന്റെ അനുകരണമോ

“മുഹമ്മദ് തന്റെ കാലത്തെ യഹൂദ-ക്രൈസ്തവ പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് പഠിച്ച കാര്യങ്ങള്‍ സ്വന്തം ഭാഷയിലും ശൈലിയിലും അവതരിപ്പിക്കുകയാണുണ്ടായത്. പൂര്‍വസമൂഹങ്ങളെ സംബന്ധിച്ച ഖുര്‍ആന്റെയും ബൈബിളിന്റെയും വിവരണം ഒരേ വിധമാവാന്‍ കാരണം അതാണ്’- ഒന്നിലേറെ ഇംഗ്ളീഷ് പുസ്തകങ്ങളില്‍ ഈ വിധമുള്ള പരാമര്‍ശം വായിക്കാനിടയായി. ഇതിനെക്കുറിച്ച് എന്തു പറയുന്നു?” ഇസ്ലാമിനോട് കൊടിയ ശത്രുത വച്ചുപുലര്‍ത്തുന്ന പാശ്ചാത്യന്‍ എഴുത്തുകാര്‍ വ്യാപകമായി പ്രചരിപ്പിച്ച തീര്‍ത്തും വ്യാജമായ ആരോപണമാണിത്. ഈ ആരോപണത്തിന് സത്യവുമായി വിദൂരബന്ധം പോലുമില്ലെന്ന് ഖുര്‍ആനും ബൈബിളും ഒരാവൃത്തി …

Read More »

“ഭഗവത്ഗീതയും ദൈവികമല്ലെന്നാണോ താങ്കളുടെ അഭിപ്രായം?”

നിലവിലുള്ള വേദങ്ങള്‍ മനുഷ്യ ഇടപെടലുകള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് ഡോ. രാധാകൃഷ്ണന്‍, എന്‍.വി. കൃഷ്ണവാരിയര്‍, നരേന്ദ്രഭൂഷണ്‍, സത്യവ്രത പട്ടേല്‍ പോലുള്ളവേദപണ്ഡിതന്മാര്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയതാണ്. മഹാഭാരതത്തില്‍ കുരുക്ഷേത്രയുദ്ധഭൂമിയില്‍ കൌരവരോട് യുദ്ധം ചെയ്യാന്‍ പാണ്ഡവന്മാര്‍ ചെന്നപ്പോള്‍ പാണ്ഡവവീരനായ അര്‍ജുനന് ബന്ധുജനങ്ങളെ കൊല്ലാന്‍ വലിയ ദുഃഖം തോന്നി. അര്‍ജുനന്റെ തേരാളിയായ കൃഷ്ണന്‍ അര്‍ജുനന്റെ അസ്ഥാനത്തുള്ള ആഹൃദയദൌര്‍ബല്യം മാറ്റാന്‍ പറഞ്ഞുകൊടുത്ത തത്വോപദേശമാണ് ഗീതയെന്ന് വിശ്വസിക്കപ്പെടുന്നു. വ്യാസമഹര്‍ഷിയാണ് ഗീതയുള്‍പ്പെടെയുള്ള മഹാഭാരതം നിര്‍മിച്ചത്. ശ്രീകൃഷ്ണന്‍ ഭഗവാന്റെ അവതാരമാണെന്നും അതിനാല്‍ ഗീത ഭഗവദ്ഗീതയാണെന്നും പ്രചരിപ്പിക്കപ്പെടുന്നു. എന്നാല്‍ ഭഗവാന്‍ ഒരിക്കലും മനുഷ്യരൂപത്തില്‍ അവതരിക്കില്ലെന്നും അവതരിച്ചിട്ടില്ലെന്നുമാണ് പ്രമുഖരായ …

Read More »

വേദവും ഗീതയും ദൈവികമോ?

“ഇന്ത്യയിലെ ഹൈന്ദവവേദങ്ങള്‍ ദൈവികമാണെന്ന് അംഗീകരിക്കുന്നുണ്ടോ?” വിദ്യ, വിജ്ഞാനം എന്നൊക്കെയാണ് വേദമെന്ന പദത്തിന്റെ അര്‍ഥം. അധ്യാത്മജ്ഞാനമെന്നാണ് അതിന്റെ വിവക്ഷ. വേദങ്ങള്‍ അപൌരുഷേയങ്ങളാണെന്ന്വിശ്വസിക്കപ്പെടുന്നു. അത് മനുഷ്യനിര്‍മിതമല്ലെന്നും ദൈവപ്രോക്തമാണെന്നും ചില വേദപണ്ഡിതന്മാര്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍ വേദങ്ങള്‍ സ്വയം അത്തരമൊരവകാശവാദമുന്നയിക്കുന്നില്ല. ചരിത്രത്തിലെ എല്ലാ ജനസമൂഹങ്ങളിലേക്കും ദൈവദൂതന്മാര്‍ നിയോഗിതരായിട്ടുണ്ടെന്നും ദൈവികസന്ദേശം നല്‍കപ്പെട്ടിട്ടുണ്ടെന്നും ഇസ്ലാം സിദ്ധാന്തിക്കുന്നു. അതിനാല്‍ വേദങ്ങള്‍ ആര്യന്മാര്‍ക്ക് അവതീര്‍ണമായ ദിവ്യസന്ദേശങ്ങളുടെ ഭാഗമാവാനുള്ള സാധ്യത നിരാകരിക്കാനോ നിഷേധിക്കാനോ ന്യായമില്ല. എന്നല്ല, അത്തരമൊരു സാധ്യത തീര്‍ച്ചയായുമുണ്ട്. എന്നാല്‍ ഇന്ന് നിലവിലുള്ള ഋക്ക്, യജുസ്സ്, സാമം, അഥര്‍വം എന്നീ നാലു വേദങ്ങള്‍ ദൈവികമാണെന്ന് കരുതാവതല്ല. …

Read More »

ശ്രീരാമനും ശ്രീകൃഷ്ണനും

“ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും ഇസ്ലാമിക വീക്ഷണത്തിലും ശ്രീരാമനും ശ്രീകൃഷ്ണനും പ്രവാചകന്മാരായിരുന്നോ?” ദൈവദൂതന്മാര്‍ ആഗതമാകാത്ത സമൂഹങ്ങളും ജനതകളുമില്ലെന്ന് ഇസ്ലാം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: “എല്ലാ സമുദായത്തിനും നാം ദൂതന്മാരെ നിയോഗിച്ചു കൊടുത്തിട്ടുണ്ട്”(16: 36). “നാം നിന്നെ സത്യവുമായി നിയോഗിച്ചിരിക്കുന്നു, ശുഭവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായി. ഒരു സമുദായവും അതിലൊരു താക്കീതുകാരന്‍ നിയോഗിതമാകാതെ കഴിഞ്ഞുപോയിട്ടില്ല.”(35: 24). സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള ഇന്ത്യയില്‍ ദൈവദൂതന്മാര്‍ ആഗതരായിരിക്കുമെന്നും ദൈവികസന്ദേശം അവതരിപ്പിക്കപ്പെട്ടിരിക്കുമെന്നുമുള്ളതില്‍ സംശയമേയില്ല. എന്നാല്‍ ആരായിരുന്നു ആ പ്രവാചകന്മാരെന്നും എവിടെയെല്ലാം, എന്നെല്ലാമാണ് അവര്‍ നിയോഗിതരായതെന്നും വ്യക്തമായും ഖണ്ഡിതമായും അറിയാന്‍ …

Read More »

ശ്രീരാമനും ശ്രീകൃഷ്ണനും പ്രവാചകന്മാരായിരുന്നോ?

“ദീര്‍ഘകാലത്തെ മനനത്തിലൂടെ മഹാമനീഷികള്‍ക്ക് ലഭിക്കുന്നതല്ലേ ദിവ്യജ്ഞാനം? ഇക്കാലത്തും ഇത് സാധ്യമല്ലേ?” ഇന്ദ്രിയങ്ങളാല്‍ ഗ്രഹിക്കാന്‍ സാധിക്കുന്നതോ മനനത്തിലൂടെ മനസ്സുകള്‍ക്ക് ആര്‍ജിക്കാന്‍ കഴിയുന്നതോ അല്ല ദിവ്യസന്ദേശം. ആഗ്രഹിച്ചോ ശ്രമിച്ചോ ലഭിക്കുന്നതുമല്ല ദിവ്യബോധനം. എല്ലാവിധ ഭൌതിക വിശകലനങ്ങള്‍ക്കും അതീതവും അതിസൂക്ഷ്മവുമായ പ്രതിഭാസമാണത്. സ്വപ്നദര്‍ശനത്തിലൂടെ ലഭ്യമാകുന്ന അറിവ് ആര്‍ജിതജ്ഞാനമോആഗ്രഹിച്ച് ലഭിക്കുന്നതോ അല്ലല്ലോ. എന്നാല്‍ സ്വപ്നജ്ഞാനം ശരിയാവാനും തെറ്റാവാനും സാധ്യതയുണ്ട്. ദിവ്യബോധനം അതിനോടുപമിക്കാമെങ്കിലും പ്രവാചക്ന്മാര്‍ക്ക് വന്നെത്തുന്ന ദിവ്യസന്ദേശം ഒരിക്കലും അബദ്ധമാവുകയില്ല. സകല വിധ പ്രമാദസാധ്യതകളില്‍നിന്നും മുക്തമത്രെ അത്. പ്രവാചകത്വം ദൈവത്തിന്റെ ദാനമാണ്. അവന്‍ ഇഛിക്കുന്നവരെ തന്റെ ദൂതന്മാരായി തെരഞ്ഞെടുക്കുന്നു. മാനവ …

Read More »

വിഗ്രഹാരാധനയെ എന്തിനെതിര്‍ക്കുന്നു?

  ‘മുസ്ലിംകള്‍ ധരിക്കുന്നതുപോലെ ഞങ്ങള്‍ ബഹുദൈവവിശ്വാസികളോ ബഹുദൈവാരാധകരോ അല്ല. ദൈവം ഏകനാണെന്ന് വിശ്വസിച്ച് ദൈവത്തെ ആരാധിക്കുന്നവരാണ്. വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുന്നത് ദൈവത്തെ ഓര്‍ക്കാനും ദൈവത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ്. എന്നിട്ടും നിങ്ങളെന്തിനാണ് വിഗ്രഹാരാധനയെ കുറ്റപ്പെടുത്തുന്നത്?” ഇസ്ലാം ദൈവത്തിന്റെ ഏകത്വം ഊന്നിപ്പറയുന്നു. അവനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയും ആരാധിക്കുകയും ചെയ്യാവൂ എന്ന് കണിശമായി കല്‍പിക്കുന്നു. ദൈവത്തിന്റെ സത്തയിലും ഗുണവിശേഷങ്ങളിലും അധികാരാവകാശങ്ങളിലും അവനു പങ്കുകാരെ കല്‍പിക്കുന്നത് അക്ഷന്തവ്യമായ അപരാധമായി കണക്കാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നിരവധി കാരണങ്ങളാല്‍ വിഗ്രഹാരാധനയോട് വിയോജിക്കേണ്ടിവരുന്നു. 1. ദൈവം അരൂപിയും അദൃശ്യനുമാണെന്ന് ഹിന്ദുമതമുഅപ്പെടെ ലോകത്തിലെ എല്ലാ മതങ്ങളും …

Read More »

“എങ്കില്‍ ദിവ്യശക്തിയുണ്ടെന്നവകാശപ്പെടുന്ന മുസ്ലിം സിദ്ധന്മാരോ?”

തനി വ്യാജന്മാരാണവര്‍. ദൈവത്തിനല്ലാതെ മറ്റാര്‍ക്കും ഒരുവിധ അഭൌതിക കഴിവോ സിദ്ധികളോ ഇല്ല. അഭൌതിക മാര്‍ഗേണ ആര്‍ക്കെങ്കിലും ഒരു തലവേദനയോ വയറുവേദനയോ മനോരോഗം പോലുമോ നല്‍കാനാര്‍ക്കും സാധ്യമല്ല. സാധ്യമാകുമായിരുന്നുവെങ്കില്‍ ക്ളിന്റണ്‍ മോണിക്കക്കെതിരെയും സദ്ദാം  ഹുസൈനെതിരെയും ലോകത്തു കിട്ടാവുന്ന എല്ലാ ഭഗവാന്മാരെയും അമ്മമാരെയും പുണ്യവാളന്മാരെയും സിദ്ധന്മാരെയും കൂട്ടുപിടിച്ച് അങ്ങനെ ചെയ്യുമായിരുന്നു. സിദ്ധന്മാരായി ചമയുകയും ഔലിയാക്കളായി വാഴുകയും ചെയ്യുന്നവര്‍ക്ക് വല്ല കഴിവുമുണ്ടെങ്കില്‍ ഫലസ്ത്വീനികളെ ക്രൂരമായി പീഡിപ്പിക്കുന്ന ഇസ്രയേല്‍ ഭരണാധികാരിക്ക് മാറാത്ത തലവേദനയോ വയറുവേദനയോ നല്‍കട്ടെ. സാധ്യമല്ലെന്നതാണ് …

Read More »

സായിബാബയും മുസ്ലിം സിദ്ധന്മാരും

“ദൈവം മനുഷ്യാകാരത്തില്‍ അവതരിക്കില്ലെന്ന് താങ്കള്‍ പറഞ്ഞുവല്ലോ. അപ്പോള്‍ ഭഗവാന്‍ സത്യസായിബാബ ദൈവാവതാരമല്ലെന്നാണോ താങ്കളുടെ വാദം? ബാബയുടെ അദ്ഭുതസിദ്ധികളില്‍ ആകൃഷ്ടരായ ആയിരക്കണക്കിന് മുസ്ലിം അനുയായികള്‍ പോലും അദ്ദേഹത്തിനുണ്ടല്ലോ. അതേക്കുറിച്ച് എന്തു പറയുന്നു?” ദൈവത്തിന് അവതാരമില്ലെന്നും ഉണ്ടാകാവതല്ലെന്നും ഞാന്‍ മാത്രമല്ല; പ്രമുഖ ഹൈμവ വേദപണ്ഡിതന്‍മാര്‍ പോലും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സമര്‍ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ചോദ്യത്തിന്റെ മറുപടിയില്‍ അക്കാര്യം വിശദമായി വിവരിച്ചതാണല്ലോ. സത്യസായിബാബ കേവലം ഒരു മനുഷ്യന്‍ മാത്രമാണ്. 1926 നവംബര്‍ 23-നാണ് അദ്ദേഹം ജനിച്ചത്. …

Read More »